മൂടൽ മഞ്ഞ് – 1 46

” താൻ മാഡത്തെ കേറിപ്പിടിച്ചോ? അയാൾ ഗൗരവത്തിൽ ചോദിച്ചു.
അവൻ അന്ധളിച്ചു അയാളെ നോക്കി. എന്നിട്ട് ഉണ്ടായ കാര്യങ്ങൾ അയാളെ ധരിപ്പിച്ചു. എന്നിട്ട് ഇടത് കൈ പൊക്കി അയാളുടെ മൂക്കിന് നേരെ നീട്ടി പറഞ്ഞു.
” അങ്ങനെ ഇവരെ കേറിപ്പിടിച്ചെങ്കിൽ ഇത്രേം വൃത്തികെട്ട സ്ത്രീയുടെ നാറ്റം കൈയിൽ കാണില്ലേ. നാറുന്നുണ്ടോ ന്ന് നോക്കിയേ. ” അവൻ അവളെ നോക്കിക്കൊണ്ട് പറഞ്ഞു. അയാൾക്ക് ചിരിക്കണോ വേണ്ടയോ എന്നറിയാതെ അവളെ നോക്കി നിൽക്കേണ്ടി വന്നു.

” രാജൻ, ഒന്നിറങ്ങി പോകുന്നുണ്ടോ.. ” അവൾ അലറിചോദിച്ചു. രണ്ട് പേരും അനങ്ങിയില്ല.
അവൾ കൈയിൽ തല താങ്ങി കൈമുട്ട് മേശയിൽ ഊന്നി ഇരുന്നു കൊണ്ട് സ്വയം പഴിച്ചു.
” ഏത് നശിച്ച സമയത്ത് ആണാവോ എനിക്ക് വണ്ടി കൊണ്ട് പോയി ഇടിക്കാൻ തോന്നിയത്”. അവൾ സ്വയം പഴിച്ചു.

അപ്പോൾ രാജനും വാഹിദും ഡോറിന്റെ അടുത്തേക്ക് നീങ്ങി എന്തൊക്കെയോ കുശുകുശുക്കുന്നത് അവൾ അവ്യക്തമായി കേട്ടു. കേൾക്കാൻ വയ്യ. ശാരിക മുഖമുയർത്തി അവരെ നോക്കി. വാഹിദ് വിശദീകരിക്കുന്നു, രാജൻ തലയാട്ടുന്നു. ഇവർ താൻ അറിയാതെ എന്തൊക്കെയോ ഗൂഢാലോചന നടത്തുന്നുണ്ടോ? അവൾക്ക് മനസ്സിൽ ഒരു ഭയം തോന്നി.

” മിസ്റ്റർ രാജൻ, എന്താണിത്. ഇതൊരു office അല്ലേ. ഞാനൊരാൾ ഇവിടെ ഉണ്ടെന്നുള്ള ചിന്ത പോലും നിങ്ങൾക്കില്ലേ. ഇന്നലെ കണ്ട ഇവനോട് നിങ്ങൾക്ക് എന്താണ് ഇത്ര ബന്ധം? ” അവൾ തളർന്ന സ്വരത്തിൽ ചോദിച്ചു.

രാജൻ അവളുടെ അടുത്തേക്ക് വന്നു. അവൾ പരീക്ഷീണയാണെന്ന് അയാൾക്ക് മനസ്സിലായി. അയാൾ അവളുടെ അടുത്തേക്ക് വന്ന് അവളെ ഒരു കൈകൊണ്ട് ഒന്ന് ചേർത്ത് പിടിച്ചു.
” ഇന്നലെ ഇടിക്കാൻ വന്ന ആ ലോറിയുടെ നമ്പർ മോൾ ശ്രദ്ധിച്ചായിരുന്നോ? ” അയാൾ വാത്സല്യത്തോടെ അവളോട് ചോദിച്ചപ്പോൾ പെട്ടന്ന് അവളുടെ കണ്ണ് നിറഞ്ഞു. തൊണ്ടയിടറി. ഇല്ലെന്നവൾ തലയിളക്കി.

” മോളിനി ഇവനില്ലാതെ ഒറ്റയ്ക്ക് എവിടേക്കും സഞ്ചരിക്കരുത് കേട്ടോ. ഇന്നും നിങ്ങൾ വന്ന വഴിയിൽ ഒരു ലോറി പിന്നിൽ ഉണ്ടായിരുന്നു, നിങ്ങൾ നിർത്തിയത് കണ്ടപ്പോൾ അവർ കുറച്ച് പിന്നിലായി നിർത്തിയിരിക്കുന്നത് കണ്ടു എന്ന് വാഹിദ് പറഞ്ഞു.” അയാൾ അവളെ അശ്വസിപ്പിക്കുന്നത് പോലെ ഒന്ന് കൂടി ചേർത്തിട്ട് പിടിവിട്ട് വാഹിദ് ന്റെ അടുത്തേക്ക് പോയി.
” രാജൻ, ആരാണിവൻ. നിങ്ങളുമായി എന്താണ് ഇവന്റെ ബന്ധം.? ” അവൾ തളർന്ന മട്ടിൽ ചോദിച്ചു.

” ഞാൻ എന്നും രാത്രി കള്ള് വാങ്ങാൻ കേറുന്ന ഷാപ്പിൽ കപ്പ തിന്നാൻ വരുന്ന തെമ്മാടി. അത് തന്നെ ബന്ധം. ” അതും പറഞ്ഞു അയാൾ ചിരിച്ചു. അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇതാണോ ബന്ധം.. അപ്പൊ കടപ്പാട്..?
” അതാണോ നിങ്ങൾക്ക് ഇവനോടുള്ള കടപ്പാട്.? ” അവൾ അൽപ്പം പരുഷമായി ചോദിച്ചു. അതിന് മറുപടി പറയാതെ അയാൾ വാഹിദ്നോട്‌ പറഞ്ഞു.

” താൻ ഇവിടെ ജോലിക്ക് കേറി എന്നറിഞ്ഞപ്പോൾ അമ്മു സലാം പറയാൻ ഏൽപ്പിച്ചിട്ടുണ്ട്. അവൾക്കും വേണം ഇവിടെ ജോലി എന്നാ ഇപ്പൊ പറയുന്നേ. ” അയാൾ പൊട്ടിച്ചിരിച്ചു. ശാരിക അമ്പരന്ന് പോയി. അമ്മുവിന് ഇത്ര പ്രിയപ്പെട്ട ആളാണെന്നോ. അപ്പൊ രാജന്റെ വീട്ടുകാർക്ക് നന്നായി അറിയുന്ന വ്യക്തിയാണ്. അവൾ പിന്നീട് ഒന്നും ചോദിക്കാൻ നിന്നില്ല. അവർ രണ്ട് പേരും പുറത്തേക്ക് പോയി.

അവൻ എങ്ങോട്ട് പോകുന്നു എന്ന് cctv മോണിറ്ററിൽ നോക്കിയ ശാരിക കണ്ടത് നേരെ റിസപ്ഷൻ ൽ പോയി അലീനയോട് സംസാരിക്കുന്ന വാഹിദിനെയാണ്. അതത്ര കാര്യമാക്കാതെ അവൾ ജോലിയിൽ മുഴുകി ഇടയ്ക്കു വീണ്ടും നോക്കിയപ്പോൾ അവന്റെ തമാശ കേട്ട് റീസെപ്ഷനിൽ ഇരിക്കുന്ന മൂന്ന് പെൺകുട്ടികളും ചിരിച്ചു കുഴയുന്നു.

ഈ ചാടിക്കടിക്കുന്ന മരക്കഷണത്തിന് തമാശ പറയാനൊക്കെ അറിയുമോ എന്ന് അവൾ കൗതുകത്തോടെ വീക്ഷിച്ചു. അവൻ വീണ്ടും വീണ്ടും ഓരോന്ന് പറയുന്നു, അവർ ചിരിക്കുന്നു.

അവൾ മോണിറ്റർ അവോയ്ഡ് ചെയ്ത് മെയിൽ നോക്കാൻ തുടങ്ങി.
വണ്ടി അൽപ്പം മുന്നോട്ട് പോയിക്കഴിയുന്നത് വരെ ശാരിക നിശബ്ദയായിരുന്നു. പെട്ടന്ന് ഒരു കാരണവും ഇല്ലാതെ അവൾ മൗനം മുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *