മൂടൽ മഞ്ഞ് – 1 46

“ന്നാലും ഒന്ന് ഞെക്കി നോക്കട്ടെ.. പ്ലീസ് ഇക്കാ. ഇതെന്തുവാ പെണ്ണുങ്ങൾക്ക് പോലും ഇല്ലാത്ത ജാഡ.” അലീന കൊഞ്ചുന്നു. ശാരികയുടെ നെഞ്ചു പിടക്കാൻ തുടങ്ങി. എന്ത് ചെയ്യണം. ആർക്കും ഒന്നും അറിയില്ല, വെറും ഡ്രൈവർ.. എങ്ങിനെ കൈകാര്യം ചെയ്യണം. അവൾ നിന്ന് ഉരുകി. കൈകൾ പിണച്ചു കെട്ടി ഇരുണ്ട മുഖവുമായി അവൾ അൽപ്പം മാറി നിന്നു വീക്ഷിച്ചു.
“ഇത്രേം മസ്സിൽ ഉള്ള സ്ഥിതിക്ക് എല്ലായിടത്തും ഇങ്ങനെ തന്നാവുമല്ലോ. കട്ട മസ്സിൽ ആണോ ഇക്കാ.” സജ്‌ന ഗൂഢമായ അർത്ഥത്തോടെ പൊട്ടിച്ചിരിച്ചു. അത് കേട്ട് അലീനയും കുണുങ്ങി ചിരിച്ചു. അവരുടെ കവിളുകൾ തുടുത്തു.
വാഹിദ് കാര്യം മനസ്സിലായത് കൊണ്ട് അതിന് മറുപടി പറയാതെ അവിടെ നിന്ന് പോകാൻ തുനിഞ്ഞപ്പോൾ ശാരിക അങ്ങോട്ട് ചെന്നു.

“എന്താ ആർക്കെങ്കിലും ആ മസ്സിൽ ഒക്കെ ഒന്ന് കാണണം ന്നുണ്ടോ. എങ്കിൽ ഇവിടെ നമുക്ക് ഒരു show നടത്താം. ആർക്കാ നല്ല ഉറപ്പുള്ള മസ്സിൽ ഉള്ളതെന്ന് നോക്കാം.” അവൾ പരമാവധി തന്റെ മനോവിഷമം പുറമേ കാണാതിരിക്കാൻ ശ്രമിച്ചു. കണ്ണിൽ നനവുണ്ടെന്നു വാഹിദ്ന് മനസ്സിലായി. ഞാൻ ഒരുത്തിയോടും ചിരിച്ചു കളിച്ചു പെരുമാറുന്നത് അവൾക്ക് സഹിക്കില്ല, കാരണം ലോകത്തുള്ള ഭംഗിയുള്ള എല്ലാ പെണ്ണുങ്ങളെയും അവളിപ്പോ ഭയക്കുന്നു. അവൾ കുറേകൂടി അവരുടെ അടുത്തേക്ക് ചെന്നു. രണ്ട് പെൺകുട്ടികളും ഭയത്തോടെ ഒന്നും പറയാതെ നിന്നു. ശാരിക വഹിദിന്റ അടുത്തേക്ക് ചെന്നു.
“കാണിച്ചു കൊടുക്കുന്നില്ലേ. അവരുടെ ഒരു പൂതിയല്ലേ ഇക്കാ, ഒന്ന് മനസ്സ് വെച്ചാൽ അവർ ഹാപ്പിയാകും.” അവൾ ശാന്തമായി പറയുകയാണെങ്കിലും ഉള്ള് പുകയുന്നുണ്ട്. അതവന് മനസ്സിലായി. ഇക്കയോ എന്നൊരു ആശ്ചര്യ ചോദ്യം അലീനയുടെയും സജ്‌നയുടെയും ചുണ്ടിൽ നിന്ന് മെല്ലെ പുറത്തേക്ക് വന്നു. അവർ കണ്ണ് മിഴിച്ചു പരസ്പരം നോക്കി. പിന്നെ മുഖം ഇരുണ്ടു.
“ഹ താൻ വിടെടോ. അവരോടു തമാശ പറഞ്ഞതല്ലേ”. വാഹിദ് അവളെ ആശ്വസിപ്പിക്കാൻ എന്നോണം രംഗം ഒന്ന് തണുപ്പിക്കാൻ ശ്രമിച്ചു. അവൾ തിരികെ ഒന്നും പറയുന്നില്ല, അവനെ നോക്കി അതെ നിൽപ്പ് നിൽക്കുന്നു. എടുത്തടിച്ച പോലെ തന്തക്ക് പറയേണ്ടതാണല്ലോ എന്ന് അലീന ചിന്തിക്കാതിരുന്നില്ല.
“ഇത് ഒരു സ്ഥാപനമല്ലേ ഇക്കാ. അല്ലാതെ വേറെ വല്ല പരിപാടിക്കും ആളെ തപ്പുന്ന സ്ഥാപനമല്ലല്ലോ. അതും നമ്മുടെ മെയിൻ അട്ട്രാക്ഷൻ ആയ ഫ്രണ്ട് ഓഫീസിൽ ഇരുന്നു തന്നെ ഫ്ളിർട്ടിങ്.” അവൾ തളർന്നത് പോലെ തണുത്ത സ്വരത്തിൽ ചൂടായി.

“മാഡം, ഞങ്ങൾ.. വെറുതെ ഒരു തമാശക്ക്. ഇക്ക ഇവിടുത്തെ ഡ്രൈവർ അല്ലേ, പുറത്ത് നിന്നുള്ള ആരും അല്ലല്ലോ. അതാ.” സജ്‌ന വിക്കിവിക്കി പറഞ്ഞു.
“Nooo.. He is not a driver anymore.” എടുത്തടിച്ചത് പോലെ അവളുടെ ശബ്ദം പൊങ്ങി. ആ രണ്ട് പെൺകുട്ടികളും തലകുനിച്ചു.
“ഹി ഈസ്‌ മൈ സെക്രട്ടറി.. ഹി ഈസ്‌ മൈ മാനേജർ. ആൻഡ് ഓള് ഇൻ ഓൾ.”. അന്തം വിട്ട് നിൽക്കുന്ന രണ്ട് പെൺകുട്ടികളെയും നോക്കി നിൽക്കുന്ന വാഹിദ്ന് പക്ഷെ ഭാവമാറ്റം ഒന്നും വന്നില്ല. ഇതിനേക്കാൾ വലിയ സ്ഥാനമാണ് തനിക്ക് അവൾ തന്നിരിക്കുന്നത്. അപ്പൊ പിന്നെ ഇതൊക്കെ എന്തിന്.!

പുറത്തു രാജന്റെ കാർ വന്ന് നിൽക്കുന്നതും അതിൽ നിന്ന് അയാളും അമ്മുവും ഇറങ്ങി വരുന്നതും അവർ കണ്ടു. രാജൻ രാവിലേ വന്നിരുന്നില്ല എന്ന് അപ്പോഴാണ് വാഹിദ് മനസ്സിലാക്കിയത്.
“എന്താ ഇവിടൊരു ആൾക്കൂട്ടം. ഇവിടെയാണോ എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗ്?” അയാൾ ഒരു തമാശ ചോദിച്ചു. അമ്മു നേരെ വന്ന് വാഹിദിനെ പുറകിലൂടെ ഒന്ന് ചുറ്റിപ്പിടിച്ചു പുറത്തു നല്ലൊരു കടി വച്ചു കൊടുത്തു.
“എടീ എരണം കെട്ടവളെ ഇവിടെ സീൻ ഡാർക്ക്‌ ആണ്. അപ്പോഴാ അവളുടെ കുറുക്കൻ കളി. ഒറ്റ വീക് വച്ചു തന്നാൽ ഉണ്ടല്ലോ.”
” കൊടുക്ക് കൊടുക്ക്. എന്റെ കൈയിൽ നിന്ന് കിട്ടാത്തതിന്റെ കുറവുണ്ട്. താൻ ആകുമ്പോ ആവശ്യത്തിന് പാകത്തിൽ കൊടുത്തോളും. ” രാജൻ ചിരിച്ചു, ഒപ്പം ശാരികയും. ഇതൊക്കെ കണ്ട് അപമാനിതർ ആയത് പോലെ ആ രണ്ട് പെൺകുട്ടികളും തലയും കുനിച്ചു നിന്നു. ജോലിക്കാർ ആയത് കൊണ്ടല്ലേ തങ്ങൾക്ക് ഈ അപമാനം നേരിടേണ്ടി വന്നത് എന്നവർക്ക് തോന്നി. ഒരു തമാശ പറഞ്ഞതിനാണ് ഈ നാടകമൊക്കെ. എന്നിട്ട് അതെ ഞങ്ങളുടെ മുന്നിൽ തങ്ങൾ കൊതിക്കുന്ന വ്യക്തിയെ കെട്ടിപ്പിടിച്ചു കടിച്ചു പറിക്കുന്നത് നോക്കി ആസ്വദിക്കുന്നു. വിവേചനത്തിന്റെ അപമാനം ഭാരം കൊണ്ട് അവരുടെ കണ്ണുകൾ കലങ്ങി. തല കുനിഞ്ഞു തന്നെയിരുന്നു. വാഹിദ് അത് ശ്രദ്ധിക്കുകയും ചെയ്തു.
“രാജേട്ടാ നിങ്ങൾ ചെല്ലൂ, ഞാനും ഈ തള്ളേം ഇപ്പൊ അങ്ങ് വന്നേക്കാം.” അവൻ ശാരികയെ ഒന്ന് കളിയാക്കി പറഞ്ഞു. അവളുടെ കണ്ണിലൊരു കുസൃതി മിന്നിമാഞ്ഞു. പക്ഷേ അവൻ പറഞ്ഞത് ഇഷ്ടപ്പെടാത്തത് പോലെ കനപ്പിച്ചു നിന്നു. രാജൻ ചിരിച്ചു.
“തള്ളയോ.. എന്റെ ചേച്ചിയോ.. താൻ പോടോ കിളവാ.” അമ്മു അവനെ ഒരു തള്ള് തള്ളിയിട്ടു രാജന്റെ ഒപ്പം പോയി. വാഹിദ് അവളെ കൈപിടിച്ച് ഡസ്ക് ന്റെ അടുത്തേക്ക് ചെന്ന് തല കുനിച്ചു കണ്ണ് നിറഞ്ഞു നിൽക്കുന്ന സ്റ്റാഫിന്റെ മുന്നിൽ നിന്നു.
“എടോ നിങ്ങൾ ന്താ തൂക്കം ബാധിച്ച കോഴികളെ പോലെ. തലപൊക്കേടോ കാന്താരികളെ.” അവൻ തമാശ പോലെ പറഞ്ഞു. ശാരിക ഒരു ഞെട്ടലോടെ അവനെ നോക്കി. അവളിപ്പോ കരയും എന്ന ഭാവത്തിൽ നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *