” അപ്പോഴാണ് നിന്റെ ജീവിതം ഒരു സംഭവബഹുലമാണെന്ന് എനിക്ക് അറിയാൻ കഴിഞ്ഞത്. നിന്റെ ബാല്യം, പാരെന്റ്സ്, വിദ്യാഭ്യാസം, വിജയങ്ങൾ.. എല്ലാം പറഞ്ഞു തന്ന് അങ്കിൾ പോയപ്പോൾ എനിക്ക് എന്തോ വല്ലാതെ ഒറ്റപ്പെടൽ തോന്നി. ലാപ്ടോപ്പിൽ മെയിൽ നോക്കാമെന്ന് കരുതിയെങ്കിലും എനിക്ക് കഴിഞ്ഞില്ല വാഹിദ്. ഞാൻ ഇരുന്നു കരഞ്ഞു പോയി. ” പെട്ടന്ന് ഒരു കരച്ചിൽ അവളുടെ തൊണ്ടയിലേക്ക് ഉയർന്നു വന്ന് തികട്ടി നിന്നു. ഇടറിയ ശബ്ദത്തിൽ അവൾ വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.
” ഇത്രയൊക്കെ സഹിച്ച നിന്നെ അത്രത്തോളം ഞാൻ insult ചെയ്തിട്ടും, എന്നെ കാണാതെ ആ രാത്രി എന്റെ പേര് വിളിച്ചു കൊണ്ട് ആ ഇരുട്ടിലൂടെ നീ പേടിച്ച് ഓടി വന്നില്ലായിരുന്നെങ്കിൽ ഞാനെന്ന പെണ്ണിന്റെ അവസ്ഥ.. അതോർത്തപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല വാഹിദ്. എനിക്ക് നിന്നെ ഓർത്ത് കുറ്റബോധം കൊണ്ട് ചത്തു പോയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. ” അവൾ നിയന്ത്രണമില്ലാതെ, തൊണ്ടയിടറി കരഞ്ഞു. പിന്നെ അവന്റെ കൈയിലൂടെ കൈയിട്ട് തന്നിലേക്ക് അണച്ചു പിടിച്ചു അവന്റെ തോളിലേക്ക് തലവച്ചിരുന്നു. അവൻ വാത്സല്യത്തോടെ അവളെ നോക്കി.
“സമയം എന്തായെന്ന് വല്ല ബോധവും ണ്ടോ. പോവണ്ടേ.? ഞാൻ കൊണ്ട് വിടാം വായോ.”
പെട്ടന്ന് അവളുടെ ഭാവം മാറി. ചാറ്റൽ മഴയിലെ ഉച്ചസൂര്യൻ പോലെ മുഖത്ത് കോപം ഇരച്ചു കയറി.
” വന്നപ്പോ തൊട്ട് തുടങ്ങിയത് ആണല്ലോ കൊണ്ടുവിടാൻ. അമ്മു അറിയും ന്ന് പേടിച്ചിട്ടാവും. അതോ അവളുടെ ബെഡിൽ ഇരിക്കുന്നത് കൊണ്ടാണോ. പോകാൻ മനസ്സില്ല. ഇനി എന്റെ ശവം കിടന്നിട്ട് മതി അവൾ ഇതിൽ കിടക്കുന്നത്. ” അവൾ പുച്ഛത്തോടെ മുഖം തിരിച്ചു അവന്റെ കൈ തട്ടി മാറ്റി കട്ടിലിൽ കേറികിടന്നു.
” ഇത്ര പെട്ടന്ന് ആള് ശവമായോ.?” അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ കളിയാക്കി. അത് കേട്ട് ദേഷ്യം വന്ന അവൾ ചാടി എഴുന്നേറ്റ് അവന്റെ കൈയിൽ നിന്ന് രണ്ട് ചായ ഗ്ളാസുകളും തട്ടിപ്പറിച്ചു അതിൽ മിച്ചമുണ്ടായിരുന്നത് കിടക്കയിലേക്ക് ഒഴിച്ച് ചുമരിനോട് ചേർന്നു വീണ്ടും കിടന്നു.
” തന്റെ അമ്മൂന്റെ ഒരു കിടക്ക. വേണേൽ കിടന്നോ അല്ലെങ്കിൽ പോയി അവളുടെ കൂടെ കിടക്ക്. ” അവൾ തിരിഞ്ഞു ചുരുണ്ടു കൂടി കിടന്നു.
വീടിനു പുറത്ത് രാക്കിളികളുടെ കരച്ചിൽ അധികം ദൂരെനിന്നല്ലാതെ ഇടക്കിടക്ക് കേൾക്കുന്നുണ്ട്. പുഴയുടെ വാചാലതയും ആ മുറിയിലെ നിശബ്ദതയിൽ വ്യക്തമായി കേട്ട് കൊണ്ടിരുന്നു. രണ്ടു പേരും സംസാരിച്ചില്ല. കുറേ നേരത്തെ മൗനത്തിനു ശേഷം ശാരികയുടെ ഇടറിയ ശബ്ദത്തിലുള്ള ചോദ്യം ഉയർന്നു.
” അമ്മുവിനെ നിനക്ക് ഇഷ്ടമാണോ.? നിങ്ങൾ തമ്മിൽ അടുപ്പത്തിലാണോ.? ”
” ഒരിക്കലും അല്ല. എനിക്ക് ഇതുവരെ ഒരു പെണ്ണിനോടും പ്രണയം തോന്നിയിട്ടില്ല. അതിനൊന്നും എനിക്ക് സമയമുണ്ടായിരുന്നില്ല. അവൾക്ക് എന്നോട് എന്താണെന്ന് എനിക്ക് അറിയില്ല. എനിക്ക് ഒരു മണ്ണാങ്കട്ടയും തോന്നിയിട്ടില്ല. ” രണ്ടാമതൊന്ന് ആലോചിക്കാതെ അവൻ വ്യക്തമായി പറഞ്ഞു.
” ഓഹ്.. ഒരു വല്യ കാമദേവൻ. ഏത് പെണ്ണും കണ്ടാൽ മയങ്ങിവീഴുമെന്നാവും ചിന്ത. ചിമ്പാൻസിയുടെ കോലവും കാമദേവന്റെ ജാഡയും. ” അവൾ കളിയാക്കി. ഇടറിയ സ്വരം എങ്ങോട്ടാ പോയി മറഞ്ഞിരിക്കുന്നു. എത്ര പെട്ടന്നാണ് അവൾ ഉത്സാഹവതിയും ഉല്ലാസവതിയുമായി മാറിയത്. അവൻ അത്ഭുതപ്പെട്ടു. ചുമ്മാ അവളുടെ തമാശ ആസ്വദിച്ചു കുത്തിയിരുന്ന വാഹിദിനെ അവൾ വലിച്ചു മെത്തയിലേക്കിട്ട് ഒരു കൈകൊണ്ട് അവന്റെ നെഞ്ചിലൂടെ ചുറ്റിപ്പിടിച്ചു തന്റെ മുഖവും ശരീരവും അവന്റെ ശരീരത്തിലേക്ക് ചേർത്തു ഒരു കുഞ്ഞിനെ പോലെ കിടന്നിട്ട് അവനോട് സ്വകാര്യം പറഞ്ഞു.
” കാമദേവാ, ഉറക്കം വരുന്നുണ്ട് ട്ടോ.. ഗുഡ്നൈറ്റ്. മോനും ഉറങ്ങാൻ നോക്ക്. അതാ തന്നെപ്പോലുള്ള മരക്കുറ്റികൾക്ക് നല്ലത്.”
അവൻ പതുക്കെ ചിരിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു.
അത് കേട്ട് അവളുടെ മുഖം ത്രസിച്ചു. മുലക്കണ്ണുകൾക്ക് തരിപ്പ് ബാധിക്കുന്നത് അവളറിഞ്ഞു. ശരീരത്തിന്റെ ഭാരം കുറഞ്ഞു തളർച്ച ബാധിക്കുന്നത് പോലെ അവൾ വിവശയായി. അവന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചുമാറ്റി നെഞ്ചിലെ രോമത്തിലേക്ക് വിരൽ ഓടിച്ചു കൊണ്ടിരുന്ന അവൾ ഇടയ്ക്കിടെ വേദനിപ്പിക്കാതെ അവയിൽ പിടിച്ചു വലിച്ചു. നെഞ്ചിൽ നിന്ന് കൈ താഴെ വയറിലേക്ക് അരിച്ചിറങ്ങി അവിടെയുള്ള ഉറച്ച പേശികളിൽ പിച്ചി.
” ഈ നാറുന്ന ഷർട്ട് അഴിച്ചു കളയരുതോ. അടുത്തൊരാൾ കിടക്കുമ്പോ അലക്കാത്ത ഷർട്ടുമിട്ട് ഒരു കോന്തനെ പോലെ കിടക്കുവാ,വൃത്തികെട്ടവൻ.” അവൾ കൃത്രിമ ദേഷ്യം നടിച്ചു . അതിന് മറുപടിയെന്നോണം അവൻ അവളുടെ തലയുടെ അടിയിലൂടെ കൈയിട്ട് അവളെ തന്നോട് ചേർത്തു പിടിച്ചിട്ട് ആ മൂർദ്ദവിൽ ദീർഘാമായൊരു ചുംബനം നൽകി. ഈ ലോകത്ത് താൻ ഏറ്റവും കരുതുള്ള കരങ്ങളുടെ സുരക്ഷിതത്വത്തിൽ ആണെന്ന് അവൾക്ക് തോന്നി. അവളും കിടന്ന കിടപ്പിൽ അവന്റെ ദേഹത്ത് ചുണ്ടുകൾ അമർത്തി വച്ചു. പിന്നീട് ആ ചുണ്ടുകൾ അവൾ പിൻവലിക്കാതെ അതൊരു മായാ ചുംബനം കണക്കെ അങ്ങിനെ കിടന്നു.
