” എന്റെ ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ അക്കൗണ്ടന്റ് ആയിട്ടാണ് ഞാൻ മാഡത്തിന്റെ അച്ഛന്റെ കൂടെ കൂടുന്നത്. ഇപ്പോൾ ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് മേലെ ഇവിടെ മാനേജർ ആയി കൂടെ തന്നെ ഉണ്ട്. ഇനി എനിക്ക് ഒരുപക്ഷെ കൂടെ നിക്കാൻ പറ്റിയില്ലെങ്കിൽ, ഞാൻ നിങ്ങൾക്കിടയിൽ ഇല്ലാതായി പോവുകയാണെങ്കിൽ, എനിക്ക് മാഡത്തെ ഏൽപ്പിക്കാൻ ഇവനെക്കാൾ നല്ലൊരു മനുഷ്യനെ അറിയില്ല. മാഡത്തിന് നിർത്തുകയോ പറഞ്ഞു വിടുകയോ ചെയ്യാം, രണ്ടും രണ്ടു പേരും ഒരു മയത്തിൽ സംസാരിച്ചിട്ട് അങ്ങ് തീരുമാനിച്ചേക്കൂ”. അത്രയും പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു. പെട്ടന്ന് തിരിഞ്ഞു നിന്ന് അയാൾ കൂട്ടിച്ചേർത്തു.
” മാഡം അവൻ ഇതല്ല, ഇതിലപ്പുറം എടുത്തടിച്ചു സംസാരിക്കും. വേണ്ടി വന്നാൽ പൊക്കിയെടുത്തു രണ്ടെണ്ണം പൊട്ടിച്ചെന്നും വരും. അതാ ഇത്ര നാളും ഞാൻ അവനെ ഇങ്ങോട്ട് കൊണ്ട് വരാഞ്ഞത്. എന്നാലും മാഡത്തിന് അവനെക്കാൾ നല്ലൊരു കൂട്ട് വേറെയില്ല. ഇനി നിങ്ങളായി നിങ്ങടെ പാടായി ” അയാൾ ഇറങ്ങി പോയി.
ശാരിക ദേഷ്യത്തോടെ, മുഖം ഉയർത്താതെ, കസേരയിൽ ഇരുന്നു കിതച്ചു. എത്ര പെട്ടന്നാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. ഇവനെ കണ്ട നിമിഷം തന്നിലെ പെണ്ണ് ഒന്ന് ഉണർന്ന് പോയില്ലേ എന്നവൾ ആലോചിച്ചു. അതേ വ്യക്തിയോട് ഇറങ്ങിപ്പോടാ എന്ന് പറയാൻ നാവ് തരിക്കുന്നു. പക്ഷെ, എന്തൊക്കെയാണ് രാജൻ പറഞ്ഞത്.
അങ്ങേര് ഇല്ലാതായാൽ.. എന്താവും അതിനർത്ഥം. അങ്ങേർക്ക് മടുത്തു തുടങ്ങിയോ. ഞാൻ അത്രക്ക് മോശമാണോ. ഈ അഹങ്കാരിയോട് എന്ത് പറയും, ഇറങ്ങി പോകാനോ? ഇവനോട് രാജനെ പോലെ ഒരാൾ ഇത്ര കടപ്പെടാൻ മാത്രം എന്താണ്. അവൾക്ക് ആകെ മനസ്സ് അലങ്കോലമാകുന്നത് പോലെ തോന്നി.
അവൾ വാഹിദ്നോട് ഒന്നും സംസാരിച്ചില്ല. അവൻ കുറച്ച് നേരം അവിടെ തന്നെ ഇരുന്നു. അവൾ തലക്ക് കൈ കൊടുത്ത് എന്ത് ചെയ്യണം എന്നറിയാതെ നിശ്ചലം ഇരുന്നു. നാശം ഒന്ന് ഇറങ്ങി പോയിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു. വേണമെങ്കിൽ പോകാൻ പറയാം, തനിക്ക് വേറെ ആരെയെങ്കിലും നിർത്താം.
പക്ഷെ എന്തോ ഒരു കാരണം അവനെ തള്ളിക്കളയാൻ തോന്നിക്കാതെ തന്നെ അങ്കലാപ്പിൽ ആക്കുന്നുണ്ട്. ഒരുപക്ഷെ താൻ ആദ്യ കാഴ്ച്ചയിൽ തന്നെ അവനിൽ ആകൃഷ്ടയായിട്ടുണ്ടോ.. നോ ചാൻസ്. തന്റെ സൗന്ദര്യം കണ്ടിട്ട് ആണ് പലരും തുടക്കകാലങ്ങളിൽ തനിക്ക് ബിസിനസ് തന്നിരുന്നത്.
അച്ഛനും ചേട്ടനും പോയതിൽ പിന്നെ കൂപ്പു കുത്തിയ കമ്പനി അങ്ങനെയാണ് ഒന്ന് നേരെ നിന്നത്. പക്ഷെ അവരൊക്കെ പ്രതീക്ഷയോടെ കാത്തിരുന്നതല്ലാതെ ആർക്കും ഇന്ന് വരെ ഒരു കെട്ടിപ്പിടുത്തം പോലും കിട്ടിയിട്ടില്ല, ഷേക്ക് ഹാന്റല്ലാതെ.പിന്നല്ലേ ഒരു ഡ്രൈവർ. ഹും.!
അവൾ വാഹിദ്നോട് ഒന്നും സംസാരിച്ചില്ല. അവൻ കുറച്ച് നേരം അവിടെ തന്നെ ഇരുന്നു. അവൾ തലക്ക് കൈ കൊടുത്ത് എന്ത് ചെയ്യണം എന്നറിയാതെ നിശ്ചലം ഇരുന്നു. നാശം ഒന്ന് ഇറങ്ങി പോയിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു. വേണമെങ്കിൽ പോകാൻ പറയാം, തനിക്ക് വേറെ ആരെയെങ്കിലും നിർത്താം.
പക്ഷെ എന്തോ ഒരു കാരണം അവനെ തള്ളിക്കളയാൻ തോന്നിക്കാതെ തന്നെ അങ്കലാപ്പിൽ ആക്കുന്നുണ്ട്. ഒരുപക്ഷെ താൻ ആദ്യ കാഴ്ച്ചയിൽ തന്നെ അവനിൽ ആകൃഷ്ടയായിട്ടുണ്ടോ..
നോ ചാൻസ്. തന്റെ സൗന്ദര്യം കണ്ടിട്ട് ആണ് പലരും തുടക്കകാലങ്ങളിൽ തനിക്ക് ബിസിനസ് തന്നിരുന്നത്. അച്ഛനും ചേട്ടനും പോയതിൽ പിന്നെ കൂപ്പു കുത്തിയ കമ്പനി അങ്ങനെയാണ് ഒന്ന് നേരെ നിന്നത്. പക്ഷെ അവരൊക്കെ പ്രതീക്ഷയോടെ കാത്തിരുന്നതല്ലാതെ ആർക്കും ഇന്ന് വരെ ഒരു കെട്ടിപ്പിടുത്തം പോലും കിട്ടിയിട്ടില്ല, ഷേക്ക് ഹാന്റല്ലാതെ.പിന്നല്ലേ ഒരു ഡ്രൈവർ. ഹും.!
അവൾ അവനെ തീർത്തും അവഗണിച്ചു ലാപ്ടോപ്പിൽ ശ്രദ്ധിച്ചു. കുറച്ച് നേരം കൂടി അവിടെ ഇരുന്ന വാഹിദ് അൽപ്പം നീരസത്തോടെ എഴുന്നേറ്റ് കസേര കാലുകൊണ്ട് തള്ളി ഇറങ്ങിപ്പോയി. അവൾക്ക് അൽപ്പം ആശ്വാസം തോന്നി. എന്നിട്ടും ഇടയ്ക്കിടെ അവൾ വാതിൽക്കലേയ്ക്ക് നോക്കി, രാജൻ കേറി വരുമോ എന്ന പ്രതീക്ഷയോടെ. പക്ഷെ അവൾ ഇറങ്ങുന്നത് വരെ ആരും ക്യാബിൻലേക്ക് വന്നില്ല. രാജൻ വിളിച്ചതുമില്ല.
