” നല്ല കഥയായി. താൻ ഇതിൽ ഇരുന്ന കാര്യമെങ്ങാനും അമ്മു അറിഞ്ഞാൽ അവളീ വീടിനു തീവെക്കും. ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
” അതെന്താ അങ്ങിനെ. ഇയാളുടെ വസ്തുക്കളൊന്നും അവളല്ലാതെ മറ്റാർക്കും തൊടാൻ പാടില്ലേ.? അവൾ കളിയാക്കുന്ന സ്വരത്തിൽ ചോദിച്ചു.
” ഇത് അവൾ തന്ന ബെഡ് ആണ്, ഞാൻ യൂണിവേഴ്സിറ്റി ടോപ്പേർ ആയതിന്റെ ഗിഫ്റ്റ് ആയിട്ട്. കുറേ ഉറക്കമിളച്ചു പഠിച്ചതല്ലേ, ഇനി നന്നായി ഉറങ്ങാൻ നോക്ക് എന്നും പറഞ്ഞു വാങ്ങി തന്നതാ. ഒപ്പം ഒന്നും കൂടി പറഞ്ഞു. ഏതെങ്കിലും പെണ്ണുങ്ങളെ വിളിച്ചോണ്ട് വന്നു ഇതിൽ കിടത്തിയാൽ ജീവനോടെ കത്തിക്കും ന്ന്.. ” അവൻ പൊട്ടിച്ചിരിച്ചു.
പക്ഷെ അവൾക്ക് ചിരിവന്നില്ല. അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവൾ ആ മെത്തയിലേക്ക് മലർന്ന് കിടന്നു. രണ്ടു കാലും കൈയും വശങ്ങളിലേക്ക് വിടർത്തി വച്ചു കണ്ണടച്ച് കിടന്നിട്ട് വാഹിദ്നോട് പറഞ്ഞു.
” കണ്ട പെണ്ണുങ്ങളെ ഒക്കെ പേടിച്ച് ജീവിക്കാൻ ഒരുളുപ്പും ഇല്ല. എന്നിട്ട് എന്തോ വലിയ തത്വം പറയുന്ന പോലൊരു നിൽപ്പും. പെങ്കോന്തൻ. ”
വാഹിദ് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. അവൻ കിച്ചനിലേക്ക് പോയി രണ്ട് ഗ്ലാസിൽ ചായയുണ്ടാക്കി വന്നപ്പോഴും അവൾ അതെ കിടപ്പ് ആയിരുന്നു. വിളിച്ചിട്ട് അറിയുന്നില്ലന്ന് കണ്ടപ്പോൾ മനസ്സിലായി, അവൾ ഒന്ന് മയങ്ങി പോയിട്ടുണ്ടെന്ന്. അവൻ അടുത്തു ചെന്ന് ബെഡിൽ ഇരുന്നു അവളെ കുലുക്കി വിളിച്ചു. അവളുടെ ശരീരത്തിനൊപ്പം ആ മനോഹരമായ മുലകളും ഇളകുന്നത് കണ്ടപ്പോൾ അവൾ എന്ത് മാത്രം മനോഹരിയാണെന്ന് വാഹിദ് ചിന്തിച്ചു. അവൾ കണ്ണ് തുറന്നു. പതുക്കെ എഴുന്നേറ്റ് ഇരുന്നു.
” ഞാനൊന്ന് മയങ്ങിപ്പോയി. രണ്ട് ദിവസമായിട്ട് രാത്രി ഉറക്കമിളച്ചു ജോലിയായിരുന്നു. ” അവൾ ഒരു ക്ഷമാപണം പോലെ പറഞ്ഞു. പിന്നെ ചായ വാങ്ങി മൊത്തിക്കുടിച്ചു. മികച്ച ചായ. കടുപ്പം പാകം, പക്ഷെ അവന്റെ കൈയിൽ ഉള്ളത് കുറച്ച് കടുപ്പത്തിലുള്ള ചായയും. അവനറിയാം കാര്യങ്ങൾ പക്വതയോടെ തിരിച്ചറിയാൻ എന്നവൾക്ക് തോന്നി.
” നന്നായി പാചകം ചെയ്യാൻ അറിയുമെന്ന് തോന്നുന്നു. കിടിലൻ ചായ. ” അവൾ ആസ്വദിച്ചു കുടിച്ചിട്ട് ആത്മാർത്ഥമായി പറഞ്ഞത് കേട്ട് അവന് അവളോടൊരു മതിപ്പ് തോന്നി. കരുതിയത് പോലെയല്ല, പെണ്ണ് കാണുന്നത് പോലെ തന്നെ ക്വാളിറ്റിയിലും പൊൻകതിരാണ്, പതിരല്ല.
” ഈ തുറന്ന മനസ്സ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും അങ്ങ് കാണിച്ചാൽ നന്നായിരിക്കുമല്ലോ. പിന്നിത് ആരെ ബോധിപ്പിക്കാൻ ആണ് കൊച്ചമ്മ ഭാവം. ” അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ ചായ ഗ്ലാസിലേക്ക് നോക്കികൊണ്ട് ചോദിച്ചു.
” എന്ന് വച്ചാൽ.. അതെന്താ അങ്ങനെ ചോദിച്ചേ. ഞാൻ അത്ര മോശമായിട്ട് ആണോ ലോകത്തോട് പെരുമാറുന്നത്.?” അവൾ അൽപ്പം ദുഖത്തോടെ ചോദിച്ചു.
” കേട്ടിടത്തോളം വളരെ പരുഷമായി, ആരോടും അടുപ്പം കാണിക്കാതെ, തൊട്ടതിനും തൊടാത്തതിനും വളരെ അമിതമായി ദേഷ്യപ്പെടുന്ന ലേഡിയാണ് ഇയാൾ. പിന്നെ എനിക്ക് തന്നെ അനുഭവം ണ്ടല്ലോ. ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ” പിന്നെ കൂട്ടിച്ചേർത്തു;
“എന്നെ പരിചയപ്പെട്ട, എന്നോട് സംസാരിച്ച പെണ്ണുങ്ങളൊക്കെ എന്നോട് സ്നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. ഞാനൊരു പട്ടിയാണെന്ന് മനസ്സിലായത് ഈ പുലിക്കുട്ടിയുടെ നാവിലൂടെയാ.” അവൻ പൊട്ടി ചിരിച്ചു.
അവൾ അപകർശതയോടെ, കുറ്റബോധത്തോടെ തലകുനിച്ചു. ചെറുതായി കണ്ണുകൾ നനയുന്നുണ്ടോ? എല്ലാ കണക്ക് കൂട്ടലുകളും കൃത്യമായി കൈക്കൊള്ളുന്ന തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറേണ്ടിയിരുന്ന ഒരാണിന്റെ കാര്യത്തിൽ പിഴച്ചു പോയല്ലോ എന്ന് അവൾ ചിന്തിച്ചു.
“എന്നോട് വെറുപ്പാണല്ലേ ഈ പുണ്യാളൻ സാറിന്.? താൻ നോർമ്മലാണെന്ന് അവനെ കാണിക്കാൻ അവൾ കളിയാക്കുന്ന രീതിയിൽ അവന്റെ മുഖത്ത് നോക്കാതെ ചോദിച്ചു.
” ശെടാ ഞാനൊരു തമാശ പറഞ്ഞതല്ലേ. ഇയാൾ ഇത് ആളാകെ മാറിപ്പോയല്ലോ. സത്യം പറയ്, തനിക്ക് ഇതെന്ത് പറ്റി. രാത്രി, എന്റെ ബെഡ്‌റൂം, ഞാനുണ്ടാക്കിയ ചായ എന്റെ കിടക്കയിൽ ഇരുന്നു കുടിക്കുന്നു. ന്താടോ തനിക്ക് പറ്റിയെ.?” അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് ഉള്ളിലുള്ള ചോദ്യങ്ങൾ മുഴുവൻ പുറത്തേക്കിട്ടു. അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി മിന്നി മാഞ്ഞു. കവിളുകളിൽ കൂടുതൽ തുടിപ്പ് വിരുന്ന് വന്ന് അവളൊരു വസന്ത കാലം പോലെ കാവ്യാത്മകമായി മാറിയത് വാഹിദ് കണ്ടു.
” ത്രീ ഡേയ്സ് ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. നിന്നോടുള്ള വെറുപ്പിൽ, നിന്നെ നിരന്തരം വേട്ടയാടി ജീവിതകാലം മുഴുവൻ ദുരിതപ്പെടുത്തണം എന്നൊക്കെ ചിന്തിച്ചു റൂമിൽ തന്നെ കുത്തിയിരിപ്പ് ആയിരുന്നു. ഇന്ന് രാവിലെ അങ്കിൾ കാണാൻ വന്നപ്പോ താൻ തല്ലിയതും അങ്ങിനെ ചുണ്ട് പൊട്ടിയതാണ് എന്നൊക്കെ അങ്ങുമിങ്ങും തൊടാതെ പറഞ്ഞു. ” അവൾ ചിരിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി. അവൻ മൂളിക്കേട്ടു കൊണ്ടിരുന്നു.
” അപ്പോഴാണ് ഇടയിൽ അങ്കിൾ പറഞ്ഞത് എനിക്കുള്ള ചികിത്സ ഞാൻ തന്നെ ചവുട്ടി അകറ്റിയല്ലോ, നിനക്ക് പറ്റിയ ഒരേയൊരാൾ ആയത് കൊണ്ടാണ് അവനെ ഉന്തി തള്ളി വിട്ടതെന്ന്. എനിക്ക് പറ്റിയവൻ.. കണ്ടാലും മതി, വായി നോക്കി കോന്തൻ. പെണ്ണിന്റെ മുലക്ക് പിടിക്കുന്ന തെമ്മാടി ആണെന്ന് അങ്കിൾ അറിയുന്നില്ല ല്ലോ. ” അവൾ പുച്ഛത്തോടെ അവനെ നോക്കി ചുണ്ട് കോട്ടി. അവൻ ഉവ്വ് ഉവ്വേ എന്ന മട്ടിൽ തലകുലുക്കി.
അവൾ തുടർന്നു.
” ആ വാക്കുകൾ കേട്ടപ്പോ നീ ആരാണെന്ന് എനിക്ക് അറിയാൻ തോന്നി. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന, ഒരഭ്യാസിയുടെ മികവോടെ ആണുങ്ങളെ പുല്ലു പോലെ നേരിട്ട് പരാജയപ്പെടുത്തുന്ന ഒരു ഡ്രൈവർ. ഇടയിൽ അങ്കിൾ ഒന്ന് കൂടി പറഞ്ഞു, പരിചയപ്പെട്ട ഏത് പെണ്ണും നിന്റെ പിന്നാലെ വന്നിട്ടേ ഉള്ളൂ എന്നിട്ടും ഇന്നോളം ഒരു പെണ്ണിനേയും നീ തൊട്ടിട്ടില്ല, അതിൽ അമ്മുവും ഉൾപ്പെടും ന്ന്. ” അവൾ ഒന്ന് നിർത്തി അവന്റെ മുഖത്തേക്ക് നോക്കി. പിന്നെ തുടർന്ന് വിഷയത്തിലേക്ക് വന്നു.
