മൂടൽ മഞ്ഞ് – 1 46

” കാര്യങ്ങൾ ഒക്കെ രാജൻ പറഞ്ഞു കാണും എന്ന് ഞാൻ കരുതുന്നു. ശമ്പളം താങ്കൾക്ക് പറയാം, അംഗീകരിക്കാൻ കമ്പനിക്ക് ബുദ്ധിമുട്ടില്ല, കാരണം ജോലി അത്രയേറെ ബുദ്ധിമുട്ട് ഉള്ളതാണ്. സമയം കൃത്യമായിരിക്കില്ല, ചിലപ്പോൾ സമയാസമയം ഭക്ഷണം കഴിക്കാൻ നേരം കിട്ടി എന്ന് വരില്ല.” അവളൊന്നു നിർത്തി വാഹിദ്ന് എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് നോക്കി.

” കുഴപ്പമില്ല മാഡം, ഒരു ജോലിയാകുമ്പോ സാഹചര്യങ്ങൾ മാറിമറിഞ്ഞു കിടക്കും. അതൊക്കെ സ്വഭാവികമല്ലേ. അവൻ പുഞ്ചിരിയോടെ പറഞ്ഞു. അവന്റെ ആ വിശ്വ രൂപത്തിന് ചേരുന്നതാണ് ആ മുഴങ്ങുന്ന ശബ്ദമെന്ന് അവൾക്ക് തോന്നി. തനിക്ക് ചെറുതായി ഒരു തളർച്ച ബാധിക്കുന്നത് പോലെ അവൾക്ക് തോന്നി, എന്തിനു താൻ ഇവനെ ഇങ്ങനെ ഭയക്കുന്നു എന്നും അവൾക്ക് ആശ്ചര്യം തോന്നി. അവൾ സംസാരം തുടർന്നു.

“അതെ, അങ്ങനെയൊക്കെയാണ് കാര്യങ്ങൾ. അതിലുപരി, മുമ്പോരാളെ ജോലിക്ക് നിർത്തിയപ്പോൾ എന്റെ ശരീരത്തിൽ കേറി പിടിച്ചു. പെണ്ണുങ്ങളെ കാണുമ്പോ വേഗം കേറി ആണത്തം കാണിക്കുന്ന പന്നതരവും കൊണ്ട് എന്റെ അടുത്തു വന്നാൽ പിരിച്ചു വിടുന്നത് മാത്രമായിരിക്കില്ല, അടിച്ചു തന്റെ മുഖത്തിന്റെ ഷേപ്പ് ഞാൻ മാറ്റും. എന്തേലും പറയാൻ ഉണ്ടോ.?”

വാഹിദ് ന്റെ മുഖം ഇരുണ്ടു. ആ മനോഹരമായ ഉറച്ച കവിൾ ചുവക്കുന്നതും അവന്റെ കണ്ണിൽ ഒരൽപ്പം ഭാവ വ്യത്യാസം ഉണ്ടാവുന്നതും ഒരു പേടിയോടെ അവൾ കണ്ടു.
” അമ്മാതിരി പന്നതരം കാണിക്കാൻ ജോലി അന്വേഷിച്ചു കണ്ടു പിടിച്ചു വരേണ്ട കാര്യം ഉണ്ടോ, ചെയ്യാൻ തോന്നിയ പെണ്ണിനെ കേറി അങ്ങ് ചെയ്‌താൽ പോരെ.

പിന്നെ മാഡത്തിനോട് അങ്ങനെ തോന്നാൻ മാത്രം, ഇവിടെ റിസപ്ഷൻ ൽ ഇരിക്കുന്ന പെണ്ണിനുള്ളതിൽ കൂടുതൽ എന്തങ്കിലും മാഡത്തിനുണ്ടോ. ഇമ്മാതിരി തോന്ന്യാസം എന്നോട് പറഞ്ഞാ എന്റെ വായിൽ ന്ന് കേൾക്കും പറഞ്ഞേക്കാം.”. വാഹിദ് ന്റെ ഗംഭീര ശബ്ദം അവളെ നിലംപരിശാക്കി കളഞ്ഞു.

തൊണ്ട വരണ്ട് പോകുന്നത് പോലെ. ഒന്ന് ചാടിഎണീറ്റു ഇറങ്ങെടാ വെളിയിൽ എന്ന് പറയാൻ പറ്റാതെ അവൾ അമ്പരന്ന് രാജന്റെ മുഖത്തേക്ക് നോക്കി. അയാൾ ഞെട്ടലോടെ അവളെ നോക്കി.

” രാജൻ, ഇത്രയും അഹങ്കാരിയായ ഒരുത്തനെ ആണോ താൻ കെട്ടിവലിച്ചു കൊണ്ട് വന്നത്. ആരോട് എന്ത് സംസാരിക്കണം എന്ന് പോലും അറിയാത്ത ഒരുത്തനെയാണോ കെട്ടിയെടുത്തോണ്ട് വന്നത്.? ” അവൾ ചാടി എഴുനേറ്റു രാജനോട് അലറി. അയാൾ അമ്പരപ്പിൽ നിന്ന് മുക്തനായി വാഹിദ്നെ ന്നോക്കി. ദീനമായ മുഖത്തോടെ അയാൾ അവനെ നോക്കി. വാഹിദ് പതുക്കെ എഴുന്നേറ്റു.

” സർ ക്ഷമിക്കണം, ഇതുപോലൊരു അഹങ്കാരിയാണ് ആളെന്ന് എന്നോട് താങ്കൾ പറഞ്ഞില്ല. വിശ്വസിച്ചു ഏൽപ്പിക്കാൻ തന്നെയല്ലാതെ വേറെ ആരെയും കാണുന്നില്ല, അത് കൊണ്ട് താൻ വന്നേ പറ്റൂ എന്ന് മാത്രേ സർ എന്നോട് പറഞ്ഞുള്ളൂ. അല്ലെങ്കിൽ ഞാൻ വരില്ലായിരുന്നു. ” അവൻ കസേര നീക്കി പോകാൻ തുനിഞ്ഞു. രാജൻ ചാടിക്കേറി അവന്റെ കൈയിൽ കടന്ന് പിടിച്ചു അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി കടന്നു വന്നു. പിന്നെ അൽപ്പം കളിഭാവത്തിൽ സ്നേഹത്തോടെ അവനോട് പറഞ്ഞു.

” താനൊന്നു അടങ്ങെടാ കഴുവേറീ. ആദ്യത്തെ സംസാരത്തിൽ തന്നെ പരസ്പരം ആളറിയാതെ ഇങ്ങനെ കടിച്ചു കീറാൻ നിക്കല്ലേ. താനിവിടെ ഇരിക്കൂ. ” അയാൾ അവനെ നിർബന്ധിച്ചു കസേരയിൽ ഇരുത്തി. അത് കണ്ടതോടെ ശാരികയുടെ ദേഷ്യം ഇരട്ടിച്ചു. തന്റെ അധികാരത്തിന്റെ മുകളിൽ ആരോ ചോദ്യം ചെയ്യുന്നത് പോലെ തോന്നി അവൾക്ക്.

” രാജൻ, എന്ത് ഭാഷയാണിത്. ഇത്തരം തറ വാക്കുകൾ ഒക്കെയാണോ ഈ സ്ഥാനത്തിരുന്നു എന്റെ ഓഫീസിൽ നിങ്ങൾ ഉപയോഗിക്കുന്നത്. ”

അയാൾ നേർത്ത ചിരിയോടെ വാഹിദ്ന്റെ തലമുടിയിൽ പിടിച്ചു ചുമ്മാ ഒന്ന് കുലുക്കി. എന്നിട്ട് പറഞ്ഞു.

” മാഡം, ഈ ലോകത്ത് മാഡത്തിന്റെ അച്ഛനോട് ആയിരുന്നു എനിക്ക് ഏറ്റവും വലിയ കടപ്പാട്. പക്ഷെ ഇന്ന് ഈ ലോകത്ത് ജീവിക്കുന്നവരും മരിച്ചവരുമായി ഒരാളോടും ഇവനോളം വലുതല്ല. അത്രക്ക് ഇഷ്ട്ടമാണ് എനിക്കിവനെ. ” അയാൾ അത് പറയുമ്പോൾ ശബ്ദം വല്ലാതെ കനത്തിരുന്നു. അയാൾ തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *