” മാഡം, എനിക്ക് അറിയാവുന്ന ഒരാൾ ഉണ്ട്. അന്നത്തെ സംഭവത്തിന് ശേഷമുള്ള ഒരു ഉൾഭയം കൊണ്ട് പറയാൻ മടിച്ചത് ആണ്. ” ഫോണിലൂടെ രാജന്റെ ശബ്ദം.
“അതെന്താ അങ്ങനെ ഭയക്കാൻ? ഇയാളും അതെ ഞരമ്പ് രോഗം ഉള്ളവൻ ആണോ?” അവൾ തിരക്കി.
” അറിഞ്ഞിടത്തോളം അവനൊരു മരമാണ് മാഡം.അത് കൊണ്ട് ആരും ഇത്തരം കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ.. ” അയാൾ നിന്ന് പരുങ്ങുന്നത് പോലെ അവൾക്ക് തോന്നി.
ശാരികയുടെ പുരികങ്ങൾ വളഞ്ഞു. അവൾ സംശയത്തോടെ കര്യം തിരക്കി.
” അതെന്താ രാജൻ ഒരു പക്ഷെ.? അപ്പൊ എന്തോ ഒരു പക്ഷെ അവിടെ മുഴച്ചു നിൽക്കുന്നുണ്ടല്ലോ. ” ശാരിക ഗൗരവത്തിൽ പറഞ്ഞു. പറയണോ വേണ്ടയോ എന്ന് ഒരുവേള സന്ദേഹിച്ചു നിന്നിട്ട് രാജൻ പറഞ്ഞു.
” ആള് ചെറുപ്പമാണ്, മാഡത്തിന്റെ അതെ പ്രായമേ വരൂ. പക്ഷെ ആളൊരു തന്റെടിയാണ്, പിന്നെ അഭിമാനിയും.” അയാൾ പറഞ്ഞു.
“അത് കൊണ്ട്? ഇവിടെ ജോലി നോക്കുന്നവർ ഒന്നും അഭിമാനം ഇല്ലാത്തവർ ആണെന്നാണോ?” അവൾ കടുത്ത സ്വരത്തിൽ ചോദിച്ചു.
” അയ്യോ അങ്ങനെ അല്ല മാഡം. പറയുന്നത് കൊണ്ട് എന്നോട് അനിഷ്ടം ഒന്നും തന്നില്ലെങ്കിൽ.. ” അയാൾ അർദ്ധ ശങ്കയിൽ ഒന്ന് നിർത്തി.
” താൻ കാര്യം പറയെടോ. ” അൽപ്പം ഈർഷ്യയോടെ അവൾ അയാളെ അനുവദിച്ചു. രാജൻ ഒന്ന് ശങ്കിച്ചതിനു ശേഷം തുടർന്നു:
ന്ന് ഞങ്ങൾക്കൊക്കെ അറിയാം. അത് കൊണ്ട് തന്നെ എത്ര സ്ട്രിക്ട് ആണെന്നും. പക്ഷെ ദേഷ്യത്തിന്റെ പുറത്തു എന്തെങ്കിലും അമിതമായി പറഞ്ഞു പോയാൽ അവൻ അതെ പോലെ റിയാക്റ്റ് ചെയ്യും. But എനിക്ക് വിശ്വസിച്ചു കൂടെ നിർത്താൻ ഇവനെക്കാൾ നല്ലൊരു വ്യക്തിയെ കണ്ടെത്താൻ കഴിയില്ല മാഡം.” അയാൾ ഉറച്ച ശബ്ദത്തിൽ പറയുന്നത് അവൾ കേട്ടു.
അവസാന ഭാഗം പറയുമ്പോൾ അയാളിൽ കണ്ട ആത്മവിശ്വാസം അവൾക്ക് ഇഷ്ട്ടപ്പെട്ടു. കേട്ടിടത്തോളം ആളൊരു തലവേദന ആകുമെന്ന് സംശയം തോന്നിയെങ്കിലും ആ പറഞ്ഞ വാചകം കൊള്ളാമെന്നു അവൾക്ക് തോന്നി. ഏതായാലും നാളെ ഓഫീസിൽ വന്നു കാണാൻ പറഞ്ഞോളൂ എന്ന് രാജനോട് പറയുകയും ചെയ്തു.
പിറ്റേന്ന്.!
രാവിലെ 9 മണിക്ക് ഓഫീസിൽ എത്തുമ്പോൾ വലത് ഭാഗത്തു പാർക്കിംഗ് ഏരിയയിൽ ഒരു ബുള്ളറ്റ് നിൽക്കുന്നത് അവൾ കണ്ടു. രാജൻ പറഞ്ഞ കക്ഷിയായിരിക്കും എന്നവൾക്ക് മനസ്സിലാവുകയും ചെയ്തു, പക്ഷെ ആളെ തിരക്കാനോ അന്വേഷിക്കാനോ നിൽക്കാതെ അവൾ കാറിൽ നിന്നിറങ്ങി അകത്തേക്ക് പോയി.
തന്റെ കേബിനിൽ ചെന്നിരുന്നപ്പോൾ രാജൻ കേറി വന്നു. അവൾ laptop ൽ കണ്ണുകൾ പരാതിക്കൊണ്ട് എന്തെ എന്ന അർത്ഥത്തിൽ ഒന്ന് മൂളി.
” മാഡം, വാഹിദ് വന്നിട്ടുണ്ട്. ” അയാൾ പറഞ്ഞു.
” അവൾ നെറ്റി ചുളിച്ചു അയാളെ നോക്കി. ആദ്യമായിട്ടായിരുന്നു അങ്ങിനെ ഒരു പേര് അവൾ കേൾക്കുന്നത്. അവൾ രണ്ടു വിരലുകൾ അനക്കി വന്നോളാൻ പറയൂ എന്ന് ആംഗ്യം കാണിച്ചു. രാജൻ പുറത്തേക്ക് പോയി ഒരു യുവാവിനെയും കൂട്ടി തിരിച്ചെത്തി.
വാതിൽ കടന്ന് വരുന്ന സുമുഖനായ യുവാവിനെ കണ്ടപ്പോൾ ശാരികയിൽ അറിയാതൊരു ആകർഷണം തോന്നിയത് പോലെ തോന്നി. ആറടി പൊക്കത്തിൽ ഉരുക്കു പോലൊരു സുമുഖൻ. കട്ടിയുള്ള മീശയും ഇടതൂർന്ന താടിയും അധികം വളർത്താതെ ട്രിമ്മ് ചെയ്തിട്ടുണ്ട്.
ഇറുകിയത് അല്ലാത്ത മിലിട്ടറി green ടീഷർട്ട്ൽ ശരീരത്തിന്റെ ഉറച്ച പേശികളും ആകാര ഭംഗിയും, ഷോൾഡർലെയും കൈകളിയെയും മസ്സിൽസും എടുത്ത് കാണിക്കുന്നു. ഇടതൂർന്നു നീണ്ട അൽപ്പം ചെമ്പിച്ച മുടികൾ പിന്നിലേക്ക് അലസമായി മാടിവച്ചിട്ടുണ്ട്. അവൾ അറിയാതെ നോക്കിയിരുന്നു കൊണ്ടിരുന്നു എന്നതാണ് സത്യം. അടിവയറ്റിൽ എന്തോ ഒരു ആന്തൽ ഉണ്ടായത് പോലെ അവൾ അൽപ്പം ഒന്ന് എഴുന്നേറ്റത് പോലെ സീറ്റിൽ നിന്ന് തന്റെ അരക്കെട്ട് ഉയർത്തിപ്പോയി.
അപ്പോഴേക്കും അവർ മേശയുടെ അടുത്തേക്ക് എഴിക്കഴിഞ്ഞിരുന്നു. ആദ്യത്തെ അജ്ഞാതമായ ഒരു അമ്പരമ്പ്ൽ നിന്ന് സുബോധം വീണ്ടെടുത്തു അവൾ ഗൗരവത്തോടെ വാഹിദ്നെ നോക്കി ഇരിക്കാൻ അംഗ്യത്തിലൂടെ പറഞ്ഞു. അവൻ ഇരുന്നു കഴിഞ്ഞപ്പോൾ അവളൊന്നു മുരടനക്കി. എന്താണെന്ന് അറിയാത്ത ഒരു ആത്മവിശ്വാസക്കുറവ് അനുഭവപ്പെട്ടു അവൾക്ക്. അവനോട് സംസാരിക്കാൻ ഒരു ഭയമോ അമ്പരപ്പോ പോലെ അവളൊന്നു പതറി. പിന്നെ സമചിത്തത വീണ്ടെടുത്തു കാര്യങ്ങൾ പറയാൻ തുടങ്ങി.
” സീ മിസ്റ്റർ വാഹിദ്, അങ്ങനല്ലേ പേര് പറഞ്ഞത്? ” അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവൻ അതെ എന്ന് തലയിളക്കി. അവൾ തുടർന്നു.
