മൂടൽ മഞ്ഞ് – 1 46

“അമ്മുവിനെ ഒന്ന് വിളിച്ചോട്ടെ? ” അവൾ ഒരു അപേക്ഷ പോലെ ചോദിച്ചു.
” അത് എന്തിന് ചോദിക്കണം. ഇനിയിപ്പോ എന്റെ പലകാര്യങ്ങളും നീ മാത്രം തീരുമാനിക്കേണ്ടത് അല്ലേ. ഞാൻ തന്നെയല്ലേ ടീ നീ. എന്തിനു പിന്നെ ചോദിക്കുന്നു. ” അവൻ ശാരികയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
” ഈശ്വരാ.. എനിക്കിനി ഒന്നും വേണ്ട. ഈ ജീവിതം ഇത്ര മനോഹരമായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു.” അവളുടെ തൊണ്ടയിടറി. ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവൾ ആ നെഞ്ചിൽ കിടന്ന് കൊണ്ട് വാഹിദിന്റ മൊബൈൽ ൽ നിന്ന് അമ്മുവിനെ വിളിച്ചു. വാഹിദ് അവളെ വട്ടം പിടിച്ചു മുലയിൽ വെറുതെ കുരുത്തക്കേട് കാട്ടിക്കൊണ്ട് അവൾ സംസാരിക്കുന്നതും നോക്കി ഇരുന്നു.
” ഹലോ.. താൻ എവിടെയാ ഇക്ക പിശാച്ചേ. ” അവളുടെ അരിശത്തോടെയുള്ള ശബ്ദം.
” അമ്മൂ, വാഹിദ് ഇവിടുണ്ട്. കൊടുക്കണോ.? ശാരിക ചോദിച്ചു.
” ചേച്ചീ. ചേച്ചി ഇതുവരെ പോയില്ലേ? അവിടെ കൊണ്ടുവിട്ടിരുന്നു ന്ന് അച്ഛൻ പറഞ്ഞിരുന്നു.” അമ്പരപ്പോടെയുള്ള അവളുടെ ചോദ്യം ശാരിക കേട്ടു, വാഹിദും. അമ്പടീ അപ്പൊ രാജേട്ടനെ കൂട്ട് പിടിച്ചാണ് ഇവിടം തേടി എത്തിയത് അല്ലേ. അവൻ മനസ്സിൽ ചിരിച്ചു.

” ഇല്ലമ്മൂ. ചേച്ചിക്ക് പോകാൻ തോന്നിയില്ല. നിന്റെ ഇക്കയല്ലാതെ എനിക്കാരാ ഇങ്ങനെ വന്നിരുന്നു രണ്ട് വർത്താനം പറയാൻ ഒരു സ്പെഷ്യൽ. പിന്നുള്ളത് നിങ്ങളൊക്കെയല്ലേ കുടുംബമെന്ന് പറയാൻ. നിങ്ങൾക്ക് ഒക്കെ എല്ലാരും ഉണ്ട്, എനിക്ക് കലഹിക്കാനും തല്ല് കിട്ടാനും ഈ ലോകത്ത് നിന്റെ ഇക്കയല്ലേ ഉള്ളൂ. പോകാൻ തോന്നിയില്ല.”

പെട്ടന്ന് അങ്ങേ തലയ്ക്കൽ ഒരു നിശബ്ദതയുണ്ടായത് അവൾക്ക് മനസ്സിലായി. അവൾ ഒന്ന് wait ചെയ്തിട്ട് അമ്മുവിനെ വിളിച്ചു.

” ചേച്ചിക്ക് ഇക്കയെ ഇഷ്ടാണല്ലേ. അച്ഛൻ ഈ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല, നിങ്ങൾ തമ്മിൽ വഴക്കാണ്, രണ്ടാൾക്കും പരസ്പരം ഇഷ്ടല്ല, എന്നും പ്രശ്നമാണെന്നൊക്കെയാ പറഞ്ഞുള്ളൂ. ”

“എനിക്ക് അറിയില്ല അമ്മൂ എന്താന്ന്. ഇതേ ചോദ്യം നിന്നെ കുറിച്ച് ഞാനും ചോദിച്ചു. ഈ ബെഡിൽ കിടക്കാൻ സമ്മതിക്കില്ല, നീ പേടിപ്പിച്ചു നിർത്തിയിരിക്കുവാ ന്ന് പറഞ്ഞു ഈ പേടിക്കൊശവൻ. കാര്യം ചോദിച്ചപ്പോ അവൻ പറഞ്ഞു നിങ്ങൾ തമ്മിൽ അങ്ങനൊന്നും ഇല്ല, ഞാനവളുടെ ഇക്കയാണ് ന്ന്.”
അപ്പുറത്ത് വീണ്ടും ഒരു നിശബ്ദത. പിന്നെ വളരെ ഉഷാറോടേയുള്ള ശബ്ദം ഉയർന്നു.

“അയ്യോ ചേച്ചി ധൈര്യമായി കിടന്നോ. വല്ല പെണ്ണുങ്ങളേം കൂട്ടിക്കൊണ്ട് വന്നു തോന്ന്യാസം കാണിക്കരുത് ന്നെ പറഞ്ഞുള്ളൂ.” അവിടെ ഒരു ചമ്മിയ ചിരികേട്ടു.
“അപ്പൊ അതാണല്ലേ നിന്റെ ഈ കോന്തൻ ഇക്ക എന്നെപ്പോലൊരു പെണ്ണിനെ അടുത്തു കിട്ടിയിട്ടും ഇങ്ങനെ നാട്ടു വാർത്താനവും പറഞ്ഞു പൊണ്ണനെ പോലെ വായും പൊളിച്ചു തോന്ന്യാസം ഒന്നും കാട്ടാതെ മണ്ണുണ്ണിയായി ഇരിക്കുന്നത്. എന്റെ നാത്തൂൻ ആള് കൊള്ളാല്ലോ.”

” അയ്യേ ചേച്ചിക്ക് നാണമില്ലേ ഇങ്ങനൊക്കെ പറയാൻ. അവന്റെ ഒപ്പം കൂടി ചീത്തയായി പ്പോയോ.. ആ കിളവനൊന്നു ഫോൺ കൊടുക്കാവോ.? അമ്മുവിന്റെ ശബ്ദം.
“ആ കൊടുക്കാമല്ലോ. എന്റെ കാര്യം കൂടി ഒന്ന് പറഞ്ഞേക്കാമോ. നല്ല മോളല്ലേ, ഒരു മാല മേടിച്ചു തരാം ഞാൻ.”

ശാരികയുടെ സംസാരം കേട്ട് വാഹിദ്ന് മതിപ്പ് തോന്നി. എത്ര മനോഹരമായിട്ടാണ് അമ്മുവിനെ അവൾ പറഞ്ഞു മനസ്സിലാക്കിയത്, തന്നെ ഒരു ചേട്ടനായിട്ട് കാണാൻ.
“ഉറപ്പാണല്ലോ ല്ലേ,, വാങ്ങിത്തരും ന്ന് പറഞ്ഞു പിന്നെ വാക്ക് മാറ്റിയാൽ ഞാൻ വേറെ വല്ല ബംഗാളിച്ചിക്കും പിടിച്ചു കൊടുക്കും, പറഞ്ഞേക്കാം.. ഫോണോന്ന് കൊടുക്കുന്നെ. ഈ കാര്യം എന്നോട് പറഞ്ഞില്ല ല്ലോ ആ ജന്തു. കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ.” അമ്മു പിണങ്ങുന്നത് വാഹിദ് കേട്ടു. ഞാൻ ഫോണ് കൊടുക്കുവാ എന്നും പറഞ്ഞു അവൾ ലൗഡ്സ്പീക്കർ ഓൺ ചെയ്തു.
” നിനക്ക് ഉറക്കൊന്നും ഇല്ലേ കഴുതേ.? ” വാഹിദ് കൃത്രിമ ദേഷ്യത്തോടെ ചോദിച്ചു.

“എടാ കള്ളക്കിളവാ. ഇത്ര നാളും ചേച്ചിയെ മനസ്സിൽ ഇട്ടോണ്ട് നടന്നിട്ട്, അവിടിപ്പോ എന്ത് തോന്ന്യാസം ആണ് കാട്ടിയത്. വേഗം പറഞ്ഞോ, അല്ലെങ്കിൽ ഞാൻ അച്ഛനെ വിളിക്കും.”
“എടീ ഒന്നും ചെയ്തില്ല ന്നെ. ഒരാണും പെണ്ണും തമ്മിൽ ഒറ്റക്കിരുന്നാ അപ്പൊ തുണി പറിക്കുവല്ലേ.. ഞാൻ അവളെ ഒന്ന് തല്ലിപ്പോയി രണ്ടു ദിവസം മുമ്പ്. അതൊക്കെ പറഞ്ഞു നേരം പോയി. പിന്നെ തോന്നി രാവിലെ കൊണ്ട് വിടാം ന്ന്.” വാഹിദ് മാന്യനായി.

Leave a Reply

Your email address will not be published. Required fields are marked *