മൂടൽ മഞ്ഞ് – 1 46

സജ്‌നയുടെ സ്വരം വികാരം കൊണ്ട് തരളമായി. അവർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. സിസിടിവി ക്യാമറയുണ്ട്. അവർ ജോലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

ഗേൾസ് മൂന്ന് പേരാണ് റീസെപ്ഷനിൽ.അലീനയും സജ്‌നയും മീനയും. മീന അൽപ്പം ഇരുണ്ട നിറത്തിൽ മാംസളമായ ശരീരമുള്ള ഒരു അയ്യോ പാവം സ്ത്രീയാണ്. ഇരുപതിയെട്ടു വയസ്സുള്ള വിവാഹിത, ഒരു കുഞ്ഞുണ്ട്. അലീനയും സജ്‌നയുമാണ് അവിടുത്തെ അട്ട്രാക്ഷൻ. സെയിൽസ്, അക്കൗണ്ട്സ്, പ്രൊഡക്ഷൻ തുടങ്ങിയ സെക്ഷൻലൊക്കെ സുന്ദരികളായ അനേകം പെൺകുട്ടികളും ആണുങ്ങളും ഉണ്ടെങ്കിലും ഇവരെ പോലെ ജ്വലിക്കുന്ന സൗന്ദര്യവും സ്മാർട്നെസ്സും അവർക്കില്ല.
രണ്ടുപേരും ആഗ്രഹം ഉള്ളിലൊതുക്കി തങ്ങളുടെ ജോലിയിലേക്ക് കടന്നു. ഉച്ചകഴിഞ്ഞപ്പോൾ ശാരികയുടെ പുത്തൻ കാർ പുറത്തു വന്ന് നിൽക്കുന്നതും കാറിൽനിന്നിറങ്ങി അല്പസമയം ആരെയോ പ്രതീക്ഷിക്കുന്നത് പോലെ ഗ്ലാസ് ഡോർന്റെ മുന്നിൽ നിൽക്കുന്നതും അവർ കണ്ടു.
“എന്തൊരു മുടിഞ്ഞ ഗ്ലാമർ ആണ് പിശാചിന്. ആ സ്വഭാവം ഇങ്ങനായത് നന്നായി, അല്ലായിരുന്നെങ്കിൽ വാഹിദ് അവൾടെ പിന്നാലെ പോയേനെ.” അലീന അസൂയയോടെ പറഞ്ഞു.
“ഓഹ് എത്തിയോ രാജകുമാരി. രണ്ട് മൂന്ന് ദിവസം കാണാതായപ്പോ പോയി പണ്ടാരടങ്ങി എന്നാ കരുതിയത്.”സജ്‌ന പറഞ്ഞു. അവർ രണ്ട് പേരും മാത്രമേ റീസെപ്ഷനിൽ എത്തിയുള്ളു. മീന ഇന്ന് വന്നിരുന്നില്ല. ലഞ്ച് കഴിഞ്ഞു പലരും വന്ന് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.. രണ്ടു പേരും ശാരിക അടുത്തെത്തിയപ്പോൾ ഭവ്യതയോടെ എഴുന്നേറ്റ് വിഷ് പറഞ്ഞു. ഇന്നോളം അതത്ര ഗൗനിക്കാതെ തന്റെ ഓഫീസിലേക്ക് പോയിരുന്ന ശാരിക അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഹായ് പറഞ്ഞപ്പോൾ അവർ സത്യത്തിൽ കണ്ണ് മിഴിച്ചു. ഇതെന്ത് അത്ഭുതം എന്ന മട്ടിൽ രണ്ടുപേരും പരസ്പരം നോക്കി. പെട്ടന്നാണ് വാഹിദ് കേറി വരുന്നത് അലീന കണ്ടത്. അവളുടെ കണ്ണുകൾ വിടർന്നു, മുഖം തുടുത്തു. ഡാർക്ക്‌ green ജീൻസും മിലിട്ടറി ഡിസൈൻ ടീഷർട്ടും ഇട്ടു ഒരു യോദ്ധാവിനെ പോലെ നടന്നടുക്കുന്ന ആ കാഴ്ച കണ്ട് അലീനയുടെ കാലിടുക്കിൽ തീയെരിഞ്ഞു.
“എന്റെ കർത്താവേ, ഇതാരാണെന്ന് നോക്കെടീ..” അവൾ അറിയാതെ അൽപ്പം ഉച്ചത്തിൽ പറഞ്ഞു പോയി. അവളുടെ ആഹ്ലാദവും ഒച്ചയും കേട്ട് സജ്‌ന അങ്ങോട്ട് നോക്കിയപ്പോൾ അവനെ കണ്ട് അവളുടെ കണ്ണുകൾളും വിടർന്നു.
“എന്തൊരു മുടിഞ്ഞ ലുക്ക് ആണ് ചെക്കന്. ഫോൺ നമ്പർ വാങ്ങിയിട്ട് തന്നെ കാര്യം.” സജ്‌ന കൊതിയോടെ അവനെ നോക്കികൊണ്ട്‌ പറഞ്ഞു. രണ്ട് പേരുടെയും ബഹളം കേട്ട് ശാരികയുടെ കാലുകൾ നിശ്ചലമായി. അല്ലെങ്കിൽ തന്നെ വാഹിദ്നോടുള്ള അവരുടെ ആർത്തിപിടിച്ച അടുപ്പം അവൾക്ക് മുമ്പേ ഇഷ്ടമായിരുന്നില്ല. ഇതിപ്പോ കാത് കൊണ്ട് കേൾക്കുക കൂടി ചെയ്തത്തോടെ അവൾക്ക് സ്വസ്ഥത നഷ്ട്ടപ്പെട്ടു. നിന്ന നിൽപ്പിൽ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അവനെ നോക്കി കൈ വീശുന്ന രണ്ട് മദാലസ രൂപങ്ങളെ. ഇവർക്ക് ഇത്ര സൗന്ദര്യം ഉണ്ടായിരുന്നോ എന്ന് അവൾക്ക് ആദ്യമായി തോന്നി. സജ്‌നയുടെ ഹിജാബ് അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. ഇന്നുവരെ വളരെ മനോഹരമായ ഷോൾ മാത്രം ഉപയോഗിച്ചിരുന്ന പെണ്ണാണ്. Over കോട്ട് അവരുടെ യൂണിഫോം ആണ്. ഇന്നിതാ അവൾ ഹിജാബ് ധരിച്ചു വന്നിരിക്കുന്നു. ശാരികയ്ക്ക് എളുപ്പം ഒരു പെണ്ണിന്റെ ചാപല്യങ്ങളും ചെഷ്ടകളും തിരിച്ചറിയാൻ സാധിക്കും, കാരണം അവളും ഒരു പെണ്ണാണല്ലോ. അടിമുടി ഒരു വിറയൽ അവളുടെ ശരീരത്തിലേക്ക് പടർന്നു കയറി. വാഹിദ് എന്ത് ചെയ്യും എന്നറിയാൻ അവൾ ഓഫീസിലേക്ക് ധൃതിയിൽ നടന്ന് cctv യിൽ നോക്കി കൈകൾ മാറിൽ പിണച്ചു കെട്ടി വീക്ഷിച്ചു.
അവരുടെ വിഷ് ചെയ്യൽ കണ്ടു വളരെ സൗഹൃദത്തിൽ ഡെസ്കിലേക്ക് ചെല്ലുന്ന വാഹിദ്, അവരോട് കുശലം പറഞ്ഞു നിൽക്കുന്നു. പിന്നെ ആ രണ്ട് ഇളക്കക്കാരികളും ആർത്തു ചിരിക്കുന്നു. പിന്നെ എന്തൊക്കെയോ പറയുന്നു. വാഹിദ് വലത് കൈ മടക്കി മസ്സിൽ അനക്കി കാണിക്കുന്നു. പെട്ടന്ന് രണ്ട് പേരും അതിൽ വിരൽ നീട്ടി ഞെക്കി നോക്കാൻ ശ്രമിച്ചപ്പോൾ വാഹിദ് പെട്ടന്ന് കൈ പിൻവലിക്കുന്നു.
“കരുതിയത് പോലെ തന്നെ. അവർക്ക് ഇളക്കം തട്ടികഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ആ വായി നോക്കി നിന്ന് കൊഞ്ചുന്നത് കണ്ടില്ലേ.” അവളുടെ ശക്തി ചോർന്നു പോകുന്നത് പോലെ തോന്നി. പെട്ടന്ന് അവൾ മുറിയിൽ നിന്നിറങ്ങി അങ്ങോട്ട് നടന്നു. ഇതൊന്നും അറിയാതെ അവനോട് കളിച്ചു ചിരിച്ചു നിന്നിരുന്ന രണ്ട് പെൺകുട്ടികളും അവൾ അടുത്തെത്തിയത് അറിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *