മൂടൽ മഞ്ഞ് – 1 46

“വാഹീ, മതി ഈ തണുപ്പിൽ ഇരുന്നത്. നമുക്ക് വീട്ടിലേക്ക് പോകാന്നേ”. ശാരിക പറഞ്ഞു. അത് പറയുമ്പോൾ എത്ര ശ്രമിച്ചിട്ടും ചുണ്ടിൽ പൊടിഞ്ഞ നാണത്തിൽ കുതിർന്ന ഒരു കള്ളച്ചിരി മറച്ചു പിടിക്കാൻ അവൾക്കായില്ല. അവനും അവളെ കളിയാക്കുന്ന പോലെ തലയിളക്കിക്കൊണ്ട് പുഞ്ചിരിച്ചു കൊണ്ടിരുന്നു.
അവൾ കൃത്രിമ ദേഷ്യത്തോടെ അവന്റെ തലപിടിച്ചു വലിച്ചു.

അവൻ അവളുടെ തോളിൽ കൈയിട്ട് തട്ടുകടയിലേക്ക് നടന്നു. നല്ല ചൂട് ചായയും പൊറോട്ടയും ബീഫും ഓർഡർ ചെയ്തു കുറച്ച് മാറി ടേബിളിന് മുന്നിൽ പോയിരുന്നു. മലയിറങ്ങി വരുന്ന തണുത്ത കാറ്റിൽ അവൾ വിറക്കുന്നുണ്ട്. മുടിയിഴകൾ എണ്ണമയമില്ലാതെ കാറ്റിന്റെ ലാളനകൾക്കൊത്തു പൊട്ടിച്ചിരിക്കുന്നു. അരുണാഭമായ കവിൾതടങ്ങൾക്ക് മാറ്റ് കൂട്ടുന്ന തുടുത്തു ചുവന്നു നനവാർന്ന വലിയ ചുണ്ടുകൾ ചെറുതായി വിറക്കുന്നു. വട്ടമുഖത്തിന് അസാധ്യമായ സൗന്ദര്യം നൽകുന്ന തത്തച്ചുണ്ട് പോലെയുള്ള വടിവൊത്ത നാസികയും കീഴ്താടിയും. എന്തൊരു സൗന്ദര്യമാണ് ഈ പെണ്ണിനെന്ന് അവൻ ചിന്തിച്ചു. ആ അഴക് കണ്ട് അവൻ അവളെ തന്നെ നോക്കിയിരുന്നു പോയി. മുഖം തുടുത്തു തന്നെയിരിക്കുന്നുവെങ്കിലും നല്ല തളർച്ചയും ഉറക്കച്ചടവും വ്യക്തമായി കാണാമായിരുന്നു. അവൾ നന്നേ ക്ഷീണിച്ചിട്ടുണ്ട് എന്ന് വാഹിദ് മനസ്സിലാക്കി.

അവൻ തന്നെത്തന്നെ പരിസരബോധമില്ലാതെ നോക്കിയിരിക്കുന്നത് കണ്ട് ശരികയ്ക്ക് നാണം തോന്നി. അവളുടെ മുഖം കൂടുതൽ തുടുത്തു.
“എന്തോന്നാ വായിനോക്കി ഇങ്ങനെ നോക്കിക്കൊണ്ടിരിക്കാൻ.. മുമ്പ് കണ്ടിട്ടില്ലേ. ഇനിയൊന്നും ബാക്കിയില്ലല്ലോ കാണാനായിട്ട്.” അവൾ അവനെ കളിയാക്കി.
“എത്ര കണ്ടാലും പുതുമ പോകാത്ത അത്ഭുതമല്ലേ നീ. എനിക്ക് ഇങ്ങനെ കണ്ടോണ്ടിരിക്കണം.” അവൻ ആത്മാർത്ഥമായി തന്നെ പറഞ്ഞു. അത് കേട്ട് അവൾക്ക് എന്ത് പറയണം ന്ന് പെട്ടന്ന് വാക്കുകൾ കിട്ടിയില്ല. ഒടുക്കം മനസ്സ് തുറന്ന് കാണിക്കുന്ന പോലെ അവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു.

“എങ്കിലെ, ചുമ്മാ ഇങ്ങനെ കൊണ്ട്നടക്കാതെ എന്നെയങ്ങു കെട്ടി കൊച്ചുങ്ങളേം തന്ന് വീട്ടിൽ ഇരുത്തിയേക്ക്.” അവളുടെ കണ്ണും കവിളും ചുണ്ടും നിറഞ്ഞു ചിരിച്ചു. അവളുടെ സാന്നിധ്യത്തിൽ തനിക്ക് ചുറ്റും സന്തോഷത്തിന്റെ ധൂളികൾ പാറിപ്പറക്കുന്നത് പോലെ തോന്നി അവന്. ശാന്തമായിരുന്ന ദിനരാത്രങ്ങൾ വാചാലമാകുന്നു, തന്റെ ചോദനകൾ സജീവമാകുന്നു.

അവന്റെ ചുണ്ടിൽ ഒരു മന്ദഹാസം തങ്ങിനിൽക്കുന്നത് കൗതുകത്തോടെ അവൾ നോക്കിയിരുന്നു. ഇരിക്കുമ്പോളും നിൽക്കുമ്പോളും നടക്കുമ്പോളും എവിടെയോ കാലുകൾക്കിടയിൽ ഒരു നീറ്റൽ. അതിന്റെ കാരണം ഓർക്കുമ്പോൾ നെഞ്ചിൽ ഒരു തിടുക്കവും ശരീരത്തിന് ഭാരക്കുറവും വന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി. എളുപ്പം വീട്ടിലേക്ക് എത്തിയെങ്കിൽ എന്ന് ആശിച്ചു. പക്ഷെ ആരുമില്ലാതെ താനും അവനും മാത്രമായിരുന്നെങ്കിൽ എന്ന് കൊതിച്ചു. കുറേ കെട്ടിപിടിച്ചു മിണ്ടിമിണ്ടി കിടക്കാൻ, പതിയെ അവന്റെ കൈത്തലം താങ്ങാക്കി കിടന്നുറങ്ങാൻ അവൾ കൊതിച്ചു. അപ്പോഴേക്കും ഭക്ഷണം വന്നു. ചൂടുള്ള ചായ ആ തണുപ്പിൽ തൊണ്ടയിലൂടെ ശരീരത്തിലേക്ക് അരിച്ചിറങ്ങിയപ്പോൾ ഒരുന്മേഷം തോന്നി അവൾക്ക്. ആവി പറക്കുന്ന ബീഫും പൊറോട്ടയും. പൊതുവെ ഇത്തരം കടകളിൽ നിന്ന് ഭക്ഷണം കഴിക്കാത്ത അവൾക്ക് ആ ഭക്ഷണത്തിന്റെ സ്വാദ് പുതുമയായിരുന്നു. അവന്റെയൊപ്പമായത് കൊണ്ടായിരിക്കണം, ഈ രാവും ഈ യാത്രയും ഇത്രയേറെ മനോഹരമെന്ന് അവൾക്ക് തോന്നി. അവന്റെയൊപ്പമുള്ള എന്തും തനിക്ക് എത്ര സുന്ദരവും ലഹരിയുമാണ്. അവൾ പൊറോട്ട നുള്ളിയെടുത്തു ബീഫിൽ മുക്കി അവന് നീട്ടി. അവൻ അത് വാങ്ങാൻ കൈനീട്ടിയപ്പോൾ ശുണ്ഠിയോടെ മുഖം ചുളിച്ചു കൈ പിൻവലിച്ചു അവളുടെ വായിലേക്ക് ഇട്ടു.
“ഹ.. ഇതെന്ത് തമാശ. ഒരാളെ കൊതിപ്പിച്ചു പറ്റിക്കുന്നോ.” അവൻ ഒന്നുമറിയാത്ത പോലെ പരാതിപ്പെട്ടു.
“കൊതിച്ചോണ്ട് അവിടിരുന്നാ മതി. തരാൻ സൗകര്യസമില്ലിപ്പൊ.” അവൾ അരിശപ്പെട്ടു.
“തീരുന്നത് വരെ എനിക്ക് വായിലേക്ക് വച്ചു തന്ന് വിശപ്പ് മാറ്റിതരും ന്ന് കരുതിയ ഞാൻ ന്തൊരു മണ്ടനാ.” അവൻ മനസ്സ് നൊന്തത് പോലെ അഭിനയിച്ചു അവളെ ഇടം കണ്ണിട്ട് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *