പാതിരാവിനു നല്ല തണുപ്പുണ്ട്.അവൾക്ക് വിറക്കുന്നത് അവൻ കണ്ടു. അപ്പുറത്തെ തട്ടുകടയിൽ ചില ടൂറിസ്റ്റ് യാത്രക്കാരും ബൈക്ക് റൈഡേഴ്‌സും ഫുഡ് കഴിക്കുന്നു. പുകവലിക്കുന്നു. വിളക്ക് കാലിലെ മഞ്ഞ വെളിച്ചം മൂടൽ മഞ്ഞിന്റെ നരച്ച കുളിരിലൂടെ പരന്നൊഴുകുന്നു. ഇന്നും നിലാവുണ്ടല്ലോ ന്ന് വാഹിദ് ശ്രദ്ധിച്ചു.
” ഇപ്പൊ മനസ്സിലായോ ഞാൻ എങ്ങിനെ അമ്മുവിന്റെ ഇക്കയായി ന്ന്. “? അവൻ അവളെ ബൈക്ക്ൽ നിന്നിറക്കിയിട്ട് ചോദിച്ചു. അവളുടെ കണ്ണുകളിൽ ഇപ്പോഴും കടൽതിളക്കം കണ്ടു. ഈ പെണ്ണിന് കരയാൻ മാത്രേ ഇപ്പോൾ അറിയൂ? അവൻ സംശയിച്ചു.
“നീ എത്ര നല്ലൊരു മനുഷ്യനാണ് വാഹീ. എന്നെ ഇട്ടേച്ചു എന്നെങ്കിലും പോയാൽ ഞാൻ പിന്നെ ഇല്ല. എനിക്കിപ്പോ പേടിയാവുന്നെടാ. ഓരോന്ന് ആലോചിച്ചു കൂട്ടി എനിക്ക് സ്വബോധം ഇല്ലാണ്ടാവുമോ. ന്നാലും വേണ്ടില്ല, നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ. ഭ്രാന്ത്വമാവുന്നെങ്കിൽ ആയിക്കോട്ടെ.” അവൾ മഞ്ഞിലൂടെ നിലാവ് തെളിയും പോലെ കണ്ണീരിലൂടെ മന്ദഹസിച്ചു.
അവനോട് ചേർന്നു നിന്ന് മുഖം ഉയർത്തി അവന്റെ കണ്ണിലേക്കു നോക്കി കൊച്ചു കുഞ്ഞിനെ പോലെ നിന്നു.
“ഇതിപ്പോ എത്ര വട്ടമായി നീ പറയുന്നു, മരിക്കും, ജീവനോടെ ഉണ്ടാവില്ല ന്നൊക്കെ. കരച്ചിലും ചാവലും..നിനക്ക് ഇതെന്താ പറ്റിയത് മോളെ. എനിക്ക് സങ്കടം വരുന്നു, ദേഷ്യവും.” വാഹിദ് ചെറിയ ഈർഷ്യയോടെ പറഞ്ഞ്. അവൻ ദേഷ്യപ്പെട്ടു എന്ന് മനസ്സിലായ ശാരികയുടെ ഉള്ളു വിറച്ചു. അവൾക്ക് ആധികേറി ആസ്വസ്ഥമായി.
” ഇല്ല ഇല്ല. ഇനി പറയില്ല വാഹീ. എന്നോട് ദേഷ്യപ്പെടല്ലേ. എനിക്ക് നിന്നെ സ്നേഹിക്കാതെ മരിക്കാൻ ഇഷ്ടമല്ല ടാ. ഈ സ്നേഹം കൊണ്ടാവും, ഇപ്പൊ അങ്ങ് മരിച്ചു പോയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുവാ ഏത് സമയവും. ആ മനസ്സ് തുറന്നു പറഞ്ഞ് പോകുന്നതാ. ഇനി പറയില്ല. വാഹീ, എനിക്ക് നീയല്ലാതെ സ്വന്തം ന്ന് പറയാൻ ഒരാളും ചൂണ്ടിക്കാണിക്കാൻ ഇന്നീ ലോകത്തില്ല ടാ. നിന്നെ ജീവനാ ടാ. എനിക്ക് നിന്നെ പേടിയാ. ” അവളുടെ തൊണ്ടയൊന്ന് ഇടറി.
“എന്തിന്, ഞാൻ ഗുണ്ടയൊന്നും അല്ലല്ലോ ശാരീ. അന്ന് അറിയാതെ ഒന്ന് തല്ലിപ്പോയി. എനിക്ക് നിന്നെ അത്രയേറെ ഇഷ്ടം ആയത് കൊണ്ടാ നീ നായെ ന്ന് വിളിച്ചപ്പോ തല്ലിപൊയത്. അതിന് സോറിയും പറഞ്ഞില്ലേ.”
“അതിനാണോ എന്റെ പേടി. നിന്റെ ഇനിയെത്ര തല്ലുകൾ എനിക്ക് കിട്ടാനിരിക്കുന്നു. എനിക്ക് കൊതിയാവുന്നുണ്ട് നിന്റെ നിയന്ത്രണത്തിൽ ഒരു കുഞ്ഞിനെ പോലെ ഒതുങ്ങികൂടാൻ.”
“പിന്നെന്തിന് പേടിക്കുന്നു. എന്താ ന്റെ മൊഞ്ചത്തികുട്ടിക്ക് പറ്റിപ്പോയത്”? ആളൊരു ചുട്ടു പഴുത്ത വേനൽ കാലം ആയിരുന്നല്ലോ.. ഇപ്പൊ കണ്ടില്ലേ മഞ്ഞ്കാലം പോലെ..”. അവൻ അവളെ മാറോട് ചേർത്തു ശാന്തമായി പതുക്കെ ചോദിച്ചു.
“സ്നേഹം..! ഭ്രാന്തമായ പ്രണയം. ഹൃദയം നിറയെ പ്രണയം വാഹീ.. ഒരുത്തനും എന്നെ ഉൾക്കൊള്ളാനും സ്നേഹിക്കാനും കഴിയില്ല ന്ന് കരുതി. എനിക്ക് പറ്റിയ, എന്റെ സ്വഭാവം തിരിച്ചറിയുന്ന ഒരുത്തൻ ഉണ്ടാവില്ല ന്ന് കരുതി. ഇപ്പൊ വീണുകിട്ടിയത് നിധിപോലെ ഒരുത്തനെ. നീ അത്രയ്ക്ക് നല്ലതാ വാഹീ. അടുത്തറിഞ്ഞാൽ ഒരുത്തിയും നിന്നെ ഉപേക്ഷിക്കില്ല, എനിക്ക് അറിയാം. അത് കൊണ്ട് എന്തെങ്കിലും കാരണങ്ങൾ ഉണ്ടായി നീ എന്റേത് അല്ലാതായിപ്പോകുമോ ന്ന് പേടിയാവുന്നെടാ. അങ്ങനെ ന്തെങ്കിലും ഉണ്ടായാൽ ഞാൻ പിന്നെ.. അവൾക്ക് പെട്ടന്നൊരു കരച്ചിൽ തികട്ടി വന്നു. “നമുക്ക് എങ്ങോട്ടെങ്കിലും പോകാം. ഇതൊക്കെ ആരെങ്കിലും എടുത്തോട്ടെ. എന്റൊപ്പം വരുമോ.?”
അവൾ തളർന്ന മട്ടിൽ ചോദിച്ചത് കേട്ടപ്പോൾ വാഹിദിനു അവളെ വാരിയെടുത്തു പുൽകാനും ഒരു കുഞ്ഞിനെ ഒമാനിക്കുന്നത് പോലെ കൊഞ്ചിക്കാനും കൊതി തോന്നി.
“എന്റെ ഈ രാജകുമാരിയെ വിട്ട് എനിക്ക് ഏത് പെണ്ണിനെ കിട്ടിയിട്ട് ന്താ. കണ്ട ദിവസം മുതൽ മനസ്സിൽ കുരുങ്ങിയ മുഖമല്ലേ ഈ രാജകുമാരിയുടേത്. ഇത്ര നാളും ഈ പൊട്ടിയുടെ കളിയാക്കലും പരിഹാസവും പുച്ഛവും സഹിച്ചു കൂടെ നിന്നത് വീട്ടിൽ പട്ടിണി ആയത് കൊണ്ടാണോ. ഈ അഹങ്കാരിപ്പെണ്ണ് എന്റെ തൊട്ടടുത്തുണ്ടാകുമല്ലോന്ന് ഓർത്തിട്ടല്ലേ.” അവൻ അവളുടെ താടിക്ക് പിടിച്ചു കുലുക്കി ക്കൊണ്ട് പറഞ്ഞു. അവളുടെ കവിൾ ചുവന്നു തുടുത്തു.
