പാമ്പും കോണിയും – 8 28അടിപൊളി 

ആ പഴയ ടെൻഷനോ പേടിയോ ഒന്നും ഹരിയുടെ മുഖത്ത് ഉണ്ടായിരുന്നില്ല, അല്ലെങ്കിൽ ഹരിക്ക് ഉണ്ടായിരുന്നില്ല.. ആകാംക്ഷ… അത് മാത്രം, ഒരു മറുപടി.. ഒരു വാക്ക്, അതിനായി അവന്റെ ഹൃദയം പട പട മിടിച്ചു……

പക്ഷെ അവനെ നിരാശൻ ആക്കി നീന പറഞ്ഞു : ഊപ്സ്.. ടൈം ഒരുപാട് ആയല്ലോ…

ഹരി സൈറാ വാങ്ങി തന്ന വില കൂടിയ വാച്ചിൽ നോക്കി… 08:30…….

അവന്റെ മുഖം വാടി, അവൻ നിരാശ മറച്ചു പിടിക്കാൻ ആവാതെ തന്റെ ലാപ്പിൽ തുറന്നത് എല്ലാം ക്ലോസ് ചെയ്തു…

ലാപ് അടച്ചു വച്ച്, ബാഗിൽ വച്ച സമയം ആണ് നീന പറഞ്ഞത് : മിസ്റ്റർ ഹരീ, ആഫ്റ്റർ റിഫ്രഷ്മെന്റ് ലെറ്റസ് കണ്ടിന്യൂ…..

അവന്റെ മുഖം വിടർന്നു… ചിരി വിരിഞ്ഞു..

ചിന്തിക്കുക കൂടെ ചെയ്യാതെ അവൻ പറഞ്ഞു : ഓകെ മാം… ഷുവർ………

അവന്റെ ഭംഗി ഉള്ള ക്യൂട്ട് മുഖഭാവത്തോടെ ഉള്ള ചിരിക്ക് മറു ചിരി കൊടുക്കാതിരിക്കാൻ ആയില്ല നീനക്ക്….

വല്ല ചായയും, ജ്യൂസും പ്രതീക്ഷിച്ച ഹരിയുടെ മുന്നിൽ കൊണ്ട് വച്ചത്, വൈൻ ആയിരുന്നു……..

” മാം… മെ ഐ “… ഡയലോഗ് അടിപൊളി ആയിരുന്നു. നീനയെ ഒന്ന് സുഖിപ്പിക്കാം എന്ന് വിചാരിച്ചാണ് ഹരി പറഞ്ഞതും…

ഹരിക്ക് ഇതൊക്കെ അറിയാമായിരിക്കും, അല്ലെങ്കിൽ അവൻ നോക്കിക്കൊള്ളും എന്ന് പ്രതീക്ഷിച്ച ജാസ്മിൻ കണ്ണ് തുറിച്ചു….

ഗ്ലാസിൽ നല്ല വില ഉള്ള വൈൻ ഒഴിക്കുന്നത്, അല്ലെങ്കിൽ ഒറ്റ കമിഴ്ത് കമിഴ്ത്തി ഗ്ലാസിന്റെ മുക്കാൽ ഭാഗം നിറച്ച്, അടുത്ത ഗ്ലാസ്സിലേക്കും അതേ പോലെ ഒഴിക്കുന്നത് കണ്ട നീനയെ നോക്കിയ ജാസ്മിൻ കാണുന്നത്, മൂക്കിനും ചുണ്ടിനും ഇടയിൽ വിരൽ വച്ച്, ചിരി മറച്ചു പിടിച്ചിരിക്കുന്ന തന്റെ ബോസിനെ ആണ്….

രണ്ടു വൈൻ ഗ്ലാസ്സ്, മുക്കാൽ ഭാഗം ഒഴിച്ച്, ഒന്ന് കയ്യിൽ എടുത്ത് ഒന്ന് പതിയെ പൊക്കി, ഇറ്റാതെ നീനക്ക്‌ നേരെ നീട്ടിയപ്പോൾ, നീന ആ ഗ്ലാസ്‌, പിടിക്കേണ്ട പോലെ പിടിച്ച് ഒന്ന് വട്ടത്തിൽ ഇളക്കി പതിയെ ചുണ്ടിലേക്ക് അടുപ്പിച്ചു ചെറിയ സിപ് എടുത്തു……

“മാം… ചിയേർസ്…?……

ചെറു ചിരിയോടെ നീന ഗ്ലാസ്‌ നീട്ടി, അതിൽ തന്റെ ഗ്ലാസ്‌ മുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു : ചിയേർസ് മാം…….

” ചിയേർസ്.. നീന ചെറു ശബ്ദത്തോടെ പറഞ്ഞു

സിപ് എടുത്ത അവന് തോന്നി, ഇതെന്തു തേങ്ങ ആണെന്ന്.. ആരെയും നോക്കാതെ വീണ്ടും സിപ് എടുത്ത് ചുണ്ട് നുണഞ്ഞു…. ആ സിപ് എടുപ്പ് നിന്നത് ഗ്ലാസ്‌ കാലി ആയാണ്…

ഹരിയുടെ മുഖം, നീന ചോദിച്ചു : എന്താ ഹരീ?? കൊള്ളില്ലേ?..

” അത് മാം….അല്ല.. നാട്ടിൽ ക്രിസ്മസിന് ആണ് ഈ വൈൻ ഒക്കെ കുടിക്കാറുള്ളത്…. അതും ഇതും?.. അത് കുറച്ചൂടെ തരിപ്പ് ഉണ്ടാവാറുണ്ട്.. ഇത് ഒന്നും ഫീൽ ചെയ്യണില്ല…..

ഇത്രയും വില കൂടിയ, തന്റെ പ്രിയപ്പെട്ട വൈനിനനെ പറ്റി ഹരി പറയുന്നത് കെട്ട് അന്തം വിട്ട നീനക്ക് പിന്നീട് ചിരി ആണ് വന്നത്….

ഒന്നര മണിക്കൂർ ബ്രിഫിങ് ധാരാളം, നീന എന്ന ബിസിനസ്സ് ടൈകൂണിന് കുറേ ഒക്കെ അവനെ ഇത്ര നേരം കൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞു. കള്ളം പറയാനോ, അഭിനയിക്കാനൊ കഴിവില്ലാത്ത അവന്റെ അടുത്ത് ഗൗരവമോ, ജാടയോ കാണിക്കാതെ സംസാരിച്ചാൽ, അവനും അതേ പോലെ സംസാരിക്കും തിരിച്ച് …..

” ഹരി ഏതാ കഴിക്കുക?… ഹോട് ആണോ?.. ഏതാ ?….

” നമുക്ക് അങ്ങിനെ ഒന്നും ഇല്ലാ മാം….

പറഞ്ഞ ശേഷം ആണ്, ഹരി ഓർത്തത്, താൻ എവടെ ആണ്, ആരുടെ മുന്നിൽ ആണ് എന്ന്…

“അവൻ അൽപം പേടി നിറഞ്ഞ ഭാവത്തിൽ പറഞ്ഞു…. അയ്യോ… എനിക്ക് വേണ്ട മാം… ഒന്നും വേണ്ട…. ഞാൻ പെട്ടെന്ന് പറഞ്ഞു പോയി എന്നെ ഉളളൂ….

നീന കണ്ണ് കൊണ്ട് ജാസ്മിനോട് പറയാതെ പറയാൻ ഉള്ളത് പറഞ്ഞു.. ജാസ്മിൻ തിരിഞ്ഞു നടന്നു……..

നീന വൈൻ നുണയുന്ന നേരത്താണ്, ഹരി പറഞ്ഞത് : മാം ഞാൻ നുണ പറയുന്നതല്ല… ഈ പ്രൊപോസൽ, എനിക്ക് ഉറപ്പാണ്, നിങ്ങൾക്ക് ഗുണമേ ഉണ്ടാവൂ….

നീന ഒന്ന് ചിരിച്ചു….

” മിസ്റ്റർ ഹരീ….. ഡൽഹിയിൽ നിന്നും ഇവിടെ വരണം എങ്കിൽ, ഹരിയെ രാത്രി ഇങ്ങോട്ട് വിളിപ്പിക്കണം എങ്കിൽ, അത് മനസ്സിലാക്കി തന്നെ ആവില്ലേ?. ഐ നോ ദി പോട്ടെന്ഷ്യൽ….

Leave a Reply

Your email address will not be published. Required fields are marked *