പാമ്പും കോണിയും – 8 28അടിപൊളി 

” മ്മ്മ്മ്… ഹരി ചുണ്ട് കൂർപ്പിച്ചു മൂളി…

” അല്ല മാം, ഹരി കാരണം തന്നെ അല്ലെ, ഐ മീൻ ഹരി പോയില്ലായിരുന്നു എങ്കിൽ ചിലപ്പോൾ….

ജെനിക്ക് മുഴുവനാക്കാൻ കഴിഞ്ഞില്ല.. സൈറ തുറിച്ചു നോക്കി അവളെ…..

സൈറ ഹരിക്ക് നേരെ മുഖം തിരിച്ചു കൊണ്ട് ചീറി ” ഹരീ യൂ ഇടിയറ്റ്, നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട്, മനസ്സ് കൊണ്ടല്ല ചിന്തിക്കേണ്ടത്, തല കൊണ്ടാണ് എന്ന്…. സൈറ പറഞ്ഞപ്പോൾ, ഹരി സങ്കടത്തോടെ മുഖം കുനിച്ചു…

ആയിയുടെ ദഹിപ്പിക്കുന്ന നോട്ടം, ആയി മാത്രം അല്ല, ജെനി വരെ തന്നെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടപ്പോൾ ആണ് സൈറക്ക്‌ ബോധം വന്നത്…

അവൾ ഹരിയോട് ചേർന്നിരുന്നു കൊണ്ട് അവന്റെ താടിക്ക് താഴെ കൈ വച്ച് മുഖം ഉയർത്തി അവന്റെ കവിളിൽ നല്ലൊരു ചുംബനം നൽകി അവൾ പതിയെ പറഞ്ഞു : സോറി….. അത് വിട്…. പോട്ടെ……

ഹരിയെ വട്ടം ഇട്ടു പിടിച്ച് അവൾ കെട്ടിപിടിച്ചു….

” വാഹ്…. ആ പതിയെ വിടർന്നു വന്ന കള്ള ചിരി…

“…എന്നിട്ട്… എന്നിട്ട് എന്താ ഉണ്ടായത്…

“ഞാൻ…… ഞാൻ….. ആ സന്തോഷത്തിൽ…………….. ഹരിക്ക് തൊണ്ടയിൽ കുരുങ്ങി….

” കെട്ടിപിടിച്ചു എന്ന് മാത്രം പറയല്ലേ ഹരീ ?????? “… സൈറയും ആയിയും ഒരേ സ്വരത്തിൽ, ഉറക്കെ ചോദിച്ചു …

” മ്മ്മ്മ്മ്മ്……….. ഹരി ഒന്ന് നീട്ടി മൂളി… അതന്നെ ആണ് താൻ ചെയ്തത് എന്ന അർത്ഥത്തിൽ…

സൈറാ ആയിയെ നോക്കി… ആയി തിരിച്ചും…

ആ സോഫയിൽ മലർന്നു അടിച്ചു കിടന്ന്, വയറിൽ കൈ വച്ച് അമർത്തി, ആയി പൊട്ടി ചിരിച്ചപ്പോൾ, സൈറ മുഖം പൊത്തി പിടിച്ച് ചിരിക്കുകയായിരുന്നു……

ഹരിയുടെ കെട്ടിപ്പിടുത്തത്തെ പറ്റി അറിയാത്ത ജെനി മിഴിച്ചിരുന്നപ്പോൾ ” ഞാൻ പോവാണ്… എനിക്ക് ഒറക്കം വരുന്നു ” എന്ന് പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങി അവൻ….

” ഇരിക്കടാ അവിടെ… നീയെവിടേം പോണില്ലാ……. സൈറ അവന്റെ തോളിൽ പിടിച്ചിരുത്തിച്ചു …
…………………………………………………………..

” താങ്ക് യൂ മാം…. താങ്ക് യൂ വെരി മച്ച്….

ഹരിയുടെ വലതു തോളിനു മുകളിൽ ഉണ്ടായിരുന്ന നീനയുടെ മുഖത്ത് അതിശയവും അത്ഭുതവും നിറഞ്ഞ ഭാവം ആയിരുന്നു ഉണ്ടായിരുന്നത്…

നീനയിൽ ഹരി കാണാതെ നിഗൂഢമായ പുഞ്ചിരി വിരിഞ്ഞു. അവൾ അവനിലേക്ക് അമർന്നു….

തന്നിൽ നിന്നും പിന്നിലേക്ക് മാറാൻ തുടങ്ങിയ ഹരിയെ ഉടനടി, തിരികെ കെട്ടിപിടിച്ചു നീന…….

ആ മനം മയക്കുന്ന പെർഫ്യൂംന്റെ മണത്തിൽ ഹരിയുടെ കണ്ണന്നൊടഞ്ഞു. എങ്കിലും, തിരികെ വന്ന ഹരി പിന്നിലോട്ട് മാറാൻ ശ്രമം നടത്തി..

അവനെ മുറുകെ കെട്ടിപിടിച്ചു നീന പതിയെ പറഞ്ഞു : കുറച്ചു നേരം കൂടെ ഹരീ…. സന്ദേഷിനെ നഷ്ടമായ ശേഷം, ഇത് പോലെ ഒരു തോൾ… സം ടൈം മോർ…..

പാവം തോന്നിയത് ആണോ എന്തോ, ആ സമയം അവൻ അത് പോലെ തന്നെ ഇരുന്നു കൊടുത്തു . നീനയുടെ പുറം ഭാഗത്ത്‌, ആ സാറ്റിൻ റോബിന്റെ മൃദുത്വം തന്റെ കൈ പത്തി കൊണ്ട് പതിയെ തഴുകി….

നീനയുടെ ഉള്ളിൽ നിന്നും വന്നത് സത്യസന്ധമായ വാക്കുകൾ ആയിരുന്നു . ഭർത്താവ് മരിച്ച ശേഷം, ബിസിനസ്സ് ഏറ്റെടുത്ത നീന രണ്ടു കാലിൽ നിൽക്കാൻ ഒരുപാട് സമയം, അല്ല വർഷങ്ങൾ എടുത്തു.
ഭർത്താവും അച്ഛനും കൊണ്ട് നിർത്തിയതിനേക്കാൾ ഉയരത്തിൽ തന്റെ ബിസിനസ്സ് സാമ്രാജ്യം വളർത്തിയനീന, എന്തെന്നില്ലാത്ത നഷ്ടബോധം അവളെ പിടി കൂടാൻ തുടങ്ങിയപ്പോൾ ആണ് പുറകിലേക്ക് തിരിഞ്ഞു നോക്കുന്നത് .
മക്കൾ,, അല്ല,, അവർ ഹാപ്പി ആണ്, അവരോടൊപ്പം താൻ ആവശ്യത്തിന് സമയം ചിലവിടുന്നുണ്ട്.. പിന്നെ?…
നാൽപ്പത്തി ഒന്നാം വയസ്സിൽ, ഒരു പാർട്ടിയിൽ വച്ച് ആണ് ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷം, നീന തിരിച്ചറിഞ്ഞു. മുപ്പത്തി അഞ്ചു വയസ്സ് കാരൻ ബിസിനസ്സ് മാനുമായി, ഒരു പാർട്ടിയിൽ വച്ച് കണ്ട് സംസാരിച്ചപ്പോൾ തോന്നിയ ഫ്ളിങ്ങ് ….
ഏതൊരു ആണിന് മുന്നിലും കല്ല് പോലെ നിന്നിരുന്ന, സന്ദേശിന്റെ ഓർമ്മകൾ, തനിക്ക് രണ്ടു പെൺമക്കൾ ആണ് എന്നുള്ള ചിന്ത , ഒരു പുനർ വിവാഹം വേണ്ടെന്ന് വച്ചിരുന്ന നീന ആ രാത്രി തിരിച്ചറിഞ്ഞു, എന്താണ് തന്റെ നഷ്ടബോധം എന്ന്.
പക്ഷെ, നീന എടുത്ത് ചാടിയില്ല. വളരെ സൂക്ഷിച്ചെ എന്തും ചെയ്തുള്ളൂ. തനിക്ക് സമൂഹത്തിൽ ഉള്ള നിലയും വിലയും, ആളെ കുറിച് നന്നായി അറിഞ്ഞു മാത്രം, അല്ലെങ്കിൽ സെലക്റ്റീവ് ആയി മാത്രമേ പാർട്ണർസിനെ നീന തിരഞ്ഞെടുത്തിരുന്നുള്ളൂ…
അവരുടെ തോളിൽ ഒരിക്കൽ പോലും തന്റെ മുഖം ചായ്ക്കാൻ നീന ശ്രമിച്ചിട്ടില്ല, അല്ലെങ്കിൽ അവൾക്ക് തോന്നിയിട്ടില്ല. നീനക്ക് വേണ്ടതെന്തോ , അത് മാത്രം അവൾ ആസ്വദിച്ചു…….പക്ഷെ ഇന്ന്…….

Leave a Reply

Your email address will not be published. Required fields are marked *