മൂന്നാമത്തെ പൊറാട്ട തീർന്നതും, പ്ലേറ്റ് താഴെ വച്ച്, ഹരി വയർ ഒന്ന് ഉഴിഞ്ഞു…
ഹരി കൈ കഴുകാൻ എഴുന്നേറ്റ് നടന്നതും, നീന ജാസ്മിനോട് പറഞ്ഞു : യൂ ക്യാൻ ലീവ്….
” മാം അത്…. ജാസ്മിന്റെ വാക്കിലെ ആശങ്ക മനസ്സിലാക്കിയ നീന ചിരിച്ചു പറഞ്ഞു : നിനക്ക് തോന്നുന്നുണ്ടോ, ഇവൻ എന്നെ എന്തെങ്കിലും ചെയ്യും എന്ന്?… ഹി ഈസ് ഫൺ…. നല്ല രസം സംസാരിച്ചിരിക്കാൻ…..
ജാസ്മിൻ ചിരിച്ചു കൊണ്ട് പറഞ്ഞു : ഓകെ മാം…. ഗുഡ് നൈറ്റ്…
” ഗുഡ് നൈറ്റ് ജാസ്മിൻ “.. നീന തിരികെ പറഞ്ഞു…
കൈ കഴുകി തിരികെ വന്ന നേരം ഒരു ടാബിൽ കുത്തി കൊണ്ടിരിക്കുന്ന നീനയെ ആണ്…
ഇനിയെന്ത് എന്ന് അറിയില്ലെങ്കിൽ കൂടെ, ഹരി അവന്റെ സ്ഥാനത്ത് തന്നെ ഇരുന്നു. രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു അവന്റെ മനസ്സിൽ, ഒന്ന്, ഡീൽ, രണ്ട് അതാര്?… തന്റെ കമ്പനിയിൽ ഇരുന്ന് കൊണ്ട് തന്റെ കമ്പനിക്ക് എതിരെ പ്രവർത്തിച്ച, തന്റെ ഇത്രയും ദിവസത്തെ പണി, തന്റെ സൈറാ മാമിന്റെ ഹാർഡ് വർക്കിൽ വെള്ളം ചേർക്കാൻ നോക്കിയതാര്? എന്ന് നീനയിൽ നിന്നും അറിയുക…
ഹരി മുന്നിലെ മദ്യത്തിലേക്ക് നോക്കി… എന്തായലും അടിച്ചേക്കാം എന്ന് തീരുമാനിച്ചു അവൻ… അങ്ങിനെ കുറച്ചു നേരം കൂടെ ഇരുന്നാൽ, കാര്യങ്ങൾ ചോദിച്ചറിയാൻ പറ്റിയാലോ എന്ന ചിന്തയും അവനുണ്ടായിരുന്നു.
ഒന്നാമത്തെ പെഗ് ഒറ്റയടിക്ക് കാലിയാക്കിയ ശേഷം ആണ്, ഹരിക്ക് സൈറയുടെ ക്ലാസ്സ് ഓർമ വന്നത് ” പതിയെ, സിപ്, സിപ് “….
ആ കാഴ്ച ഇടം കണ്ണിട്ട് നോക്കിയിരിക്കുന്ന നീനയെ കണ്ട് അവൻ മുഖം ചുളിച്ചു കൊണ്ട് മുഖം കുനിച്ചു…..
ശോ… വീണ്ടും മൂഞ്ചി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഹരി പതിയെ പറഞ്ഞു : മാം.. ഞാൻ സ്ഥിരം ഒന്നും കുടിക്കാറില്ല… ഇന്ന് പറയാണേൽ, പതിനാറു ദിവസത്തിന് ശേഷം ആണ്…..
” ഓക്കേ… ഓക്കേ… പുഞ്ചിരിയോടെ പറഞ്ഞു…
” സോ ഹരി…. ഹരി കേരളത്തിൽ എവിടെയാ?…….
ഹരിയും തുടങ്ങി……. തന്നോട് സംസാരിക്കുന്ന ആളോട് തിരിച്ച് അതുപോലെ സംസാരിക്കാൻ, അല്ലെങ്കിൽ അതിൽ ഒരു മാറ്റവും വന്നിട്ടില്ലായിരുന്നു അവന്……..
ഹരി ഓരോ കാര്യങ്ങളും മനോഹരമായി വിശദീകരിച്ചു പറയുമ്പോൾ, നീന ആകാംക്ഷയോടെ അവനെ കേട്ടിരിക്കുകയായിരുന്നു …….
” മാം കേരളത്തിൽ വന്നിട്ടുണ്ടോ?.. ഹരി തിരികെ ചോദിച്ചു….
കേരളത്തിലെ, കുറെ ടൂറിസ്റ്റ് സ്ഥലങ്ങളും, നഗരങ്ങളെ പറ്റിയും നീന പറഞ്ഞു തിരിച്ച്.
ആ സ്ഥലങ്ങളോട് ചേർന്ന് കിടക്കുന്ന മനോഹരമായ സ്ഥലങ്ങളെ പറ്റി, അല്ലെങ്കിൽ താൻ മിസ്സ് ചെയ്ത സ്ഥലങ്ങളെ പറ്റി ഹരി വിശദീകരിച്ചപ്പോൾ, നീന പറഞ്ഞു പോയി ” ശേ.. മിസ്സ് ചെയ്തല്ലോ….
നീന വൈൻ നുണഞ്ഞു കൊണ്ടിരുന്നപ്പോൾ, ഹരി രണ്ടാമത്തെ കാലിയാക്കി…
ഹരി നീനയെ പറ്റി, നീനയുടെ ബിസിനസ്സ് സാമ്രാജ്യത്തെ പറ്റി ചോദിച്ചറിഞ്ഞു തുടങ്ങി…….
ഒരു ദുരുദ്വേശത്തിലും അല്ല അവന്റെ ചോദ്യങ്ങൾ എന്ന് മനസ്സിലാക്കിയ നീന പറയാനായി മടിച്ചതും ഇല്ലാ…
ഹരിയുടെ ചോദ്യങ്ങൾ കൂടുതൽ കുഴപ്പിക്കാൻ തുടങ്ങി എങ്കിലും, നീന തിരിച്ചറിഞ്ഞു, അത് ഹരി എന്ന എം ബി എ കാരന്റെ ആകാംക്ഷയിൽ ആണെന്ന്..
അവിടെ നിന്ന് എത്തിയത്, നീനയുടെ മക്കളിലേക്കും കുടുംബത്തിലേക്കും ആയിരുന്നു. നീനയുടെ മുപ്പത്തി രണ്ടാം വയസ്സിൽ, സന്ദേശ് ദേശയ് , അല്ലെങ്കിൽ നീനയുടെ ഭർത്താവ് കാർ ആക്‌സിഡന്റിൽ മരണപ്പെടുമ്പോൾ, ഭർത്താവിന്റെ അച്ഛനും ഉണ്ടായിരുന്നു ആ കാറിൽ…
തന്റെ അമ്മായിഅമ്മയുടെ നിർദേശ പ്രകാരം, സന്ദേശ് വിട്ടിട്ട് പോയ ബിസിനസ്സ് സാമ്രാജ്യം നീന ഏറ്റെടുക്കാൻ തയ്യാറാവുമ്പോൾ നീനയുടെ കണ്ണുനീർ വറ്റിയിരുന്നില്ല…..
ചെറു സങ്കടത്തോടെ ആ പഴയത് ഓർത്ത്, കയ്യിലെ വൈൻ ഗ്ലാസ്സിലേക്ക് നോക്കി നീന പറഞ്ഞു തീർത്തതും, ഹരിക്ക് മനസ്സിൽ ഓടി വന്നത് അവന്റെ അമ്മായമ്മയെ, അല്ലെങ്കിൽ രേവതിയുടെ അമ്മയെ ആയിരുന്നു…
ഹരി ആ കഥ തിരികെ പറഞ്ഞു……..
അത് ചെന്ന് നിന്നത് ആണെങ്കിൽ അവന്റെ പ്രശ്ങ്ങളിലേക്കും, ജോലിയിലേക്കും, സൈറയുടെ അപ്രതീക്ഷിത എൻട്രിയിലേക്കും. അവിടെ നിന്ന് സൈറാ തന്നെ ബാംഗ്ലൂർ കൊണ്ട് വന്നതും, തന്റെ ഫ്ലാറ്റിനുള്ളിൽ വരെ നിർത്തിയതും
