പാമ്പും കോണിയും – 8 28അടിപൊളി 

” ഹരി….ഐ വിഷ് വി വിൽ മീറ്റ് എഗൈൻ ….. …”… നീന മനസ്സിൽ പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി…

” മാം… എനിക്ക്… എനിക്ക് നാട്ടിൽ പോണം…. എനിക്ക് ഇവിടെ……. ഹരിയുടെ വാക്ക് മുറിഞ്ഞു.. അവൻ സൈറയെ ദയനീയമായി നോക്കി…

ചെറു ചിരിയോടെ അവന്റെ തോളിലൂടെ കൈ ഇട്ട് അവനെ ചുറ്റിപ്പിടിച്ച് സൈറ പറഞ്ഞു : പോവാം… പക്ഷെ, നിന്നെ ഒറ്റക്ക് വിടില്ല … ഞാനും ഉണ്ടാവും നിന്റെ കൂടെ……. നമ്മൾക്ക് ഒന്നിച്ചു പോവാം…..നീ നാട്ടിൽ ഒറ്റക്ക് പോയി …. നീ രേവതിയോട് ……. അത് വേണ്ട…..

“എന്റെ മുഖത്തേക്ക് നോക്ക്… സൈറ അവന്റെ മുഖം ഉള്ളം കയ്യിൽ എടുത്ത് അവളുടെ മുഖത്തിന്‌ നേരെ തിരിച്ചു…

” നടക്കാൻ ഉള്ളത് നടന്നു… കൂടുതൽ ഒന്നും ചോദിക്കുന്നില്ല നിന്നോട്… നീ കേട്ടല്ലോ ഞാൻ ഫോണിൽ പറഞ്ഞത് ?.. ആ കോൺട്രാക്ട്.. ഐ ഡോണ്ട് കെയർ… നീ പറ… നീ ഒറ്റ വാക്ക് പറഞ്ഞാൽ, നിന്റെ മുന്നിൽ വച്ച് കീറി കളയും ഞാൻ…….. സൈറ ദൃഡമായ സ്വരത്തിൽ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു…

ഹരിയുടെ മുഖം വിടർന്നെങ്കിൽ കൂടെ, കുറച്ചു നിമിഷങ്ങൾ എടുത്തു മറുപടി പറയാൻ………

” വേണ്ട…. വേണ്ട മാം….. മാം പറഞ്ഞ പോലെ എല്ലാം നടന്ന് കഴിഞ്ഞില്ലേ, ഇനിഎന്ത് കാര്യം……….

ഹരി പറഞ്ഞു നിർത്തി ഒന്ന് ആലോചിച്ചു കൊണ്ട് തുടർന്നു….

മാം പറയാൻ മറന്നു…. അവർ ഡീലിൽ നിന്ന് പിന്മാറാൻ ഒരുങ്ങിയതിന്റെ കാരണം, അല്ലെങ്കിൽ നീന മാം പറഞ്ഞത്… നമ്മുടെ കമ്പനിയിൽ നിന്ന് തന്നെ ആരോ, ഈ കോൺട്രാക്ട് നടക്കരുത് എന്ന് ഉദ്ദേശിച്ചു പണിഞ്ഞതാണ്. നമ്മുടെ മീറ്റിങ്ങിന്റെ രണ്ടു ദിവസം മുന്നേ, എന്തോ മെയിൽ കിട്ടിയെന്നാ പറഞ്ഞത്…

സൈറ ഞെട്ടി ഹരിയുടെ മുഖത്ത് നിന്നും കയ്യെടുത്തു..

“യെസ് മാം……. ഞാൻ ശ്രമിച്ചതാണ് അറിയാൻ…. ആ ശ്രമം ആണ്, അവസാനം…… ഹരി ഇടയിൽ നിർത്തി…..

” ഹരീ…. നീ കൂടുതൽ ഒന്നും ഇപ്പോൾ ചിന്തിക്കണ്ട….. ടേക്ക് റെസ്റ്…. ഡൂ വാട്ട്‌ യൂ വാണ്ട്‌ ടു ഡൂ…. മൈൻഡ് റെഡി ആക്ക്‌…ഒരു കാര്യം ചെയ്യ്.. ഗോ ഫോർ എ റൈഡ്….. നാട്ടിലേക്ക് എന്ന് പറയരുത്.. അല്ലാതെ എങ്ങോട്ടാ എന്ന് വച്ചാൽ പറഞ്ഞോ…….ഈ ലോകത്ത് എവടെ വേണം എങ്കിലും പറ….

” എനിക്ക്… എനിക്ക് ഇപ്പോൾ ഫ്ലാറ്റിൽ പോയാൽ മതി…. ആയി… ആയിടെ അടുത്ത്…… ഹരി പതിയെ പറഞ്ഞു..

സൈറ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു : ഓക്കേ… ജെനി ഡ്രോപ്പ് ചെയ്യും നിന്നെ.. ഒറ്റക്ക് പോവണ്ട…

സൈറ എഴുന്നേറ്റു… കൂടെ അവനും……

ഹരി ഇറങ്ങിയതും സൈറയുടെ മുഖം മാറി…. അവളുടെ മനസ്സിൽ ഹരി അൽപം മുൻപ് പറഞ്ഞ കാര്യങ്ങൾ ” ഈ കോൺട്രാക്ട് നടക്കരുത് എന്ന് വച്ച് എന്തോ കളി കളിച്ചിട്ടുണ്ട് “…… അത് ആര്… ആരാവും….. എന്തിന്?….

സൈറ തല പുകക്കാൻ തുടങ്ങുകയായിരുന്നു……

……………………………………………………….

ആവശ്യത്തിന് അധികം മദ്യവും സ്നാക്ക്സും , ഭക്ഷണവും, എല്ലാം കൂടി ഒരുപാട് കവറുകൾ പിടിച്ചാണ് സൈറയും കൂടെ ജെനിയും വൈകീട്ട് അഞ്ചര ആവുമ്പോഴേക്കും ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് വരുന്നത്…….

( കാറിൽ ഫ്ലാറ്റിലേക്ക് വരുമ്പോൾ, സോ… സിസിന്… അറിയാം ലേ?.. എന്ന ഹരിയുടെ ചോദ്യം. ജെനി മറുപടി പറയാതെ തന്നെ നിശബ്ദതയിലൂടെ മറുപടി പറഞ്ഞു . )

ടി വി നോക്കി, ആയിയുടെ മടിയിൽ തല വച്ചു കിടന്നിരുന്നിരുന്ന അവന്റെ മുടിയിഴകൾ തഴുകി കൊണ്ടിരിക്കുകയായിരുന്നു ആയി ആ സമയം….

ഹരി ഇറങ്ങിയ വഴി, സൈറ വിളിച്ചു പറഞ്ഞിരുന്നു ആയിയോട്…. അവന്റെ മൂഡ് ശരിയല്ല… കൂടുതൽ ഒന്നും ചോദിക്കണ്ട… ഇന്ന് ഒരു പണിയും എടുക്കാതെ, അവന്റെ കൂടെ തന്നെ ഉണ്ടാവണം… ഒറ്റക്ക് വിടരുത്…. ഒരു കണ്ണ് അവന്റെ മേൽ തന്നെ എപ്പോഴും ഉണ്ടാവണം ….ബാക്കി വന്നിട്ട് നേരിൽ പറയാം എന്നും…

ചെറിയ സൗണ്ടിൽ പാട്ടും ഇട്ട് തുടങ്ങുകയായിരുന്നു സെലിബ്രേഷൻ പാർട്ടി…….. ഹരിയുടെ മൂഡ് ഒന്ന് ഉഷാർ ആക്കാൻ ഉദ്ദേശിച്ചുള്ള പാർട്ടി……..

ഹരി തനിക്ക് ഒഴിച്ചത് റം ആയിരുന്നു. ആയിക്ക് വേണ്ടി വാങ്ങിയത് ആണെങ്കിൽ കൂടെ, കുടിച്ചു ബോധം കെടാൻ ഇതാണ് ബെസ്റ്റ് എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആണ് ഹരി തനിക്ക് റം ഒഴിച്ചതും…. അല്ലെങ്കിൽ ബോധം കെടൽ തന്നെ, ആയിരുന്നു അവന്റെ ലക്ഷ്യവും…

Leave a Reply

Your email address will not be published. Required fields are marked *