പാമ്പും കോണിയും – 8 28അടിപൊളി 

” അയ്യോ… ഞാൻ… ഇപ്പോൾ…. എന്താ… ഹരിക്ക് വാക്കുകൾ മുറിഞ്ഞു..

” സർ.. ഒന്ന് കാണുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ലല്ലോ… സാറിനു മനസ്സിലായി കാണും, ഞങ്ങൾ ഡീലിൽ നിന്നും പിന്മാറാൻ പോകുകയാണ് എന്ന് .. ഒരുപക്ഷെ താങ്കൾക്ക് ആ തീരുമാനം മാറ്റാൻ പറ്റിയാൽ…. ഐ മീൻ…. നോട്ട് ഷുവർ…. എല്ലാം നീന മാമിന്റെ കയ്യിൽ ആണ്…… മാം വിചാരിച്ചാൽ, എന്തും സംഭവിക്കാം…. ജാസ്മിൻ പറഞ്ഞു നിർത്തി….

” ഓകെ മിസ്സ്‌ ജാസ്മിൻ… അഡ്രസ്സ് ഒന്ന് ടെക്സ്റ്റ്‌ ചെയ്യാമോ… ഞാൻ അവിടെ വരാം, എന്റെ മാമുമായി ഒന്ന് സംസാരിച്ച ശേഷം…….

” വെൽ സർ… അഡ്രസ് ഞാൻ ടെക്സ്റ്റ്‌ ചെയ്യാം… ബട്ട്… നീന മാം താങ്കളെ, താങ്കളെ മാത്രം ആണ് പ്രതീക്ഷിക്കുന്നത്…കൂടെ ആരും ഉണ്ടാവരുത്…

ഫോൺ കാൾ കഴിഞ്ഞതും ഹരി കുറച്ചു നേരം തരിച്ചു നിന്നു…..

അവന് എത്തും പിടിയും കിട്ടുന്നുണ്ടാർന്നില്ല… സൈറക്ക് വിളിക്കാൻ വേണ്ടി ഫോൺ എടുത്തു..

പക്ഷെ എന്തുകൊണ്ടോ വിളിക്കാൻ തോന്നിയില്ല… കാരണം സൈറയോട് പറഞ്ഞാൽ, ഉറപ്പ് മാം കൂടെ വരും. ഒറ്റക്ക് വിടില്ല തന്നെ…… അല്ലെങ്കിൽ അത്രക്ക് വിശ്വാസം ഇല്ല തന്നെ…

അത് കൂടാതെ സൈറ തന്ന ഉപദേശങ്ങൾ, നമ്മൾ ഒരാളെ കാണണം എന്ന് പറഞ്ഞാൽ, അയാൾ തന്നെ വരണം, കാരണം മറ്റൊരു തരത്തിൽ കാര്യങ്ങൾ ചോദിച്ചു അറിയാൻ ആവാം……

ഡീൽ എന്തായാലും നടക്കില്ല എന്ന് ഉറപ്പ്… ഒരു ശതമാനം പോലും ചാൻസ് ഇല്ലാ, എങ്കിൽ കൂടെ താൻ വഴി എന്തെങ്കിലും നടന്നാൽ, ഒരു മീറ്റിങ്ങിനു കൂടെ അവർ തയ്യാർ ആയാലോ?…..

ഹരി ഓടി കുളിമുറിയിലേക്ക്….

കുളിക്കിടയിൽ ആണ് പുറത്തു നിന്ന് ആയിയുടെ ശബ്ദം ഹരി കേൾക്കുന്നത്…

” ഹരീ… രാത്രിക്ക് എന്താ ഉണ്ടാക്കേണ്ടത്…..?..

ഹരി വാതിൽ അൽപം തുറന്ന്, തല മാത്രം പുറത്തേക്ക് ഇട്ട് പറഞ്ഞു : ആയീ… ഇന്ന് രാത്രി ഞാൻ ഉണ്ടാവില്ല… എന്റെ ഫ്രണ്ടിന്റെ അടുത്തു പോവാണ്…

ആയിയോട് പറഞ്ഞാൽ സൈറ അറിയാൻ വഴി ഉണ്ട് എന്ന് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ആണ് ഹരി നുണ പറഞ്ഞതും….

ആയി തിരികെ ഒന്നും പറഞ്ഞില്ല.. കാരണം ആയി വിചാരിച്ചത്, സങ്കടം മാറ്റാൻ വെള്ളമടി പ്ലാൻ ഇട്ട് ഉള്ള പോക്ക് ആയിരിക്കും എന്നാണ്… സൈറയും ഇന്ന് രാത്രി വരാൻ പോകുന്നത് ഏത് കോലത്തിൽ ആവും എന്ന് ആയിക്ക് ഊഹം ഉണ്ടായിരുന്നു….

താൻ ഇന്ന് വരെ ധരിക്കാത്ത പുതിയ എക്സിക്യൂട്ടീവ് സ്റ്റൈൽ വസ്ത്രവും, ടൈയും കെട്ടി വാതിൽ തുറന്ന് ഇറങ്ങാൻ നേരം ഹരി ഉറപ്പ് വരുത്തി “ആയി അവിടെ ഇല്ലാ എന്ന് “..

മെയിൻ ഡോർ തുറന്നു പിടിച്ച് ആണ് ഹരി പറഞ്ഞത് ” ആയീ ഞാൻ ഇറങ്ങാട്ടോ “…..

ഹോട്ടലിന്റെ വലിപ്പവും ഡിസൈനും തന്നെ ഹരിയെ അത്ഭുതപ്പെടുത്തി… .. ഹരി പതിയെ അകത്തു കയറി, റിസപ്ഷനിൽ കാര്യം പറഞ്ഞു….

റിസപ്ഷനിൽ ഉണ്ടായിരുന്നവൻ ഫോൺ വിളിച്ച് ചോദിച്ച ശേഷം പറഞ്ഞു : മാം അൽപം ബിസി ആണ്.. വെയിറ്റ് ചെയ്യാൻ പറഞ്ഞു…

ഹരി ഏകദേശം ഒരു മണിക്കൂർ വെയ്റ്റിംഗ് ഏരിയയിൽ ഇരുന്നപ്പോൾ, ആ സമയം അത്രയും, കണ്ണുകൾ അടച്ചു കൊണ്ട് സൈറയുടെ പ്രസന്റേഷൻ ഓർത്തെടുക്കുകയായിരുന്നു….

ടൈ ഒന്ന് മുറുക്കി, ശബ്ദം ഒന്ന് ശരിയാക്കി, മനസ്സിൽ ദൈവങ്ങളെ വിളിച്ച്, ഹരി കോളിങ് ബെൽ ഒരു തവണ അമർത്തി…..

രണ്ടു മിനിറ്റ് ഹരി അവിടെ തന്നെ നിന്നു….

വീണ്ടും അമർത്താൻ കൈ പൊക്കുമ്പോൾ ആണ് വാതിൽ അവന് മുന്നിൽ തുറക്കുന്നത്….

രാവിലെ കണ്ട, കണ്ണട വച്ച പെണ്ണ്. രാവിലെ ബ്ലാക്ക് ആൻഡ് ആൻഡ് ഓഫീസ് സ്യൂട്ടിൽ ആയിരുന്നു എങ്കിൽ, ജീൻസും കൈ ഇല്ലാത്ത ടോപ്പും ആയിരുന്നു ഇപ്പോളുള്ള വസ്ത്രം.

” മിസ്സ്‌ ജാസ്മിൻ?…..

” യെസ് സർ… പ്ലീസ് വെൽക്കം… മാം ഈസ്‌ റെഡി ടു സീ യൂ ഇൻ ടു മിനിറ്റ്സ് …. അവൾ നന്നായി ചിരിച്ചു പറഞ്ഞു…

അതൊരു സൂട്ട് ആയല്ല, വലിയ ബംഗ്ലാവ് ആയാണ് അവന് തോന്നിയത്…. അത്രയും വലിപ്പമുള്ള ഹാൾ. ആ വലിയ ഹാളിൽ തന്നെ ചെറിയ പൂൾ സെറ്റപ്പ് വരെ ഉണ്ട്……

(ചുമ്മാ എഴുതി വിടുന്നതാണ്. എവിടാണ് എന്ന് ചോദിച്ചു വന്നേക്കരുത് )

ഹരി മുന്നോട്ട് നടന്നു…….

Leave a Reply

Your email address will not be published. Required fields are marked *