പാമ്പും കോണിയും – 8 28അടിപൊളി 

” മാം… പ്ലീസ്.. ഹരീ… മിസ്റ്റർ ഒന്നും വേണ്ട… അതിനുള്ളത് ആയിട്ടില്ല ഞാൻ…

നീനക്ക് ഈ പ്രാവശ്യം അടക്കി പിടിക്കാൻ കഴിഞ്ഞില്ല.. അവൾ വെളുത്ത പല്ലുകൾ മൊത്തം കാണിച്ചു നന്നായി തന്നെ ചിരിച്ചു… ഓകെ… ഓകെ..

” മാം… പിന്നെ ഇത്രയും ദൂരം വന്നിട്ട്, പെട്ടെന്ന് എന്താ ബാക്ക് ഓഫ്‌ ചെയ്യുന്നത്?…..

നീന ഒന്ന് നീട്ടി മൂളി……. മ്മ്മ്മ്മ്മ്മ്മ്…… ടു ബി ഫ്രാങ്ക്…..രണ്ടു ദിവസം മുൻപ്, ഞങ്ങൾക്ക് ഒരു ന്യൂസ്‌ കിട്ടി, ഐ മീൻ അസ് എ മെയിൽ. അതും നിങ്ങളുടെ കമ്പനിയിൽ നിന്ന് ആണെന്നാണ് വിവരം …..
…… ഈ ഡീൽ നടന്നാൽ ഉണ്ടാവാൻ പോകുന്ന, അല്ലെങ്കിൽ, നിങ്ങളുടെ ഫാർമ കമ്പനിയുടെ പോരായ്മകളും അത് കൊണ്ട് ഞങ്ങൾക്ക് ഉണ്ടാവാൻ പോകുന്ന നഷ്ടത്തിനെ പറ്റിയും ഉള്ള…… കാര്യങ്ങൾ…. അവിടെ ആണ് ഞങ്ങൾ, സോറി… എനിക്ക്…. ചിന്തിക്കേണ്ടി വന്നത്…

ഹരി വാ പൊളിച്ച നേരം നീന തുടർന്നു…

“ആ സംശയങ്ങൾ… മുഴുവൻ ആയി തീർക്കാൻ ഇന്നത്തെ ബ്രീഫിൽ മിസ്സ്‌ സൈറക്ക് കഴിഞ്ഞിട്ടില്ല. ചില ചോദ്യങ്ങൾക്ക് കറക്റ്റ് ആയി ഉത്തരം താരാതെ, അവൾ വിദഗ്ദമായി സബ്ജെക്ട് ചേഞ്ച്‌ ചെയ്തു…. അവൾക്ക് ബാക്കി ഉള്ളവരെ ഫൂൾ ചെയ്യാൻ പറ്റിയെക്കും, ബട്ട് നോട്ട് മീ ഹരീ. ഈ കംമ്പനി എന്റെ ലൈഫ് ആണ്.. ഞാൻ പടുത്തുയർത്തിയത്…

ഹരി ഇത്രയും നേരം നീനയുമായി നടന്ന ബ്രിഫിനെ കുറിച്ചു ചിന്തിച്ചു. പ്രെസന്റെഷൻ സ്ലൈഡിൽ ഇല്ലാത്ത, എത്രയോ ചോദ്യങ്ങൾ ഇടയിലൂടെ വന്നിരുന്നതും, അവൻ അറിയാവുന്നത് പറഞ്ഞതും എല്ലാം ഓർത്തു….

” അപ്പോൾ മാം എന്നെ… എന്നെ വിളിപ്പിച്ചത്?…

” ഹരീ അത്…ബ്രിഫിങ് സമയത്ത് ഞാൻ ഹരിയെ ശ്രദ്ധിച്ചതാണ്… എനിക്ക് തോന്നിയത്, യുവർ ആറ്റിറ്റ്യൂഡ്…. ഐ തിങ്ക്, യൂ നോ എബൌട്ട്‌ എവെരിതിങ്….അപ്പോൾ . ഒന്ന് ട്രൈ ചെയ്തു നോക്കാം എന്ന് വിചാരിച്ചു…

പറഞ്ഞു മുഴുവപ്പിക്കാൻ ഹരി സമ്മതിച്ചില്ല : അവൻ മുഖം കൂർപ്പിച്ചു കൊണ്ട്, നീട്ടി ശ്വാസം വിട്ട് പറഞ്ഞു, മാം, കഴിഞ്ഞ പതിനഞ്ചു ദിവസം ആയി, എന്റെ രേവതിയോട് രാത്രി മര്യാദക്ക് ഒന്ന് സംസാരിച്ചിട്ട് തന്നെ…..

” രേവതി?..

” സോറി മാം… ഭാര്യ…….

” ഓഹ്… മാരീഡ് ആണോ.. കണ്ടാൽ പറയില്ല…

ചിരിച്ചു കൊണ്ട് : ഒരു കുട്ടിയും ഉണ്ട്…. നാട്ടിൽ ആണ്…

ആ സമയം, അവന്റെ മുന്നിൽ ഒരു കുപ്പിയും വെള്ളവും സോഡയും ഗ്ലാസും എത്തിയിരുന്നു….

ചിന്തയിൽ മുഴുകി ഇരിക്കുന്ന സമയത്ത് ആണ് നീനയുടെ ശബ്ദം : ഹാവ് ഇറ്റ് ഹരീ……….

“അയ്യോ മാം… അത്.. എനിക്ക് വേണ്ട…

നീന ഒന്ന് തറപ്പിച്ചു നോക്കി…..

” അതുകൊണ്ടല്ല മാം…. രാവിലെ ബ്രേക്ഫാസ്റ്റ് കഴിച്ചതാണ്…… ഉച്ചക്ക് മീറ്റിങ് വിചാരിച്ച പോലെ പോവാത്തത് കൊണ്ട് ഒന്നും കഴിക്കാനും തോന്നിയില്ല . വെറും വയറ്റിൽ…. പറ്റില്ല മാം…. അതുകൊണ്ടാണ് അല്ലാതെ വേറൊന്നും കൊണ്ടല്ല……..

ഹരി ഉള്ള കാര്യം അതേ പോലെ പറഞ്ഞപ്പോൾ, ചെറു പുഞ്ചിരിയുമായി നീന വീണ്ടും ജാസ്മിനെ നോക്കി….

” സോ എബൌട്ട്‌ യുവർ കംമ്പനി… പുറത്ത് അറിയാതെ ഉള്ളിൽ നടക്കുന്ന പ്രശ്നങ്ങൾ, ഐ മീൻ മിസ്റ്റർ മൂർത്തിയുടെ മക്കൾ തമ്മിൽ ഉള്ളത്… അത് എങ്ങിനെയാണ് നിങ്ങളുടെ കമ്പനിയെ ബാധിക്കാൻ സാധ്യതകൾ ? അതിനെ കുറിച്ച് ഹരിക്ക് എന്താ പറയാൻ ഉള്ളത്?….. നീന തുറന്നു ചോദിച്ചു…

“അങ്ങിനെ ചോദിച്ചാൽ…. മാം എനിക്ക് എന്റെ ഒപ്പിനിയനെ പറയാൻ പറ്റൂ… ഇത് വരെ ഉള്ള കാര്യങ്ങൾ നോക്കിയാൽ……..

ഹരി തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ ശേഷം പറഞ്ഞു : മാം… ബട്ട് വൺ തിങ്…. അങ്ങിനെ ഒരു വലിയ പ്രശ്നം ഉള്ളതായി ഒന്നും എനിക്ക് തോന്നുന്നില്ല….അങ്ങിനെ ആയിരുന്നു എങ്കിൽ, മാം, ഐ മീൻ സൈറ മാം, മാമിനെ പോലെ ബ്രില്ലിയന്റ് ആയ ആൾ ജോയിൻ ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല …..

” സൈറ…… ഒറ്റ നോട്ടത്തിൽ തന്നെ കിട്ടിയ സ്പാർക്, സംസാരിക്കുമ്പോൾ കിട്ടുന്ന വൈബ്, പ്രേസേന്റെഷൻ അവതരിപ്പിച്ച രീതി…….യെസ്…..ഷീ ഈസ്‌ ഗുഡ്, വെരി വെരി ഗുഡ്…….” ഹരി പറയുന്നത് സത്യം ആണെന്ന് നീനക്ക് തോന്നി..

Leave a Reply

Your email address will not be published. Required fields are marked *