ആയി മുഖം അവളുടെ തോളിലേക്ക് കൊണ്ട് പോയി മന്ത്രിച്ചു : ആമീ… നിനക്ക് മനസ്സിലാവുന്നുണ്ടോ ഞാൻ എന്താ പറയുന്നത് എന്ന്….
” മ്മ്മ്മ്… ഉണ്ട് ആയി… സൈറ മറുപടി അതേ പോലെ പതിയെ പറഞ്ഞു…
…………………………………………………………..
” ഹരീ……നീ ഓകെ ആണെങ്കിൽ, നിനക്ക് പറയാൻ പറ്റുമെങ്കിൽ പറ…. നിർബന്ധിക്കുന്നില്ല…. അന്ന് എന്താ ഉണ്ടായത്?……… സൈറ ചോദിച്ചു..
” മാം അത്… അന്ന്………ഹരി പറഞ്ഞു തുടങ്ങി….
എക്സ്ട്രാ സീറ്റ് ഇട്ട്, ഹരി ഒരു മൂലയിൽ കാഴ്ചക്കാരൻ ആയി ഉണ്ടായിരുന്നു പ്രേസേന്റെഷൻ സമയത്ത് കോൺഫറൻസ് മുറിയിൽ … അല്ലെങ്കിൽ അവന് വേണ്ടി സൈറ ഒരുക്കി കൊടുത്ത, കാണാൻ, മനസ്സിലാക്കാൻ, കണ്ടും കെട്ടും പഠിക്കാൻ വേണ്ടി ഇട്ട് കൊടുത്ത സ്പെഷ്യൽ ചെയറിൽ …..
വെറും ഒരു കാഴ്ചക്കാരൻ ആയിരുന്നില്ല, സൈറ പറയുന്ന ഓരോ വാക്കുകളും അതേ പോലെ, ശബ്ദം പുറത്ത് വരാതെ, അതേ സിങ്കിൽ ചുണ്ട് അനക്കി കൊണ്ടിരിക്കുമ്പോൾ മുഖത്ത് ഭാവം വരെ അവൻ അനുകരിക്കാൻ ശ്രമിച്ചു അറിയാതെ തന്നെ …
അതിനിടയിൽ അവൻ ശ്രദ്ധിച്ചിരുന്നു, ബ്രൗൺ കളർ ചെയ്ത്, പിന്നിലേക്ക് മുടി വട്ടത്തിൽ കെട്ടി വച്ച്, അധികം മേക്കപ്പോ, അഭരണങ്ങളോ അണിയാതെ, ഒരു വെളുത്ത പ്ലെയിൻ സാരിയിൽ, ഭംഗി ഉള്ള, കണ്ടാൽ തന്നെ പ്രൗടി ഉള്ള, നാല്പത്, നൽപ്പത്തിഅഞ്ചിനടുത്ത് പ്രായം തോന്നുന്ന, കോൺഫറൻസ് റൂമിലെ വട്ടത്തിൽ ഉള്ള വലിയ മേശക്ക് മുന്നിൽ, താൻ ഇരിക്കുന്നതിന്റെ എതിർ വശത്തായി ഇരിക്കുന്ന സ്ത്രീയെ…
ഇടയിൽ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഹരി, തല കുനിച്ചു കൊണ്ട് നല്ലൊരു പുഞ്ചിരിയും കൊടുത്തിരുന്നു ഒരു വട്ടം….
ഹരി കൂടുതൽ ശ്രദ്ധ കൊടുത്തില്ല, അവന്റെ കണ്ണും കാതും, തന്റെ മാമിൽ ആയിരുന്നു.. അല്ലെങ്കിൽ സൈറയുടെ പ്രേസേന്റേഷനിൽ ആയിരുന്നു…
അവസാന വാക്കുകൾ സൈറ പറഞ്ഞു അവസാനിച്ചപ്പോൾ ഹരി സന്തോഷത്തോടെ, എല്ലാം നല്ല നിലയിൽ അവസാനിച്ചു എന്ന മട്ടിൽ മുഷ്ടി ചുരുട്ടി കൈ ഒന്ന് കുടയുകയും ചെയ്തിരുന്നു…
പക്ഷെ….. ആ ഗ്രൂപ്പ് ആ കോൺഫറൻസ് റൂം വിട്ട് ഇറങ്ങിയപ്പോൾ ഉള്ള നിശബ്ദത… അല്ലെങ്കിൽ, ആ വലിയ ടേബിളിൽ രണ്ടും മുഷ്ടിയും ചുരുട്ടി, മുഖം താഴ്ത്തി സൈറ നിൽക്കുന്ന നിൽപ്…..
ഹരി തിരിച്ച് അറിയുകയായിരുന്നു, തന്റെ കണക്ക് കൂട്ടലുകൾ തെറ്റായിരുന്നു എന്ന്……
ആരോ ചത്ത അവസ്ഥയിൽ സൈറ വന്ന് നൽകിയ ബൂസ്റ്റിംഗ് സ്‌പീച്ച്… “എനിക്കറിയാം, നിങ്ങൾ നിങ്ങളുടെ പരമാവധി ചെയ്തിട്ടുണ്ട് എന്ന് തുടക്കം ഇട്ട്…….
അപ്പോൾ ഹരിക്ക് ഉറപ്പായി…. തന്റെ സന്തോഷം വെറുതെ ആയി എന്ന്.. ഇത്രയും ദിവസം രാപകൽ കഷ്ടപ്പെട്ടത്… ഹരി സങ്കടം മൊത്തം അടക്കി പിടിച്ച് ഫ്ലാറ്റിൽ എത്തി ആയിയോട് കാര്യം പറഞ്ഞു….
അവൻ പറഞ്ഞില്ലെങ്കിൽ കൂടെ ഹരിയുടെ സങ്കടം മനസ്സിലാക്കിയിരുന്നു ആയി…
തന്റെ കിടക്കയിൽ വസ്ത്രം പോലും മാറാതെ സങ്കടത്തോടെ കിടക്കുമ്പോൾ ആണ്, ഹരിയുടെ ഫോൺ റിങ് ചെയ്യുന്നത്……….
” ഹലോ…. ഇത് മിസ്റ്റർ ഹരി ആണോ?..
“അതേ… ആരാണ്……
“ഞാൻ ജാസ്മിൻ… നീന മാഡത്തിന്റെ സെക്രട്ടറി………
” നീന മാടം?… ഹരി സംശയത്തോടെ ചോദിച്ചു…..
” xxxx കമ്പനിയുടെ പ്രസിഡന്റ് … നീന… നീന ദത്ത……..
” കിടക്കയിൽ കിടക്കുകയായിരുന്ന ഹരി ചാടി എഴുന്നേറ്റു……
” ഏഹ്?…. അപ്പോൾ നൈന മാം ?….
ജാസ്മിൻ ചിരിച്ചു കൊണ്ട് ” അത് മാമിന്റെ മോള് ആണ്… പ്രോക്സി എന്ന് പറയാം … ഹെഡ് ഇപ്പോഴും നീന മാം തന്നെ ആണ്…..
ഹരി തല കുടഞ്ഞു കൊണ്ട് : ആ പറയൂ മിസ്സ് ജാസ്മിൻ… എന്തിനാ വിളിച്ചത്….
” വെൽ സർ…. നീന മാമിന് താങ്കളെ ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട്…. എബൌട്ട് ദി ബ്രിഫിങ് ആൻഡ് ദി ഡീൽ……..
” അത്.. ഞാൻ… നിങ്ങൾക്ക് ആള് മാറി… സൈറ… സൈറാ മാം ആണ് ഹെഡ്… ഒരു നിമിഷം തന്നാൽ ഞാൻ ഉടനെ വിളിച്ച്, ഈ നമ്പറിൽ തിരിച്ചു വിളിക്കാൻ പറയാം……
” നോ… നോ.. സർ… അതൊക്കെ മാമിന് നന്നായി അറിയാം… മാമിന് താങ്കളോട് ആണ് സംസാരിക്കാൻ ഉള്ളത്… മാം ബ്രിഫിന് ഇടയിൽ താങ്കളെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു… അതുകൊണ്ടാണ്….
