ഹരിക്ക് നേരെ മുഖം ചെരിച്ചു കൊണ്ട് നീന ചോദിച്ചു : ഹരീ… ഒന്ന് ചോദിച്ചോട്ടെ?.. എന്തുകൊണ്ട് ഈ ഫോട്ടോ?… പ്രശസ്ത ഫോട്ടോ ഗ്രാഫർസ് എടുത്ത, മാഗസിന്നുകൾക്ക് വേണ്ടി, ആർട്ടിക്കിൾസിന് വേണ്ടി എടുത്ത എന്റെ ഫോട്ടോസ് ഉണ്ടായിട്ടും, ഈ ചിത്രം, അതെന്താ ഹരിക്ക്?….
” മാം ഞാൻ ആദ്യമേ പറഞ്ഞു… ഞാൻ ഫോട്ടോ ഗ്രാഫറൊ, ഫാഷൻ വേൾഡ് ഫോളോ ചെയ്യുന്ന ആളോ അല്ല… ഒരു സാദാരണക്കാരൻ ആണ്. അതുകൊണ്ട് ആവണം ആ ഫോട്ടോകളെക്കാൾ, ഈ ചിത്രം, എന്താ പറയുക…
നാച്ചുറൽ എന്നൊക്കെ പറയില്ലേ…. മാമിന്റെ ഭംഗി, ആ ചിരി, എന്താ പറയേണ്ടത്, എനിക്ക്, എന്റെ മനസ്സിന്, എനിക്ക് അതാണിഷ്ടം…
ഹരി അത് കണ്ടു….നീനയുടെ മുഖത്ത്…
” അതേ… അതേ ചിരി… ആ ഫോട്ടോയിലെ അതേ ചിരി…. മനോഹരമായ പുഞ്ചിരി……..
” വൗ…. ഇതാണ് ഞാൻ പറഞ്ഞത്… അവൻ അവന്റെ നെഞ്ചിൽ കൈ വച്ചു പറഞ്ഞു …
” വാട്ട്?.. ..”…..
” മാം…. ഈ ചിരി… ഈ ചിരി ആണ് ഒരു ക്യാമറ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ഞാനും പകർത്തിയേനെ…. ഹരി ചിരിച്ചു പറഞ്ഞു…
അവൾ പിരികം ഉയർത്തി ചോദിച്ചു : ചിരി മാത്രമെ ബാക്കി ഉളളൂ ഹരീ… ബാക്കി ഒക്കെ പ്രായം എടുത്തില്ലേ….
” എന്തെടുത്തെന്ന്….???… പ്രായം ഒന്നും മാമിനെ ബാധിച്ചിട്ടില്ല……
ഉള്ളത് പറയാലോ മാം, പ്രായം മറക്കാൻ ഒരുപാട് വിദ്യകൾ ഉള്ള ഈ കാലത്ത്, അതൊന്നും ചെയ്യാതെ തന്നെ മാം സുന്ദരി തന്നെ ആണ്… ആ ഫോട്ടോയിൽ നിന്നും വലിയ മാറ്റം ഒന്നും മാഡത്തിന്റെ മുഖത്തിന് വന്നിട്ടില്ല….
പറഞ്ഞു കഴിഞ്ഞതും ഹരി ഗ്ലാസ് കാലിയാക്കി. ഇടയിൽ വച്ചടിച്ചത് എറ്റൊ എന്ന് ഇടം കണ്ണിട്ട് നോക്കിയപ്പോൾ, മുഖം താഴ്ത്തി അൽപം ലജ്ജയോടെ ചിരിക്കുന്ന നീനയെ കണ്ടു….
” മതിയെടെ മതി… കൊണ അടി നിർത്തി, കാര്യത്തിലേക്ക് കടക്കാൻ നോക്ക്.ഹരിയുടെ മനസ്സ് പറഞ്ഞു …..
ഹരി ഗ്ലാസ് താഴെ വച്ചപ്പോൾ, നീന പറഞ്ഞു ” ഹരീ… സത്യം പറയാം, വർഷങ്ങൾ ആയിക്കാണും, ഞാൻ ഇങ്ങനെ ഒരാളുടെ കൂടെ ഇരുന്ന് സംസാരിച്ചിട്ട്…. തനിക്ക് എന്തോ പ്രത്യേകത ഉണ്ട്….. ഞാൻ ഇങ്ങനെ അധികം ഓപ്പൺ ആവാറില്ലാ ആരോടും…. യൂ ആർ സോ സ്വീറ്റ്…….
ഹരി പ്രതീക്ഷിച്ചില്ല അല്ലെങ്കിൽ, മുന്നോട്ട് ആഞ്ഞു കൊണ്ട് നീന അവന്റെ കവിളിൽ ഒരു ചെറിയ, മൃദുവായ ചുംബനം നൽകി………
ഹരി പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവനൊന്നു ഞെട്ടി. ശ്വാസം തൊണ്ടയിൽ കുരുങ്ങി. അതിശയിച്ച് ഇരുന്നിരുന്ന ഹരിക്ക് പെട്ടെന്ന്, സൈറയുടെ സ്റ്റഡി ക്ലാസ്സിൽ, ഇംഗ്ലീഷ് സ്റ്റൈൽ ആശ്ലെഷണം ഓർമ വന്നു….
” പക്ഷെ അത്.. അത് ഇങ്ങനെ അല്ലല്ലോ, ഉമ്മയുടെ സൗണ്ട് മാത്രം അല്ലെ ഉണ്ടാവൂ… കവിൾ തമ്മിൽ തട്ടി, ചുണ്ട് കൂർപ്പിച്ചു കൊണ്ട്, കിസ്സ് സൗണ്ട് ഉണ്ടാക്കുക…..
” എന്തേലും ആവട്ടെ…… ഹരി മനസ്സിൽ പറഞ്ഞു…പുഞ്ചിരിച്ചു
ഹരി ശ്വാസം ഉള്ളിലേക്ക് എടുത്തു…. ആദ്യ ചോദ്യം അവതരിപ്പിച്ചു ” മാം…. നമ്മുടെ കമ്പനികളുടെ ഡീൽ, സോറി മാമിന്റെയും, ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെയും … അതൊരു അടഞ്ഞ അദ്ധ്യായം ആണോ?….
” ആണെങ്കിൽ ?….
ഹരിയുടെ മുഖം വാടി……..
ആ സമയം അവന്റെ തോളിൽ നീനയുടെ കൈപിടി അമർന്നു……
” വാട്ട് എബൌട്ട് വൺ മോർ മീറ്റിങ്?…..
സ്വിച്ച് ഇട്ട പോലെ ഹരിയുടെ മുഖവും കണ്ണും വിടർന്നു, അവൻ നീനയെ ആകാംക്ഷയോടെ നോക്കി…..
” ഫോർ യൂ…. നിനക്ക് വേണ്ടി ഒരു ചാൻസ്… ഓക്കേ?….
” ഓക്കേ മാം………ഹരി ചീറി…
…………………………………………………………..
” ഷിറ്റ്…. ഷിറ്റ്… ഷിറ്റ്…….
ചീറുക മാത്രം അല്ല ഹരിയുടെ ചെവി പിടിച്ചു തിരിച്ചു സൈറ…….
” ആആആ ” എന്ന് ഹരി ചീറിയപ്പോൾ അവൾ കൈ എടുത്തു , ആയി ചോദിച്ചു : എന്താ ആമീ…….
ഹരിയെ കൂർപ്പിച്ചു നോക്കി പല്ല് കടിച്ച ശേഷം ആയിക്കെ നേരെ തിരിഞ്ഞ് സൈറ പറഞ്ഞു : ആയീ… നീന, അവർ ആൾറെഡി തീരുമാനം എടുത്തു കഴിഞ്ഞിരുന്നു, എന്നെ കാണാൻ… അല്ലാതെ……
സൈറാ ഹരിയെ തുറിച്ചു നോക്കി പല്ല് കടിച്ചു പറഞ്ഞു : നീ വിചാരിച്ചിട്ടുണ്ടാവും, എന്റെ മുന്നിൽ വന്ന് ഞെളിഞ്ഞു നിന്ന്, നീ കാരണം ആണ് എന്ന് പറയാംന്ന്.. അല്ലെ????..
