ഹരി അവസാന ശ്രമം എന്ന പോലെ ടാബിലേക്ക് ശ്രദ്ധ കൊടുത്തു….
ഇരുപതുകളിലെ നീന അതി സുന്ദരി തന്നെ ആയിരുന്നു അവൾ. അല്ലെങ്കിൽ ചിത്രങ്ങൾ, മോഡേൺ വസ്ത്രങ്ങൾ അല്ലാതിരിന്നിട്ട് കൂടെ ഹരി പറഞ്ഞു പോയി ” വൗ “….
ഹരി ചിത്രങ്ങൾ മുന്നോട്ട് സ്ക്രോൾ ചെയ്തു കൊണ്ടിരുന്നു…. സ്ലിം ബ്യൂട്ടിയിൽ നിന്നും കുറച്ച്, കുറച്ച് അല്ല ആവശ്യത്തിന് തടിച്ചിരിക്കുന്നു നീന. പക്ഷെ ആ മുഖം, പല്ലുകൾ എല്ലാം കാണിച്ചു കൊണ്ടുള്ള ചിരിയും, കാൻഡിഡ് ഷോട്ടുകളും.
” എന്താ ഭംഗി “…. ഹരി മനസ്സിൽ പറഞ്ഞു
ഹെയർ സ്റ്റൈൽ മാറി, തടി കുറഞ്ഞു, മുഖത്ത് ആ ചിരി, ചിരി ഉണ്ടെങ്കിലും പഴയ ഭംഗി അല്ലെങ്കിൽ തെളിച്ചം ഇല്ലാത്ത പോലെ…..
ഹരിയുടെ മുഖത്ത് ഉണ്ടായിരുന്ന ചിരിയും ആ സമയം മാഞ്ഞു…
നാൽപതുകൾ ആവും, മുഖത്ത് അറിയാൻ ഉണ്ട് പ്രായം.. പക്ഷെ കളർ ചെയ്ത മുടിയും, വ്യത്സ്തമായ നോർത്ത് ഇന്ത്യൻ സ്റ്റൈൽ ചുരിദാറുകളിൽ ഉള്ള ഫോട്ടോകൾ….
ആ സമയം കണ്ണാടിക്ക് മുന്നിൽ നിന്ന്, കുറച്ചധികം ടച്ച് ആപ്പ് വർക്കുകൾ ചെയ്യുകയായിരുന്നു നീന…….
ഫേസ് ക്രീംമും ബോഡി ലോഷനും, ഹരി നല്ല മണം എന്ന് പറഞ്ഞ അതേ പെർഫ്യൂം തന്നെ കുറച്ച് അധികം പൂശിയും അവൾ കണ്ണാടിയിൽ തന്റെ പ്രതി ബിംബത്തെ നോക്കി……….
” നീനാ… നീ നാണം കേടാൻ ഉള്ള പോക്കാണ്….
” എന്ത് നാണം കെടാൻ ?.. ഒരു നാണക്കേടും ഇല്ലാ . പിന്നെ, നിനക്ക് ഇനി അവനെ കാണുക ഒന്നും വേണ്ടല്ലോ…..
പ്രായം കൊണ്ട് വന്ന ചെറു ചുളിവ് അല്ലെങ്കിൽ വരണ്ട സ്കിൻ, സോഫ്റ്റ് ആക്കാൻ ആ വില കൂടിയ ക്രീമുകൾക്ക് കഴിഞ്ഞിട്ടുണ്ട്.. പക്ഷെ മുടി, സൂക്ഷിച്ചു നോക്കിയാൽ കാണാം ഇടയിൽ ഉള്ള ചെറു നരകൾ. വരുന്നതിനു മുൻപ്, കളർ ചെയ്യാത്തതിന് നീന സ്വയം ചീത്ത വിളിച്ചു കൊണ്ട് കണ്ണടച്ചു പിടിച്ച് ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട് തിരിഞ്ഞു നടന്നു…..
” ഇതെന്താ കേസ് വാദിക്കാൻ പോകുന്ന വക്കീലോ? അതോ വവ്വാൽ ഡ്രസ്സൊ?…ഹരി മനസ്സിൽ ചോദിച്ചു, ബ്ലാക്ക് കളറിൽ ഉള്ള സാറ്റിൻ റോബ് ധരിച്ചു വരുന്ന നീനയെ കണ്ടപ്പോൾ..
നീന നല്ലൊരു പുഞ്ചിരിയോടെ ഹരിയുടെ അടുത്ത് വന്നിരുന്നു…
പോകുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ തിളക്കം തോന്നി നീനയുടെ മുഖത്തിന്. ” രാത്രി കിടക്കാൻ പോവുമ്പോൾ എന്തിനാ മേക്കപ്പ്??? “….
” ആാാ കാശുകാരല്ലേ, ഇങ്ങിനെ ഒക്കെ ആവും ഉറങ്ങാൻ പോകുമ്പോഴും… ഹരി മനസ്സിൽ പറഞ്ഞു ..
നീന അവന്റെ അടുത്തു വന്നിരുന്ന് തനിക്കുള്ള വൈനും, ഹരിക്കുള്ള ഹോട്ടും ഒഴിക്കാൻ നേരം അവൾ ഇടം കണ്ണിട്ട് നോക്കി…..
ഹരി തന്നെ ഒന്ന് നോക്കുന്ന് കൂടെ ഇല്ലാ എന്നറിഞ്ഞപ്പോൾ നിരാശ തോന്നി അവൾക്ക്. ഒപ്പം വാശിയും….
ഗ്ലാസ് അവനു നേരെ നീട്ടി നീന ചോദിച്ചു ” എന്തായി ഫോട്ടോസ് ഒക്കെ കണ്ടോ?….
” യെസ് മാം …. ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് ടാബ് നീനക്ക് നീട്ടി….
നീന ടേബിലേക്ക് നോക്കി…
മുപ്പതുകളിലെ , അല്ലെങ്കിൽ മുപ്പത്തി രണ്ടാം വയസ്സിൽ, ഒരു ചുവന്ന ചുരിദാറിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന കാൻഡിഡ് ഫോട്ടോ….
ഹരി പറഞ്ഞു : മാം… ഈ ഫോട്ടോ ആണ് എനിക്ക് ഏറ്റവും ഇഷ്ടായത്…
” മിഴിച്ചു കൊണ്ട് അവൾ ചോദിച്ചു : അതെന്താ…
” അങ്ങിനെ ചോദിച്ചാൽ, ഞാൻ ഫോട്ടോ ഗ്രാഫർ ഒന്നും അല്ല. എന്നാലും, ഒന്ന് ഉറപ്പ്, ഈ ഫോട്ടോ എടുത്ത രീതി, എന്താ പറയുക, ആ ഒരു നിമിഷത്തിനായി കാത്തിരുന്ന പോലെ , അല്ലെങ്കിൽ ആ ചിരിക്ക് വേണ്ടി കാത്ത് നിന്നെടുത്ത ഫോട്ടോ ആണ് എന്ന് ഉറപ്പ്…..
ടേബിലേക്ക് തന്നെ ഇമ വെട്ടാതെ നോക്കി നീനയുടെ മുഖം വാടുന്നതാണ് ഹരി കണ്ടത്……
” എന്താ മാം, എന്തെങ്കിലും പ്രശ്നം?…
പിന്നിലേക്ക് ചാരി ഇരുന്ന് ഹരിയെ നോക്കാതെ ഓർമകളിലേക്ക് പോയി ചിരിക്കാൻ ശ്രമിച്ച് നീന പറഞ്ഞു : സന്ദേശ് അവന്റെ ക്യാമറയിൽ എടുത്ത എന്റെ അവസാനത്തെ ചിത്രം ആണ് ഇത്…. നൈനയുടെ പിറന്നാളിന്റെ അന്ന്…
…ഈ ഫോട്ടോ എടുത്ത്, രണ്ടു ദിവസം കഴിഞ്ഞാണ് ആസിഡന്റിൽ സന്ദേശിനെ എനിക്ക് ….
” ഓഹ്….സോറി മാം..”…. നീനയുടെ ദുഃഖം അവന്റെ ദുഖമായി മാറി . അവൻ ആ ഒരു മൂഡിൽ നീനയുടെ വലത് കൈക്ക് മുകളിൽ തന്റെ ഇടത് കൈ പത്തി വച്ച് സമാധാനിപ്പിക്കാൻ ആയി അമർത്തി…
