പാമ്പും കോണിയും – 8 28അടിപൊളി 

ഹോട്ട് എന്ന് പറയാൻ, തുണി ഇല്ലാതെ നിക്കുന്നത് അല്ല മറിച്ച്, മാഗസിൻ അല്ലെങ്കിൽ കവർ ചിത്രങ്ങളിൽക്ക്‌ വേണ്ടിയുള്ള ചില ചിത്രങ്ങളെ ഉളളൂ. പക്ഷെ, അവരെ അത്ഭുതപ്പെടുത്തിയത്,, നീനയുടെ യോഗ പോസ്ചറുകൾ അല്ലെങ്കിൽ ആസനങ്ങൾ ആയിരുന്നു…….

ബേസിക്കിൽ തുടങ്ങി വളരെ ഏറെ ബുദ്ധിമുട്ടുള്ള ആസനങ്ങൾ വരെ അനായാസമായി ചെയ്യുന്ന നീന… സൈറയും ജെനിയും അത്ഭുതത്തോടെ പരസ്പരം മിഴിച്ചു നോക്കിയതിന്റെ കാരണവും അത് തന്നെ ആയിരുന്നു….

” മാം… നമുക്ക് ഒന്ന് പോയി നോക്കിയാലോ?…..

ഹരിക്ക് വേണ്ടി രണ്ടാമത്തെ പെഗ് വെള്ളം ഒഴിച്ച്, ഒപ്പം കുറച്ച് സ്നാക്സും കയ്യിൽ ചുരുട്ടി പിടിച്ച് പോയിട്ട് ആയി കുറച്ചു നേരമായിരിക്കുന്നു………….

പോസ്റ്റ്‌ പോലെ ഇരിക്കാൻ തുടങ്ങി കുറേ നേരം ആയത് കൊണ്ട് തന്നെ, സൈറാ എഴുന്നേറ്റു, ഒപ്പം ജെനിയും….

” ജുമ്മാ… ചുമ്മാ… ദേദേ……ജുമ്മാ ചുമ്മാ ദേദേ ചുമ്മാ………………………

91 ൽ ഇറങ്ങിയ അമിതാബ് ബച്ചന്റെ “ഹം ” എന്ന സിനിമയിലെ ഹിറ്റ്‌ സോങ് ആണ്, മോഷ്ടിക്കാൻ കയറിയ, കള്ളൻമാരെ….. സോറി…. കള്ളികളെ പോലെ, പതിയെ, വളരെ പതിയെ, ശബ്ദം ഉണ്ടാക്കാതെ ഡോർ മുന്നിലോട്ട് തള്ളി കുറച്ച് മാത്രം തുറന്ന സൈറയും ജെനിയും കേൾക്കുന്നത്…….

സൈറ ജെനിയെ നോക്കി, ജെനി തിരിച്ചും……

വാതിൽ ഒറ്റ തള്ളിൽ മുഴുവനായി തുറന്നു…..

ആ കാഴ്ച കണ്ട് സൈറയും ജെനിയും ഇടി വെട്ടേറ്റ പോലെ തരിച്ചു നിന്നു…

സാരി മടക്കി കുത്തി ആയി തുള്ളി ചാടി ഡാൻസ് കളിക്കുമ്പോൾ, ഹരി അതാ മുട്ടിൽ ഇരുന്ന് പാട്ടിന്റെ ഈണത്തിന് നാഗിൻ ഡാൻസ് കളിക്കുന്നു……

അവർ അറിഞ്ഞിട്ടു പോലുമില്ല രണ്ടു ജോഡി കണ്ണുകൾ തങ്ങളെ നോക്കുന്നത്….

വീണ്ടും ആ വരി വന്നു……..

” ജുമ്മാ… ചുമ്മാ… ദേദേ……ജുമ്മാ ചുമ്മാ ദേദേ ചുമ്മാ………………………

ഹരി മുട്ടിൽ ഇരുന്ന് ആയിക്ക്‌ നേരെ വിരൽ ചൂണ്ടിയും, ആയി അവന്റെ മുന്നിൽ നിന്ന് അവനെ നേരെ വിരൽ ചൂണ്ടിയും അവർ ഒന്നിച്ചു പാടി…..

ഹരി ചാടി എഴുന്നേറ്റ്, ആയിയെ കെട്ടിപിടിച്ചു… ആയി തിരിച്ചും…. അവർ ഒന്നിച്ചു അങ്ങിനെ കെട്ടിപ്പിടിച്ചു കൊണ്ട് ഹരിയുടെ മൊബൈലിൽ മുഴങ്ങുന്ന പാട്ടിന്റെ വരികൾ ഒത്തൊരുമിച്ച് ഉറക്കെ പാടി, തുള്ളി തുള്ളി വട്ടം കറങ്ങി……..

മൂന്ന് തവണ വട്ടം കറങ്ങാനെ അവർക്ക് കഴിഞ്ഞുള്ളൂ… ഹരി അവരെ കണ്ടു… തങ്ങളെ നോക്കി കണ്ണ് തുറിച്ചും, വാ പൊളിച്ചും നിൽക്കുന്ന രണ്ടു പെണ്ണുങ്ങളെ കണ്ടതും, ആയിയെ വിട്ട് പല്ല് കടിച്ച് മുഖം ചുളിച്ചു കൊണ്ട് ഹരി പിന്നിലോട്ട് മാറി………………

” നിങ്ങളോട് ആരാ ഇങ്ങോട്ട് വരാൻ പറഞ്ഞെ……….. നശിപ്പിച്ചു…….. ആയി കലിപ്പോടെ ഉറക്കെ പറഞ്ഞതും, മൊബൈലിൽ ആ പാട്ടിനും അവസാനം ആയി…..

സൈറ പല്ല് കടിച്ചു കൊണ്ട് മുന്നോട്ട് വന്ന്, രണ്ടു പേരെയും, ഹരിയെയും ആയിയെയും മാറി മാറി തുറിച്ചു നോക്കി പറഞ്ഞു : അത് ശരി… ഞങ്ങളെ അവിടെ പോസ്റ്റ്‌ ആക്കിയിട്ട്…

അവൾ ഒന്നും പറയാതെ തിരിഞ് നടന്നു……… ജെനി പിന്നാലെയും……

ഹരി അവിടെ ഉള്ള സോഫയിൽ ചാരി മുഖം കുനിച്ചു നിന്നപ്പോൾ, ആയി ” ഇവൾ ഇത് എങ്ങോട്ടാ ” എന്ന മട്ടിൽ ചിന്തിച്ചു നിന്നപ്പോൾ, കയ്യിൽ അവളുടെ പേഴ്സണൽ ബ്ലൂട്ടൂത്ത് സ്പീക്കറും പിടിച്ചു കൊണ്ട് സൈറ തിരികെ നടന്നു വന്നു ………

സ്പീക്കർ ഓൺ ചെയ്ത് ഫുൾ സൗണ്ട് വച്ച് ആക്ടർ ” ഗോവിന്ദയുടെ” സിനിമ സോങ്‌സ്, അല്ലെങ്കിൽ, ആയിയുടെ ഫേവറിറ്റ് സോങ്‌സിന്റെ പ്ലേ ലിസ്റ്റിൽ , വിരൽ അമർത്തി ……..

ആയിയുടെ മുഖം വിടർന്നു…. സൈറയുടെ മുഖവും… അവർ മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു.. അവർ ഒരേ സമയം ഹരിക്ക് നേരെ തിരിഞ്ഞു…..

രണ്ടു പേരെയും മാറി മാറി നോക്കിയ ഹരിയും പുഞ്ചിരിച്ചു…….. ജെനിയുടെ കാര്യം പിന്നെ പറയണ്ടല്ലോ………..

” സോനാ കിത്നാ സോനാ ഹേ…………

അവർ എറ്റ് പാടി…തുള്ളി കളിച്ചു…. തു മേരാ… തു മേരാ… തു മേരാ…തു മേരാ ഹീറോ…..നമ്പർ വൺ………

രണ്ട്…. കിസി ഡിസ്‌കോ മെ ജായെ……

മൂന്ന്….അഖിയോംസെ ഗോലി മാരെ..

നാല്………തുമ്സെ കോയി പ്യാരാ മാലും നഹി ഹേ…….

Leave a Reply

Your email address will not be published. Required fields are marked *