പാമ്പും കോണിയും – 8 28അടിപൊളി 

” വാട്ട്‌?.. സോ… ആർ യൂ സെയിങ്?.. ഹരി സൈറയുടെ ഫ്ലാറ്റിൽ?… ആൻഡ് സൈറ നിന്നെ പേർസണലി ട്രെയിൻ ചെയ്യിക്കുന്നുണ്ട് എന്നോ?… അതിശയത്തോടെ നീന ചോദിച്ചു..

സൈറയെ പോലൊരാൾ, ഹരിയെ പേർസണൽ ആയി ട്രെയിൻ ചെയ്യിക്കുന്നു….. വൈ?….. സൈറയും ഹരിയും തമ്മിൽ???….. എന്ന് നീന മനസ്സിൽ വിചാരിച്ച ചോദ്യത്തിന്റെ ഉത്തരം ഹരി തന്നെ പറഞ്ഞു ” എന്റെ മാം… അതൊന്നും പറയാതിരിക്കുന്നതാ നല്ലത്, എനിക്ക് ജീവിതത്തിൽ ഇങ്ങനെ പഠിക്കേണ്ടി വന്നിട്ടില്ല.

ഹരി തന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു പറഞ്ഞു : എനിക്ക് ഈ കളർ തന്നെ ഇഷ്ടം അല്ല, പക്ഷെ എന്ത് ചെയ്യാം സൈറ മാം സെലക്ട്‌ ചെയ്ത് തന്നതാണ്…..

” മ്മ്മ്മ്…പക്ഷെ ഹരിക്ക് നല്ല മാച്ച് ഉണ്ട്.. നീന ചിരിച്ചു പറഞ്ഞു….

” സൈറ….. സൈറ….. സൈറ……… മനസ്സിൽ മൂന്ന് വട്ടം ആ പേര് നീട്ടി വിളിച്ചു നീന….. കാരണം ആദ്യ കാഴ്ച്ചയിൽ തൊട്ട് നീനയെ സൈറാ ഇമ്പ്രെസ്സ് ചെയ്യിച്ചിരുന്നു. ഇപ്പോൾ അത് കൂടുകയാണ് ചെയ്തത്….

” അപ്പോൾ സൈറക്ക് വീട്ടിൽ?….

” ആയി ഉണ്ട്… ആയി എന്ന് പറഞ്ഞാൽ, മാമിന്റെ അമ്മ എന്ന് പറയാം…

സൈറയുടെ വീട്ടിൽ കാച്ചിയ കഥ ആണ് ഹരി ഇവിടെയും കാച്ചിയത്…

ഹരി ” എസ്ക്യൂസ്‌ മീ…വാഷ് റൂം ” എന്ന് പറഞ്ഞു എഴുന്നേറ്റപ്പോൾ, ആണ് ഹരിക്ക് മനസ്സിലായത്, തനിക്ക് തലക്ക് ശരിക്ക് എത്ര പിടിച്ചിട്ടുണ്ട് എന്നുള്ളത്..

നീന കൊടുത്ത നിർദേശ പ്രകാരം അവൻ അവൻ മുന്നോട്ട് നടന്നു. വളരെ പതിയെ….

ഹരി നടന്നു പോവുന്നത് നോക്കി, പുഞ്ചിരിച്ചിരുന്ന നീന, പിന്നിലേക്ക് തല ചാരി വച്ചു….

ഒന്ന് കണ്ണടച്ച് ചിരിച്ച നീനയുടെ മനസ്സിലേക്ക് ഓടി വന്നത് ഹരിയുടെ മുഖം ആയിരുന്നു. അവന്റെ ചിരിച്ച മുഖവും, സംസാരവും, വീർത്ത കവിളുകളും എല്ലാം….

വേഗം കണ്ണ് തുറന്ന നീന, ആ വലിയ ഹാൾ ഏരിയയിൽ താൻ തനിച്ചാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ, അവളുടെ കണ്മുന്നിൽ ഇത് വരെ ഉണ്ടായിരുന്ന ഹരിയെ കാണാൻ കഴിയാഞ്ഞപ്പോൾ, അവന്റെ സംസാരം കേൾക്കാൻ കഴിയാതായപ്പോൾ, ഏകാന്തതക്കൊപ്പം, അവളുടെ മനസ്സ് ആസ്വസ്ഥമാവാൻ തുടങ്ങി….

ഭർത്താവിനെ നഷ്ടപ്പെട്ട ശേഷം, തന്റെ കൂടെ താങ്ങും തണലും ആയി ഉണ്ടായിരുന്ന, ബലമായി നിന്നിരുന്ന, ഏഴ് വർഷങ്ങൾക്ക് മുൻപ്, പ്രിയപ്പെട്ട അമ്മായിഅമ്മയുടെ അല്ലെങ്കിൽ അമ്മയുടെ മരണ ശേഷം, നീന മറ്റൊരാളോട് ഇങ്ങനെ തുറന്നു സംസാരിക്കുന്നത് ഇതാദ്യമാണ്..

മക്കൾ, നൈനക്ക്‌ ആണെങ്കിൽ വിദേശ പഠനം കഴിഞ്ഞു വന്ന വഴി ജോലി ഭാരങ്ങൾ ഏൽപ്പിച്ചു കൊടുത്തും, രണ്ടാമത്തെ മോൾ ആണെങ്കിൽ നൈന പഠിച്ച അതേ വിദേശ യൂണിവേഴ്സിറ്റിയിലേക്ക് പഠിക്കാൻ വിട്ടും, സോഷ്യൽ മീഡിയ യുഗത്തിനോട് അധികം അടുക്കാത്തതും , രാവിലെകൾ ബിസിനസ്സിൽ ബിസി ആയിരുന്നു എങ്കിൽ, രാത്രികളെ നീനക്ക് ഏകാന്തത ആയിരുന്നു സമ്മാനിച്ചിരുന്നത് ……..

പക്ഷെ ഇന്ന്, യാദൃശ്ചികമായി കണ്ട, മീറ്റിങ്ങിൽ ഏറ്റവും അവസാനം ആയി ചുവരിനോട് ചാരി ഇരിന്നിരുന്ന ചെറുപ്പക്കാരൻ, അവന്റെ മുഖ ഭാവം, പ്രസന്റേഷൻ സമയത്തെ ബോഡി ലാംഗ്വേജ്, എന്തോ, അവന്റെ നമ്പർ ഒപ്പിച്ചു ഇങ്ങോട്ട് വിളിച്ചു വരുത്തി, ഫാർമ കമ്പനിയെ പറ്റി, കൂടുതൽ കാര്യങ്ങൾ, സംശയങ്ങൾ ചോദിച്ചറിയാൻ തുടങ്ങിയിടത്ത് നിന്നും വളരെ മുന്നോട്ട് പോയി പേർസണൽ കാര്യങ്ങൾ വരെ അവനോട് അറിയാതെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ, അവന് മുന്നിൽ അതുപോലെ മനസ്സ് തുറന്നപ്പോൾ മനസിന്‌ കിട്ടിയ ശാന്തത, സുഖം നീനക്ക് പറഞ്ഞറിയിക്കാൻ കഴിയുന്നതായിരുന്നില്ല…

തന്റെ പതിവ് രാത്രികളെ ആണ് തന്റെ മുന്നിൽ ഇരിക്കുന്ന, ഉള്ളിൽ കളങ്കം ഇല്ലാത്ത ചെറുപ്പക്കാരൻ മാറ്റി മറിച്ചിരിക്കുന്നത് എന്ന് നീന തിരിച്ചറിയുകയായിരുന്നു….

“ഇവൻ ഇതെവിടെ പോയി?…… ഹരിയെ കാണാത്ത നിരാശ മറച്ചു പിടിക്കാൻ കഴിഞ്ഞില്ല നീനക്ക്.. നീന അവൻ പോയ വഴയെ മുന്നോട്ട് ആഞ്ഞു കൊണ്ട് എത്തി നോക്കി…

ആ സമയം, ടെൻഷൻ കാരണം രാവിലെ മര്യാദക്ക് കാലി ആക്കാൻ പറ്റാത്ത തന്റെ വയർ കാലി ആക്കുകയായിരുന്നു ഹരി. അല്ലെങ്കിൽ അപ്പി ഇടുകയായിരുന്നു എന്നർത്ഥം….

Leave a Reply

Your email address will not be published. Required fields are marked *