പാമ്പും കോണിയും – 8 28അടിപൊളി 

” മാം.. സൈറാ മാമിന് ഒരുപാട് ഐഡിയകൾ ഉണ്ട്… അടുത്ത മൂന്ന് വർഷത്തിൽ ഈ എന്റെ കമ്പനിയെ വൺ ഓഫ് ദി ടോപ് ആക്കി മാറ്റാൻ ഉതകുന്ന ഐഡിയകൾ. അതിനായി മാം ഇപ്പോഴേ തുടങ്ങി കഴിഞ്ഞു….

ഹരി സൈറയെ പറ്റി, തനിക്ക് അറിയാവുന്ന കാര്യങ്ങൾ അഭിമാനത്തോടെ പറഞ്ഞു കൊണ്ട് സൈറാ മനസ്സിൽ കണ്ടിട്ടുള്ള ചില ഐഡിയകൾ നീനയോട് കൂട്ടി പറഞ്ഞു…….

” മ്മ്മ്… മ്മ്മ്….. നീനയുടെ അർത്ഥം വച്ചുള്ള മൂളൽ ആയിരുന്നു അത്

നീനയുടെ ചോദ്യങ്ങൾ മാറി മറഞ്ഞു വന്നു. ഹരി തനിക്ക് അറിയാവുന്നത് പറയുകയും ചെയ്തു… അപ്പോഴാണ്, റൂം സർവീസ് എത്തുന്നത്……………

” മാം… ഇത്… ഹരി മിഴിച്ചു ചോദിച്ചു..

” ഹരി അല്ലെ ഒന്നും കഴിച്ചിട്ടില്ല എന്ന് പറഞ്ഞത്…. കഴിക്ക്….

” മാം അത്……….

ഹരിക്ക് മുഴുവപ്പിക്കാൻ ആയില്ല, അടച്ചു വച്ചിരുന്ന പത്രത്തിൽ നിന്നും വന്ന കൊതി ഊറും മണം……….

വയറിനുള്ളിലെ ഗുളു ഗുളു ശബ്ദം, ഹരി അറിയാതെ ചുണ്ട് നനച്ചു …

” കേരള സ്പെഷ്യൽ അല്ലെ ജാസ്മിൻ?…. നീന ജാസ്മിനോട് ചോദിച്ചു..

“യെസ് മാം……

” ഒലക്ക “….. അവന് നിയന്ത്രിക്കാൻ ആയില്ല, പ്ലേറ്റ് തുറന്ന അവൻ കാണുന്നത്, ജെനി പറഞ്ഞ പോലെ കേരള പൊറാട്ടയും നല്ല മസാല ഇട്ട ചിക്കൻ ചെട്ടിനാടും…………

അവൻ ഒരു തേങ്ങയും നോക്കിയില്ല, വയറിന്റെ തള്ളക്ക് വിളി, പൊറോട്ട പ്ലേറ്റിൽ ഒന്നല്ല രണ്ടെണ്ണം എടുത്ത് ഇട്ടു…..

നീന കണ്ണ് മിഴിച്ചു കൊണ്ട് ജാസ്മിനെ നോക്കിയപ്പോൾ, ജാസ്മിനും അത്ഭുനത്തോടെ നീനയെ നോക്കി…

പൊറാട്ട പൊട്ടിച്ചെടുത്ത്, ചാറിൽ ചാലിച്ചെടുത്ത്, ഒരു പീസ് പൊറാട്ട കൊണ്ട് തന്നെ പിച്ചി എടുത്ത്, ഒന്നുകൂടെ ചാറിൽ മുക്കി, കൈ ഒന്ന് കുടഞ്ഞു കൊണ്ട് അവൻ ആ പീസ് പതിയെ വായിലേക്ക് വെക്കുമ്പോൾ, ജാസ്മിനും നീനയും ഒരേ സമയം വാ തുറന്നു…..

ഒരു പ്രത്യേക ഭംഗി……………..

ഹരി മിഴികൾ അടച്ചു പിടിച്ച് ശരിക്കും രുചിച്ചു കൊണ്ട് പതിയെ പതിയെ കടിച്ച്, കടിച്ച് ഇറക്കി മൂളി…. മ്മ്മ്മ്………

ജാസ്മിൻ മാത്രം അല്ല, വെജ് ആയ നീന വരെ വെള്ളമിറക്കി…..

പക്ഷെ, പിന്നെ നടന്നത് അവർക്ക്‌ മനസിലായില്ല…..അവർ രണ്ടു പേരുടെയും മനസ്സിൽ ഉണ്ടാർന്നത് ഒറ്റ ചോദ്യം ആയിരുന്നു “നിമിഷങ്ങൾക്കിടയിൽ ആ രണ്ടു പൊറോട്ട എവടെ പോയി……..”.

ആദ്യത്തെ ടേസ്റ്റ് ചെയ്യലെ ഉണ്ടായുള്ളൂ….. നാല് പിടിയിൽ അവൻ പൊറാട്ട തീർത്തു…. കണ്ണടച്ചു ശ്വാസം വലിച്ചു വിട്ട ശേഷം ആണ് ഹരിക്ക് ബോധം വന്നത്, അവൻ നോക്കിയപ്പോൾ കാണുന്നത്, തന്നെ തന്നെ നോക്കി ഇരിക്കുന്ന/ നിൽക്കുന്ന നീനയെയും ജാസ്മിനെയും മിഴിച്ചു നോക്കി ഇളിച്ചു പറഞ്ഞു : സോറി…. നല്ല വിശപ്പ് ….. അതാ ഞാൻ ചോദിക്കാൻ മറന്നേ… നിങ്ങൾ കഴിക്കണില്ലേ?..

ജാസ്മിനും ഹരിയും നോക്കി ഇരിക്കെ, നീന ചിരിക്കാൻ തുടങ്ങി, പിന്നിലേക്ക് ചാരി ഇങ്ങനെ പൊട്ടി ചിരിക്കുന്ന തന്റെ മാഡത്തിനെ അവൾ ആദ്യമായി കാണുകയായിരുന്നു…. അവളും അറിയാതെ പുഞ്ചിരിച്ചു…

നാണക്കേട്, ചളിപ്പ്…… ഹരി പല്ല് കടിച്ചു കൊണ്ട് പ്ലേറ്റ് താഴെ വക്കാൻ തുടങ്ങുമ്പോൾ, നീന ചീറി : ഡോണ്ട് യൂ ഡെയർ………………

ഹരി മാത്രം അല്ല ജാസ്മിനും ഞെട്ടി…

ഹരിയെ ചൂണ്ടി മുഖം കൂർപ്പിച്ച് ആണ് നീന അത് പറഞ്ഞത്….

നീന പെട്ടെന്ന് മുഖം മാറ്റി, തൊണ്ട ഒന്ന് ശരിയാക്കി പറഞ്ഞു : ഹരീ…. ഇട്സ് ഓകെ…. വിശപ്പ്….. എനിക്ക് പട്ടിണി കിടക്കേണ്ടി ഒന്നും വന്നിട്ടില്ല പക്ഷെ, ഞാൻ കണ്ടിട്ടുണ്ട്, മനസ്സിലാക്കിയിട്ടുണ്ട്.. അതുകൊണ്ട് തന്നെ ആണ്, പല പല ഹ്യൂമൻ ഫൗണ്ടീഷനുകളിലും ഞാൻ ആക്റ്റീവ് ആയിട്ട് ഉള്ളതും….

ഹരി ആശ്വാസത്തോടെ പുഞ്ചിരിച്ചു… ഹരി ഒരു ഇറക്ക് ഇറക്കിയ ശേഷം എന്തേലും ചോദിക്കേണ്ടേ എന്ന രീതിയിൽ ചോദിച്ചു : ഏതൊക്കെ ഫൗണ്ടേഷൻ ആണ് മാം?….

രണ്ടു ഫൗണ്ടേഷന്റെ പേര് പറഞ്ഞു കൊണ്ട് നീന ചോദിച്ചു : ഹരി എതിലേലും മെമ്പർ ആണോ?..

” എവിടുന്നു മാം… സ്വന്തം പ്രശ്നങ്ങൾ തന്നെ ഒരുപാട് ഉണ്ട്… ആ പ്രശ്നങ്ങൾ തീരാതെ മറ്റൊരാളുടെ പ്രശ്നങ്ങളിൽ എങ്ങിനെ ഇടപെടാൻ ആണ്…….

ഹരി മൂന്നാമത്തെ പൊറാട്ട എടുത്തു എന്തായാലും.ഒരു മടിയും കൂടാതെ ചിക്കൻ ലെഗ് കടിച്ചു വലിക്കുന്ന അവനെ കണ്ട്, ജാസ്മിന് ചിരി ആണ് വന്നത്..

Leave a Reply

Your email address will not be published. Required fields are marked *