ഹരി ജെനിയെ നോക്കി…
” ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട …. ഹരിയുടെ മറുപടി ആയിരുന്നു അത്…
…………………………………………………………….
വർഷങ്ങൾക്ക് മുൻപ് ബംഗാളികളുടെ മെയിൻ ഫെസ്റ്റിവൽ ദിവസം ആണ് സംഭവം . ആയി സാധരണ രാവിലേ പോയാൽ, എത്താൻ വൈകുന്നേരം ആവും എന്ന വിശ്വാസത്തിൽ ആണ് കോളേജ് കുമാരി ആയിരുന്ന സൈറ തന്റെ ആദ്യ പ്രണയവും, കോളേജിൽ ഒരു വർഷം സീനിയറും ആയിരുന്ന ശശാങ്കിനെ വീട്ടിലേക്ക് കൊണ്ട് വന്നത്….
തിക്കും തിരക്കും കാരണം ഉച്ചക്ക് തന്നെ വീട്ടിലേക്ക് വന്ന സുരഭി കാണുന്നത്, പോകുന്നതിനു മുൻപ്, പുറത്തു നിന്ന് അടച്ച തന്റെ ചെറിയ വീടിന്റെ വാതിൽ അകത്തു നിന്ന് കുട്ടിയിട്ടിരുക്കുന്നതാണ്…
വാതിൽ തട്ടി ” ആമീ ” എന്ന് വിളിക്കാൻ തുടങ്ങിയ ആയി, അകത്തു നിന്നും കേട്ട ശബ്ദം വളരെ പരിചിതം ആയ ശബ്ദം, അല്ലെങ്കിൽ സുഖ ശബ്ദം ആയത് കൊണ്ടും, ആ ശബ്ദം തന്റെ ആമിയുടേത് ആണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടും, തട്ടുന്നതിന് പകരം അലറിക്കൊണ്ട് ആഞ്ഞടിച്ചു ഡോറിൽ….
കയ്യിൽ കിട്ടിയ ചപ്പാത്തി പരത്തി വച്ച് പൂശി ആയി. കാമുകൻ ആണെങ്കിൽ അപ്പോഴേക്കും ജീവൻ കൊണ്ട് ഓടിയിരുന്നു…
അടുത്ത മൂന്ന് ദിവസം ആമിയുടെ മുറിവിൽ മരുന്ന് പുരട്ടി, അവളുടെ അടുത്തിരുന്ന് അവളെ സ്നേഹത്തോടെ വാത്സല്യത്തോടെ പരിചരിച്ച ആയി, അഞ്ചാം ദിവസം സൈറയെയും കൂട്ടി പോയത് ശശാങ്കിന്റെ വീട്ടിലേക്ക് ആണ്, അല്ലെങ്കിൽ സൈറ പറഞ്ഞ അവളുടെ ആത്മാർത്ഥ പ്രണയത്തിന്റെ വീട്ടിലേക്ക്…
അവൻ കൈ മലർത്തി, അല്ലെങ്കിൽ അവളുമായി ഒരു ബന്ധവും ഇല്ല എന്ന് തറപ്പിച്ചു പറഞ്ഞു അവന്റെ വീട്ടുകാർക്ക് മുന്നിൽ. അതിന് പുറമെ സൈറയുടെ ശരിക്കുള്ള പേര്, അവർ താമസിക്കുന്ന ചേരി, അവന്റെ വീട്ടുകാർ നീട്ടി തുപ്പിയില്ല അല്ലെങ്കിൽ അടിച്ചിറക്കിയില്ല എന്നെ ഉണ്ടായിരുന്നുള്ളൂ….
ഇതെല്ലാം പ്രതീക്ഷിച്ച ആയിക്ക് ഒരു കൂസലും ഇല്ലായിരുന്നു എങ്കിൽ , കരഞ്ഞു ക്ഷീണിച്ച സൈറയെ അശ്വസിപ്പിക്കാൻ ആയി പാട് പെട്ടു…
ആയി പതിയെ പതിയെ ലോകത്തെ കുറിച്ച്, മനുഷ്യരെ കുറിച്ച് അവളെ പറഞ്ഞു മനസ്സിലാക്കി തുടങ്ങി….
…………………………………………………………..
” എന്നിട്ട്, എന്നിട്ട് മാം അവന് പണി കൊടുത്തില്ലേ?.. ചോദ്യം ചോദിച്ചത് ജെനി ആയിരുന്നു..
” എവിടുന്ന് ജെനി… അന്ന് ഈ സൈറ അല്ലല്ലോ ഞാൻ.. ആമി അല്ലെ, ആമിന അല്ലെ….
” മാം അതോണ്ടാണോ, പിന്നെ പ്രണയിക്കാൻ ഒന്നും പോവാഞ്ഞത്?.. ഈ ചോദ്യം ഹരിയുടേത് ആയിരുന്നു..
” ആര് ഞാനോ…ഹഹഹഹ….. കോളേജിൽ തിരിച്ചു ചെന്ന ഞാൻ ഒരു രണ്ടാഴ്ച കൊണ്ട് തന്നെ അടുത്ത പ്രണയം തുടങ്ങി…..
” ങ്ങേ?… ജെനിയും ഹരിയും വാ പൊളിച്ചു..
” ശശാങ്കിനെക്കാൾ ലുക്ക് അൽപം കുറഞ്ഞാലും, കുടുംബത്തിൽ ഇഷ്ടംപോലെ പൈസ ഉള്ള വേറൊരുത്തൻ. സ്വന്തം ആയി വണ്ടി വരെ ഉണ്ടായിരുന്ന ഒരുത്തനുമായി.
” അത് ശരി… അപ്പോൾ ആ ആമി പണി കൊടുത്തു അവന് എന്നർത്ഥം “.. ജെനി ഇടം കണ്ണിട്ട് നോക്കി പറഞ്ഞു..
സൈറ ഒന്ന് പുഞ്ചിരിച്ചു…..
ശേഷം തുടർന്നു : പക്ഷെ ശശാങ്കിനു കൊടുത്ത പോലെ എന്റെ മനസ്സ് ഞാൻ കൊടുത്തില്ല അവന് .. ശരീരം കൊടുത്തു, അത് എനിക്ക് വേണം എന്ന് തോന്നുമ്പോൾ മാത്രം…………..
അതിൽ ഉണ്ടായിരുന്നു ഹരിക്കും ജനിക്കും വേണ്ട എല്ലാ ഉത്തരങ്ങളും ……….
……………………………………………………..
ആ സമയം മനസ്സ് ശാന്തമായി തുടങ്ങിയ സമയത്താണ് ഹരിയുടെ ഫോൺ റിങ് ചെയ്യുന്നത്……
ആയിക്ക് തോന്നിയ സംശയം, ഫോൺ എടുത്തപ്പോൾ, ഡിസ്പ്ലേയിൽ അതേ നമ്പർ…..
” മദർ…… ആയി അലറി…..
ഫോൺ എടുത്ത് ചെവിയിൽ വച്ച് ആയി അലറി : നിനക്ക് കിട്ടിയത് ഒന്നും മതിയായില്ല, അല്ലെടീ….
ഉത്തരം ആയി വന്നത് ചിരി ആയിരുന്നു, മറുപുറത്തു നിന്നും…
” ഹഹ…. എനിക്ക് ആദ്യ തെറിയിൽ തന്നെ മതിയായി, എന്നെ ഒരാൾ ഇതാദ്യമായി ആണ് ഇങ്ങനെ ചീത്ത വിളിക്കുന്നത്….. ദീദിക്ക് മതിയായോ?.. മതിയായില്ലെങ്കിൽ, ഞാൻ റെഡി ആണ്… സ്റ്റാർട്ട് ചെയ്തോളു……
” ങ്ങേ?…. ആയി അന്തം വിട്ടു….
ആയിയിൽ നിന്നും ഒന്നും കേൾക്കാത്തത് കൊണ്ട് തന്നെ, നീന ചോദിച്ചു : എന്ത് പറ്റി ദീദി, സ്റ്റോക്ക് കഴിഞ്ഞതാണോ അതോ?…. സമയം വേണോ.. ഞാൻ കട്ട് ചെയ്യാം, തിരിച്ചു വിളിച്ചാൽ മതി, ഞാൻ എടുത്തോണ്ട്….
