എങ്കിലും ഓഫീസിൽ എത്തുമ്പോൾ എവിടെയെങ്കിലും അവൻ ഉണ്ടാവും എന്ന് അവൾക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.
പാർക്കിങ്ങിലേക്ക് തന്റെ സ്കൂട്ടി കയറ്റിവെച്ച് അവൾ ഓഫീസിലേക്ക് നടന്നു സ്ഥിരം പോയിന്റിൽ നോക്കിയെങ്കിലും എവിടെയും ശിവ ഉണ്ടായിരുന്നില്ല..
അവന്റെ ഫോണിലേക്ക് വിളിച്ചു നോക്കി എങ്കിലും എടുക്കുന്നുണ്ടായിരുന്നില്ല.
അവളുടെ പ്രേതീക്ഷകളെ തകിടം മറിച്ചു കൊണ്ട് തുടർച്ചയായി വന്ന രണ്ടു മൂന്നു ദിവസത്തേക്ക് ശിവയെ ഓഫീസിൽ കണ്ടതേയില്ല..
മെസ്സേജിനും മറുപടിയൊന്നും ഇല്ലാത്തതിനാൽ അവനെ നേരിട്ട് കാണാനായി തന്നെ സ്റ്റെല്ല കാത്തു നിന്നു..!!
എങ്കിലും ഈ ഒരു സമയത്തിനുള്ളിൽ തനിക്ക് അസൈൻ ചെയ്ത സ്വാമിയുടെ കോർമംഗല പ്രോജക്ടിനെ പറ്റി അവൾ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്തിരുന്നു..
നിലവിൽ താൻ ബെലന്ദൂരിൽ അടെൻഡ് ചെയ്തത് വച്ചുനോക്കുമ്പോൾ സിമ്പിൾ ആയ പ്രോജക്ട് ആണ്..പക്ഷേ ശിവയുടെ കൂടെയുണ്ടായിരുന്ന കംഫർട്ടബിൾ കിട്ടുന്നില്ല..!!
സ്വാമി എല്ലാത്തിനെയും സ്ട്രറ്റ് ഫോർവേഡ് രീതിയിൽ കാണുന്ന വ്യക്തിയാണ് അതുകൊണ്ടുതന്നെ ഒരു വർക്കിംഗ് പ്രെഷർ വന്നതുപോലെ അവൾക്ക് തോന്നി..!!
നാലാം ദിവസം അവൾ കഫ്റ്റീരിയയിൽ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ശിവയെ കാണുന്നത്.. കൂടെ മോനിക്കയും ഉണ്ട്.. സ്റ്റെല്ല അവനെ കണ്ടെങ്കിലും ശിവ അവളെ ശ്രദ്ധിച്ചിരുന്നില്ല…!
അപ്പോൾ തന്റെ മെസ്സേജ് കാണാത്തത് കൊണ്ടല്ല റിപ്ലൈ വരാത്തത് എന്ന് അവൾക്ക് വ്യക്തമായി മനസ്സിലായി..
വല്ലാതെ കളിയും ചിരിയും തമാശകളും പറഞ്ഞ് ഒരുപാട് പരിചയം ഉള്ളത് പോലെ വളരെ അടുപ്പത്തോടെയാണ് മോനിക്കയുടെ പെരുമാറ്റം..
ഉള്ളിൽ തരിച്ചു കയറിയ ദേഷ്യവും സങ്കടവും സ്വാഭാവികമായ കുശുമ്പും കൊണ്ട് അവളുടെ മുഖം ചുവന്നു വന്നു..!!
കുറച്ചു സമയം അവിടെ നിന്ന് അവരെ ശ്രെദ്ധിച്ച ശേഷം അവൾ താഴെ ഗ്രൌണ്ട് ഫ്ലോറിലേക്ക് പോയി..
ആൽബിയെ ജസ്റ്റ് ഒന്ന് വിളിച്ചു സംസാരിച്ച് വീണ്ടും തന്റെ വർക്കിങ് ഫ്ലോറിലേക്ക് പോവാൻ ആയി അവൾ ലിഫ്റ്റിനു അടുത്തേക്ക് നടന്നതും..
ലിഫ്റ്റ് തുറന്ന് ശിവയും മോനിക്കയും പുറത്തേക്ക് വന്നു.. മോനിക്കയുമൊത്ത് വർത്തമാനം പറഞ്ഞ് പുറത്തേക്ക് വന്ന ശിവ, സ്റ്റെല്ലയെ കണ്ടതും തൻറെ വലതു കൈ ഉയർത്തി അവൾക്ക് ജസ്റ്റൊരു ഹായ് നൽകി…
സ്റ്റെല്ലയും തിരിച്ച് കൈ ഉയർത്തി കാണിച്ചു എങ്കിലും ശിവ അവളുടെ അടുത്തേക്ക് വരാതെ മോനിക്കയുമായി സംസാരിച്ചുകൊണ്ട് തന്നെ പുറത്തേക്ക് നടന്നു…
ഇത്രയും നാൾ തന്നോട് അടുപ്പത്തോടെ പെരുമാറി ഇപ്പോഴുള്ള ഈ ഒരു അകൽച്ച സ്റ്റെല്ലക്ക് നല്ല രീതിയിൽ സങ്കടം ഉണ്ടാക്കുന്നുണ്ടായിരുന്നു..!!
അവൻ പുറത്തേക്ക് എത്തിയപ്പോൾ തന്നെ ഭഗത്ത് കാറും കൊണ്ടു വന്നിരുന്നതിനാൽ ശിവ തിരിഞ്ഞു പോലും നോക്കാതെ കാറിൽ കയറി പോവുകയും ചെയ്തു…. അറിഞ്ഞുകൊണ്ട് തന്നെ അവോയ്ഡ് ചെയ്യുന്ന പോലെയാണ് സ്റ്റെല്ലക്ക് തോന്നിയത്..!!
ആൾറെഡി പീരിയഡ്സ് ആയി നിൽക്കുന്നതു കൊണ്ട് തന്നെ ശാരീരികമായും മാനസികമായും അവൾ തളർന്നിട്ടുണ്ടായിരുന്നു
പീരിയഡ്‌സ് ക്രാമ്പ്‌സ് അധികമായത് കൊണ്ടും കനത്ത മൂഡ് സ്വിംഗ്സ് ഉള്ളത് കൊണ്ടും ഇത്തരത്തിലുള്ള അവഗണനയും ചെറിയ കാര്യങ്ങളിലെ സെൻസിറ്റീവ് ആയ നെഗറ്റീവ് ടച്ച് പോലും അവളെ കാര്യമായി തന്നെ ബാധിക്കുമായിരുന്നു..!!
അവഗണിക്കപ്പെട്ടതിന്റെ വിഷമത്തിൽ ഇടത് കണ്ണിൽ കൂടി ഒഴുകി വന്ന കണ്ണ് നീർ സ്റ്റെല്ല പെട്ടെന്ന് തുടച്ചു നീക്കി..
അറിഞ്ഞു കൊണ്ട് ചെയ്തത് ആണോ എന്ന് അറിയണം അവിടെ നിന്ന് കൊണ്ട് തന്നെ അവൾ തുടർച്ചയായി അവൻറെ ഫോണിലേക്ക് വിളിച്ചപ്പോൾ ഒരു പെൺ ശബ്ദമാണ് മറുപടി നൽകിയത്..
” ഹായ് ദിസ് ഈസ് മോണിക്ക ശിവാസ് പ്രൈവറ്റ് സെക്രട്ടറി.. എന്താണ് കാര്യം..?? ” ആദ്യമായിട്ടായിരുന്നു ശിവയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ മറ്റൊരാൾ എടുക്കുന്നത്.
” ശിവ എവിടെ എനിക്കൊന്നു സംസാരിക്കണം..?? ”
കനത്തിൽ ആയിരുന്നു സ്റ്റെല്ലയുടെ ശബ്ദം.

polichu e part adipoli