” എങ്കിൽ നിനക്ക് ഫോൺ എടുത്ത് എന്നെ വിളിച്ചു കൂടായിരുന്നോ..?? ഞാൻ അങ്ങോട്ട് വരില്ലായിരുന്നൊ..?? ”
” അതിന് ഫോൺ തന്നാലല്ലേ സംസാരിക്കാൻ പറ്റുകയുള്ളൂ അവരുടെ കയ്യിൽ പിടിച്ചു വെക്കുകയായിരുന്നു..!! ”
അവൾ അവിടെ നിന്നും എഴുനേറ്റ് റൂമിൽ പോയി ടർക്കി എടുത്ത് കൊണ്ട് വന്നു.
” പിന്നെ നിനക്ക് ശിവയെ വിളിക്കാൻ എങ്ങനെയാണ് ഫോൺ കിട്ടിയത്..?? ”
” ആ പോലീസുകാരൻ തന്നെ വിളിച്ച് സംസാരിക്കുകയാണ് ചെയ്തത്.. ഞാൻ ഏത് കമ്പനിയിൽ ആണെന്നും ഏതു പൊസിഷനിൽ ആണ് വർക്ക് ചെയ്യുന്നതും എന്ന് പറഞ്ഞപ്പോൾ എന്നെ പ്പറ്റി അറിയാൻ വേണ്ടി ശിവയെ വിളിച്ചതായിരിക്കാം എന്തായാലും അങ്ങനെ ഒരു കാര്യം സംഭവിച്ചത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു ”
കുറച്ച് അധികം കള്ളം കൂടി മിക്സ് ചെയ്തു അവൾ സാഹചര്യം അവന് വ്യക്തമാക്കി കൊടുത്തു.
‘ ആൽബിയെ തഴഞ്ഞ് താൻ ആണ് ശിവയെ വിളിച്ചു വരുത്തിയത് എന്നറിഞ്ഞാൽ ചിലപ്പോൾ അവനത് ഇഷ്ടപ്പെട്ടു എന്ന് വരില്ല ‘
അത് കൺമുന്നിൽ കണ്ടതുകൊണ്ടാണ് ഇങ്ങനെ ഒരു കള്ളം പറയേണ്ടി വന്നത്.
കുറച്ച് സമയത്തേക്ക് അവർ രണ്ടുപേരും പരസ്പരം മിണ്ടിയില്ല.
” ആൽബി സത്യം പറ നിനക്ക് എന്തെങ്കിലും ഇമ്മാതിരി പരിപാടി ഉണ്ടോ..?? ”
ഇത്തവണ അവളുടെ ചോദ്യം മയത്തിലായിരുന്നു.
” എൻറെ പെണ്ണെ ചുമ്മാ വെറുതെ ചൊറിയാൻ നിൽക്കല്ലേ ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത് നിൻറെ കയ്യിൽ കൊടുക്കാനും പിന്നെ ഞാൻ തന്നെ നിൻറെ കയ്യിൽ നിന്ന് വാങ്ങും എന്നൊക്കെ നീ കരുതുന്നുണ്ടോ..?? ഞാൻ അത്രയ്ക്ക് മണ്ടനാണോ ”
” സജിനെ എനിക്കൊന്നു കാണണം നാട്ടിൽ നിന്നു വരുമ്പോൾ ആൽബി എന്നോടൊന്നു പറയണമേ..!! വന്നു വന്ന് ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കേണ്ട എന്ന് അറിയാൻ പറ്റാത്ത അവസ്ഥയായി ”
സ്വയം പറഞ്ഞു കൊണ്ട് അവൾ ടർക്കിയുമെടുത്ത് ബാത്ത് റൂമിലേക്ക് കയറി.
ഡോർ അടച്ചു അവൾ കുളി തുടങ്ങി എന്നുറപ്പായതും ആൽബി ഫോൺ എടുത്ത് വേഗം പുറത്തേക്ക് ഇറങ്ങി..
സജിന്റെ നമ്പറിലേക്ക് വിളിച്ചു എങ്കിലും അപ്പുറത്ത് മറുപടിയൊന്നും ഉണ്ടായില്ല… ഏകദേശം 10 മിനിറ്റ് കഴിഞ്ഞതും.. അവൻറെ നമ്പറിൽ നിന്നും തിരിച്ചു കോൾ വന്നു.
” സജിനെ നിനക്ക് ജിതിൻ എന്ന് പറഞ്ഞൊരു തായോളിയെ അറിയാമോ..?? ”
കോൾ എടുത്തതും ചെറിയ ദേഷ്യത്തിൽ ആയിരുന്നു ആൽബി സംസാരിച്ചത്.
” ഇല്ലാലോ ചേട്ടായി..!! ”
” എന്താ നീ പറഞ്ഞ ആ ഏജന്റ് പയ്യൻറെ പേര്..?? ”
” വിഷ്ണു എന്നൊ മറ്റൊ ആന്ന് തോന്നുന്നു.. എനിക്ക് കറക്റ്റ് അറിയില്ല..!! എന്നാ പറ്റി ചേട്ടായി..?? ”
സജിന്റെ മറുപടി കേട്ടതും കുറച്ച് സമയത്തേക്ക് ആൽബിക്ക് എന്തൊക്കെയോ മനസിലാവാതെ വന്നു.
‘ പരസ്പരം കണക്റ്റ് ആവാത്ത എന്നാൽ റിലേറ്റഡ് ആവുന്ന എന്തൊക്കെയോ കാര്യങ്ങൾ സംഭവിക്കുന്നുണ്ട് ‘
” നീയാ ഏജൻറ് പയ്യനെ വിളിച്ച് കിട്ടിയിരുന്നോ..?? അവൻ എവിടെയാ ഉള്ളത്.”
” അത് ഞാൻ പറയാനിരിക്കുകയായിരുന്നു അവൻ വന്നപോലെ ഗോവയ്ക്ക് തിരിച്ചു പോയി.. എന്നു അറിഞ്ഞു ”
അത് പറയുമ്പോൾ സജിന്റെ സംസാരത്തിൽ ചെറിയ കുറ്റബോധം ഉണ്ടായിരുന്നു പറഞ്ഞ സമയത്ത് സാധനം കൊടുക്കാൻ പറ്റാത്തതിന്റെ സങ്കടം.
” അതെന്നാ അവൻ പെട്ടെന്ന് തിരിച്ചു പോയത് ?? ”
” എന്താണ് എന്നറിയില്ല ചേട്ടായി കുറച്ചു നാൾ ഇങ്ങോട്ട് ഇല്ല എന്ന് പറഞ്ഞു..!! ഇതുതന്നെ അവൻ കോൾ എടുത്തതല്ല മറ്റൊരു സുഹൃത്ത് വഴി ഞാൻ അറിഞ്ഞതാണ് ”
” എന്തൊക്കെയോ കാര്യങ്ങൾ മാച്ച് ആവാത്തത് പോലെ ”
ആൽബിൻ പല കോണിൽ ചിന്തിച്ചു കണക്റ്റ് ആക്കാൻ നോക്കി എങ്കിലും കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നില്ല.
“നീ വേറെ ഏതെങ്കിലും പയ്യനോട് എനിക്ക് സാധനം തരാൻ പറഞ്ഞൽപ്പിച്ചിരുന്നൊ..?? ”
” ഇല്ലാലോ ചേട്ടായി..!! നിങ്ങൾ കാര്യം എന്താണെന്ന് പറ ”
” എടാ ഒന്നുമില്ല ഞാൻ ചോദിച്ചതേയുള്ളൂ ശരി ഞാൻ എന്തായാലും നിന്നെ വിളിക്കാം ” ആൽബി അതും പറഞ്ഞ് കോൾ കട്ട് ചെയ്തു.
‘ എന്തായാലും സ്റ്റെല്ലാ കംമ്പ്ലയ്ന്റ് കൊടുത്തിട്ടുണ്ട് എന്നാണ് പറഞ്ഞത് അപ്പോൾ പിന്നെ ആ പയ്യനെ കുറിച്ച് അവർ അന്വേഷിക്കട്ടെ.. അതിൻറെ ബാക്കി അപ്പോൾ നോക്കാം ‘
തൽക്കാലത്തേക്ക് ഒന്നുമറിയാത്ത പോലെ തന്നെ പെരുമാറാൻ ആൽബി തീരുമാനിച്ചു.

polichu e part adipoli