അച്ചായത്തി ഫ്രം ബാംഗ്ലൂർ – 5 13

‘ നിമിഷനേരം കൊണ്ട് പ്ലേറ്റ് മറിയുന്നതും വാദി പ്രതിയാകുന്നതും അവൻ കൺമുന്നിൽ കണ്ടു’

” ഞാൻ പോലീസ് ചെക്കിങ്ങിൽ ആയിരുന്നു എന്തിനാണെന്ന് അറിയാമോ..?? ”

” പോലീസ്..?? ”

” യെസ് തെ ഫക്കിംഗ് പോലീസ്..!! എൻറെ കയ്യിൽ നിന്നും ****** പിടിച്ചു നിന്നെ അറിയാം എന്നു പറഞ്ഞ് ഒരു പയ്യൻ കൊണ്ട് തന്നതാണ് എന്താ നിനക്ക് അവനെ അറിയാമോ…?? ”
സ്റ്റെല്ലയുടെ മുഖത്തു ദേഷ്യം ഉരുണ്ട് കൂടി വല്ലാത്ത അവസ്ഥയിൽ എത്തി.

” ജിതിൻ എന്ന് പേരുള്ള WMX ഇൽ ഡിസൈനർ ആയി ജോലി ചെയ്യുന്ന ഒരു പയ്യൻ..!! നിനക്ക് അവനെ അറിയാമോ എന്നാണ് ഞാൻ ചോദിച്ചത്..?? ”
ആൽബി മറുപടി മിണ്ടിയില്ല.

” എന്താ ചോദ്യത്തിന് മറുപടിയില്ലേ..?? ” പുറകെ പുറകെ വന്ന അവളുടെ ചോദ്യങ്ങൾക്ക് ആൽബിക്ക് ഒന്നും മറുപടിയുണ്ടായിരുന്നില്ല.

” എടി എന്താണ് സംഭവിച്ചത് എന്ന് കൃത്യമായിട്ട് പറ ഏതെങ്കിലും ഒരുത്തൻ എന്നെ അറിയാം എന്ന് പറഞ്ഞു.. എന്നതിനർത്ഥം ഞാൻ ഇതും വലിച്ചു കേറ്റി നടക്കുകയാണ് എന്നല്ല…!! എനിക്കും സജിനും മദ്യപാനം ഉണ്ട് ഇല്ല എന്ന് ഞാൻ പറയുന്നില്ല പക്ഷേ ഈ പരിപാടിയില്ല… ഇങ്ങനെ ഒരു വ്യക്തിയെയോ ഏജന്റിനെയോ എനിക്ക് അറിയുകയുമില്ല ”
ആൽബി തൻറെ വശം വ്യക്തമാക്കിയതും അവൾ ദേഷ്യത്തിൽ റൂമിൽ നിന്നും എഴുന്നേറ്റു കിച്ചണിലേക്ക് പോയി.

” അന്ന മോളെ എപ്പോഴാ കൂട്ടിയത് ?? ”
ഫ്രഡ്ജിൽ നിന്നും വെള്ളം കുടിക്കുന്നതിടയിൽ അവൾ സൗമ്യമായി ചോദിച്ചു.

” നീ ഇന്ന് വന്നിട്ടില്ല എന്ന് പറഞ്ഞ് ഡേ കെയറിൽ നിന്നും വിളിച്ചിട്ടുണ്ടായിരുന്നു സോ ഞാൻ നേരത്തെ ഇറങ്ങി.. കുഞ്ഞിനെ കൂട്ടിക്കൊണ്ട് പോന്നു..!! ”

“ആം ”
സ്റ്റെല്ല ഒന്ന് മൂളി.

” നിൻറെ നമ്പറിൽ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് കൂടെ വർക്ക് ചെയ്യുന്ന ആളെ വിളിച്ചപ്പോൾ നീ ഓഫീസിൽ നിന്നും നേരത്തെ പോന്നു എന്ന് അറിഞ്ഞു.. പിന്നെ എന്താണ് എവിടെയാണ് ഒന്നുമറിയില്ലല്ലോ അതാ ഞാൻ തുടർച്ചയായി വിളിച്ചു നോക്കിയത്..!! എന്താ സംഭവിച്ചത് ?? ”
ബോട്ടിൽ തിരികെ വച്ചു സ്റ്റെല്ല സമാധാനത്തോടെ ഹാളിൽ വന്ന് ഇരുന്നു.

” ആൽബി ഒരു പയ്യൻ എന്റെ അടുക്കൽ ഒരു പൊതി കൊണ്ടു തന്നു അത് സജിന് ഉള്ളതാണെന്നും നാട്ടിൽ ആയതുകൊണ്ട് നിന്റെ അടുക്കൽ ഏൽപ്പിക്കാനും ആണ് എന്നോട് പറഞ്ഞത്…!! ”

“നീ എന്തിനാടി അറിയാത്ത ആൾടെ കയ്യിൽ നിന്നും അതൊക്കെ വാങ്ങിയത്..?? ”

” ശരിയാണ്.. അത് എന്റെ മിസ്റ്റേക്ക് ആണ്.. നിന്റെയും സജിന്റെയും പേര് പറഞ്ഞപ്പോൾ ഞാൻ അത് വിശ്വസിച്ചു വാങ്ങുകയും ചെയ്തു.. പക്ഷേ അതൊരു ചതിയായിരുന്നു അതിൽ ലഹരി ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല..!! വരുന്ന വഴിക്ക് ഇലക്ട്രോണിക് സിറ്റിയിൽ നിന്നും എന്നെ പോലീസ് ചെക്കിങ്ങിൽ പിടിച്ചു.. കാര്യങ്ങൾ ആകേ കൈവിട്ടു പോയെന്നാ ഞാൻ കരുതിയെ..?? ”
സ്റ്റെല്ല ചെറിയ ദീർഘ നിശ്വാസം എടുത്തു വിട്ടു.

” എന്നിട്ട്..??? ”

” ഏകദേശം അഞ്ച് പാക്ക് ഉണ്ടായിരുന്നു.. ഇത്രയും ക്വാണ്ടിറ്റി പിടിച്ചെടുത്തത് കൊണ്ട് കേസെടുക്കാനുള്ള വകുപ്പാണ് എന്ന് പറഞ്ഞ് അവർ FIR ഇടാൻ തുടങ്ങി..”
സ്റ്റെല്ല ക്വാണ്ടിറ്റി പറഞ്ഞതും ആൽബി ഒന്ന് ഞെട്ടി..!! ‘ എന്തോ മിസ്റ്റേക്ക് നടന്നിട്ടുണ്ട് ‘ എന്ന് ആൽബിക്ക് വളരെ വ്യക്തമായി മനസ്സിലായി.

ഇതിൽ മനസ്സറിവ് ഉണ്ട് എന്ന് സമ്മതിച്ചു കൊടുത്താൽ പിന്നെ നടക്കാൻ പോകുന്നത് എന്താണെന്ന് അവന് വളരെ വ്യക്തമായി അറിയാമായിരുന്നു..

” പെണ്ണേ എനിക്ക് അങ്ങനെ ഒരു പയ്യനെ അറിയുകയില്ല..!! ജിതിൻ എന്ന പേര് തന്നെ ഞാൻ ഇപ്പോഴാണ് കേൾക്കുന്നത്.. പിന്നെ നീ എങ്ങനെയാണ് അവിടെ നിന്നും ഊരി പോന്നത്..?? ”

” ആ കൂട്ടത്തിൽ ഒരു മലയാളി ഓഫീസർ ഉണ്ടായിരുന്നു അയാൾ എന്നെ ഹെല്പ് ചെയ്തു പിന്നെ ഞാൻ ശിവയെ വിളിച്ചു സംസാരിച്ചിരുന്നു…!! ആ പോലീസുകാരനെ ശിവയ്ക്ക് പേഴ്സണലായി അറിയാവുന്നതു കൊണ്ട് തൽക്കാലത്തേക്ക് ഞാൻ ഊരി പോന്നു. എനിക്ക് ഈ പൊതി കൈ മാറിയ പയ്യൻറെ പേരിൽ ഒരു കമ്പ്ലൈന്റ് രജിസ്റ്റർ ചെയ്ത് അവർ ആ വഴിക്ക് അന്വേഷിച്ച് കൊണ്ടിരിക്കാണ്..”
ആൽബിയുടെ മുഖ ഭാവം ശ്രെദ്ധിച്ചു കൊണ്ട് അവൾ കുറച്ചു കൂടുതൽ കയ്യീന്ന് ഇട്ടു എങ്കിലും ഒരു ഭാവ മാറ്റവും ആൽബിക്ക് ഉണ്ടായില്ല.

1 Comment

Add a Comment
  1. polichu e part adipoli

Leave a Reply

Your email address will not be published. Required fields are marked *