” ഹലോ സ്റ്റെല്ല..!! ശിവ ഇപ്പോൾ ഒരു മീറ്റിങ്ങിലാണ് എന്തെങ്കിലും അർജെന്റ് ഉള്ള കാര്യമാണ് എങ്കിൽ എന്നോട് പറഞ്ഞോളൂ ഞാൻ പറയാം.. അതല്ല എങ്കിൽ മീറ്റിംഗ് കഴിയുമ്പോൾ ഞാൻ തിരിച്ചു വിളിക്കാൻ പറയാം..”
മോനിക്ക സൗമ്യമായി ആണ് സംസാരിച്ചത്.
” നിന്നോട് പറയേണ്ട കാര്യമാണെങ്കിൽ നിന്നോട് പറയും.. ശിവയോട് ഇറങ്ങിയിട്ട് എന്നെ വിളിക്കാൻ പറ..!! ”
അതും പറഞ്ഞ് സ്റ്റെല്ല കോൾ കട്ട് ചെയ്തു.
ഏകദേശം രണ്ടു മണിക്കൂറോളം കഴിഞ്ഞ് ആണ് ശിവയുടെ നമ്പറിൽ നിന്നും അവൾക്ക് കാൾ വരുന്നത്.
” ഹലോ സ്റ്റെല്ല പറയെടോ ”
” ശിവ എനിക്ക് തന്നെ ഒന്ന് കാണണം എപ്പോഴാണ് പറ്റുക..?? ”
” എടോ തനിക്കറിയാമല്ലോ നമ്മുടെ ഇൻവെസ്റ്റ്ഴ്സ് ഇപ്പോൾ റിപ്പോർട്സ് എല്ലാം അപ്പപ്പോൾ നോക്കുന്നുണ്ട്.. മാത്രമല്ല ഈ പ്രൊജക്റ്റ് ഇപ്പോൾ ഫൈനൽ സ്റ്റെജിൽ അല്ലേ സൊ കുറച്ച് ബിസിയാണ് എന്തെങ്കിലും അത്യാവശ്യം ഉള്ള കാര്യമാണോ… ?? ”
ശിവയുടെ സംസാരം വളരെ സീരിയസായി തന്നെ ആയിരുന്നു.
” എന്റെ മെസ്സേജ് കണ്ടിരുന്നോ..?? ”
” സോറി..!! നോക്കാൻ ടൈം കിട്ടിയില്ല..!! എന്താടോ വീണ്ടും പ്രൊജക്റ്റ് ഇഷ്യൂ തന്നെ ആണോ..? ”
” പ്രൊജക്റ്റ് മാറിയതിൽ എനിക്ക് അഡ്ജസ്റ്റ് ചെയ്യാം ശിവ.. ഞാൻ ചുമ്മാ വിളിച്ചതാ ഡിസ്റ്റർബ് ആയോ..?? അല്ലെങ്കിലും ആളുകൾക്ക് മാറാൻ അധിക സമയം വേണ്ടല്ലൊ അല്ലേ..?? ”
“തനിക്ക് ഇപ്പോൾ എന്താടോ പറ്റിയെ..?? ”
” ഒന്നുമില്ല..!! എനിക്ക് കുറച്ച് തിരക്കുണ്ട് ശിവ ഞാൻ പിന്നെ വിളിക്കാം.. ”
അതും പറഞ്ഞ് സ്റ്റെല്ല കാൾ കട്ട് ചെയ്തു.
ശിവയുടെ സംസാരത്തിൽ കടന്നുവന്ന ആറ്റിട്യൂഡും ഈയൊരു തരം അവോയിഡിങ്ങും സ്റ്റെല്ലയ്ക്ക് അവൾ അറിയാതെ തന്നെ ഒരു തരം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കാൻ തുടങ്ങിയിരുന്നു..
ഇത്രയും നാൾ അടുത്തുണ്ടായിരുന്നപ്പോൾ ഓരോ കാരണം പറഞ്ഞ് അവനെ അകറ്റി നിർത്തി ഇപ്പോൾ ഒന്ന് സംസാരിക്കാൻ പോലും ബുദ്ധി മുട്ടേണ്ട അവസ്ഥ..!!
” സ്റ്റെല്ല റെഡി അല്ലേ..?? ”
സ്വാമിയുടെ ശബ്ദം അവളുടെ ശ്രെദ്ധ തിരിച്ചു.
” ആം സ്വാമി..! ഒക്കേ ആണ് ”
അരമണിക്കൂറിൽ തന്നെ സ്വാമിയുടെ കൂടെ കോർമംഗലയിൽ സൈറ്റ് വിസിറ് ചെയ്യണമെന്ന് മാനേജരുടെ നിർദ്ദേശം ഉണ്ടായിരുന്നതുകൊണ്ട് അവൾ അതിനു വേണ്ടി തയ്യാറെടുക്കുകയായിരുന്നു.
കൃത്യസമയത്ത് തന്നെ സ്വാമിയുടെ കോൾ വരികയും അവൾ താഴേക്ക് ഇറങ്ങി ചെല്ലുകയും ചെയ്തു സ്വാമിയുടെ കാറിൽ ആളുടെ പിഎ അടക്കം അവർ സൈറ്റിലേക്ക് യാത്ര തിരിച്ചു…..!!
ട്രാഫിക്കിൽ നിന്നും ഒഴിഞ്ഞുമാറി ബലന്തൂർ മാർത്ത ഹള്ളി റോഡിൽ കൂടി ശിവയുടെ bmw മുന്നോട്ടു ഓടിക്കൊണ്ടിരുന്നു..
ഭഗത്ത് ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ശിവയും മോനിക്കയും ബിസിനസിന്റെ ഡിസ്കഷനിലും സംസാരിച്ചുകൊണ്ടിരിക്കുന്നു..
മോനിക്കാ കൂടുതലും ഹിന്ദി സംസാരിക്കുന്നതുകൊണ്ടുതന്നെ ഭഗത്തിന് അവർ തമ്മിൽ നടക്കുന്ന ഡിസ്കഷൻ മനസ്സിലാവുന്നതെ ഇല്ലായിരുന്നു.
ഇടയ്ക്ക് എപ്പോഴോ ഒരു ഗ്യാപ്പ് വന്നപ്പോൾ അവൻ ശിവയോട് സംസാരിച്ചു തുടങ്ങി
” ചേട്ടാ മറ്റേ ഏജൻറ് പയ്യൻ ഇവിടെ എത്തിയിട്ടുണ്ട്.. ”
” അന്വേഷിച്ചോ..?? ”
” ഞാൻ അവനെ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു ചേട്ടാ.. അവൻ ഇത്രയും നാൾ ഗോവയിൽ ആയിരുന്നു ഇന്നലെ ലാൻഡ് ചെയ്തു. ഇപ്പോൾ മടിവാളയിൽ ഉണ്ട്..!! അവനെ തൂക്കട്ടെ ?? ”
ഭഗത്ത് ശിവയുടെ മറുപടിക്കായി ഗ്ലാസിൽ കൂടി അവനെ തന്നെ നോക്കിക്കൊണ്ടിരുന്നു.
അതേ സമയം ശിവ പുറത്തേക്ക് തന്നെ നോക്കി കുറച്ചു സമയം എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു…
” നീ അവനെ വിടാതെ പിടിക്ക്.. കയ്യിലേക്ക് തന്നെ വന്ന് കേറിക്കോളും ”
” ശരി ചേട്ടാ..!! എന്തായാലും അവനെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ”
ശിവയുടെ മറുപടിയുടെ അർത്ഥം ഭഗത്തിനു മനസിലായിരുന്നു
” പുള്ളിക്കാരിയെ ചേട്ടന്റെ പ്രോജക്ടിൽ നിന്നും അറിഞ്ഞുകൊണ്ട് മാറ്റിയതാണോ..?? ”
” ആരു സ്റ്റെല്ലയൊ..? എന്താ അങ്ങനെ ചോദിക്കാൻ..?? ”

polichu e part adipoli