അച്ചായത്തി ഫ്രം ബാംഗ്ലൂർ – 5 13

” നീ അതു തന്നെ ആലോചിച്ചിട്ട് ടെൻഷൻ അടിക്കേണ്ട എന്താണ് കാരണമെന്ന് അന്വേഷിച്ചു നോക്കൂ…?? ഇനി മാറ്റില്ല എന്ന് ആണെങ്കിൽ കിട്ടിയതിൽ വർക്ക് ചെയ്യാൻ നോക്ക്.. ”

” ശരി ഞാൻ എന്തായാലും അന്വേഷിച്ചിട്ട് വിളിക്കാം ”
അവൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവളുടെ ഫോണിലേക്ക് ശിവയുടെ കോൾ വരുന്നുണ്ടായിരുന്നു പെട്ടെന്ന് ആൽബിയുടെ കോൾ കട്ട് ചെയ്തു സ്റ്റെല്ല ശിവയുടെ കാൾ അറ്റൻഡ് ചെയ്തു.

” ശിവ എവിടെയാ ഉള്ളത് ..?? ”

” ഞാൻ പുറത്തുണ്ട് എന്താ സ്റ്റെല്ല..?? ”

” എനിക്കൊന്ന് കാണേണ്ട കാര്യമുണ്ട്..! അവിടെ തന്നെ നിക്ക് ഞാൻ അങ്ങോട്ട് വരാം ”
അതും പറഞ്ഞു സ്റ്റെല്ല കാൾ കട്ട് ചെയ്തു.

” ആം ഒക്കേ ”
അവൾ പുറത്തേക്കിറങ്ങി വന്നപ്പോഴേക്കും ശിവയുടെ കാർ ഭഗത്ത് എടുത്തുകൊണ്ട് വന്നിട്ടുണ്ടായിരുന്നു.

കാറിന്റെ പാസഞ്ചർ സീറ്റിൽ ആയി മോണിക്കയും ബാക്കിലെ സീറ്റ് തുറന്ന അകത്തേക്ക് കയറാൻ പാകത്തിനായി ഡോറിൽ ചാരി നിൽക്കുന്ന ശിവയും…

” എന്ത് പറ്റി സ്റ്റെല്ല..? ”

” ഒരു മിനിറ്റ് ഒന്ന് വരാമോ..?? ”
അവൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു അവനെ വിളിച്ച് അപ്പുറത്തേക്ക് മാറിയതും ശിവ ഡോർ അടച്ച് സ്റ്റെല്ലയെ അനുഗമിച്ചു.

” എന്തിനാണ് എന്നെ പ്രോജക്ടിൽ നിന്ന് മാറ്റിയത്..?? ”

” പ്രത്യേകിച്ച് ഒന്നുമില്ല..!! സ്വാമി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ടിൽ തന്നെ പോലെ ഒരാളുടെ അസിസ്റ്റ് ആവശ്യമാണ് എന്ന് തോന്നി.. മാത്രമല്ല ഇത് ഏകദേശം കമ്പ്ലീറ്റ് ആയതല്ലേ അതുകൊണ്ടാണ് കുറച്ച് ടാസ്ക് ഉള്ളത് തനിക്ക് അസൈൻ
ചെയ്തിരിക്കുന്നത്..”
അവൻ വളരെ കാഷ്വൽ ആയിട്ടാണ് സംസാരിച്ചത്.

” ശിവ എന്നോടു ദേഷ്യം തീർക്കുവാണോ..?? ” അവളുടെ ചോദ്യത്തിന് ശിവ ആദ്യം ചിരിക്കുക മാത്രമാണ് ചെയ്തത്.

” എന്തിനാണ് എനിക്ക് തന്നോട് ദേഷ്യം..?? ”

” അറിയില്ലേ..?? ”

” ഇല്ല..!! എൻറെ ഊഹം ശരിയാണെങ്കിൽ നമ്മളെല്ലാം സംസാരിച്ചു തീർത്തതാണ്. മാത്രമല്ല എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അത് ഡ്യൂട്ടി ഒർ വർക്ക് സൈഡിൽ കാണിക്കുന്ന ഒരു വ്യക്തിയും അല്ല ഞാൻ. ”
അവൻ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു.

” ഇപ്പോൾ അസൈൻ ചെയ്തിരിക്കുന്ന പ്രോജക്ടിൽ തന്നെ ആവശ്യമുണ്ട് സ്റ്റെല്ല..!! അല്ലാതെ എനിക്ക് തന്നോട് പേഴ്സനലായി യാതൊരു പ്രേശ്നവും ഇല്ല.. ആൻഡ് ഐ ഹോപ്‌ യു വിൽ ബി ടേക്കിംഗ് കെയർ ഓഫ് താറ്റ്..!! ”
ശിവക്ക് മറുപടിയായി സ്റ്റെല്ല ഒന്നും തന്നെ മിണ്ടിയില്ല.

” ശരി സ്റ്റെല്ല..!! എനിക്ക് പോകാൻ സമയമായി നമുക്ക് വരുമ്പോൾ മീറ്റ് ചെയ്യാം ” അതും പറഞ്ഞ് ശിവ കാറിൽ കയറിയതും അവളുടെ മുന്നിൽ കൂടി അവന്റെ ബിഎംഡബ്ല്യു മുന്നോട്ട് ഇഴഞ്ഞു നീങ്ങി.

ശിവയോട് സംസാരിച്ചു കഴിഞ്ഞ് അവൾ നേരെ ക്യാബിനിലേക്ക് വന്നു കയറിയെങ്കിലും മനസ്സാകെ അസ്വസ്ഥമായിരുന്നു.. ലീവ് കഴിഞ്ഞ് ഡ്യൂട്ടിയിലേക്ക് വന്ന കയറിയപ്പോൾ തന്നെയുള്ള ഈ ഒരു അനുഭവം അവൾക്കൊരു നെഗറ്റീവ് വൈബ് ആണ് നൽകിയത്..!!

‘ എന്തായാലും സമയം കിട്ടുമ്പോൾ ഒന്നുകൂടി സംസാരിക്കണം എന്ന് അവൾ തീരുമാനിച്ചിരുന്നു ‘
ഇതിന് പുറകിൽ വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് സോൾവ് ചെയ്താൽ തനിക്ക് തന്നെ പ്രോജക്ട് കിട്ടും..!!!!!!

അതേ സമയം അന്ന മോളെ ഡേ കെയറിൽ ആകിയതിനു ശേഷം തന്റെ ജോലി സ്ഥലത്തേക്ക് കാർ ഓടിക്കുകയായിരുന്നു ആൽബി..
സ്റ്റെല്ലയെ വിളിച്ച് ഫോൺ വെച്ചതിനുശേഷം അവൻറെ മനസ്സിൽ ഒരുപാട് ചിന്തകൾ ഉയർന്നു വന്നിരുന്നു..!!

‘ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളും സ്റ്റെല്ലയെ പ്രോജക്ടിൽ നിന്ന് മാറ്റിയത് അടക്കം നോക്കുകയാണെങ്കിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്…
ഊഹം ശരിയാണെങ്കിൽ സ്റ്റെല്ലയും ശിവയും തമ്മിൽ ഇപ്പോൾ ബന്ധം ഉണ്ടാവാൻ സാധ്യതയില്ല.. മാത്രമല്ല അന്നത്തേത് ആദ്യത്തെ വട്ടവും ആയിരിക്കാം.

പിന്നീട് വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതും പള്ളിയിൽ വെച്ചുള്ള ഇമോഷണൽ പ്രകടനങ്ങളും കണക്കിൽ എടുക്കുക ആണെങ്കിൽ അവൾ പിൻവലിഞ്ഞു എന്നും കരുതാം.. !!
സ്റ്റെല്ലയുടെ പിന്മാറലും ഇപ്പോൾ നടക്കുന്ന കാര്യങ്ങളും എല്ലാം കൂടി കൂട്ടി വായിക്കുകയാണെങ്കിൽ പ്രൊജക്റ്റ്‌ ടീം ചെഞ്ച് ശിവയുടെ ഭാഗത്ത് നിന്നുമുള്ള ഒരു ചെറിയൊരു ഡോസ് ആയി കൂട്ടാം..

1 Comment

Add a Comment
  1. polichu e part adipoli

Leave a Reply

Your email address will not be published. Required fields are marked *