അച്ചായത്തി ഫ്രം ബാംഗ്ലൂർ – 5 13

” ഇമ്പോര്ടന്റ്റ്‌ മീറ്റിംഗ് തന്നെ ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ട് കംപ്ലീറ്റ് ആകുന്നതിനു മുന്നേ പുറത്തുന്നൊരു ടീമിൻറെ അപ്രൂവൽ വേണമെന്ന് ഞാൻ പറഞ്ഞതോർക്കുന്നുണ്ടോ..?? ”

” യെസ്..!! എന്നോട് ഒരിക്കൽ അതിനെപ്പറ്റി സംസാരിച്ചിട്ടുണ്ടായിരുന്നു ”

” അതുതന്നെ കാര്യം അവർ വന്നിട്ടുണ്ട് ഫ്രം ഫിലിപ്പിൻസ് !! അവർക്ക് ഇതുവരെ കമ്പ്ലീറ്റ് ചെയ്ത പ്രോജക്ട് ഡീറ്റെയിൽസ് കൊടുത്ത് പ്രൊജക്റ്റിന്റെ ഫ്യൂച്ചർ പറഞ്ഞ് കൺവിൻസ് ആക്കണം ദേ ആർ അവർ ഇൻസ്റ്റെർസ് !!
ഇനി മുന്നോട്ടുപോകുമ്പോൾ ചിലപ്പോൾ അവരുടെ ഇട പെടൽ കൂടി ഉണ്ടാകും ”
അവൻ കുടിച്ചു തീർത്ത ഗ്ലാസ് സൈഡിലേക്ക് മാറ്റി വച്ചു.

” അവർ കംപ്ലീറ്റ്ലി വേറെ ഗ്രൂപ്പ് ആണോ അതോ SCG യുടെ തന്നെ ആൾക്കാർ ആണോ..? ”
സ്റ്റെല്ല തന്റെ സംശയം മറച്ചു വച്ചില്ല.

” ടു ബി ഹോണസ്റ്റ് ഇത് കോടികളുടെ പ്രോജക്ട് ആണ് ഇത്രയും വലിയ അമൗണ്ട് എനിക്ക് ഒറ്റയ്ക്ക് ഫണ്ടിംഗ് ചെയ്യാൻ കഴിയില്ല മാത്രമല്ല ഞാൻ ചെയ്ത് കഴിഞ്ഞാൽ ഇൻ കം ടാക്സും എൻഫോഴ്സ്മെന്റും ഒക്കെ എന്റെ ഓഫീസിൽ കേറി ഇറങ്ങും..!! എല്ലാവരോടും ഞാൻ മറുപടി പറയേണ്ടിവരും സൊ ഒരു പാർട്ണർഷിപ്പ് ഉള്ളത് നല്ലതാണ് എന്ന് എനിക്ക് തോന്നി..!! ”
ശിവ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവന്റെ ഫോൺ തുടർച്ചയായി അടിക്കാൻ തുടങ്ങി.

അവൻ കോൾ അറ്റണ്ട് ചെയ്ത ചെവിയോട് ചേർത്തു.

” സ്വാമി പറ…? ”

അപ്പുറത്ത് സംസാരം.

” ഞാനിവിടെ കഫെറ്റീരിയൽ ഉണ്ട് ആ തുടങ്ങാനായോ..? ഒക്കെ ഞാൻ താഴേക്ക് വരികയാണ് ”
ശിവയുടെ സംസാരത്തിൽ നിന്നും മീറ്റിംഗ് ആരംഭിക്കാൻ ആയി എന്ന് മനസ്സിലായതും സ്റ്റെല്ലയും തന്റെ കോഫി പെട്ടെന്ന് തന്നെ കുടിച്ചു തീർത്തു.

ശിവ വാഷ് റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി സ്റ്റെല്ലയെ കാത്ത് നില്കാതെ നടന്നു..

” ശിവാ.. വെയിറ്റ് ”
അവളുടെ വിളി കെട്ട് ശിവ തിരിഞ്ഞു.

” ഒന്ന് കാത്ത് നിക്കാൻ പോലും ടൈം ഇല്ലേ..
ഇങ്ങനെ ഒന്നും ആയിരുന്നില്ലാലൊ..? ”
സാരിയുടെ മുന്താണി കൂടി പിടിച്ച് അവളും അവനൊപ്പം നടന്ന് എത്തി.
അതിനു മറുപടി ആയി അവൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്..!!

ലിഫ്റ്റ് ഇറങ്ങി താഴേക്ക് എത്തിയതും സ്റ്റെല്ല നേരെ തൻറെ ക്യാബിനിൽ പോയി ലാപ്ടോപ്പ് എടുത്ത് ബോർഡ് മീറ്റിംഗ് നടക്കുന്ന മീറ്റിംഗ് റൂമിലേക്ക് നടന്നു..

അകത്ത് ചെന്നതും അവളുടെ മാനേജറും ഡി ജി എമ്മും കൂടെ തന്നെ ശിവയും സ്വാമിയും ഒപ്പം പുറത്തുനിന്ന് വന്ന മൂന്നുപേരും ആണ് ഉണ്ടായിരുന്നത്..

” ഗുഡ് മോർണിംഗ് ടു ഓൾ.. മൈ നെയിം ഇസ് ശിവാനന്ദ് ചന്ദ്ര ഗൗഡ..!! നിലവിലെ SCG ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ആണ്.. മൈ സിൻസിയർ താങ്ക്സ് ടു ഓൾ ഹൂ ഗാതെർഡ് ”
ശിവയാണ് കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയത് ഇപ്പോൾ എത്തി നിൽക്കുന്നതും പ്രൊജക്ടിൽ ഇതുവരെ എന്തൊക്കെ കാര്യങ്ങൾ ചെയ്തു തീർത്തിട്ടുണ്ടെന്നും ഇനി മുന്നോട്ട് വരാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നും തന്റെ പ്ലാൻ അവൻ വ്യക്തമായി പ്രസന്റ് ചെയ്തു..

ശിവയെ ശ്രെദ്ധിച്ച സ്റ്റെല്ലയെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ശിവ തൻറെ കൂടെ നിൽക്കുമ്പോളും സൈറ്റ് വിസിറ്റ് ചെയ്യുമ്പോഴും അവൻ ശ്രദ്ധിക്കുന്നില്ല എന്ന് കരുതിയ പല കാര്യങ്ങളും ശിവ വ്യക്തമായി സംസാരിക്കുന്നു…!!!

” നാൾക്ക് നാൾ ഡെവലപ്പ് ആയി കൊണ്ടിരിക്കുന്ന അൻ പ്ലാൻഡ് സിറ്റി ആണ് ബാംഗ്ലൂർ.. !! അത് കൊണ്ട് തന്നെ കൂടി വരുന്ന മൈഗ്രേഷൻ നമുക്ക് ഒരു വലിയ സാധ്യത ആണ്.. നമ്മുടെ പ്രൊജക്റ്റ്‌ മുന്നോട്ട് വക്കുന്നത് 200 അപർട്ട്മെന്റ്സ് ഇൻ എ സിംഗിൾ പ്രൊപ്പർടി വിത്ത്‌ ആൻ അഫോഡബിൾ ബഡ്ജറ്റ് ആണ്..!! ക്രസി റൈറ്റ് ? ”
ശിവ അവന്റെ പ്രസന്റേഷൻ തുടർന്നു…

പുറമേക്ക് തന്റെ കൂടെ ഫ്ലെർട്ട് ചെയ്തു നിന്ന് ഒട്ടും സീരിയസ് അല്ലാതെ കാര്യങ്ങളോട് പെരുമാറിയ ശിവ, എന്നാൽ ബിസിനസിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ എല്ലാ കാര്യങ്ങളും കൃത്യമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടായിരുന്നു എന്ന് അവൾക്ക് വ്യക്തമായി മനസ്സിലായി..!!

1 Comment

Add a Comment
  1. polichu e part adipoli

Leave a Reply

Your email address will not be published. Required fields are marked *