മഴ ചാറി തുടങ്ങിയതും ശിവയുടെ ആളുകളിൽ ഒരുത്തൻ കുട നിവർത്തി അവനു മുകളിലേക്ക് ആയി ഉയർത്തി പിടിച്ചു.
ശിവ അവന്റെ കൂടെ ചേർന്ന് നിന്ന് കാറിനടുത്തേക്ക് എത്തി അകത്തേക്ക് കയറിയതും ഒരു മുരൾച്ചയോടെ അവന്റെ കാർ അവിടെ നിന്നും പുറത്തേക്കിറങ്ങി..
സർവീസ് റോഡിൽ കൂടി ആ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴേക്കും മഴ പെയ്ത്.. തുടങ്ങിയിരുന്നു..
കാറിൻറെ ഗ്ലാസിൽ കൂടി ഒലിച്ച് ഇറങ്ങുന്ന ചെറിയ മഴത്തുള്ളികളെ ശിവ വല്ലാത്ത പ്രേതീക്ഷയോടെ നോക്കിയിരിന്നു..
ഇടയ്ക്ക് എന്തോ ഓർത്ത പോലെ സീറ്റിന്റെ പുറകുവശത്ത് നോക്കിയതും സ്റ്റെല്ലക്കായി വാങ്ങിയ സമ്മാനത്തിന്റെ കവർ അവിടെ തന്നെ ഇരിക്കുന്നത് കണ്ടു…
അവൻ ആ കവർ കൈയിലേക്ക് എടുത്ത് അതിൻറെ ഉള്ളിൽ നിന്നും ഒരു ബോക്സ് തുറന്ന് ആ സാധനം ഉള്ളം കയ്യിലേക്ക് എടുത്തു..
“വാട്ട് എ പെർഫെക്റ്റ് ഡിസൈൻ..!! ”
അതിന്റെ ഭംഗി ഒന്ന് കൂടി ആസ്വദിച്ച ശേഷം അതുപോലെ തന്നെ ബോക്സിൽ അടച്ചു തിരികെ കവറിലേക്ക് ഇട്ടു വച്ചു.
ഞായറാഴ്ച ആരംഭിച്ച മഴ ചൊവ്വാഴ്ച വരെയും ഇട വിട്ട് പെയ്തുകൊണ്ടേയിരുന്നു മണ്ണിലേക്ക് പുതുമഴ പെയ്തിറങ്ങി പച്ച മണ്ണിന്റെ പ്രത്യേകതരം ഊർജ്ജമുള്ള മണം ഭൂമിയിൽ എങ്ങും നിറഞ്ഞു…
നഗരപ്രദേശങ്ങളിൽ വെള്ളം കെട്ടിയും ഇട വഴികളിൽ നിറഞ്ഞു നിന്നും നിറഞ്ഞു ബാംഗ്ലൂരിന്റെ മണ്ണ് തണുത്ത് തുടങ്ങിയിരുന്നു..
ചൊവ്വാഴ്ച്ചയോടെ തന്റെ പീരിയഡ്സ് പൂർത്തിയായിരുന്നതിനാൽ ശരീരവും മനസ്സും പുതിയ ഉണർവ്വിൽ ആയിരുന്നു സ്റ്റെല്ല..!!
ഓഫീസിലേക്ക് എത്തുമ്പോഴേക്കും ഇപ്പോൾ അവളുടെ മനസ്സിലെക്ക് എന്തൊക്കെയോ ചിന്തകൾ ഓടിയെത്തുമായിരുന്നു.
പല തവണ ശിവയ്ക്ക് മുഖം കൊടുക്കാതിരിക്കാൻ അവൾ പരമാവധി ശ്രദ്ധിച്ചു..
അന്ന് ഉച്ചവരെ ഓഫീസിൽ തിരക്കുകൾ ആയിരുന്നെങ്കിലും മഴ ഉള്ളതുകൊണ്ട് തന്നെ രണ്ട് ദിവസം സൈറ്റ് വിസിറ്റ് ഉണ്ടായിരുന്നില്ല.
പെട്ടെന്ന് എന്തോ ഓർത്തത് പോലെ സ്വന്തം സീറ്റിൽ നിന്നും എഴുനേറ്റ് അവൾ മാനേജരുടെ ക്യാബിനിലേക്ക് നടന്നു. ” സർ ഞാൻ പറഞ്ഞിരുന്ന ലീവിന്റെ കാര്യം എന്തായി..?? ”
” വ്യാഴാഴ്ചയല്ലേ..?? ”
” അതേ സർ ”
അവൾ പ്രേതീക്ഷയോടെ മറുപടി നല്കി കാത്ത് നിന്നു.
” ഒക്കെയ്..!! താൻ എടുത്തോ പിന്നെ ആ സ്വാമിയോട് ഒന്നു പറഞ്ഞേക്കണം..!! ”
” അതു കുഴപ്പമില്ല ഞാൻ നേരത്തെ സ്വാമിയോട് സംസാരിച്ചിരുന്നു ആൾക്ക് കുഴപ്പമൊന്നുമില്ല.. എന്ന് പറഞ്ഞു ”
” പെർഫെക്ട് !! അങ്ങനെയാണെങ്കിൽ താൻ ഓഫ് എടുത്തോളൂ..”
മാനേജർക്ക് താങ്ക്സ് പറഞ്ഞ് അവൾ പുറത്തേക്കിറങ്ങി.
‘ വ്യാഴാഴ്ച തന്റെ ബർത്ഡേ ആയതുകൊണ്ട് ലീവ് എടുക്കാനും ഒരുമിച്ച് വീട്ടിൽ തന്നെ കേക്ക് കട്ട് ചെയ്യാനും വൈകുന്നേരം പുറത്തിറങ്ങാനും ആൽബി പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു ‘
അതുകൊണ്ടു തന്നെ നേരത്തെ ലീവ് പറഞ്ഞു സേഫ് ആക്കാൻ സ്റ്റെല്ല മറന്നില്ല..!!
ഉച്ച ഭക്ഷണത്തിനായി കഫ്റ്റീരിയയിൽ എത്തിയതും വളരെ നോർമലായിട്ട് ആണവൾ പെരുമാറിയത്തെങ്കിലും അവളുടെ കണ്ണുകൾ ശിവയെ തിരയുന്നുണ്ടായിരുന്നു…
ഇവിടെ ഉണ്ടാവരുത് എന്ന് തന്നെ അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു..
മനസിൽ എന്തൊക്കെയോ ടെൻഷൻ ഉടലെടുക്കുന്നതും പലപ്പോഴും തന്റെ കൈ വിട്ട് പോകുന്നതും അവൾ ഇതിനോടകം തിരിച്ച് അറിഞ്ഞിരുന്നു..!!
വീട്ടിൽ നിന്നും പാകം ചെയ്തു കൊണ്ടുവന്ന ഫുഡ് മൈക്രോ വേവിൽ ചൂടാക്കി എടുക്കുമ്പോഴേക്കും അവൾ അലക്ഷ്യമായി തന്റെ കൈവിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു….
കഫറ്റീരിയയിൽ ഒരുപാട് ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നു.. അറിയുന്ന പലരും അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ തിരിച്ചും.
ഏകദേശം രണ്ട് മിനിട്ട് കൊണ്ട് തന്നെ മൈക്രോവേവിൽ ഫുഡ് ചൂടാക്കി എടുത്ത ശേഷം അവൾ അതുമെടുത്ത് ഒരു വശത്ത് ആയി ടേബിളിൽ പോയി ഇരുപ്പുറപ്പിച്ചു..!!
ഫോണിൽ ശ്രെദ്ധിച്ച് ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആൽബിയെ വിളിച്ചു നോക്കിയെങ്കിലും കിട്ടുന്നുണ്ടായിരുന്നില്ല..
ഓരോന്നാലോചിച്ചും ഫോണിൽ റീൽസ് കണ്ടും അവൾ ഫുഡ് കഴിച്ചു കൊണ്ടിരുന്നു.
ആരെയോ തേടുന്ന പോലെ വശ്യമായ മിഴികൾ കഫ്റ്റീരിയ ആകമാനം ഒന്ന് ഓടിച്ചതും ആരും ശ്രെദ്ധിക്കാത്ത ഒരു കോണിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു.. കഫറ്റീരിയയിലെ വശത്ത് ആയി ഇട്ടിരുന്ന സോഫയിൽ ശിവ ഉണ്ടായിരുന്നു…!!!

polichu e part adipoli