അച്ചായത്തി ഫ്രം ബാംഗ്ലൂർ – 5 13

” എൻറെ മാരേജ് കഴിഞ്ഞതിനുശേഷം ഞങ്ങൾ ബാംഗ്ലൂരിൽ തന്നെ സെറ്റിൽഡ് ആണ് ഹസ്ബൻഡ് ഇലക്ട്രോണിക് സിറ്റിയിൽ തന്നെ നെറ്റ്‌വർക്ക് എൻജിനീയറായിട്ടാണ് വർക്ക് ചെയ്യുന്നത് ”

” ഒക്കേ..!! സോ ഫാമിലി വുമൻ ആണ് ”

” സർ സത്യമായിട്ടും എനിക്ക് ഇതിൽ യാതൊരു പങ്കുമില്ല ”
അവൾ താൻ പറഞ്ഞതിൽ തന്നെ ഉറച്ചു നിന്നു.

” സീ സ്റ്റെല്ല..!! നിങ്ങൾ പറഞ്ഞത് പോലെയുള്ള ഒരുപാട് റീസൻസും ന്യായികാരണങ്ങളും ഞങ്ങൾ ഡെയിലി കാണുന്നത് ആണ്.. ഇത്രയും ക്വാണ്ടിറ്റി പിടിച്ചെടുത്തത് എനിക്ക് കേസെടുക്കാനുള്ള വകുപ്പാണ്, ഒന്നും ചെയ്യാനില്ല FIR ഇട്ടെ പറ്റൂ..”

” സർ എന്റെ ഫോൺ ഒന്ന് തരാമോ എനിക്കൊരു കോൾ ചെയ്യാനുണ്ട് ”
ഇനിയും തന്നെ കൊണ്ട് ഒറ്റക്ക് പിടിച്ചു നിൽക്കാൻ ആവില്ല എന്ന് അവൾക്ക് മനസിലായിരുന്നു.

” അതും ഞാൻ തെളിവിന്‍റെ പട്ടികയിലാണ് കൊടുത്തിരിക്കുന്നത്..!! നിങ്ങൾ ഡാറ്റ ഡിലീറ്റ് ആക്കിയാലോ..? ഫോൺ തരാൻ കഴിയില്ല ”

” ഒരേ ഒരു കോൾ ചെയ്യാനാണ് സർ ” അവളൊട് മനസ്സ് അലിവ് തോന്നിയിട്ട് ആവണം എസ് ഐ ഒന്നാലോചിച്ചതിനു ശേഷം അവളോട് പുറത്തേക്ക് നിൽക്കാൻ ആവശ്യപ്പെട്ടു.

സ്റ്റെല്ല പുറത്തിറങ്ങി അവിടെ ഇട്ടിരുന്ന ഒരു സൈഡ് ബെഞ്ചിൽ പോയിരുന്നു… കുറച്ചു കഴിഞ്ഞതും വയസ്സായ പോലീസുകാരൻ ഫോണും കൊണ്ട് അവളുടെ അടുത്തേക്ക് വന്നു..

” മോള് മലയാളിയാണല്ലേ…?? ”
അടുത്തേക്ക് വന്നിരുന്ന കുറച്ചു പ്രായമുള്ള പോലീസുകാരൻ അവളോട് മലയാളത്തിൽ സംസാരിച്ചു..
അയാളുടെ രണ്ട് കൈ വിരലിലും മലയാളത്തിൽ പേര് കൊത്തിയ സ്വർണ്ണ മോതിരം ഇട്ടിരിക്കുന്നത് സ്റ്റെല്ല ശ്രെദ്ധിച്ചു..!!

” അതെ സർ..!! താങ്ക്യൂ സർ. ഞാൻ സത്യം ആണ് പറയുന്നത് എനിക്കിതിൽ യാതൊരു മനസ്സ് അറിവും ഇല്ല ”

” ഫോൺ ഞാൻ നൽകാം പക്ഷേ ഇപ്പോഴും ഇതിന്റെ സീരിയസ്നെസ്സ് കഴിഞ്ഞിട്ടില്ല പിന്നെ മോൾക്ക് അറിയാമല്ലോ ഇത് ബാംഗ്ലൂരാണ് ഇവിടെ ക്യാഷ് ഉണ്ടെങ്കിൽ മയക്കുമരുന്ന് കൂവ പൊടിയായും കൊലപാതകം ആത്മഹത്യയായും മാറും..!! മോൾക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ ?? ”
അവൾ ഒന്നും മനസ്സിലാവാതെ അയാളെ നോക്കി.

” മോളെ അറിയാമല്ലോ ഈ നാട് ഭരിക്കുന്നത് പണമുള്ളവനും രാഷ്ട്രീയക്കാരനും സ്വാധീനം ഉള്ളവരും ആണ്..!! ശരിക്ക് ആലോചിക്ക് എന്നിട്ട് കുറച്ചു ഹോൾഡ് ഉള്ള ആരെങ്കിലും മോളുടെ കോൺടാക്ടിൽ ഉണ്ടോ എന്ന് നോക്കി അവരെ വിളിച്ചൊന്ന് സംസാരിക്ക് ”

” എനിക്ക് അങ്ങനെ ആരേം അറിയില്ല..!! സർ ”

” അത്യാവശ്യം സ്വാധീനമുള്ള ഒരു വ്യക്തി ഇടപെട്ടാൽ ഈ പ്രശ്നം ഇവിടം കൊണ്ട് തീരും മോൾക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ട് എന്ന് കരുതുന്നു..
പെട്ടെന്ന് വിളിച്ചിട്ട് ഫോൺ തിരികെ തരണം ” എല്ലാർക്കും കേക്കാൻ പാകത്തിന് അവസാനത്തെ വാചകം ഉച്ചത്തിൽ പറഞ്ഞ ശേഷം ഫോൺ കൊടുത്ത് ആ പോലീസുകാരൻ എഴുന്നേറ്റു പോയി.

അവൾ ഫോൺ കയ്യിൽ കിട്ടിയതും ആൽബിയുടെ നമ്പർ വേഗത്തിൽ ഡയൽ ചെയ്തു…കോൾ ചെയ്യുന്നതിന് മുന്നായി സ്റ്റെല്ല ഒരു നിമിഷം ആലോചിച്ചു..!!
ആ പോലീസ് കാരൻ പറഞ്ഞത് അവളുടെ മനസിൽ അലയടിച്ചു കൊണ്ടിരുന്നു…..

ആലോചിക്കും തോറും മനസ്സിലേക്ക് പതിയെ ആ രൂപം കടന്ന് വന്നു.. !!
ഈ സമയം തനിക്ക് തുണയാവാൻ ഒരാളെ കൊണ്ടെ പറ്റൂ… അവൾ ആൽബിയുടെ നമ്പർ ബാക്ക് അടിച്ചു…!!

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞതും ആ പോലീസ് സ്റ്റേഷന്റെ മുമ്പിലേക്ക് രണ്ട് കാർ വന്ന് നിൽക്കുന്ന ശബ്ദം അവൾ കേട്ടു.

വന്നിരിക്കുന്നത് ആരാണെന്ന് അറിയാൻ പോലീസുകാരെല്ലാം പുറത്തേക്ക് തലയിട്ട് നോക്കി..
അവൾ നോക്കി നിൽക്കുമ്പോൾ തന്നെ ശിവയും കൂടെ ഒരു വക്കീലും അവന്റെ ആളുകളും അകത്തേക്ക് വന്നു..!!

ശിവ നേര വന്നത് അവളുടെ അടുത്തേക്കാണ് അവൻ പെണ്ണിൻറെ കൈകൾ ചേർത്ത് പിടിച്ചു..
” എന്താ പറ്റിയത് ?? ”

” എനിക്കറിയില്ല ശിവ എന്നെ പെടുത്തിയതാണ് ഒരു പയ്യൻ അവൻ..
എന്തൊക്കെയോ പറഞ്ഞു പറ്റിച്ചു ”

” ശരി ടെൻഷൻ അടിക്കണ്ട ഞാൻ നോക്കിക്കോളാം..!! ഇട്സ് ഒക്കേയ് ?? ”
അവൻ സ്റ്റെല്ലയുടെ കൈ ചേർത്തു പിടിച്ചുകൊണ്ട് അവളെയും കൂട്ടി എസ് ഐയുടെ റൂം തുറന്നു അകത്തേക്ക് കയറി.

1 Comment

Add a Comment
  1. polichu e part adipoli

Leave a Reply

Your email address will not be published. Required fields are marked *