” ജസ്റ്റ് ഫോർ ഫൺ..”
ശിവ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.
” കുറച്ചു വളഞ്ഞ വഴി ഉപയോഗിച്ച് ആയാലും എനിക്ക് ലക്ഷ്യത്തിലേക്ക് എത്തിയേ പറ്റൂ.. ഈ കളിയുടെ അവസാനം ഒന്നുകിൽ അവൾ എനിക്ക് സ്വന്തമാകും അല്ലെങ്കിൽ എന്നെന്നേക്കും ആയി അവളെ നഷ്ട്ടപ്പെടും ”
ശിവ അത് കൂടി കൂട്ടി ചേർത്തതും കുറച്ചു സമയം അവർക്കിടയിൽ വല്ലാത്ത മൂകത തളം കെട്ടി നിന്നു..
മോനിക്ക അവളുടെ ഫോണിൽ ചെറിയ ശബ്ദത്തിൽ റീൽസ് കാണുന്നത് ഒഴിച്ചാൽ നിശബ്ദം..!!
” പിന്നെ.. ചേട്ടനു അറിയാമല്ലോ സ്വാമി എല്ലാ കാര്യത്തിലും സ്ട്രൈറ് ഫോർവേഡ് ആണ്.. ആളുടെ കൂടെ പുള്ളിക്കാരി എങ്ങനെ പിടിച്ചു നിൽക്കുന്നു ആവൊ..?? ”
കുറച്ചു സമയം പിന്നിട്ടതും വിഷയം മാറ്റാൻ എന്ന പോലെ ഭഗത്തിന്റെ വർത്തമാനം കേട്ട് ശിവക്ക് ചിരിയാണ് വന്നത്.
” വിഷമിക്കേണ്ട അവളെ നമുക്ക് തിരിച്ചുകൊണ്ടുവരാം ഈ പാസഞ്ചർ സീറ്റ് എൻറെ പെണ്ണിനുള്ളതാണ് ”
അതും പറഞ്ഞ് ശിവ ഒരു സിഗരറ്റ് വായിലേക്ക് വെച്ച് കത്തിച്ചു
അന്ന് ശനിയാഴ്ച്ച ശിവസം ആയിരുന്നു.. കമ്പനി നിലവിൽ എറ്റെടുത്ത പ്രൊജക്റ്റ്‌സ് എല്ലാം പെട്ടെന്ന് കംപ്ലീറ്റ് ചെയ്യാൻ നോക്കുന്നതിനാൽ അന്ന് സ്റ്റെല്ലക്ക് വർക്കിംഗ് ഡേ ആയിരുന്നു..
” ഈ ഭാഗത്തെ ഏറ്റവും വലിയ പ്രത്യേകത ഇങ്ങോട്ട് നാനാ ദിക്കിൽ നിന്നും ഒരെ പോലെ വരാൻ പറ്റുന്ന വാഹന സൗകര്യം ആണ്… പൊതുവേ ബലന്തൂർ വച്ച് കമ്പയർ കംപയർ ചെയ്തു നോക്കുമ്പോൾ കോർമംഗല ഒരു പോർഷ് ഏരിയ തന്നെയാണ്.. ”
സ്വാമി നിലവിലെ പ്രൊജക്റ്റിനെ പറ്റി സ്റ്റെല്ലക്ക് വിവരങ്ങൾ നൽകി കൊണ്ടിരുന്നു.
” SCG കോർപ്പറേറ്റ് ഒന്നും കാണാതെ ഈ പ്രോജക്ട് ഏറ്റെടുക്കില്ല.. അത് കൊണ്ട് എറ്റവും ബെസ്റ്റ് ആണ് സ്റ്റെല്ലയിൽ നിന്നും ഞാൻ എക്സ്‌പെക്ട് ചെയ്യുന്നത് സോ സ്റ്റെല്ല വേണ്ട കാര്യങ്ങൾ ഒക്കെ ഫോള്ളോ ചെയ്യുന്നുണ്ടല്ലൊ അല്ലേ..?? ”
” ആ സ്വാമി..!! ഞാൻ എല്ലാം നോട്ട് ചെയ്തിട്ടുണ്ട് അതിനു പുറമേ ഇവിടേക്ക് പുതിയ സജസ്‌ഷൻസ് ഉദ്ദേശിക്കുന്നത് ആർക്കിടെക്ചർ ടീമിന് ഞാൻ ഒൾറെഡി മെയിൽ അയച്ചിട്ടുണ്ട്.. ”
സ്റ്റെല്ല സ്വാമിക്ക് അപ്പോൾ തന്നെ മറുപടി നൽകി.
അവളുടെ സ്വാഭാവികമായ ഹാർഡ് വർക്ക് മെന്റാലിറ്റി കൊണ്ട് തന്നെ ഈ പ്രൊജക്റ്റിലും വേണ്ട കാര്യങ്ങൾ അപ്ഡേറ്റ് ചെയ്ത് സ്റ്റെല്ല നിറ സാനിധ്യവും സജീവമായിരുന്നു.
വർക്കിന്റെ പൾസ് അറിഞ്ഞു കൊണ്ട് തന്നെ സ്വാമിയുടെ പ്രോജക്റ്റിലേക്ക് അവൾ മെല്ലെ മെല്ലെ വന്നു കൊണ്ടിരുന്നു..
ഇലക്ട്രോണിക്ക് സിറ്റിയിൽ നിന്നും 30-45 മിനിറ്റ് സമയം കൊണ്ട് കോർമംഗല എത്തുന്നതും താരതമ്യേന ചെറിയ പ്രോജക്ട് ആണെന്നതും അവൾക്ക് ഇപ്പോൾ ആശ്വാസമായിരുന്നു…
” സ്റ്റെല്ലാ..!! ഇവിടെ ഈ ഒരു പോർഷനിൽ ആഡ് ചെയ്യാൻ പറഞ്ഞ ഫോറിൻ ഡിസൈൻസ് എന്തായി..?? ഞാൻ ഇന്നലെ തനിക്ക് മെയിലിൽ ചെയ്തിരുന്നു ഇവിടെക്ക് കൂടുതലും വി ഐ പി കസ്റ്മേഴ്‌സിനെ ആണ് എക്സ്പെക്ട് ചെയ്യുന്നത്.. അതിലും ഫോറിനേഴ്സ് ആയിരിക്കും കൂടുതൽ.. താൻ ഫ്രീ ആണെങ്കിൽ ആ സൂപ്പർവൈസറിനെ കണ്ട് ഇതൊന്ന് സെറ്റ് ചെയ്തേക്ക് ”
സ്വാമി സ്റ്റെല്ലയെ ഏൽപ്പിച്ചു സിഗരറ്റ് വലിക്കാൻ മാറാൻ തുടങ്ങുകയായിരുന്നു.
” സ്വാമി ഈയൊരു പോർഷൻ ഇപ്പോൾ തന്നെ കമ്പ്ലീറ്റ് ചെയ്യുകയാണോ..?? ഇവിടേക്ക് ഓർഡർ ചെയ്താ മെറ്റൽസും ഗുഡ്സും ഒക്കെ ചൈനയിൽ നിന്നും വരേണ്ടതാണ്.. ”
സ്റ്റെല്ല മറുപടിക്ക് ആയി സ്വാമിയെ തന്നെ നോക്കി നിന്നു.
” ഒക്കെ അങ്ങനെയാണെങ്കിൽ അവരോട് വെയിറ്റ് ചെയ്യാൻ പറാ.. ഇപ്പോൾ ആ പോർഷൻ നോക്കണ്ട ഗുഡ്സ് വന്നതിനു ശേഷം മാത്രം പണി തുടങ്ങിയാൽ മതി..”
” തീർച്ചയായും സ്വാമി ഞാൻ അതിപ്പോ തന്നെ അപ്ഡേറ്റ് ചെയ്യാം ”
പ്രൊജകറ്റിന്റെ പല ഭാഗങ്ങളുമായി അന്നെ ദിവസം അവർ ബിസിയായിരുന്നു..
ഉഷ്ണ കാലാവസ്ഥ ആയത് കൊണ്ട് തന്നെ വിയർപ്പ് കൊണ്ട് ശരീരം ആകേ നനഞ്ഞു തുടങ്ങിയിരുന്നു..
ഇടയ്ക്കെപ്പൊഴൊ.. ഫോണിലേക്ക് ഒരു മെസ്സേജ് വരുന്ന സൗണ്ട് കേട്ട് ലോക്ക് തുറന്നു നോക്കിയ സ്റ്റെല്ല ശിവയുടെ ഒരു ഹായ് കണ്ടതും ഒന്ന് ഞെട്ടി….!!

polichu e part adipoli