അച്ചായത്തി ഫ്രം ബാംഗ്ലൂർ – 5 13

ശിവ നേരെ പുറത്തേക്കിറങ്ങിയതും ആ പെൺകുട്ടി ശിവയെ അനുഗമിച്ച് പുറത്തേക്കു നടന്നു.

” സ്റ്റെല്ല പ്ലീസ് കം ടു മൈ ക്യാബിൻ ”
ഒന്നും മനസിലാവാതെ നിന്ന സ്റ്റെല്ല മാനേജരുടെ വിളി കേട്ട് അകത്തേക്ക് വന്നു.

” പ്ലീസ് ഹാവേ സീറ്റ് ”

” യെസ്.. ആൻഡ് താങ്ക്യു സാർ ”

” സോ സ്റ്റെല്ല ഇപ്പോൾ താൻ ചെയ്തുകൊണ്ടിരിക്കുന്ന ബലന്തൂർ പ്രോജക്ടിൽ നിന്നും തന്നെ മാറ്റുകയാണ്..!! ”
മാനേജർ മുഖവുര ഇല്ലാതെ കാര്യത്തിലേക്ക് കടന്നു.

” എന്തിനാണ് സാർ എന്നെ മാറ്റുന്നത് ?? ”

” കോർമംഗല ഭാഗത്തേക്ക് നമ്മൾ ഒരു പ്രോജക്ട് കൂടി എടുത്തിട്ടുണ്ട് അത് ഇത്രയ്ക്കും ഇല്ലായെങ്കിലും അത്യാവശ്യം നല്ല പ്രൊജക്റ്റ് തന്നെയാണ് എസ് ഇ ജി ഗ്രൂപ്പിന് വേണ്ടി സ്വാമിയാണ് അത് ചെയ്യുന്നത്..!! സോ തൻറെ പുതിയ പ്രോജക്ട് സ്വാമിക്ക് ഒപ്പം ആണ് സ്റ്റെല്ല വേണ്ട കാര്യങ്ങൾ ചെയ്തുതീർക്കുമെന്ന് വിശ്വാസത്തോടെ ഞാൻ ഏൽപ്പിക്കുകയാണ് ”
സ്റ്റെല്ലയ്ക്ക് ഏകദേശം കാര്യങ്ങൾ വ്യക്തമായി തുടങ്ങി.

‘ താൻ റീപ്ലേസ് ചെയ്യപ്പെട്ടിരിക്കുന്നു പുതിയ പെൺകുട്ടി തന്റെ സ്ഥാനം കൈക്കലാക്കിയിരിക്കുന്നു ‘

” സർ അത് എങ്ങനെയാണ് ശരിയാവുക ഞാൻ അല്ലേ ഇത്രയും നാൾ പുറകെ നടന്നു ഈ പ്രൊജക്റ്റ്‌ ഇവിടെ വരെ എത്തിച്ചത്..!! പെട്ടെന്നൊരു ദിവസം മാറാൻ പറഞ്ഞാൽ എങ്ങനെയാണ് പറ്റുക..??”

” താൻ ബോർഡ് മീറ്റിങ്ങിന്റെ സമയത്ത് ഒരു പെൺകുട്ടി വന്ന് കണ്ടിരുന്നോ..? ”

” ഞാൻ ശ്രദ്ധിച്ചിരുന്നു..!! ”

” അവരുടെ പേര് മോനിക്ക..!! ശിവയുടെ റിക്വസ്റ്റ് പ്രകാരം ഹെഡ് ഓഫീസിൽ നിന്നും ഡയറക്ടറായി വന്നിരിക്കുന്നതാണ് , ഐ നോ ഹൗ ഇറ്റ് ഫീൽസ് ബട്ട് ക്ലൈന്റ് റിക്വസ്റ്റ് ചെയ്യുന്നതേ മാത്രമേ നമുക്ക് ചെയ്യാൻ കഴിയു..!! മാത്രമല്ല താൻ ഇപ്പോൾ ചെയ്യാൻ പോകുന്നതും SCG ഗ്രൂപ്പിന് വേണ്ടി തന്നെയല്ലേ…?? ”
മാനേജർ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു.

അവളുടെ മുഖത്ത് പ്രകാശമെല്ലാം കെട്ട് അടങ്ങിയിരുന്നു..തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് വ്യക്തം..!!!

” സ്റ്റെല്ല….??? എനിക്കിപ്പോൾ പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയില്ല.. ഞാൻ ശിവയോട് സംസാരിച്ചു നോക്കാം എന്തായാലും നാളെ മുതൽ യൂ ഷുൾഡ് ബി വിത്ത് സ്വാമി…ഓക്കെ..!! വേറെ എന്തെങ്കിലും ഉണ്ടൊ ? ”

” നോ സർ..!! ”
കനത്ത നിരാശയോടെയും ദേഷ്യത്തോടെയും ആണ് സ്റ്റെല്ല പുറത്തേക്കിറങ്ങിയത്.

അവൾ പുറത്തിറങ്ങി ശിവയുടെ നമ്പറിലേക്ക് വിളിച്ചു എങ്കിലും അവൻ കോൾ എടുത്തില്ല ഒന്ന് രണ്ട് തവണ വിളിച്ചു നോക്കിയെങ്കിലും അപ്പുറത്ത് മറുപടി ഒന്നും തന്നെ ഇല്ല.

രണ്ടുമൂന്നു തവണ ശിവയുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും എടുക്കാത്തതിനാൽ അവൾ നേരെ തന്റെ ക്യാബിനിലേക്ക് പോയി സീറ്റിൽ ഇരിപ്പുറപ്പിച്ചു.

അവിടെയിരുന്ന് കൈവിരലുകൾ ശക്തിയായി ഞൊടിച്ചു കൊണ്ട് അവൾ ടെൻഷൻ അടിച്ചു കൊണ്ടിരുന്നു..
ഇടയ്ക്ക് ഫോൺ എടുത്തു നോക്കിയപ്പോൾ ആൽബിയുടെ രണ്ടു മിസ്കോൾ വന്ന് കിടക്കുന്നത് കണ്ടു.

സ്റ്റെല്ല അപ്പോൾ തന്നെ ആൽബിയെ തിരിച്ചു വിളിച്ചു..
” പെണ്ണേ കുഞ്ഞിനെ ആക്കിയിട്ടുണ്ട്..!! പിന്നെ ഞാൻ ഇന്ന് കുറച്ച് ലേറ്റ് ആയിട്ട് വരികയുള്ളൂ.. വൈകുന്നേരം മോളെ കൂട്ടിയിട്ട് നീ പൊക്കോ ”

” ആം ശരി ”

” പിന്നെ വാതിലിന്റെ ചാവി പൂച്ചട്ടിയിലേക്ക് മാറ്റി വച്ചിട്ടുണ്ട്..!! സ്ഥിരം വെക്കുന്ന സ്ഥലത്ത് എന്തോ ഒരു മിസ്റ്റേക്കുള്ള പോലെ തോന്നി ”

” ആ ശരി ”
അവൾ ആൽബി പറഞ്ഞത് എല്ലാം മൂളി കൊണ്ട് കേട്ടിരുന്നു.

” മോളെ എന്താ പറ്റിയെ..?? എന്തെങ്കിലും പ്രശ്നം ഉണ്ടോ..?? ”
അവളുടെ സ്വരത്തിലെ മാറ്റം ആൽബി തിരിച്ചറിഞ്ഞിട്ടുണ്ടാവണം.

” ആൽബി ഞാനാകെ ഭ്രാന്ത് പിടിച്ച് നിൽക്കുവാ..!! ”

” എന്നാ പറ്റി ? ”

” ഇവിടെ എൻറെ പ്രോജക്ടിൽ നിന്നും എന്നെ മാറ്റി..!! എനിക്കറിയില്ല ആൽബി എന്റെ ഭാഗത്ത് ഒരു മിസ്റ്റേക്ക് ഉള്ളതായി എനിക്ക് തോന്നുന്നില്ല എന്നോട് ഒരു വാക്കുപോലും പറയാതെയാണ് മാറ്റിയിരിക്കുന്നത്..!! ശിവയെ കണ്ടു സംസാരിക്കണം എന്നാണ് കരുതുന്നത് ”

1 Comment

Add a Comment
  1. polichu e part adipoli

Leave a Reply

Your email address will not be published. Required fields are marked *