അച്ചായത്തി ഫ്രം ബാംഗ്ലൂർ – 5 13

ഉള്ളം കാലിന്റെ പെരുവിരലിൽ നിന്നും ഒരു തരിപ്പ് കയറി വരുന്നത് സ്റ്റെല്ല തിരിച്ച് അറിഞ്ഞു.. !!

പ്രത്യേകം കവറിൽ പാക്ക് ചെയ്തിരിക്കുന്നതും കൊണ്ടും സജിന്റെ കയ്യിൽ നിന്ന് ഇതിനു മുൻപ് നേരിട്ട് കണ്ടു പരിചയം ഉള്ളതു കൊണ്ടും അതെന്താണെന്ന് അവൾക്ക് വളരെ കൃത്യമായി മനസ്സിലായി…!!

ചതിക്കപ്പെട്ടിരിക്കുന്നു…. ആരോ തന്നെ വളരെ വ്യക്തമായി പെടുത്തിയിരിക്കുന്നു..!!

പോലീസുകാരൻ നേരെ വന്ന് അവളുടെ സ്കൂട്ടിയുടെ ചാവി ഊരി പോക്കറ്റിലേക്ക് ഇട്ടു ശേഷം..അവളോട് സൈഡിലേക്ക് മാറിനിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആ അഞ്ചു പൊതികളും കൊണ്ട് നേരെ എസ് ഐയുടെ അടുത്തേക്ക് ചെല്ലുന്നതും രഹസ്യമായി എന്തോ ചെവിയിൽ സംസാരിക്കുന്നതും അവൾ കണ്ടു..

തന്റെ ഹൃദയമിടിപ്പ് സാധാരണ നിലയിൽ നിന്നും ഉയർന്ന് നെഞ്ച് പൊട്ടുന്ന രീതിയിലേക്ക് എത്തുന്നത് സ്റ്റെല്ല അറിഞ്ഞു…!! കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങി…

” മേഡത്തിന്റെ പേര് എന്താണ്..?? ”
എസ് ഐ അവളുടെ അടുത്തേക്ക് വന്നു.

” എൻറെ പേര് സ്റ്റെല്ല ഞാനിവിടെ ഇലക്ട്രോണിക് സിറ്റിയിൽ ഒരു ഇന്റീരിയർ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്.. അവിടെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലാണ്..!! ”

” ഇതെന്താണെന്ന് അറിയാമോ..?? ”
പോലീസുകാരൻ ഉള്ളം കയ്യിൽ വെച്ച സാധനം അവളെ കാണിച്ചു ചോദിച്ചു.

” എനിക്കറിയാം സാർ പക്ഷേ എനിക്ക് ഇതിൽ യാതൊരു മനസ്സറിവും ഇല്ല..!! എൻറെ ഹസ്ബന്റിനു ആണ് എന്ന് പറഞ്ഞ് ഒരു പയ്യൻ കൊണ്ട് തന്നതാണ്. ഞങ്ങളുടെ കസിൻ ഒരു പയ്യൻ ഉണ്ട് അവന് കൊടുക്കണമെന്നാണ് പറഞ്ഞത് ”
അവളുടെ ശബ്ദം പറ്റെ വിറച്ചു തുടങ്ങിയിരുന്നു.

” ആരാണ് കൊണ്ട് തന്നത്..?? ”

” എൻറെ ഓഫീസ് ഉള്ള പാർക്കിൽ തന്നെ മറ്റൊരു കമ്പനിയിൽ വർക്ക് ചെയ്യുന്ന പയ്യനാണ് ”

” അവനെ എത്ര നാളായി പരിചയമുണ്ട്..?? ”

” എനിക്ക് പരിചയമില്ല ഇപ്പോൾ കണ്ടതേയുള്ളൂ ”
അവൾ സംസാരിക്കുമ്പോൾ വല്ലാത്ത സമ്മർദ്ദം കൊണ്ട് വാക്കുകൾ മുറിഞ്ഞു പോകാൻ തുടങ്ങി.

” സർ സത്യമായും നിങ്ങളെന്നെ വിശ്വസിക്കണം എനിക്ക് യാതൊരു മനസ്സറിവുമില്ല..!! എൻറെ ദൈവമേ ഞാൻ നിങ്ങളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും ” അവളുടെ വാക്കുകളിൽ എന്തോ തോന്നിയത് കൊണ്ടാവണം എസ് ഐയും കോൺസ്റ്റബിളും പരസ്പരം എന്തോ സംസാരിച്ചു.

ശേഷം അവളുടെ അടുത്തേക്ക് വന്നു.
” ഒക്കെ ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.. ആരോ ചതിച്ചതാവാം. പക്ഷേ… എന്തൊക്കെയാണെങ്കിലും ഇത് ഇല്ലീഗൽ ആയിട്ടുള്ള ഒരു സാധനം തന്നെയാണ്..!! സോ നമുക്ക് സ്റ്റേഷനിൽ പോയി സംസാരിക്കാം.. ”
അയാൾ ഒന്ന് നിർത്തി ശേഷം മറ്റുള്ള പോലീസുകാരെ കൂടി നോക്കി കൊണ്ട് പിന്നെയും തുടർന്നു.

” നിങ്ങളുടെ ഫോണും ഒരു ഐഡി കാർഡും എനിക്ക് തരണം പിന്നെ സ്കൂട്ടിയിൽ ഞങ്ങളെ ഫോളോ ചെയ്താൽ മതി ”
അവർ ചെക്കിങ് മതിയാക്കി പുറപ്പെടാൻ തുടങ്ങി.

സ്കൂട്ടിയിൽ തങ്ങളെ അനുഗമിക്കാൻ ആവശ്യപ്പെട്ട് അവർ സ്റ്റേഷനിലേക്ക് മുന്നേ പോയി…
ഏകദേശം 20 മിനിറ്റോളം ട്രാവൽ ചെയ്ത് അവർ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു.

പോലീസുകാർ സ്റ്റേഷനിലേക്ക് നടന്നതും സ്റ്റെല്ലാ വണ്ടി സൈഡിലേക്ക് ചാരിവച്ച് അവർക്ക് പുറകെ അകത്തേക്ക് വന്നു..

ഫോൺ അവർ വാങ്ങി വച്ചത് കൊണ്ട് തന്നെ ആൽബിയെ വിളിക്കാനോ കാര്യം പറയാനൊ അവൾക്ക് പറ്റിയില്ല…
പോലീസ് സ്റ്റേഷന്റെ ഉള്ളിൽ സൈഡിലേക്ക് മാറി കൈകൾ കെട്ടി അവൾ നിന്നു..!!

ജീവിതത്തിൽ ആദ്യമായാണ് ഒരു പോലീസ് സ്റ്റേഷന്റെ പടി കയറുന്നത്..
‘ ആരാണെങ്കിലും ആ പയ്യൻ എന്തിനു വന്നു ? തന്നോട് ഇത് ചെയ്തിട്ട് ആർക്കാണ് ലാഭം ? ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ സ്റ്റെല്ലയുടെ മനസ്സിലേക്ക് ഓടിയെത്തുന്നുണ്ടായിരുന്നു

” സ്റ്റെല്ല നിങ്ങളെ എസ്ഐ വിളിക്കുന്നുണ്ട് ” അവൾ അകത്തേക്ക് കയറിയതും ഒരു ലേഡീസ് കോൺസ്റ്റബിളും എസ്ഐയും അവിടെ ഉണ്ടായിരുന്നു.

” നിങ്ങൾ എത്ര നാളായി ബാംഗ്ലൂരിൽ ഉണ്ട് ?? ”
എസ് ഐയുടെ ചോദ്യം.

1 Comment

Add a Comment
  1. polichu e part adipoli

Leave a Reply

Your email address will not be published. Required fields are marked *