ശിവയെ കണ്ടതും പോലീസുകാരൻ അവിടെ നിന്നും എഴുന്നേറ്റു
” ഹലോ ഗൗഡ സാർ..!! ”
” എന്തിനാണ് നിങ്ങൾ ഇവിടെ എന്റെ ഭാര്യയെ കൊണ്ടു വന്നിരിക്കുന്നത് ? ”
ശിവയുടെ ദേഷ്യത്തോടെയുള്ള ചോദ്യം പോലീസുകാരെയും അതുപോലെ സ്റ്റെല്ലയെയും ഒരു പോലെ ഞെട്ടിച്ചു..!!
പോലീസുകാർ ഞെട്ടലോടെ പരസ്പരം നോക്കി.
” സാറിൻറെ വൈഫ് ആണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു..!! ”
” എൻറെ പെണ്ണാണ് അവൾ..!! അറിഞ്ഞു കൊണ്ട് ഇങ്ങനെ ചെയ്യില്ല എന്നും പലവട്ടം പറഞ്ഞു എന്നിട്ടും റെസ്‌പെക്ട് ഇല്ലാതെയാണ് നിങ്ങൾ പെരുമാറിയത്..?? ” ശിവയുടെ കൈ അവളുടെ ഉള്ളം കയ്യിലേക്ക് കരുത്തോടെ ചേർത്ത് പിടിക്കുമ്പോൾ സ്റ്റെല്ലക്ക് വല്ലാത്ത സുരക്ഷിതത്വം ഫീൽ ചെയ്യാൻ തുടങ്ങി.
‘ അവനെ കടന്ന് ആരും ഒന്നും തന്റെ നേരെ വരില്ല എന്നതുപോലെ ‘
” സർ സത്യമായും സാറിൻറെ വൈഫ് ആണെന്ന് അറിയില്ലായിരുന്നു ഞങ്ങൾ മോശമായി ഒന്നും തന്നെ പെരുമാറിയിട്ടില്ല..!! ചന്ദ്ര ഗൗഡ ഫാമിയിൽ ഉള്ളവരോട് ഞങ്ങൾ അങ്ങനെ ചെയ്യുമോ..?? ”
എസ് ഐ ഭവ്യതയോടെ ആണ് സംസാരിച്ചത്.
” ഞാനിവളെ കൊണ്ടുപോവുകയാണ്.. വേണ്ട പ്രൊസീജർ എന്താണെങ്കിലും നോക്കിയേക്ക് ” ശിവ വക്കീലിനോട് ആവശ്യപ്പെട്ടു.
” സാർ ഇഷ്യൂസ് ഒന്നും തന്നെയില്ല..!! കിട്ടിയ സാധനം ഞാൻ മാറ്റിക്കോളാം കേസും കൂട്ടമൊന്നും ഉണ്ടാവുകയില്ല. ഇതെന്റെ വാക്കാണ് ”
പോലീസുകാരൻ ശിവയോട് വാക്ക് കൊണ്ട് ഉറപ്പ് നൽകി കാര്യങ്ങൾ സംസാരിച്ചു.
” ഇനിയൊരു സീൻ ഉണ്ടാവില്ല എന്ന് ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.. ”
” തീർച്ചയായും ഒന്നും ഉണ്ടാവില്ല സർ ”
” വാ പെണ്ണെ ”
ശിവ അവളുടെ കൈ അധികാരത്തോടെ ചേർത്ത് പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി..
തന്റെ ഇരു വശവും നിൽക്കുന്ന ശിവയുടെ ബോഡിഗാർഡ്സ് അവൾക്കും സുരക്ഷ തീർത്തിരുന്നു…
പുറത്തേക്കിറങ്ങുമ്പോൾ സ്റ്റെല്ലക്ക് നടക്കുന്നതെല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നിയത്.
പെണ്ണ് പുറത്തേക്ക് ഇറങ്ങി വന്നതും ഭഗത് ശിവയുടെ ബി എം ഡബ്ലു വിന്റെ ഡോർ അവൾക്ക് തുറന്നു കൊടുത്തു.
” സ്റ്റെല്ല വണ്ടി എടുക്കേണ്ട ഞാൻ കൊണ്ടു വിട്ടോളാം..!! ആരെങ്കിലും ഈ വണ്ടിയെടുത്ത് പുറകെ വാ ”
ശിവയുടെ ആഞ്ജ കേട്ടതും അവൻറെ ആളുകളിൽ ഒരുത്തൻ അവളുടെ കയ്യിൽ നിന്നും കീ വാങ്ങി സ്കൂട്ടിയെടുത്ത് കാറിനെ അനുഗമിക്കാൻ ആരംഭിച്ചു.
കാർ മുന്നോട്ടു ഓടുമ്പോൾ സ്റ്റെല്ല പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു.. കുറച്ച് കഴിഞ്ഞതും അവൾ ഫോൺ എടുത്തു നോക്കിയപ്പോൾ ആൽബിയുടെ ഒരുപാട് മിസ്കോൾ വന്നു കിടക്കുന്നത് കണ്ടു… എങ്കിലും തിരിച്ചു വിളിക്കാൻ പോയില്ല.
അവൾ ശിവയുടെ അടുത്തേക്ക് ചേർന്നിരുന്നു പതിയെ അവന്റെ തോളിലേക്ക് തലചായ്ച്ചു കിടന്നു..
കാർ കുറച്ചു സമയം കൂടി മുന്നോട്ട് ഓടി അവളുടെ അപ്പാർട്ട്മെന്റിന് മുന്നിലേക്ക് എത്തിയിട്ടുണ്ടായിരുന്നു.
” പെണ്ണെ.. ഇറങ്ങുന്നില്ലേ ?? ”
ശിവയുടെ ശബ്ദം കെട്ടതും സ്റ്റെല്ലാ അവന്റെ തോളിൽ നിന്നും മുഖം ഉയർത്തി..
പിന്നെ ഡോർ തുറന്ന് പതിയെ പുറത്തേക്ക് ഇറങ്ങി.
ശിവയും ആ കൂടെ തന്നെ ഇറങ്ങി..
” വരുന്നൊ ഒരു ചായ കുടിച്ചിട്ട് പോകാം..” സ്റ്റെല്ല അവനെ ക്ഷണിച്ചു.
” ഞാനിപ്പോൾ അകത്തേക്ക് വന്നാൽ എൻറെ ചുണ്ടുകൾ പതിയാത്ത ഒരു ഇടവും നിൻറെ ശരീരത്തിൽ ബാക്കി ഉണ്ടാവുകയില്ല.. എൻറെ പെണ്ണാണെന്ന് ഞാൻ ചുമ്മാ പറഞ്ഞതല്ല..!!! അതുകൊണ്ട് ഞാൻ പോവുകയാണ് ”
ശിവ അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നാണം കൊണ്ട് ചുവന്നു മുഖം കുമ്പിട്ടു.
‘ ഇപ്പോൾ ഇവിടെ താനും ശിവയും മാത്രമായിരുന്നുവെങ്കിൽ എന്നവൾ ഒരു നിമിഷം ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി’
” സ്റ്റെല്ല ഞാൻ പോട്ടെ പിന്നെ നീ പറഞ്ഞത് പ്രകാരം ഡബ്ലിയു എം എക്സിൽ അങ്ങനെ ഒരു പയ്യൻ ഉണ്ടെങ്കിൽ ഞാൻ അന്വേഷിക്കാം..!! അതുവരെ ആൽബിയോട് കാര്യങ്ങൾ ഒന്നും പറയേണ്ട ”
അവന്റെ നിർദ്ദേശത്തിന് അനുസരണയുള്ള ഭാര്യയെ പോലെ പെണ്ണ് തലകുലുക്കി അനുസരിച്ചു.
അവൾക്ക് കൈ വീശി കാണിച്ച ശേഷം ശിവ ഡോർ തുറന്ന് അകത്തേക്ക് കയറിയതും വണ്ടി മുന്നോട്ട് എടുത്തു.. പോയി

polichu e part adipoli