” ഓ നമ്മൾ ചെറിയ ചെറിയ പ്രോജക്ട് ഒക്കേ ചെയ്തോളാം ശിവ..!! ഇത് നിങ്ങളെ പോലെ വലിയ ആൾക്കാർ തന്നെ ചെയ്താൽ മതി ” അവൾ മുഖം കോച്ചി പിടിച്ചു.
” ചെയ്യുമോ എന്ന് ചോദിക്കുകയല്ല ചെയ്തത് നിൻറെ പ്രോജക്ടാണ് ചെയ്തേ പറ്റുവൊള്ളൂ.. വെള്ളിയാഴ്ച മുതൽ മോണിക്ക സ്വാമിയുടെ ആയിരിക്കും..!! നീ എൻറെ കൂടെ തന്നെ വേണം ”
അത് പറയുമ്പോൾ അവന്റെ സ്വരം വല്ലാതെ കനത്തിരുന്നു.
” ശരി നോക്കാം..!! ഞാൻ പോട്ടെ ”
അവൾ അതും പറഞ്ഞ് തിരികെ പോകാൻ തുടങ്ങി.
” പെണ്ണേ ഉച്ചയ്ക്ക് ലഞ്ച് ഇറങ്ങുമ്പോൾ വിളിക്ക് ”
” ശരി ഞാൻ പറയാം ”
ഒരു കള്ളച്ചിരിയോടെ അവൾ കാറിൽ നിന്നും ഇറങ്ങി തന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു.
ശിവയ്ക്ക് വാക്ക് നൽകിയത് പോലെ ഉച്ചയ്ക്ക് ലഞ്ചിനിറങ്ങുമ്പോഴേക്കും സ്റ്റെല്ല അവനു മെസ്സേജ് അയച്ചിരുന്നു..
അവളുടെ മെസ്സേജ് കിട്ടിയതും ശിവ അവൾക്കരികിലേക്ക് എത്തുകയും ചെയ്തു.
പോലീസ് സ്റ്റേഷനിൽ നടന്ന കാര്യങ്ങളും അവൾ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളും ശിവയുടെ ഇടപെടൽ കൊണ്ട് ഉണ്ടായ രക്ഷപ്പെടലും എല്ലാം അവൾ അവനോട് പങ്കുവെച്ചു.
കുറെ നാളുകൾക്കു ശേഷം ആയിരുന്നു സ്റ്റെല്ല ഇതുപോലെ വാതോരാതെ സംസാരിക്കുന്നത് അവൻ ഒരു ലിസണർ മാത്രമായിരുന്നു അപ്പോൾ..
പെണ്ണ് കൈകൾ കൊണ്ട് ആക്ഷൻ കാണിച്ചു മനസ്സു നിറഞ്ഞ ചിരിച്ചു സംസാരിച്ചു കൊണ്ടേയിരുന്നു ശിവ കൗതുകത്തോടെ ഒരുപാട് പ്രണയത്തോടെ അവൾ പറയുന്നത് അതേ പടി കേട്ടിരുന്നു…
” അപ്പോൾ ശിവ നാളെ ഉണ്ടാവില്ല എന്ന് ഉറപ്പാണോ ?? ”
” യെസ് സ്റ്റെല്ല..!! ഇന്ന് വൈകുന്നേരം തന്നെ ഞാൻ ചിലപ്പോൾ ഫിലിപ്പീൻസിന് പോകും ”
” ഓക്കേ ”
കുറച്ച് അധികം സമയമെടുത്താണ് അവർ ലഞ്ച് കഴിച്ചത്.
വൈകുന്നേരം നേരത്തെ തന്നെ സ്റ്റെല്ലാ വീട്ടിലേക്ക് എത്തുകയും ചെയ്തു..
പിറ്റേദിവസം അവൾ എഴുന്നേൽക്കുമ്പോൾ തന്നെ അവളുടെ ഫോണിൽ ശിവയുടെ വക ഹാപ്പി ബർത്ത് ഡേ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു..
തന്റെ കസിൻസും ഫ്രണ്ട്സും ഫാമിലിയും എന്ന് വേണ്ട കുറച്ച് വേണ്ടപ്പെട്ടവരെല്ലാം അവളെ വിഷ് ചെയ്തിട്ടുണ്ടായിരുന്നു..
എല്ലാവർക്കും സമയം പോലെ മറുപടി കൊടുത്തും മെൻഷൻ ചെയ്തവരെ റീ
മെൻഷൻ ചെയ്തും ചില മറ്റു പരുപാടികളുമായും അവൾ സമയം ചെലവഴിച്ചു..
ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ അടുത്താണ് കേക്കുമായി ആൽബി കേറി വന്നത്.
അപ്പോഴേക്കും റോയിസ് പാപ്പനും ആന്റിയും എത്തിയിട്ടുണ്ടായിരുന്നു അതിനുപുറമേ തങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റ് മെറ്റ്സിനെയും അവർ വിളിച്ചു..
എല്ലാവരും ചുറ്റും നിന്നും സ്റ്റെല്ലക്ക് ബര്ത്ഡേ വിഷസ് പാടി തീരെ പ്രതീക്ഷിക്കാതെ ആൽബിയുടെ മൂന്നു കൂട്ടുകാർ കൂടി വന്നു കയറിയിട്ടുണ്ടായിരുന്നു..
അവർ വരുമെന്ന് ഉറപ്പില്ലാത്തതിനാൽ ആൽബി അത് അവളോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല..
എങ്കിലും അവർ എത്തിയത് കൂടുതൽ സന്തോഷം ആവുകയെ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ..
വീട്ടിൽ തന്നെ കുക്ക് ചെയ്ത റൈസും ബീഫും ചിക്കനും എല്ലാവരും ചേർന്ന് ആസ്വദിച്ച് കഴിച്ചു.
ആൽബി തൻറെ പ്രിയതമയ്ക്ക് ഒരു റിംഗ് സമ്മാനമായി നൽകി..
ആ ദിവസം സ്റ്റെല്ല ഒരുപാട് സന്തോഷ വതിയായിരുന്നു..!!
” മോളെ എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ” റോയ്സ് പാപ്പനും ആന്റിയും അവരോട് യാത്ര പറഞ്ഞു.
ആൽബി രണ്ടുപേരെയും താഴെ കൊണ്ടാക്കി. ബാക്കി വന്ന കേക്ക് വന്നവർക്കും കുറച്ചു അയൽ വാസികൾക്കും കൊടുത്തു വിട്ട് ആൽബി വേണ്ട രീതിയിൽ തന്നെ എല്ലാവരേയും പരിഗണിച്ചു
” ആൽബി അയാം സൊ ഹാപ്പി വന്നവരും നിന്നവരും എല്ലാം കൂടി അടിപൊളിയായി..!! താങ്ക്യൂ ഫോർ എവെരിതിങ് ”
എല്ലാവരും പോയതിനു പുറമേ അവർ പാത്രങ്ങളെല്ലാം കഴുകി.. വീട് തുടച്ചു വൃത്തിയാക്കിയും വീണ്ടും ഞങ്ങളുടെ പഴയ ജീവിതത്തിലേക്ക് തിരികെ വന്നു.
ആകാശത്തെ കാർ മേഘങ്ങൾ വല്ലാതെ ഉരുണ്ട് കൂടി തുടങ്ങിയിരുന്നു..
ബാംഗ്ലൂരിൽ ഉച്ചക്ക് ശേഷമുള്ള മഴ ഇപ്പോൾ പതിവായിരിക്കുന്നല്ലോ..
ഏകദേശം മൂന്നര നാലുമണിയോടെ അവർ രണ്ടുപേരും വീട് പഴയ രീതിയിൽ വൃത്തിയാക്കി.. എടുത്തു..!!

polichu e part adipoli