ഏകദേശം അര മുക്കാൽ മണിക്കൂർ കൊണ്ടാണ് സ്റ്റെല്ല ബാത്റൂമിൽ നിന്നും ഇറങ്ങിയത്..
” അല്ലടി വ്യാഴാഴ്ച ആരെയെങ്കിലും നീ വിളിക്കുന്നുണ്ടോ ?? ”
” എനിക്ക് അങ്ങനെ വിളിക്കാൻ മാത്രം ഓഫീസിൽ ക്ലോസ് ഫ്രണ്ട്സ് ഇല്ല.. പിന്നെ ഞാൻ ശിവയെ വിളിച്ചാലൊ എന്ന് ആലോചിക്കുകയാണ്.. ആൽബി ”
സ്റ്റെല്ലാ നനഞ്ഞ മുടി ടർക്കി ഉപയോഗിച്ച് കെട്ടിവെക്കുമ്പോൾ ആൽബിയോട് അഭിപ്രായം ചോദിച്ചു.
” ആം നീ വിളിച്ചു നോക്ക്.. ഞാൻ റോയിപ്പാപ്പനോടും ആന്റിയോടും വരാൻ പറഞ്ഞിട്ടുണ്ട്.. പിന്നെ നമുക്ക് ഇവിടെ അപ്പാർട്ട്മെന്റിൽ തൊട്ടടുത്തുള്ള രണ്ടു മൂന്ന് പേരെയും വിളിക്കാം അത്രയും ആൾക്കാര് പോരെ ?? ”
” ഓ അതൊക്കെ മതി..!!! ”
” പിന്നെ ഫുഡ് നമുക്ക് ഉണ്ടാക്കണമോ അതോ പുറത്തുനിന്ന് വാങ്ങണോ ? ”
” നമുക്കുണ്ടാക്കാം ആൽബി അതാ നല്ലത് ” ചെറിയ ചെറിയ ബർത്ത്ഡേ ഡിസ്കഷൻ പുരൊഗമിക്കുമ്പോൾ അവർ കഴിഞ്ഞു പോയ സംഭവത്തെ മനഃപൂർവ്വം മറക്കാൻ ശ്രമിച്ചു..
എങ്കിലും രണ്ടുപേരുടെയും ഉള്ളിൽ അവൻ ആരാണെന്നും എന്തിനു വന്നു എന്നുള്ള ചോദ്യം ബാക്കി നിൽക്കുന്നുണ്ടായിരുന്നു..????
പിറ്റേ ദിവസം ആകാശം തെളിഞ്ഞു നിന്നിരുന്ന ദിവസമായിരുന്നു കുറച്ചു ദിവസത്തെ മഴയ്ക്ക് ശേഷം ചെറിയൊരു ഇടവേള കിട്ടിയത് പോലെ…
തണുത്ത ഭൂമിയിൽ നിന്നും ഉയർന്ന വായുവിന് പ്രത്യേക മണമായിരുന്നു..!!
ഒരു ഇളം പച്ചക്കളറുള്ള സാരിയിൽ ചുവന്ന ബ്ലൗസ് അവൾക്ക് നല്ല മാച്ച് ആയിരുന്നു..
പുഞ്ചിരിച്ച മുഖത്തോടെ അന്നത്തെ ദിവസം അവൾ അടുത്തറിയുന്ന കുറച്ചു പേർക്കെല്ലാം ചോക്ലേറ്റ് കൊടുത്തു..
മുകളിലെ ഫ്ലോറിൽ നിന്നും മോനിക്ക ഇറങ്ങി വരുന്നത് കണ്ടതും സ്റ്റെല്ല അവൾക്കായി ഒരു
ചോക്ലേറ്റ് നീട്ടി.. എന്നാൽ അവളുടെ മുഖം ആകെ വാടി വല്ലാത്ത ദേഷ്യത്തിൽ എന്ന പോലെയായിരുന്നു അത് കൊണ്ട് തന്നെ ചോക്ലേറ്റ് വാങ്ങാൻ കൂട്ടാക്കിയില്ല.
അത് ശ്രദ്ധിക്കാതെ സ്റ്റെല്ല ശിവയുടെ ഫോണിലേക്ക് ‘ എവിടെയാണ് ‘ എന്ന് മെസ്സേജ് അയച്ചു..
‘ഗ്രൌണ്ട് ഫ്ലോറിൽ ഉണ്ട് ‘ എന്ന് മറുപടി കിട്ടിയതും അവൾ താഴേക്ക് ഇറങ്ങി വന്നു.
പാർക്കിംഗിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ ഡോർ തുറന്നിട്ട് ഡ്രൈവിംഗ് സീറ്റിൽ ആയിരുന്ന് അവൻ സിഗരറ്റ് വലിക്കുകയായിരുന്നു..
അവൾ അടുത്തേക്ക് വന്നതും അവന്റെ ചുണ്ടിൽ നിന്നും അധികാരത്തോടെ സിഗരറ്റ് എടുത്ത് നിലത്തിട്ട് ചവിട്ടി..
” എപ്പോ നോക്കിയാലും ഒരു വലി..!! ഇഷ്ടമല്ല എന്ന് ഞാൻ പറഞ്ഞത് ആണ് ”
കലിപ്പിട്ട മുഖത്തോടെ പാസഞ്ചർ സീറ്റിന്റെ ഡോർ തുറന്നു അവൾ അകത്തേക്ക് കയറി.
ശിവ അതിനു ചിരിക്കുക മാത്രം ആണ് മറുപടി നൽകിയത്..
” ഓരോ ദിവസം കൂടുന്തോറും പെണ്ണ് സുന്ദരിയായി കൊണ്ടിരിക്കുകയാണല്ലോ ” ശിവയുടെ കമന്റ് അവൾ ഒരു വശ്യമായ ചിരയോടെ ആസ്വദിച്ചു.
” ഹാപ്പി ബർത്ത് ഡേ ടു യു പെണ്ണേ ”
” താങ്ക്യൂ ”
അവൾ തന്റെ കൈയിലെ ചോക്ലേറ്റ് ബോക്സ് ശിവയ്ക്ക് നേരെ നീട്ടി.. അവൻ അതിൽ നിന്ന് ഒരെണ്ണം എടുത്തു.
” ശിവ നാളെ ഫ്രീയാണോ ?? ”
” എന്താ കാര്യം ?? ”
” ഒന്നുമില്ല വീട്ടിൽ ചെറിയൊരു കേക്ക് മുറിക്കുന്നുണ്ട് സോ ഫ്രീയാണെങ്കിൽ വീട്ടിലേക്ക് വരികയാണെങ്കിൽ എനിക്ക് സന്തോഷമാകും ”
മുഖത്ത് നിറഞ്ഞു പുഞ്ചിരിയോടെയാണ് സ്റ്റെല്ല അത് ചോദിച്ചത്.
അവൻ എന്തോ ഒരു നിമിഷം ആലോചിച്ചു.
” സ്റ്റെല്ല..!! നാളെ ഞാൻ കുറച്ച് തിരക്കിലാണ് വൈകുന്നേരം ഫിലിപ്പീൻസിലേക്ക് തിരിച്ചു പോകാനുള്ള പരുപാടി നോക്കുന്നുണ്ട് സൊ എനിക്ക് വരാൻ കഴിയില്ല ”
മറുപടി അവൾ തീരെ പ്രതീക്ഷിച്ചിരുന്നതല്ല എന്നത് മുഖഭാവം മാറിയപ്പോൾ തന്നെ ശിവക്ക് മനസ്സിലായി.
“ഓഹ്.. ഒക്കെയ്.. ശരി ഞാൻ പോകുവാ..!! ”
പുഞ്ചിരി മാഞ്ഞ മുഖത്തോടെ അവൾ പോകാൻ തുടങ്ങി.
“സ്റ്റെല്ല… വെള്ളിയാഴ്ച മുതൽ ഈ പ്രോജക്ട് നിന്റേതാണ് സമയത്തിന് വന്നു നോക്കിക്കോണം ”
ശിവ ചെറിയ ചിരിയോടെ അവളോട് പറഞ്ഞു.
തീരെ പ്രതീക്ഷിക്കാത്ത കാര്യം കേട്ടതും മോണിക്കയുടെ മുഖം വാടിയതിന്റെ കാരണം അവൾക്കു മനസ്സിലായി.

polichu e part adipoli