ഞാൻ : നീ ഇല്ലെ നീ അതിൻ്റെ ഉളളിൽ തന്നെ പെറ്റ് കെടന്നോ…
⏩ പത്ത് മിനിറ്റ് കഴിഞ്ഞതും അവള് വാതിൽ തുറന്ന് എൻ്റെ മുറിയിലേക്ക് വന്നൂ…
ജെസി : വൈഫൈ പാസ്വേഡ് എന്താ…
ഞാൻ : നിന്നോട് ഞാൻ പറഞ്ഞു എൻ്റെ.മുറിയിൽ കേറാൻ പാടില്ലെന്ന്….
ജെസി : ഓ പിന്നെ നീ ഇത് പറ
ഞാൻ : ഇവടെ അങ്ങനെ ഒന്നും ഇല്ല …
ജെസി : പിന്നെ ഉമ്മറത്ത് തൂങ്ങി കെടക്കുന്നത് കൊല ആണോ …
ഞാൻ : അത് റീചാർജ് ചെയ്തില്ല നീ പോ ഇങ്ങോട്ട് വരല്ലേ പോ പോ
ജെസ്സി : പാസ്‌വേഡ് തന്ന പോവാം…
ഞാൻ ഇത് വലിയ ശല്യം ആയല്ലോ ഫോൺ താ
ജെസ്സി : 😝 ഇന്നാ
ഞാൻ: ഇന്നാ കൊണ്ട് പോ പിന്നെ ഡോണ്ട് കം ഹിയർ എനി മോർ…
കുറച്ച് കഴിഞ്ഞതും നിഷ ജെസ്സിയെ വിളിച്ചു..
ജെസ്സി : ഹലോ. ഡീയർ
നിഷ : എന്താ എന്തായി
ജെസ്സി : എന്ത് സാനാടി ഇവൻ എന്നെ വീട്ടിൽ ആക്കാൻ ഒക്കെ നോക്കി കാറില് കേറി ഭാഗ്യത്തിന് ഒരു പോലീസ് വന്നു
നിഷ : എന്നിട്ട്
ജെസി : എന്നിട്ട് എന്ത് ഞാൻ അയാളോട് കന്നടയില് ട്രിപ്പ് പോവാ പറഞ്ഞു ഈ മണ്ടന് കന്നടയും അറിയില്ല പിന്നെ അയാള് പിടിച്ച് മെരട്ടി അങ്ങനെ ചെക്കൻ രാത്രി പോവാം എന്നൊക്കെ പറഞ്ഞു
നിഷ : ആഹാ
ജെസ്സി : പിന്നെ ഞാൻ തന്നെ അവനോട് പറഞ്ഞു എനിക്ക് മറ്റെ സംഭവം പഠിപ്പിച്ച് താ ഞാൻ വീട്ടിലേക്ക് പോയേക്കാം എന്ന് അപ്പോ അവൻ പറയാ വേണ്ട ഇനി നിനക്ക് വല്ലതും മീൻസ്സ് കോവിഡ് പോലെ വല്ലതും വന്നാ പ്രൊജക്റ്റ് കൊളം ആവും എന്നൊക്കെ പറഞ്ഞ് ആള് ഇപ്പൊ ഒന്ന് മയപ്പെട്ടിട്ടുണ്ട് …
നിഷ : കോപ്പാ …
ജെസ്സി : എ
നിഷ : എടി ശബരി ഒരു നമ്പർ ഇട്ടു അതായത് നിൻ്റെ ഫ്ലാറ്റിൻ്റെ താഴെ ഒരു ഹിന്ദി പിള്ളേർടെ ഗാങ്ങ് ഉണ്ട് അവന്മാര് വല്ലാത്ത ശല്യം ആണ് ലോക്ക് ഡൗൺ വേറെ വല്ലതും സംഭവിച്ച എന്നൊക്കെ പറഞ്ഞ് അവൻ ഇവനെ ടെൻഷൻ ആക്കി അതാണ് സംഭവം …
ജെസ്സി : ജീസസ്… അപ്പോ അതാണ് കാര്യം … ശെ ഇവൻ ഇത്രക്ക് നല്ലവൻ ആണോ
നിഷ : ഡീ മോളെ അവൻ്റെ ജാതകം വരെ അറിഞ്ഞ് വച്ചിട്ട് ഷോ എറക്കല്ലേ നീ …
ജെസ്സി : അച്ചോടാ പാവം എൻ്റെ ചെക്കൻ …പക്ഷേ ഒന്ന് ഒണ്ട് നിഷ അവനെ ചൊടിപ്പിക്കാൻ നല്ല രസാ…
നിഷ : കൂടുതൽ കളിക്കല്ലെ അവൻ വരഞ്ഞ് കളയും ….
ജെസ്സി : ഇല്ലെടി …
നിഷ : പിന്നെ ലോക്ക് ഡൗൺ ആണ് ഒറ്റക്ക് പിടി വിടാതെ നോക്ക് … കേട്ടോ ഡീ
ജെസ്സി : നോക്കാം ഒറപ്പൊന്നും ഇല്ല …
നിഷ : അയ്യ രണ്ടും കൂടെ കൂടി കുത്തി മറിഞ്ഞ് ഒരു പുതിയ പ്രൊജക്റ്റ് ഒണ്ടാക്കല്ലെ…. പിന്നെ പ്രൊജക്റ്റ് കൊളമാക്കല്ലെ കേട്ടോ നിങ്ങള് രണ്ടിനെയും കണ്ടാ ഞാൻ ഒരുപാട് സ്വപ്നം കണ്ടിട്ടുള്ളത് ….പറഞ്ഞേക്കാം
ജെസ്സി : ഇല്ലേടി… എനിക്ക് അവനും ആയി പഴയ പോലെ കമ്പനി ആവണം … പറ്റിയ അവനെ കൊണ്ട് തന്നെ പ്രൊപ്പോസ് ചെയ്യിക്കണം അത്ര തന്നെ …
നിഷ : വളരെ ചെറിയ കാര്യം 😏
ജെസ്സി: നീ നോക്കിക്കോ മോളെ കാനടക്ക് പോവുന്നതിന് മുന്നേ ഞങ്ങള് സെറ്റാവും….
നിഷ : അങ്ങനെ തന്നേ ആവട്ടെ ..
ജെസ്സി : അതെ സാർ അടുക്കളയിലേക്ക് പോയിട്ടുണ്ട് ശെരി ഞാൻ വക്കുവാ…. 🔚
ജെസി ഫോൺ കട്ടാക്കി അടുക്കളയിലേക്ക് പോയി …
ഞാൻ വാങ്ങിയ സാധനം മുഴുവൻ അടുക്കി വക്കുക ആയിരുന്നു …
ജെസി: എന്തിയ്യാ
ഞാൻ : അതെ ഈ സിമൻ്റ് ഇല്ലെ അത് എടുക്കാ അതില് കുറച്ച് വെള്ളം ഒഴിക്കാ എന്നിട്ട് നല്ല പോലെ മിക്സ് ചെയ്യണം എന്നിട്ട് അത് നല്ല ഇട്‌ളി ചെമ്പിൽ വെള്ളം ഒഴിച്ച് തെളച്ച് വരുമ്പോ ഈ ഉണ്ട അതിൽ വച്ച് വേവിച്ച് എടുത്ത് മയോണൈസ് മുക്കി അടിക്കണം …
ജെസ്സി : ഉം ….നല്ല ടേസ്റ്റ് ഇണ്ട് ….
ഞാൻ : അതെ ഒന്ന് പോയി തരോ …
ജെസ്സി : ശെരി ഞാൻ പോയേക്കാം എന്നെ കൊണ്ട് വിട്ടേക്ക് 😌
ഞാൻ : അത് വേണ്ട പ്രൊജക്റ്റിൻ്റെ കാര്യം ആയി പോയി അല്ലെങ്കിൽ നിന്നെ ഞാൻ. തന്നെ കഴുത്തിന് പിടിച്ച് വെളിയില് കളഞ്ഞേനെ…
ജെസ്സി : എൻ്റെ വല്ല സഹായം
ഞാൻ : വേണം വേണം നീ തന്നെ ഇത് മുഴുവൻ ഉണ്ടാക്കണം അടുക്കള നശിപ്പിക്കരുത് ഇങ്ങനെ ഒന്നും ഞാൻ പറയില്ല നീ സൂജി കുത്താൻ ഇടം തന്നാ അതില് ഒലക്ക കുത്തി കേറ്റുന്ന ടീം ആണ് സോ അത് വേണ്ട ….ബെറ്റർ സ്റ്റേ എവേ…
