ആൻ്റി : അത്
ഞാൻ : ശെരി ആൻ്റി ഞാൻ തന്നെ കൊണ്ടാകാം സാരം ഇല്ല ജോലി അല്ലേ അത് ഇനിയും വാങ്ങാലോ ജെസ്സി റെഡി ആയിക്കോ
ജെസ്സി : 🥴
ആൻ്റി : അല്ല വേ …
ഞാൻ : ഇല്ല ആൻ്റി വീട്ടിലുള്ളവർക്ക് സമാധാനം വേണ്ടേ സാരം ഇല്ല …
ആൻ്റി : വേണ്ട കൊച്ചെ സാരല്ല …ഇനി ഞാൻ കാരണം കൊറച്ച് പിള്ളേരുടെ ജീവിതം ഇല്ലാതെ ആവണ്ട ഈ കാലത്ത് ജോലി കിട്ടാൻ തന്നെ നല്ല പാടാ….
ഞാൻ : ആൻ്റിക്ക് മനസ്സിൽ പേടി ഒന്നും ഇല്ലല്ലോ അങ്ങനെ ആണേ വേണ്ട
ആൻ്റി : പേടി ഒക്കെ ഒണ്ട് പക്ഷേ നിൻ്റെ വർത്താനം കേട്ടിട്ട് കുടുംബത്തിൽ പെറന്നാന്ന് തോന്നുന്നു …
ഞാൻ : 😼
ആൻ്റി : പിന്നെ നിൻ്റെ നമ്പർ ഒന്ന് തന്നെ …..പറഞ്ഞതിൽ മാറ്റം ഒന്നും വന്നേക്കരുത് എൻ്റെ മോൾക്ക് നിന്നെ കൊണ്ട് എന്തെങ്കിലും ശല്യം ഉണ്ടായിന്ന് അറിഞ്ഞ എൻ്റെ കെട്ടിയോൻ നിന്നെ ജീവനോടെ കുഴിച്ചിടും….
ഞാൻ : അയ്യോ ഇല്ല ആൻ്റി ജെസ്സി എൻ്റെ കൂട്ടുകാരി അല്ലേ 🤢
ജെസ്സി : 😡
ആൻ്റി : ശെരി ശെരി …പറഞ്ഞത് മറക്കണ്ട പിന്നെ ഞാൻ എടക്കെടക്ക് വിളിച്ചൊണ്ടിരിക്കും
ഞാൻ : അയ്യോ ആൻ്റി രാവിലെ പത്ത് തൊട്ട് ജോലി ഉണ്ട് ആൻ്റി അവള് ഒരു ഉച്ചയ്ക്ക് ശേഷം ഫ്രീ ആയിരിക്കും
ആൻ്റി : അവളെ അല്ല നിന്നെ ….
ഞാൻ : ശെരി ആൻ്റി….🥲
ആൻ്റി : ഫോൺ അവൾക്ക് കൊടുക്ക് ….
ജെസ്സി : ഹാ മമ്മി ശെരി മമ്മി ഇല്ല മമ്മി അവൻ പാവം ആണ് ശെരി…ഇല്ല … 🔚
ഞാൻ : കഴിഞ്ഞോ
ജെസ്സി : കഴിഞ്ഞു
ഞാൻ : ഇതിനെ ആണ് വേലിയിൽ കെടക്കുന്ന പാമ്പിനെ പിടിച്ച് കോ…എന്നെ കൊണ്ട് പറയിക്കണ്ട
ജെസ്സി : താങ്ക്സ്
ഞാൻ : എടുത്ത് വച്ചോ നീ പോവുമ്പോ എല്ലാം കൂടെ സെറ്റിൽ ചെയ്താ മതി …. നിൻ്റെ അമ്മച്ചി എന്നോട് ഒരു സി വി അയച്ച് തരാൻ പറഞ്ഞിട്ടുണ്ട് ആദ്യം പോയി അത് ഇണ്ടാക്കട്ടെ …😠
ജെസ്സി : 😮
⏩ ഏഴ് മണി ആയപ്പോ അവൾടെ അമ്മ എന്നെ വിളിച്ചു…അടിക്കാൻ ഉള്ള സെറ്റപ്പ് തൊടങ്ങി ഇരിക്കുന്ന സമയത്താണ് തള്ളടെ വിളി …
ഞാൻ : 😊 ഹലോ ആൻ്റി …
ആൻ്റി : എവടെ ആണ് നീ …
ഞാൻ : എൻ്റെ വീട്ടില്
ആൻ്റി : അതെ കൂടുതൽ കാമഡി വേണ്ട
ഞാൻ : സോറി ആൻ്റി …
ആൻ്റി : അതെ ഞാൻ അഞ്ചെണ്ണുമ്പോഴേക്കും ഫോൺ ജെസിക്ക് കൊടുത്തോണം
ഞാൻ : എന്താ
ആൻ്റി : ചെല്ലാൻ വൺ….
ഞാൻ ഓടി റൂം തൊറന്ന് വെളിയിൽ എറങ്ങി അവളുടെ റൂമിൻ്റെ വാതലിൽ പോയി മുട്ടി … ജെസ്സി വാതല് തൊറന്നെ
ജെസ്സി : ഞാൻ കുളിക്കാ
ഞാൻ : ഹലോ ഹലോ ആൻ്റി അവള് വാതൽ ലോക്ക് ചെയ്തിരിക്കാ ആൻ്റി ….കുളിക്കാന്ന്….
ആൻ്റി : പെൺക്കുട്ടികൾ കുളിക്കുന്നിടത് നിനക്ക് എന്നാടാ പണി…😂
ഞാൻ : 😶 തള്ള
ആൻ്റി : ഹലോ ഹലോ
ഞാൻ : കേക്കാ ആൻ്റി
ആൻ്റി : ശെരി ശെരി മോൻ പൊക്കോ ആൻ്റി പിന്നെ വിളിക്കാം ….
ഞാൻ : 🤯 ശെരി ആൻ്റി 😊🔚
നാശം പിടിക്കാൻ തള്ള എനിക്കെ ടെസ്റ്റ് വക്കാ അവർക്കറിയില്ല ഞാൻ ആരാന്ന്…
ഞാൻ റൂമിൽ കേറി വാതൽ അടച്ച് ഗ്ളാസ്സ് എടുത്ത് കമത്തി…ഇത്തിരി കട്ട ആണ് സാരം ഇല്ല ….3 ഫ്ളാറ്റ് ഡ്രൈ പെഗ് അടിച്ച് ഞാൻ മണി ഹൈസ്റ്റ് കാണാൻ ഇരുന്നു…ശബരി എന്നെ ഒരുപാട് നിർബന്ധിച്ചിട്ടാണ് ഞാൻ ഇത് കാണാൻ തന്നെ ഇരുന്നത് കണ്ട് തൊടങ്ങിയപ്പോ സമയം പോയത് തന്നെ അറിഞ്ഞില്ല ….
പത്ത് മണിക്ക് ഒരു വീഡിയോ കോൾ വന്നൂ ഫോൺ എടുത്ത് നോക്കിയപ്പോ അവൾടെ അമ്മ ….
ഞാൻ ഇത്തിരി ഡീസൻ്റ് ആയി ഫോൺ എടുത്തു…
എനിക്ക് ഈ പരിചയം ഇല്ലാത്തവരെ വീഡിയോ കോൾ ചെയ്യാൻ ഒരു മടി ഉണ്ട് എടുത്തില്ലെങ്കിൽ തള്ളക്ക് ഡൗട്ടടിക്കും….
ഞാൻ എടുത്തു…. അത്ര പ്രായം ഒന്നും ഇല്ല …
ആൻ്റി : നീ ആണോ സൂര്യ
ഞാൻ : അതെ ആൻ്റി
ആൻ്റി : എന്താ ഇത്ര നേരം എടുക്കാൻ
ഞാൻ : ഞാൻ സിനിമ കാണുവാ ആൻ്റി ….കേട്ടില്ല
ആൻ്റി : ഇപ്പൊ എങ്ങനെ കേട്ടൂ
ഞാൻ : അത് വീട്ടിന്ന് അമ്മ വിളിക്കാൻ ഉള്ള സമയം ആയി അതാ അപ്പോ ആണ് കറക്റ്റ് ആൻ്റി വിളിച്ചത് 😊
ആൻ്റി : സത്യം പറയട നീ അവളെ ശല്യം ചെയ്യുവായിരുന്നില്ലെ
ഞാൻ : അയ്യോ പൊന്നാൻ്റി
ആൻ്റി : എന്ത് പൊന്നാനിയോ
ഞാൻ : പൊന്നാൻ്റി എന്ന് ഞാൻ എൻ്റെ മുറിയിൽ ആണ് ജെസ്സി വന്നതിന് ശേഷം ഫൂഡ് ഉണ്ടാക്കാനും പാത്രം കൊണ്ട് വക്കാനും വെള്ളം എടുക്കാനും മാത്രമേ ഞാൻ പൊറത്തേക്ക് പോകാറുള്ളൂ….
