ജീവിതം on കോവിഡ് – 2 3

ഞാൻ : ശെരി…😊 ഗുഡ്….

കാർഡ് ഒണ്ട് ഫോൺ എടുത്തു ഒരു ഫുൾ അടിച്ചാ വൈകീട്ട് വീടെത്തും വിട്ടാലൊ…

കാർ ഓടിക്കുന്നതിന്റെ എടക്ക് ഞാൻ ഓർത്തു….

ഞാൻ : ഹേ സിരി സെറ്റ് ദ മാപ്പ് ടു കൊച്ചി….

കൊറേ നേരം ആയിട്ടും പോയവനെ കാണാതെ ആയപ്പോ… ജെസ്സി ഫോൺ എടുത്ത് സൂര്യേ വിളിച്ച് നോക്കി…

എത്ര വിളിച്ചിട്ടും എടുക്കുന്നില്ല….

ഉച്ച കഴിഞ്ഞ് ഒരു കോളിങ് ബെൽ കേട്ടാണ് മയങ്ങി പോയ ജെസ്സി എണീറ്റത്

ജെസ്സി ഓടി പോയി ഡോർ തൊറന്നതും സൂര്യ മുന്നിൽ നിക്കുന്നു…

ജെസ്സി : എവടെ പോയടാ നീ 😖… ഞാൻ എത്ര വട്ടം വിളിച്ചു…

ഞാൻ തല താത്തി ഉള്ളിലോടട്ട് നടന്നു…

ജെസ്സി : ചോദിച്ചത് കേട്ടില്ലേ

ഞാൻ : നിന്റെ കാര്യങ്ങൾ എന്തായി

ജെസ്സി : മൂന്ന് മണിക്ക് വിളിക്കും…

ഞാൻ : ശെരി നീ ഒരു കാര്യം ചെയ്തോ എന്റെ ലാപ് വച്ചോ ഞാൻ നാട്ടി പോവാ… 😀

ജെസ്സി : എന്ത്

ഞാൻ : ഹാ എനിക്ക് ഇവടെ ഒരേ ബോർ ഞാൻ പോയി ചെക്ക് പോസ്റ്റില് പെർമിഷൻ എടുത്തു… ഇനി ബാഗ് പാക്ക് ചെയ്ത് പോയാ മാത്രം മതി.. ഇത്ര നേരം ഹോസ്പിറ്റലിൽ ആയിരുന്നു കോവിഡ് ടെസ്റ്റ്‌ ചെയ്യാൻ നിന്നത് നീ പറഞ്ഞത് ശെരിയാ ഇടിച്ച് തലച്ചോർ വരെ എത്തിച്ചു…. അമ്പോ 😃

ഞാൻ ചിരിച്ചോണ്ട് റൂമിലേക്ക് കേറി പോയി….

ആ നിമിഷം എനിക്ക് ഒരുപാട് സന്തോഷം തോന്നി… ആ ഫ്ലാറ്റ് വിട്ട് വെളിയിൽ എറങ്ങിയാ തന്നെ എന്റെ പ്രശ്നം തീരും…

ഞാൻ കുളിക്കാൻ കേറി….

കുളിച്ച് കിട്ടിയത് വാരി പെറുക്കി…. റൂം ലോക്ക് ചെയ്ത് മാക്കും ചാർജ്‌റും അവക്ക് കൊടുത്തു…

ജെസ്സി : ഈ നിക്കർ ഇട്ടോണ്ടാ പോണത്

ഞാൻ : ആ പിന്നെ ജെസ്സു കാർ നീ വച്ചോ പിന്നെ കത്തിൽ എഴുതിയത് സത്യാണെ എന്നോട് ആ പഴയ ഇഷ്ട്ടം ഒണ്ടേ ഈ പ്രശ്നം തീരും വരെ ഇവടെ സ്റ്റെ ചെയ്യണം പ്ലീസ്…

ജെസ്സി : 😞

ഞാൻ : i am so happy കത്ത് വായിച്ചപ്പോ…

ജെസ്സി : എന്തിനാ പോണത്

ഞാൻ : പോണ്ടേ വീട്ടി പോയിട്ട് പത്ത് മാസം ആയി കാണും…

ജെസ്സി : എന്നോട് എന്തെങ്കിലും പറയാൻ ഒണ്ടോ

ഞാൻ : ആ മറന്നു… ഇന്നത്തെ കാര്യം അടിപൊളി ആയി നടക്കട്ടെ… Wish you all the very best…

ഞാൻ അവക്ക് കൈ നീട്ടി…

ജെസ്സി എന്നെ പുച്ഛിച്ച് തള്ളിക്കൊണ്ട് എനിക്ക് കൈ തന്നു…

ഞാൻ : അപ്പൊ ബൈ… പേടി ഒണ്ടോ ഒറ്റക്ക് ഒണ്ടേ നിഷേ പിക്ക് ചെയ്തോ പോയിട്ട്… പെട്രോൾ അടിക്കണ്ട…വണ്ടിക്ക് എയർ ഒക്കെ അടിച്ച് വച്ചിട്ടൊണ്ട് 😊…പിന്നെ അടിപൊളി… എനിക്ക് എന്തോ പെട്ടെന്ന് സന്തോഷം… വർക്ക് ലോഡ് ചെയ്താ മതി എന്തെങ്കിലും ഒണ്ടേ വിളിക്ക്…. പിന്നെ സെക്യുരിറ്റിക്ക് നമ്പർ കൊടുക്കാ മറ്റേ മാക്കിൽ റെസിഡൻസ്കാർടെ നമ്പർ ഒണ്ട് മൈ ഫയൽസ്സില് അതിന്റെ പാസ്സ്‌വേർഡ്‌ സെയിം തന്നെ…. അപ്പൊ പോട്ടെ…. ഇരിക്കോല്ലോ ല്ലേ… 😂

ജെസ്സി : 😏

ഞാൻ : ശെരി…

ജെസ്സി : സൂ

പെട്ടെന്ന് അവൾടെ ഫോൺ റിങ് ആയി…

ആ മമ്മ അവള് ഫോൺ എടുത്ത് സംസാരിച്ചു….

ഞാൻ : ടൈം ആയി കാണും ഓക്കേ ബൈ…

ഞാൻ ബാഗ് എടുത്തിട്ട് താഴോട്ട് നടന്നു…

കാറിൽ കേറി ഇരുന്ന് ഞാൻ സ്റ്റീറിങ്ല് തല വച്ച് ഒന്ന് ചിരിച്ചു…

ഞാൻ കാർ എടുത്ത് നേരെ വെളിയിലേക്ക് പോയി…

ജെസ്സി സോഫയിൽ ചമ്മണം പടിഞ്ഞ് ഇരുന്നു….

ഇത്ര വൃത്തിക്കെട്ട ഒരുത്തനെ സ്നേഹിച്ച അവൾക്ക് സ്വയം പുച്ഛം തോന്നി…

Nisha calling…

ജെസ്സി ഫോണിലേക്ക് ഒന്ന് നോക്കി…

ജെസ്സി : ഹലോ

നിഷ : എന്തായി തെണ്ടി വന്നോ…

ജെസ്സി : വന്നു

നിഷ : എന്നിട്ട്

ജെസ്സി : നിഷ് അവൻ നാട്ടിലോട്ട് പോയി…

നിഷ : എന്ത്

ജെസ്സി : അതെടാ അവന് ഇവടെ ബോർ ആയി പോലും…

നിഷ : എടി അതിന്റെ മനസ്സ് ഒടഞ്ഞ് കാണും…നിനക്ക് കാര്യം പറയായിരുന്നില്ലേ

ജെസ്സി : വേണ്ട നിഷ… ഇത്ര വലിയ ജാഡ ആണേ എനിക്ക് വേണ്ട അവനെ നിനക്കറിയോ അവന്റെ ലാപ്പില് ഒരു പത്തഞ്ഞൂറ് ഫോട്ടോ ഒണ്ട് എന്റെ ഒരോ ദിവസം ഞാൻ വരുമ്പോ എടുത്തത് ബ്ലഡി ബാസ്റ്റഡ്… 😡

നിഷ : ശബരി വരുന്നു നിക്ക്

നിഷ : ഹലോ ടാ.

ശബരി : എന്താ ജെസ്സി എന്താ കാര്യം

നിഷ : അവൻ വീട് വിട്ട് പോയി പോലും…

ശബരി : അമ്മച്ചി ആണേ അവന് നിന്നെ ഇഷ്ട്ടാ ഇപ്പൊ ഈ കാര്യം അറിഞ്ഞ് ചങ്ക് പൊട്ടി പോയതാവും അവൻ….