ജീവിതം on കോവിഡ് – 2 1

ശബരി : ശെരി

ജെസ്സി : അപ്പോ എൻ ….

എൻ്റെ കോളിങ് ബെൽ മുഴങ്ങി ..

ഞാൻ : ഒരു മിനിറ്റ്

( താങ്ക്സ് ബ്രോ … വിൽ ജീ പ്പേ )

ഞാൻ ഒരു ബാഗും കൊണ്ട് ഉള്ളിലേക്ക് പോയി

ജെസ്സി : ഇവനെ ഒക്കെ

നിഷ : ഡീ ഐ ഹാവ് ആൻ ഐഡിയ

ജെസി : വാട്ട്

നിഷ : നീ അവൻ്റെ വീട്ടിൽ പോ ട്രസ്റ്റ് മീ അവനെ സെറ്റ് ചെയ്യാനും നിങ്ങള് തമ്മിൽ ഉള്ള എല്ലാം പറഞ്ഞ് തീർക്കാനും ബെസ്റ്റ് ആണ് ശബരി : അതെ നിനക്ക് ഒരു നാല് കിലോമീറ്റർ അല്ലേ ഉള്ളൂ വിട്ടോ

ജെസ്സി : നോ വേ എനിക്ക് വൈയ്യ

നിഷ : പറയുന്നത് കേക്ക് പോത്തെ

ജെസ്സി : അവൻ അന്നെ കണ്ടില്ലേ …എന്നെ പട്ടിയെ പോലെ ഇറക്കി വിടും

ശബരി : അതിന് എൻ്റെ കൈയ്യിൽ ഒരു വഴി ഉണ്ട്

ജെസ്സി : വാട്ട്

ശബരി : ഇപ്പൊ അവൻ കൊണ്ട് പോയത് നല്ല അടിപൊളി വിസ്കി ആണ് അപ്പോ എന്തായാലും രാത്രി അടിക്കും രാത്രി ഡോസ് ആയപ്പോ നിന്നോട് വരാൻ പറഞ്ഞു എന്ന് അങ് കാച്ചിയേക്ക് രാവിലെ ചോദിച്ചാ ഓർമയും കാണില്ല

നിഷ : ശേ അത് കലക്കൻ

ശബരി : 😌😌

ജെസ്സി : 😐

നിഷ : അത് മതി

ജെസ്സി : ഒരു കൈ നോക്കാം എന്നാണോ …. ബട്ട് ഇവൻ ചതിക്കോ

ശബരി : എന്ത് ചതിക്കാൻ

ജെസ്സി : ഏയ് ഒന്നുമില്ല ഞാൻ മര്യാദക്ക് പറഞ്ഞതാ എന്നെ ഒന്ന് സഹായിക്കാൻ അപ്പോ അവൻ്റെ ഒരു ലാഗ് അടിപ്പിക്കൽ…

നിഷ : നീ ചെല്ലാൻ നോക്ക് നാളെ രാവിലെ തന്നെ കേട്ടോ

ശബരി : അതെ

ജെസ്സി : നിങ്ങൾക്ക് വേണ്ടി ഞാൻ പോവാം… അല്ല നമ്മക്ക് വേണ്ടി ഇനി പ്രൊജക്റ്റ് നശിക്കാൻ പാടില്ലല്ലോ…

ശബരി : ഉവ്വ് … വളരെ നന്നിയും താങ്ക്സ്സും ഒണ്ട് ജെസ്സി 😌

ജെസ്സി : 😒😒

നിഷ : അതെ നീ പാക്ക് ഒക്കെ ചെയ്തോ ഞങ്ങള് കട്ടക്ക് കൂടെ കാണും …

ഞാൻ : എന്താ ഇവിടെ ഒരു ചർച്ച

നിഷ : ഏയ് ഒന്നുമില്ല എവിടെ ആയിരുന്നു നീ

ഞാൻ : ഞാൻ കുപ്പി എടുത്ത് വക്കാൻ പോയത് …

ശബരി : കൊള്ളാം ഏതാ

ഞാൻ : വിസ്കി ഒണ്ട്… വോഡ്ക ഒണ്ട് …സ്മിർനോഫ് ഒണ്ട്

ശബരി : 😋 കൊതി ആവുന്നു … അല്ലാ പത്തിരുപത് ദിവസത്തേക്ക് ഇത്രയും വേണോ….

ഞാൻ : ഇരിക്കട്ടെ കേട് വരുക ഒന്നും ഇല്ലല്ലോ ശബരി : അത് ന്യായം 😮‍💨

ഞാൻ : പിന്നെ അല്ല അപ്പോ നമ്മള് വിചാരിച്ച പോലെ അല്ല കാര്യങ്ങള് ഇത്

ജെസ്സി : ഐ ആം ഫെഡ് അപ്പ് വിത്ത് യു സൂര്യ യോർ സില്ലിനസ് ഗോഡ് 🙄

ഞാൻ : വാട്ട് നിനക്ക് വട്ടായോ ഡീ

ജെസ്സി : ഞാൻ എത്ര ദിവസം ആയി നിന്നോട് പറയുന്നു എനിക്ക് മറ്റേത് ചെയ്യാൻ ഒന്ന് ഹെൽപ് ചെയ്യാൻ നീ ഇന്ന് നാളെ എന്ന് പറഞ്ഞ് ഡിലേ ചെയ്തത് കൊണ്ട് കണ്ടോ ഇപ്പൊ ….

ഞാൻ : എല്ലാം ഞാൻ നോക്കിക്കോളാം നീ സെത്ത് വായെ മൂഡ്രെളാ ….

ജെസ്സി : ദേ സൂര്യ ഡോണ്ട് തിങ്ക് യു ആർ ദ ലോഡ് ഓർ സംതിങ്ങ് 😡

ഞാൻ : അതെ ശബരി എനിക്ക് ഈ സായിപ്പിൻ്റെ മൊളോട് സംസാരിക്കാൻ താൽപ്പര്യം ഇല്ല എനിക്ക് ഒരുപാട് ജോലി ഉണ്ട് ബൈ … ബൈ നിഷ്…. ബൈ സായിപ്പിൻ്റെ മോൾടെ മോളേ…. ആൻഡ് വൺ മോർ തിങ് നിനക്ക് വേണ്ടത് നാളെ കാലത്ത് നിൻ്റെ മെയിലിൽ വരും …. 🔚

ശബരി : ഹേ സൂ… ര്യ പോയി….🙄

നിഷ : നിനക്ക് എന്തിൻ്റെ കേടാ ജെസ്സു ….

ജെസ്സി : അതെ പ്രൊജക്റ്റ് വേണ്ടേ അപ്പോ …

ശബരി : അതിന് നീ എന്തിനാ അവനെ ട്രിഗ്ഗർ ചെയ്യുന്നത്…

ജെസ്സി : ചുമ്മാ നല്ല രസം അല്ലേ 😝

ശബരി : ഇനി ഒരു കൊല്ലം ഇതും പറഞ്ഞോണ്ട് നടക്കും ….

നിഷ : ശെരി ശെരി അതെ എല്ലാരും സൂക്ഷിക്കണം കേട്ടോ ഞാൻ പോയി കുറച്ച് സാധനങ്ങൾ ഓർഡർ ചെയ്യട്ടെ നിങ്ങളും വാങ് …

ജെസ്സി : എന്തിന്

നിഷ : ശെരി ആണ്

ശബരി : ഇവിടെ 9 മണിക്ക് കട അടക്കും അതാണ് അവസ്ഥ 😂

ജെസ്സി : അപ്പോ ശെരി ഗായ്സ് നമ്മക്ക് പിന്നെ കാണാം ഞാൻ പാക്ക് ചെയ്യട്ടെ ….

ശബരി : ഓക്കേ ഓക്കേ പിന്നെ അവടെ പോയിട്ട് അവനെ ചൊറിയാൻ നിന്ന അവൻ ബാൽക്കണി വഴി നിന്നെ എടുത്ത് താഴെ ഇടും …

ജെസ്സി : അത്രക്ക്.. ഒക്കെ ചെയ്യോ

ശബരി : ഐ ഡോണ്ട് നോ നിൻ്റെ ബിഹേവ്യർ പോലെ ഇരിക്കും ….

⏩ പിറ്റേന്ന് രാവിലെ ഒരു കോളിങ് ബെൽ കേട്ടാണ് ഞാൻ ഉണർന്നത് … ഇന്നലെ അടിച്ചതിൻ്റെ ഹാങ് ഓവറിൽ ഞാൻ അത് അറ്റൻ്റ് ചെയ്യാൻ ഉള്ള മൂടിലെ അല്ലായിരുന്നു …

ജെസ്സി : സൂര്യ അതെ പാല് നാളെ മുതൽ വരില്ല എന്ന് പറഞ്ഞു കേട്ടൊ …