ജീവിതം on കോവിഡ് – 2 1

ഞാൻ : നടക്ക്

ഞങ്ങള് താഴെ എത്തി …ഞാനും അവളും കാറിൽ കേറി …

ഗെയിറ്റ് കടന്ന് മെയിൻ റോഡിൽ എത്തിയതും പോലീസ് കാർ വന്ന് നിന്നു…

പൊലീസ്: 👍

ഞാൻ : 🙏😃

പോലീസ് : എല്ലിഗെ….( എങ്ങോട്ടാ )

ഞാൻ : അത് അ .. ഹാ ഷോപ്പ് സബ്ജി നാശം പിടിക്കാൻ വെജിറ്റബിൾ…

പോലീസ് : ഹാ

ഞാൻ : പറയടി വല്ലതും

ജെസ്സി : പ്രവാസ മുന്തുവരിയുത്തതെ …( ടൂർ പോവുന്നു )

ഞാൻ : പ്രസവിക്കാൻ മുണ്ടുരിയുന്ന എന്ത് തേങ്ങ ആണ് ഇവളീ പറയുന്നത്…🙄

പോലീസ് : യാവ പ്രവാസ നടയുത്തിതെ 😡

അയാള് വണ്ടിയിൽ നിന്ന് ഇറങ്ങി വന്നു …

ഞാൻ : നീ എന്താടി പറഞ്ഞത് ആരാടി ….പ്രസവിക്കാൻ ഇരിക്കുന്നത്…😧

അയാള് വണ്ടിയിൽ നിന്ന് ഇറങ്ങി ഞങ്ങളുടെ നേരെ വന്നു വരുന്ന വരവിൽ തന്നെ അയാള് കൈ കൊണ്ട് എന്നെ നോക്കി ഗ്ളാസ്സ് താത്താൻ പറഞ്ഞു …

ഞാൻ : വാട്ട് സാർ

അയാള് വണ്ടി തൊറന്ന് എന്നെ നോക്കി ഞാൻ വെളിയിലേക്ക് എറങ്ങി …

ജെസ്സി വേഗം വെളിയിലേക്ക് എറങ്ങി അയാളോട് എന്തൊക്കെയോ പറഞ്ഞു …

പോലീസ് എന്തോ കന്നടയിൽ എന്നോട് പറഞ്ഞു ….

ഞാൻ : ഹേ…

പോലീസ് : രാമാ … ഡോണ്ട് ഗോ ഔട്ട് റാസ്ക്കൽ…

എനിക്കങ് പെരുത്ത് കേറിയെങ്കിലും ഞാൻ ഒന്നും തിരിച്ച് പറഞ്ഞില്ല ….

ഞാൻ : സാർ ഗ്രോസറി…

പോലീസ് : അദക്കെ ഇബ്ബറ ആവശ്യകത ഏനു ( അതിന് ഇത്ര പേരുടെ ആവശ്യം എന്താ )

ഞാൻ ജെസ്സിയെ നോക്കി എന്താ എന്ന് ചോദിച്ചു …

ജെസ്സി : വെളിയിൽ പോണ്ട അങ്ങനെ പോവാൻ ആണെങ്കിൽ രണ്ട് പേര് വേണ്ട നീ മാത്രം പോയാ മതി എന്ന് …

.ഞാൻ : നിന്നെ കൊണ്ട് ആക്കണ്ടെ

ജെസ്സി : അതെ ഒരു സ്ഥലത്ത് നിന്ന് വെളിയിലേക്ക് പോവാൻ പാടില്ല എന്നാ ഇപ്പൊ ഞാൻ വഴി ഇപ്പൊ എൻ്റെ അപ്പാർട്ട്മെൻ്റിൽ ഉള്ളവർക്ക് കോവിട് വന്നാ സീൻ ആവും അത് കൊണ്ട് നോ ട്രാവൽ….

ഞാൻ : അതൊന്നും പറ്റില്ല…നിന്നെ ഇവടെ താമസിപ്പിക്കാൻ പറ്റില്ല … അതിലും നല്ലത് കോവിട് വരുന്നത് ആണ് …

ജെസ്സി : ശെരി എന്നാ അയാള് നമ്മളെ രണ്ടിനെയും ക്വാറൻ്റൈനിൽ ആക്കും…

ഞാൻ : എന്ന് വച്ചാ …

ജെസ്സി : ( ഇവന് ഒരു കോപ്പും അറിയില്ല തോന്നുന്നു അതെങ്ങനെ ഫുൾ ടൈം വെള്ളം അല്ലേ നാറി )

ഞാൻ : സ്വപനം കാണാതെ പറ

ജെസ്സി : എന്ന് വച്ചാ നമ്മള് ഈ വെൻ്റിലേറ്റർ ഇല്ലെ അത് പോലെ ഉള്ളതിൽ നമ്മളെ കെടത്തും എന്നിട്ട് മൂക്കില് കൊണ്ട് കത്തി പോലെ ഒരു സാധനം ഇടിച്ച് കേറ്റി വലിച്ച് എടുക്കും എന്നിട്ട് ആണ് ടെസ്റ്റ്….

ഞാൻ : ശെരി ആയിക്കോട്ടെ

ജെസ്സി : അപ്പോ എനിക്ക് ട്രാവൽ ചെയ്യാൻ പറ്റില്ല …

ഞാൻ : അതൊന്നും പറ്റില്ല

ജെസ്സി : അയാള് നമ്മളെ കൊണ്ട് അവടെ ഇട്ടാ പിന്നെ മരുന്നും അവര് തരുന്ന ഫൂഡ് പിന്നെ നാല് വട്ടം ഒരു ദിവസം മൂക്കില് ഇടിച്ച് കേറ്റി തലച്ചോറ് വരെ എത്തിക്കും ഒടുക്കത്തെ വേദന ആണ് ഇതൊക്കെ ചെയ്ത് ഹോസ്പിറ്റലിൽ കെടക്കാം പ്രൊജക്റ്റ് നടക്കില്ല….

ഞാൻ : നാശം പിടിക്കാൻ… അല്ലാ വെള്ളം

ജെസ്സി : ഒരു തേങ്ങയും ഇല്ല …ഫൂഡ് ആൻഡ് മെഡിസിൻ…

ഞാൻ : നാശം 😞

ജെസ്സി : സോറി സാർ

പോലീസ് : ഹാ … അയാള് എന്നെ നോക്കി കൈ ചൂണ്ടി കാട്ടി …

ഞാൻ : 🙏

ഞാൻ കാറ് തിരിച്ച് കേറ്റി ഇട്ട് മോളിലേക്ക് നടന്നു….

ജെസ്സി : 😂 എന്തൊക്കെ ആയിരുന്നു അവൻ്റെ ഒരു ജാട ദൈവം ഉണ്ട് മോനെ സൂര്യ …നീ എന്നെ സഹിക്കണം എന്നത് വിധി ആൻഡ് വിധിയെ തടുക്കാൻ ആർക്കും പറ്റില്ല….

ഇയാള് പോട്ടെ എന്നിട്ട് നമ്മക്ക് എറങ്ങാം …അല്ലാതെ നിന്നെ ഇവടെ താമസിപ്പിക്കാൻ പറ്റില്ല…

ജെസ്സി : അയ്യ അയാള് എൻ്റെ നമ്പർ വാങ്ങി വച്ചിട്ടുണ്ട് ( ആന പുളു )

ഞാൻ : ഞാൻ കണ്ടില്ല എന്നിട്ട്

ജെസ്സി : ഞാൻ കൊടുത്തു അത്

ഞാൻ : ശെരി രാത്രി പോവാ… 😃👍

ജെസ്സി : നാറി

ഞാൻ : എന്താ …

ജെസ്സി : അല്ല അയാള് വരും

ഞാൻ : അത് തള്ളിയത്

ജെസ്സി : ഞാൻ പോയിട്ട് ഇപ്പൊ എന്താ നിനക്ക്

ഞാൻ : എനിക്ക് കണ്ട പെണ്ണുങ്ങളെ വിളിച്ച് കേറ്റുന്നത് ഇഷ്ട്ടം അല്ല …

ജെസ്സി : കണ്ട പെണ്ണാണോ ഞാൻ

ഞാൻ : കണ്ട പെണ്ണാണോ എന്നോ നീ ആരാ

ജെസ്സി : അപ്പോ അങ്ങനെ ആയി അല്ലേ …

ഞാൻ : നിനക്ക് വട്ടാണോ ഡീ… ബാർസലോണയും മാഡ്രിഡും പോലെ ആണ് നമ്മള് ഒരുമിച്ച് ഇരുന്ന പ്രൊജക്റ്റ് നടക്കില്ല അടിയെ നടക്കൂ….