ജീവിതം on കോവിഡ് – 2 3

ഞാൻ : ടാ മണ്ട നാരങ്ങ വെള്ളം അല്ല ഒണ്ടാക്കുന്നത് ഞാൻ സ്വയം കുറ്റപ്പെടുത്തി…..സാരം ഇല്ല അത് കൊറച്ച് എടുത്ത് കുടിച്ച് നോക്കി ഇല്ല പഞ്ചസാര അറിയുന്നില്ല ….എന്തിന് റിസ്ക് ഫുൾ ഒഴിച്ചേക്കാം ഞാൻ ബാക്കി ഉള്ള വോഡ്ക കൂടെ അതിലേക്ക് ഒഴിച്ച് എളക്കി അതിൽ കൊറച്ച് ബോട്ടിലിൽ ആക്കി ബാക്കി ഫ്രിഡ്ജിൽ ആക്കി അടച്ച് വച്ചു….

അപ്പഴാ ജാഫർ വിളിച്ചത് …

ഞാൻ : അണ്ണാ

ജാഫർ: ടാ കുപ്പി വേണം പറഞ്ഞില്ലേ എടുക്കട്ടെ

ഞാൻ : വേണം അളിയാ സാനം തീർന്നു….

ജാഫർ : വോഡ്ക മതിയോ

ഞാൻ : മതി എത്ര ഒണ്ട്

ജാഫർ : പത്ത് ഒണ്ട് ആറ് ബുക്ക് ആയി നിനക്ക് എത്ര വേണം

ഞാൻ : പത്തും എടുത്തോ

ജാഫർ : കുടിച്ച് ചാവാതെ മൈരേ രണ്ട് മതിയോ

ഞാൻ : നാല് പ്ളീസ്

ജാഫർ : വന്ന് കൊണ്ട് പോ ….

ഞാൻ : പത്ത് മിനിറ്റ് ദേ എത്തി….

ഞാൻ വേഗം ഡ്രസ്സ് മാറി ഒരു സെഞ്ചിയും കൊണ്ട് വെളിയിലേക്ക് പോയി …അവളോട് പറയാൻ ഒന്നും ഞാൻ നിന്നില്ല ….

അര മണിക്കൂർ കഴിഞ്ഞ് ഞാൻ തിരിച്ച് വന്നു അപ്പഴും ജെസ്സി ഹാളിൽ തന്നെ ഒണ്ട് …

ഞാൻ കുപ്പി കൂട്ടി മുട്ടി ഒച്ച വരാത്ത രീതിക്ക് സഞ്ചി ചേർത്ത് പിടിച്ച് നടന്ന് ഉള്ളിലേക്ക് പോയി….

എല്ലാം അലമാറയിൽ അടുക്കി വച്ച് വെളിയിലേക്ക് പോയി…

ജെസ്സി : എങ്ങോട്ട് പോയതാ….

ഞാൻ : സാധനങ്ങൾ വാങ്ങാൻ …

ജെസ്സി : സാധനങ്ങൾ വാങ്ങാൻ ആണോ അതോ സാധനം വാങ്ങാനോ….

ഞാൻ : രണ്ടിനും….

ജെസ്സി : ശെരി ശെരി …

ഞാൻ : പിന്നെ ഫ്രിഡ്ജിൽ ഒരു ബൗൾ അടച്ച് വച്ചിട്ടുണ്ട് അത് എടുക്കരുത് പറഞ്ഞേക്കാം

ജെസ്സി : ഞാൻ എടുക്കും …

ഞാൻ : വേണ്ടെന്ന്

ജെസ്സി : എന്താ ഞാൻ അറിയാൻ പാടാത്തത്… ഹേ

ഞാൻ : അത് ഫൂഡ് ആണ്

ജെസ്സി : അപ്പോ സീൻ ഇല്ല

ഞാൻ : എടി അത് നിനക്ക് ഇഷ്ട്ടം ആവില്ല …

ജെസ്സി : ഞാൻ കഴിക്കാത്ത ഫൂഡ്….

ഞാൻ : അതൊക്കെ ഒണ്ട് …

ജെസ്സി : പറ അല്ലെങ്കിൽ ഇപ്പൊ ഞാൻ പോയി നോക്കും

ഞാൻ : എടി ഞാൻ എങ്ങനെ അത് പറയും

ജെസ്സി : വിത്ത് യോർ മൗത്ത്

ഞാൻ : 👀

ജെസ്സി : പറ പറ

ഞാൻ : മട്ടൻ

ജെസ്സി : ഇതാണോ

ഞാൻ : മെയിൻ മട്ടൻ

ജെസ്സി : മട്ടൻ എന്നെ ഉള്ളൂ മെയിൽ ഫീ മെയിൽ എന്നൊന്നും ഇല്ല

ഞാൻ : എന്നാ മെയില് മട്ടന് മാത്രം ഉള്ള ഒരു സാധനം

ജെസ്സി : എന്താ അത് …🤨 – 🤔 -😳-🤢 അയ്യേ

ഞാൻ : കാണണോ

ജെസ്സി : 🤮 വേണ്ട ഇതൊക്കെ എന്തിനാ വാങ്ങുന്നത് …

ഞാൻ : ഞാൻ അങ്ങനെ പലതും വാങ്ങും വേണേ കഴിച്ചാ മതി …ഞാൻ സ്‌ട്രോ വലിച്ച് ജ്യൂസ് കുടിച്ച കൊണ്ട് റൂമിലേക്ക് പോയി…

⏩ ഇത് ഞാൻ വൈക്കുനേരം വരെ തുടർന്നു ജ്യൂസ് റീഫിൽ ചെയ്യും കുടിക്കും വീണ്ടും റീഫിൽ ചെയ്യും കുടിക്കും ….

വൈകുന്നേരം ആയപ്പോ ജെസ്സി റൂമിലേക്ക് വന്നു

ജെസ്സി : അതെ ഒന്ന് വന്നെ എൻ്റെ പ്രോഗ്രാം റൺ ആവുന്നില്ല….

ഞാൻ : ഇത് വലിയ ശല്യം ആയല്ലോ നടക്ക്….

ഞാൻ അവളുടെ പിന്നാലെ നടന്നു….

കൊറേ നേരം ഞാൻ അവളുടെ ലാപ്ട്ടോപ്പിൽ നോണ്ടി

ജെസ്സി ടേബിളിൽ ഉള്ള എൻ്റെ കുപ്പി എടുക്കാൻ നോക്കി

ഞാൻ അത് പെട്ടെന്ന് എടുത്ത് പിടിച്ചു

ജെസ്സി : ഗിവ് മീ സം ടാ…

ഞാൻ : നിനക്ക് വേണേ ഫിൽറ്ററിൽ പോയി എടുത്ത് കുടിക്ക്…

ജെസ്സി : അവടെ വരെ പോണ്ടേ നീ ഇപ്പൊ താ….

ഞാൻ : എൻ്റെ കുപ്പി എൻ്റെ വെള്ളം പിന്നെ എനിക്ക് ഈ എച്ചി ആക്കുന്നത് ഇഷ്ട്ടം അല്ല….

ജെസ്സി : എനിക്ക് ദേഷ്യം വരുന്നുണ്ട് …

ഞാൻ : അയിന്

ജെസ്സി : മര്യാദക്ക് വെള്ളം തന്നോ

ഞാൻ : എനിക്ക് സൗകര്യം ഇല്ല എൻ്റെ ബോട്ടിൽ എങ്ങാനും എടുത്താ നോക്കിക്കോ ഞാൻ സ്ട്രോയിൽ നിന്ന് ജ്യൂസ് കുടിച്ച് കൊണ്ട് പറഞ്ഞു…

ജെസ്സി : സ്റ്റുപ്പിഡ്…. 👀

ഞാൻ : ഇന്നാ നിൻ്റെ ലാപ്ട്ടോപ്പ് ശെരി ആയി…

ജെസ്സി : പോടാ …നീ ഇത്ര മനസാക്ഷി ഇല്ലാത്ത ചെറ്റ ആണ് എന്ന് ഞാൻ വിചാരിച്ചില്ല…

ഞാൻ : പിന്നെ എങ്ങനെ ആണ് വിചാരിച്ചത്…

ജെസ്സി : ഒന്ന് പൊയ്ക്കെ നീ ….

⏩ ഞാൻ ജുസ് കുടിച്ച് കുടിച്ച് ഡോസ് ആയി ഒറങ്ങി പോയി….

വൈകീട്ടും ഇതേ തന്നെ ജ്യൂസ് കുപ്പിയിൽ നെറച്ച് അത് മാത്രം കഴിച്ചോണ്ട് ഇരുന്നു …

ജെസ്സി : ഇവൻ എന്താ ഈ ഫ്രിഡ്ജിൻ്റെ ഉള്ളിൽ തല ഇട്ട് കാണിക്കുന്നത് ….