ഞാൻ : എന്തോ
ജെസ്സി : ആരാ ഈ അചായത്തി ഞാൻ വിളിക്കും എന്നൊക്കെ ചന്തു പറഞ്ഞത് …
ഞാൻ : അങ്ങനെ പറഞ്ഞോ അവൻ
ജെസ്സി : യാ
ഞാൻ : ഞാൻ കേട്ടില്ല
ജെസ്സി. പറഞ്ഞു ..ഞാൻ വിളിക്കും എന്നൊക്കെ പറഞ്ഞത്
ഞാൻ : ഏയ് നിനക്ക് തോന്നിയത് ആവും
ജെസ്സി : നോ …
ഞാൻ : അതെ 😄
ജെസ്സി : ഡോണ്ട് ലാഫ് ലൈക്ക് സ്റ്റുപിട്
ഞാൻ : നീ പോടി സ്‌റ്റുപിട് നിൻ്റെ ….അല്ല നീ
ജെസ്സി : ചന്തു എൻ്റെ ഫേസ്ബുക്ക് ഫ്രണ്ട് ആണ് ഞാൻ ചോദിച്ചോളാം
ഞാൻ : അവനൊന്നും മെസ്സേജ് അയക്കണ്ട . ജെസ്സി : അതെന്താ …
ഞാൻ. : അവന് ഫെയ്സ്ബുക്ക് ഇല്ല
ജെസ്സി : ഇന്നലെ കൂടെ അവൻ പോസ്റ്റ് ഇട്ടതെ ഉള്ളൂ വാട്ട് അ ലയർ യൂ ആർ…
ഞാൻ : ഹാ അവൻ പറഞ്ഞൂ ലേ എനിക്ക് ഇപ്പൊ ആണ് ഓർമ വന്നത് അത് എൻ്റെ ഒരു ഫ്രണ്ട് ഒണ്ട് ഞാനും അവളും ലവ് ആയിരുന്നു അത് ബ്രേക്ക് അപ്പ് ആയി അത് വീട്ടിൽ അറിയില്ല …
ജെസ്സി : അയ്യോ ആണോ എങ്ങനെ
ഞാൻ : അത് അത്….
ജെസ്സി : ഇരിക്ക് കം വാ വാ …
അവൾ എൻ്റെ കൈ പിടിച്ച് വലിച്ച് അവളുടെ അടുത്ത് ഇരുത്തി….
ഞാൻ : അത് അത് …
ജെസ്സി : പറ…. ജെസ്സി എൻ്റെ അടുത്ത് ആയി ഇരുന്നിട്ട് എന്നെ തന്നെ നോക്കി …
ഞാൻ : അത് …എനിക്ക് ഈ അടിക്കുന്ന ശീലം ഒക്കെ ഉണ്ടല്ലൊ പിന്നെ പെട്ടെന്ന് ദേഷ്യം വരും ….
ജെസ്സി : ശെരി
ഞാൻ : അപ്പോ ഞാൻ പഠിച്ച കോളേജിൽ ജൂനിയർ ആയിരുന്നു
ജെസ്സി : സ്വാഭാവികം ….
ഞാൻ : അപ്പോ ഫ്രേഷേർസ്സ് ഡേക്ക് ഇവള് ക്യൂവില് ഈ ചായ…അല്ല അല്ല ജ്യൂസ് കുടിക്കാൻ നിക്കുമ്പോ ആണ് ഞാൻ അവളെ കണ്ടത്
ജെസ്സി : ഇഷ്ട്ടം ആയി ലവ് അറ്റ് ഫസ്റ്റ് സൈറ്റ്
ഞാൻ : എക്സാക്റ്റ്ലി😊
ജെസ്സി : ബാക്കി പറ
ഞാൻ : അപ്പോ ഇവളെ ഇഷ്ട്ടം ആയി ഞാൻ കോളേജ് മുഴുവൻ പാട്ടാക്കി അവള് എൻ്റെ ഗേൾ ഫ്രണ്ടാ എന്ന്
ജെസ്സി : നിൻ്റെ ഗേൾ ഫ്രണ്ട് ആണ് എന്ന് വെരി നൈസ്
ഞാൻ : പിന്നെ ഒരു ദിവസം ടീച്ചർ ലീവ് ആയപ്പോ ഞാൻ അവൾക്ക് ബോഡി പാർട്സ് അല്ല അല്ല C+++ പറഞ്ഞ് കൊടുത്തു….
ജെസ്സി : മൂന്+ ഒണ്ടോ
ഞാൻ : ഇല്ല രണ്ട് രണ്ട് ….
ജെസ്സി : ശെരി …
ഞാൻ : അങ്ങനെ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ട് സെറ്റ് ആക്കി
ജെസ്സി : പിന്നെ എന്തായി
ഞാൻ : പിന്നെ എന്തായിരുന്നു … ആ ഒരു ദീസം കുപ്പിച്ചില്ല് അല്ല അത് വേണ്ട
ജെസ്സി : എന്ത് കുപ്പി ചില്ലോ
.ഞാൻ : അല്ല ഒന്നും ഇല്ല പിന്നെ ഒരു ദീസം ഞങ്ങള് വണ്ടിയിൽ പോവുമ്പോ അവൾക്ക് ഒരു ആഗ്രഹം ….
ജെസ്സി : എന്താ അത്….
ഞാൻ : ഐസ് ക്രീം കഴിക്കാൻ
ജെസ്സി : വണ്ടിയിൽ പോവുമ്പോ അല്ലേ തോന്നും എന്നിട്ട്
ഞാൻ : 😭😭😭😭
ജെസി : എന്ത് പറ്റി സൂര്യ
ഞാൻ : അത് ഞാൻ എങ്ങനെ പറയും
ജെസ്സി : ഇത്രയും വാ വച്ച് അല്ലേ പറഞ്ഞത് അത് പോലെ പറ …
ഞാൻ : അവള് ഐസ് ക്രീം വാങ്ങാൻ റൈഡ് ക്രോസ് ചെയ്തതാ ഒരു 😭😭
ജെസ്സി : എന്തായി കുഴിയിൽ വീണ
ഞാൻ : ഇല്ല …
ജെസ്സി : ചെരുപ്പ് പൊട്ടിയാ
ഞാൻ : അതും അല്ല
ജെസ്സി : പിന്നെ എന്താ പറ
ഞാൻ : ഒരു വണ്ടി വന്ന് 😭😭 ഇനി കൂടുതൽ ചോദിക്കരുത് ബാക്കി കണ്ടിട്ടില്ല ….
ജെസ്സി : എന്താ
.ഞാൻ : അല്ല ബാക്കി പറയാൻ എനിക്ക് ശക്തി ഇല്ല 😭
ജെസ്സി : സോറി സൂര്യ …
ഞാൻ : ഞാൻ പോട്ടെ സോറി എൻ്റെ കഥ കേട്ട് നിനക്ക് സങ്കടം ആയി ലേ…
ജെസ്സി : സാരം ഇല്ല …😐
ഞാൻ : ശെരി ഞാൻ പോയി കെടക്കട്ടെ പിന്നെ വരാം …
ജെസ്സി : കുട്ടിടെ പേര് എന്താ
ഞാൻ : അല്ല .. അത് അതാ … അ..
(🔊 ടീവി: നമസ്ക്കാരം പ്രാധാന വാർത്ത)
ജെസ്സി : പറ
ഞാൻ : അളങ്കനന്ദ ശെരി പോട്ടെ …😐😭
ഞാൻ നേരെ മുറിയിലേക്ക് ഓടി കേറി ….
ഞാൻ : ഈ പെണ്ണുങ്ങളെ ഇങ്ങനെ തന്നെ ഒന്നിൽ തൊടങ്ങി ഒമ്പതിലേ നിർത്തൂ….
ജെസ്സി : സൂര്യ വന്നോട്ടെ
പിശാശിന് ഇനിയെന്താ…
ഞാൻ : വാ വാ എന്താ
ജെസ്സി : അല്ല അവൻ അവസാനം പറഞ്ഞില്ലേ എക്സിൻ്റെ കൂടെ ലിവിങ് ടുഗദർ എന്ന്
ഞാൻ : അങ്ങനെ പറഞ്ഞോ
ജെസ്സി എൻ്റെ അടുത്തേക്ക് വന്നു
ഞാൻ കുറച്ച് കൂടെ പിന്നിലേക്ക് മാറി
ജെസ്സി : പറ അത് എന്നെ അല്ലേ …
ഞാൻ : എനിക്ക് അറിയില്ല ഞാൻ പോട്ടെ …
ജെസ്സി : എനിക്ക് ഒരു കാര്യം പറയാൻ ഒണ്ട്
ഞാൻ : പറ
ജെസ്സി : ഈ ഒളിച്ച് കളി നിർത്താം ടാ…
