ശബരി : എനിക്ക് എന്ത് ഇതൊക്കെ അളിയാ…
ഞാൻ : ഉവ്വ് ഉള്ളവന് വേണ്ട വേണ്ടവന് ഇല്ല .. അല്ലേടി നിഷേ നിനക്ക് ഇവൻ്റെ പിന്നാലെ പോവുന്ന നേരം എന്നെ ട്രൈ ചെയ്തുടെ
നിഷ : പ്പ… 😂😂
ഞാൻ : ടാ നാറി ഒന്ന് സഹകരിക്ക് നായിൻ്റെ മോനേ അവള് എത്ര കാലം ആയി പറയുന്നു
ശബരി : അതൊന്നും ശെരി ആവില്ല
ഞാൻ : എന്ന രണ്ടും ഇറങ്ങി പോ ….
⏩ വാലൻ്റൈൻസ് ഡെ വളരെ മികച്ച രീതിയിൽ വെള്ളം അടിച്ച് കഴിഞ്ഞ്…വീണ്ടും ദിവസങ്ങൾ പൊക്കൊണ്ടിരുന്നു അതിൻ്റെ ഇടയിൽ മുഖത്ത് ജട്ടി തൂക്കിയിടൽ പ്രാബല്യത്തിൽ വന്നു…
അങ്ങനെ ഇരിക്കെ 19/2/2020 ന് അത് സംഭവിച്ചു ശബരിയുടെ അമ്മമ്മ മരിച്ചു…
വിവരം അറിഞ്ഞതും അവൻ ഓടി എൻ്റെ അടുത്തേക്ക് ആണ് വന്നത്….
ശബരി : അളിയാ
ഞാൻ : ഉം ടാ മറ്റെ വർക് കഴിഞ്ഞോ
ശബരി : അളിയാ അമ്മൂമ്മ മരിച്ചു…
ഞാൻ : അയ്യോ എന്നിട്ട്
ശബരി : എനിക്ക് പോണം ഞാൻ സാറോട് പറഞു ലീവ് വാങ്ങി
ഞാൻ : ശെരി എങ്ങനെ ആണ് പോവുന്നത്
ശബരി : വണ്ടികൾ കുറവാ ബസ്സ് ഉണ്ടാവും
ഞാൻ : പൈസ വല്ലതും വേണോ
ശബരി : വേണ്ട … എൻ്റെൽ ഉണ്ട്
ഞാൻ : ശെരി വാ ഞാൻ കൊണ്ട് വിടാ….
ശബരി : വേണ്ട ഞാൻ ഓട്ടോ എടുത്ത് പോവാം ശെരി അപ്പോ ഞാൻ വിളിക്കാം പിന്നെ പൈസ വേണേൽ ഞാൻ വിളിക്കും
ഞാൻ : ഒറപ്പായും ധൈര്യം ആയിട്ട് വിളിച്ചോ …. ശെരി 🫂
ശബരി : ശെരി അളിയാ….
⏩ ഉച്ചക്ക് ഫൂഡ് കഴിക്കാൻ കാൻ്റീനിൽ പോയപ്പോ നിഷയും ജെസ്സിയുടെ അങ്ങോട്ട് വന്നു …
നിഷ : അവൻ വിളിച്ചോ ടാ
ഞാൻ : ഇല്ല …
നിഷ : ശ്ശോ ..കഷ്ട്ടം ആയല്ലോ
ജെസ്സി : അതെ ഈ കോവിട് വൻ സീൻ ആണ് കേട്ടോ
ഞാൻ : എന്ത് സീൻ നിപ്പ വന്നപ്പോ ഇത് പോലെ തന്നെ പറഞ്ഞത് ഇതും അത് പോലെ തന്നെ …
നിഷ : ഏയ് ഇത് വേറെ എന്തോ ആണ് എന്ന പറഞ്ഞത് മാസ്‌ക്ക് ഇട്ട് ചെവി ഒക്കെ വേദനിക്കുന്നു. …
ജെസ്സി : സൂര്യ അതെ എനിക്ക് കുറച്ച് ഹെൽപ് വേണം മറ്റെ സെക്റ്റർ ചെയിഞ്ച് ഒക്കെ വൻ സീൻ
ഞാൻ : അപ്പോ എല്ലാം അറിയുന്ന മഹാറാണിക്ക് നമ്മുടെ ഹെൽപ് ഒക്കെ വേണം അല്ലേ
ജെസ്സി : അയ്യോ വേണ്ട ഞാൻ ഒറ്റക്ക് ചെയ്യാം 😒
ഞാൻ : അയ്യോ വേണ്ട ഞാൻ ചെയ്ത് തരാം …. അരെ നാരായൺ ജി ഒന്ന് ഇങ്ങോട്ട് വര്യ ….
ചേട്ടൻ : എന്താ ടാ കഴിക്കാൻ വേണ്ടേ
ഞാൻ : സ്പെഷ്യൽ എന്താ
ചേട്ടൻ : ബീഫ്
ഞാൻ : പിന്നെ
ചേട്ടൻ : മട്ടൻ
ഞാൻ : അതെ പഴം പൊരി ഉണ്ടോ…
ചേട്ടൻ : ഇല്ല
ഞാൻ : അപ്പോ ഒരു മസാല ദോശ പിന്നെ ഒരു ഹോർലിക്ക്സ്
ചേട്ടൻ : ഓക്കേ…
ഞാൻ : ശെരി…. നീ എന്താ പറഞ്ഞോണ്ട് ഇരുന്നത്
ജെസ്സി : സെക്ഷൻ
ഞാൻ : അത് സമയം എടുക്കും
ജെസ്സി : സാരം ഇല്ല നമ്മക്ക് എവിടേലും പോയി പരിപാടി ചെയ്യാം
നിഷ : പരിപാടിയാ
ജെസ്സി : സ്ക്രൂ യു നിഷ…😡
നിഷ : ഓക്കേ ഓക്കേ 🤭
ഞാൻ : എനിക്ക് കണ്ട സ്ഥലത്ത് വരാൻ ഒന്നും പറ്റില്ല ഇവിടെ വച്ച് മതി … പറയാൻ മറന്നൂ ഞാൻ 28 ന് തൊട്ട് ഒരു പത്ത് ദിവസം ലീവ് ആയിരിക്കും
നിഷ : എന്താ കാര്യം
ഞാൻ : ട്രാവലിങ് ടു ഹൈദരാബാദ്
നിഷ : എങ്ങനെ
ഞാൻ : അതായത് ഞാൻ വണ്ടി എടുത്തില്ല അപ്പോ ബൈക്കേഴ്സ്സ് ക്ലബിൻ്റെ ഗ്രൂപ്പിൽ ജോയിൻ ചെയ്തു അവര് 27 ന് ഇവടെ എത്തും അപ്പോ ജോയിൻ ചെയ്യണം മടുത്തു ഈ പട്ടി പണി
നിഷ : പോയിട്ട് വാ
ഞാൻ : ശബരിയും ഞാനും കൂടെ പോവാൻ ആണ് പ്ളാൻ ചെയ്തത് അവൻ വരും തോന്നുന്നില്ല ഇനി….
നിഷ : അടിച്ച് പൊളിച്ചിട്ട് വാ
ഞാൻ : ഉം….
ജെസ്സി : അതെ വർക്ക് ഒരുപാട് പെൻ്റിങ് ആണ് മെയിൻ പ്രൊജക്റ്റ് ഒന്നും ഒന്നും ആയിട്ടില്ല സമയം ദേ എന്ന് പറയുമ്പോഴേക്കും പോവും …
ഞാൻ : തനിക്ക് എപ്പോ നോക്കിയാലും ഈ വർക്ക് വാർക്ക പണി ഇത്രേ ഉള്ളോ… ജസ്റ്റ് ലിവ് മാൻ. … ജീവിക്ക് ….
ജെസ്സി : ഹാ ബെസ്റ്റ് എംപ്ലോയീ ആവുന്ന വരെ. നോ റസ്റ്റ്…
ഞാൻ : ഞാൻ അതിന് ഇപ്പൊ ഒന്നും റിസൈൻ ചെയ്യുന്നില്ലല്ലോ….😂
ജെസ്സി : വാട്ട്.. ഓ… അങ്ങനെ ….🙄
ഫുഡ് വന്നൂ ഞങൾ അത് കഴിച്ച് പിരിഞ്ഞു…
ജെസ്സി : പോവും മുന്നേ അതെ നമ്മടെ കാര്യം എങ്ങനെ ആണ് പറഞ്ഞിട്ട് പോ…
ഞാൻ : എന്ത് കാര്യം
ജെസ്സി : മുന്നേ പറഞ്ഞത്
ഞാൻ : ശെരി ആക്കാം രണ്ട് ദിവസം കഴിയട്ടെ
