ജീവിതം on കോവിഡ് – 2 1

⏩ ഞാൻ തന്നെ തട്ടി കൂട്ട് ഫുഡും ഉണ്ടാക്കി എനിക്ക് ഉള്ളത് എടുത്ത് നേരെ മുറിയിലേക്ക് കേറി വാതിൽ അടച്ച് സിനിമ കാണാൻ തുടങ്ങി ലേശം ഉപ്പ് കൂടി പോയെങ്കിലും കാര്യം ഇല്ല ആരെ പറയാൻ ….

വൈകുന്നേരം ആറ് മണി ആയപ്പോ ഉറങ്ങി എണീറ്റ് മുഖം ഒക്കെ കഴുകി നേരെ വെളിയിലേക്ക് വന്നു അപ്പോ ഉണ്ട് അവളുടെ വത്താനം കേക്കാം നല്ല ചൂടിൽ ആണ് …

ജെസ്സി 📱: മമ്മ എനിക്ക് അറിയാം മമ്മ ഞാൻ കൊച്ച് കുട്ടി ഒന്നും അല്ല പിന്നെ ഇത് നമ്മടെ നാട് പോലെ അല്ലേ ഇവടെ ഇതൊക്കെ നടക്കുന്നതാ ഇപ്പൊ ഇങ്ങനെ ഒരു സാഹചര്യം ആയത് കൊണ്ടല്ലേ ….

ജെസ്സി : വൺ മിനിറ്റ്…

ഞാൻ : നീ സംസാരിച്ചോ എനിക്കെന്താ ഞാൻ അടുക്കളയിൽ പോയി വെള്ളം കുടിച്ച് വീണ്ടും തിരിച്ച് വന്നു …

ജെസ്സി 📱: മമ്മ ഇല്ല മമ്മ പറ്റില്ല … എൻ്റെ ജോലി പോവും മമ്മ ….എല്ലാരും അത് പോലെ ആണോ മമ്മ… പപ്പയൊട് ഞാൻ പറഞ്ഞു പപ്പ ഓക്കെ ആണ്…

ഞാൻ ഫോൺ പിടിച്ച് വാങ്ങി …

ഞാൻ 📱 : ഹലോ

ഹലോ ആരാ

ഞാൻ : ആൻ്റി ഞാൻ ആണ് ജെസ്സിടെ കൂടെ ഉള്ള കൊലീഗ്…

ആൻ്റി : അതെ ഇതൊന്നും പറ്റില്ല കൊച്ച് അവളെ കൊണ്ട് വീട്ടിലാക്കണം ജോലി പോയാ പോട്ടെ …സാരം ഇല്ല

ഞാൻ : ആൻ്റി എനിക്ക് നിങൾ എന്താ സംസാരിച്ചത് പോലും അറിയില്ല പിന്നെ അവളുടെ സംസാരം കേട്ട് ഊഹിച്ച് മനസ്സിലാക്കി എന്ന് മാത്രമേ അറിയൂ…

ആൻ്റി : ആയ്‌ക്കോട്ടെ മോൻ അവളെ കൊണ്ടാക്ക് ആണും പെണ്ണും ഒരുമിച്ച് താമസിച്ച് ഉള്ള ഫ്രണ്ട്ഷിപ്പ് എനിക്ക് മനസ്സിലാവില്ല കലികാലം ആണ്. ..

ഞാൻ : ഞാൻ ഒന്ന് പറഞ്ഞോട്ടെ ആൻ്റി …

ആൻ്റി : കൊച്ച് പറ

ഞാൻ : ആൻ്റി പറഞത് നൂറ് ശതമാനം ശെരി ആണ് എന്ത് തന്നെ കാലം മാറി എന്ന് പറഞ്ഞാലും ഇതൊന്നും ഉൾക്കൊള്ളാൻ ആളുകൾക്ക് പറ്റില്ല

ആൻ്റി : കൊച്ചെ അതോക്കെ ശെരി എനിക്ക് ആളുകളെ ബോധിപ്പിക്കാൻ ഒന്നും അല്ല എൻ്റെ സമാധാനത്തിനാ ഞാൻ ഈ പറയുന്നത്…

ഞാൻ : ആൻ്റി ഞാൻ ആൻ്റിക്ക് ഒറപ്പ് തരാം തെറ്റായ ഒരു നോട്ടം പോലും എൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല ഞാൻ കാരണം ജെസ്സിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ല അത് എൻ്റെ ഒറപ്പാ

ആൻ്റി : അതെ നീ ആവശ്യം ഇല്ലാത്ത കാര്യം ഒന്നും പറയണ്ട … ഞാൻ പറഞ്ഞത് കേക്ക്…

ഞാൻ : ആൻ്റി ആൻ്റി ഞാൻ പറയുന്നത് ഒന്ന് കേക്ക് ആൻ്റി ….ഇപ്പൊ ഇവള് സോറി ജെസ്സി ഇവടെ നിന്ന് പോയാ ജോലി പോവും ആൻ്റി

ആൻ്റി : മോനെ അവൾടെ കാര്യം ഓർത്ത് മോൻ പേടിക്കണ്ട അവൾക്ക് ജോലി പോയാലും സാരം ഇല്ല ….

ഞാൻ : അവൾടെ അല്ല ആൻ്റി എൻ്റെയും പിന്നെ ഒരു മൂന് പേരും ഉണ്ട് അവരുടെ കൂടെ ജോലി പോവും….

ആൻ്റി : അയ്യോ അതെങ്ങനെ …

ഞാൻ : ഞങ്ങള് അഞ്ച് പേരും കൂടെ ഒരു ജോലി കമ്പനിക്ക് വേണ്ടി ചെയ്യുന്നുണ്ട് അമ്പത് കോടി ആണ് അതിൻ്റെ വെല ജെസ്സി ഇല്ലെങ്കിൽ അത് നടക്കില്ല അതോടെ ഞങ്ങള് കമ്പനിക്ക് അത് കൊടുക്കണ്ടി വരും …. അത് കൊണ്ടാ ആൻ്റി ഒരു പെൺകുട്ടിയുടെ കൂടെ താമസിക്കുക ആണ് എന്ന് ഞാൻ എൻ്റെ വീട്ടിൽ പോലും പറഞ്ഞിട്ടില്ല എന്നെ കൊന്ന് കളയും അത് നോക്കുമ്പോ ആൻ്റിടെ മോള് സത്യം പറഞ്ഞില്ലേ ആൻ്റി….

ആൻ്റി : എന്നാലും …. ഞാൻ : ആണോ ശെരി ആൻ്റിക്ക് വാട്ട്സ്ആപ് ഉണ്ടോ …

ആൻ്റി : എന്നാത്തിനാ കൊച്ചെ…

ഞാൻ : എൻ്റെ ഡ്രൈവിങ് ലൈസൻസ് എൻ്റെ ഫോട്ടോ എൻ്റെ ആധാർ കാർഡ് ഇതിൻ്റെ ഒക്കെ ഫോട്ടോ അയച്ച് തരാം …

ഞാൻ : ജെസി ആൻ്റിക്ക് വാട്ട്സ്ആപ് നമ്പർ ഉണ്ടോ…

ജെസ്സി : ഒണ്ട്

ഞാൻ : പിന്നെ ആൻ്റി എറണാകുളത്ത് കാക്കനാട് ആണ് എൻ്റെ വീട് അമ്മ അവടെ തന്നെ ഒരു ഹോസ്പിറ്റലിൽ ഡോക്ടർ ആണ് അല്ല എൻ്റെ ആധാർ കാർഡിൽ അച്ഛൻ്റെ അമ്മടെ എല്ലാം പേര് ഒണ്ട്…. എല്ലാം ഉണ്ട് പിന്നെ ഞാൻ ജെസ്സിക്ക് ഒരു ശല്യം ആവില്ല…ആൻ്റി അടുത്തുള്ള സ്റ്റേഷനിൽ വേണേ ഒന്ന് പറഞ്ഞോ ഇങ്ങനെ ആണ് എന്നൊക്കെ എന്താ ഓക്കേ ആണോ …

ആൻ്റി : അയ്യോ അതൊന്നും വേണ്ട കൊച്ചെ

ഞാൻ : ആൻ്റി സമ്മതിക്കണം പ്ളീസ് വേറെ വഴി ഇല്ല അത് കൊണ്ടാ …എൻ്റെ കൂടെ ഉള്ളവൻ നാട്ടിൽ പെട്ട് കെടക്കാ അല്ലെങ്കിൽ അവൻ ഉണ്ടെങ്കിൽ ജെസ്സിയുടെ ആവശ്യം ഇല്ല ആൻ്റി ഹെല്പ് ചെയ്യണം ….