ആൻ്റി : അത് പറയാൻ ആണ് വിളിച്ചത് …
ഞാൻ : എന്താ
ആൻ്റി : എന്നാ വച്ചാലേ …ഞങ്ങള് അത് ഒറപ്പിക്കാൻ പോവാ …..
ഞാൻ : എന്ത് ….
ആൻ്റി : ജെസ്സൂ ൻ്റെ കല്യാണം. …
ഞാൻ : 🥺
ആൻ്റി : ഹലോ
ഞാൻ : കേക്കാ ആൻ്റി ….
ആൻ്റി : വെളളി ആഴ്ച പറയാം എന്നാ … അവരെ വിളിച്ച് പറയാം എന്നാ വിചാരിക്കുന്നത് …
ഞാൻ : ആണോ നല്ല കാര്യം …
ആൻ്റി : അവള് സമ്മതിച്ചത് നീ പറഞ്ഞ കാരണം ആണ് താങ്ക്സ് മോനെ …
ഞാൻ : ഇതൊക്കെ എന്ത്….
ആൻ്റി : വക്കുവാ മോനെ ശെരി …
ഞാൻ : ശെരി ആൻ്റി 🔚
അങ്ങനെ അതിനും ഒരു തീരുമാനം ആയി 😂…
ഞാൻ തല കുത്തി നിന്നിട്ടും എനിക്ക് ജോലിയില് ശ്രദ്ധിക്കാൻ പറ്റുന്നില്ല ….
ഞാൻ ലാപ്ടോപ് അടച്ച് വച്ച്
രണ്ട് പെഗ്ഗ് അടിച്ച് കെടന്നു…. കെടക്കാൻ പറ്റുന്നില്ല …
എൻറെ തല പെരുത്ത് തൊടങ്ങി ഞാൻ ലാപ്ടോപ് ഓപ്പൺ ആക്കി ഫോൾഡറിൽ എടുത്ത് വച്ച അവൾടെ ഫോട്ടോ എല്ലാം സ്ലൈഡ് ഷോ ഇട്ട് കാണാൻ തൊടങ്ങി …. നെഞ്ചത്ത് ഒരു ഭാരം …
ഞാൻ എല്ലാ ഫോട്ടോയും ഡിലീറ്റ് ആക്കി…. അത് ഓരോന്നായി ഡിലീറ്റ് ആയി പോവുന്നത് നോക്കി ഇരുന്നു
ഞാൻ : പോ എല്ലാം പോ ….
സമയം പൊക്കൊണ്ടെ ഇരുന്നു … ഞാൻ കെടന്നും ഇരുന്നും സമയം കളഞ്ഞു…
അത്ര വലിയ റൂമിൽ പോലും എനിക്ക് ശ്വാസം കിട്ടാത്ത പോലെ ആയി ….
ഞാൻ : വെള്ളിയാഴ്ച അതായത് മറ്റന്ന …. കല്യാണ നിശ്ചയം…..
നീ ഒരു കാര്യം ചെയ്യ് അവള് കളിയാക്കിയതും അഹങ്കാരം കാണിച്ചതും ഒക്കെ ഒന്ന് ഇരുത്തി ഓർക്ക് …
ഞാൻ : പറ്റില്ല …. എന്ത് ചെയ്യും അപവാദം പറഞ്ഞ് പരത്തിയാലോ …. ചെ തന്ത ഇല്ലായ്മ….അല്ലെങ്കിൽ അവനെ വിളിച്ച് ഭീഷണി പെടുത്തിയാലോ … ഏയ് വേണ്ട അത് അതിലും വലിയ സീൻ ആവും …
ഞാൻ : നാശം പിടിക്കാൻ നിന്നോട് ഞാൻ അന്നെ പറഞ്ഞതല്ലെ നായിൻ്റെ മോനേ എല്ലാം സോൾവാക്കി അവളെ സെറ്റാക്കാൻ നാളെ നാളെ എന്നും പറഞ്ഞ് ഇപ്പൊ ഊമ്പില്ലെ ഇരുന്നോ മൈരേ ….എന്ത് നോക്കുന്നത് നായിൻ്റെ മോനേ ആലോചിക്ക് വല്ലതും … ഞാൻ കണ്ണാടി നോക്കി പറഞ്ഞു …
ടേബിളിൽ ഇരുന്ന കുപ്പി എടുത്ത് ഞാൻ വായിലേക്ക് കമത്തി…
വാതിൽ തൊറന്ന് വന്ന ജെസ്സി ഇത് കണ്ട് ഓടി വന്ന് എൻ്റെ കൈയ്യിൽ ഉള്ള കുപ്പി പിടിച്ച് വാങ്ങി …
ജെസ്സി : ആർ യൂ മാഡ് സൂര്യ …
ഞാൻ : ജെസ്സി ഗിവ് മീ ദ ബോട്ടിൽ
ജെസ്സി : നോ .. യൂ ബീൻ ഡൂയിങ് ദിസ് ഫോർ പാസ്റ്റ് ഫ്യൂ ഡേയ്സ് ക്യാം ഹുവാ …കുച്ച് ഹേ…( നീ കൊറച്ച് ദീസം ആയി ഇത് തൊടങ്ങിയിട്ട്..എന്താ എന്താ സീൻ )
ഞാൻ : എൻ്റെ കാര്യം ഒന്നും നീ നോക്കണ്ട നീ
വന്നത് എന്തിനാ നിൻ്റെ മറ്റവനെ വിളിക്കാൻ ലാപ്ടോപ് എടുക്കാൻ അല്ലേ എടുത്തിട്ട് ജസ്റ്റ് ലീവ്….
ജെസ്സി : നോ മതി കുടിച്ചത് …
ഞാൻ : കളിക്കാതെ ജെസ്സി നിനക്ക് വേണ്ടത് എടുത്തിട്ട് പോ
ജെസ്സി : ഞാൻ പറഞ്ഞാ നീ കേക്കില്ലെ ….
ഞാൻ : എന്തിന് …
ജെസ്സി : ജസ്റ്റ് ലിസൺ ടാ …സ്റ്റോപ് ദിസ് ഐ വാണ്ട് ടു. ടോക്ക്…
ഞാൻ : എനിക്ക് കേക്കണ്ട നീ പോ ..കുപ്പി ഇങ്ങ് താ
ജെസ്സി : എന്നാലെ തരില്ല …നീ എന്താ വച്ചാ ചെയ്യ്….
ഞാൻ : കളിക്കാതെ താ ജെസ്സി എനിക്ക് ദേഷ്യം വരുന്നുണ്ട് …
ജെസ്സി : ഇല്ല തരില്ല … മതി കുടിച്ചത് …
ഞാൻ അവളുടെ കൈ പിടിച്ച് കുപ്പി വാങ്ങാൻ നോക്കി …
അവള് കുപ്പി ശക്തിയിൽ പിടിച്ചു…
ഞങ്ങടെ പിടി വലിയിൽ അത് ഗ്രാനൈറ്റിൽ വീണ് പൊട്ടി….
ഞാൻ : നീ അത് പൊട്ടിച്ചല്ലെ ഡീ… 😡😡
ജെസി: സോ
ഞാൻ : പോടി … എറങ്ങി പോടി… നിന്നെ കാരണം എൻ്റെ സമാധാനം പോയി…നാശം പിടിക്കാൻ …. എന്ന് കേറി വന്നോ അതോടെ എൻ്റെ വീട്ടിൽ തന്നെ ഞാൻ ഒരു അതിക പറ്റായി… എറങ്ങി പോടി ..ഞാനും പോട്ടെ ഫ്രണ്ട് അല്ലേ കോപ്പല്ലേ മൈരല്ലെ പറഞ്ഞ് ഞാനും ക്ഷമിച്ചപ്പോ നീ എൻ്റെ തലയിൽ കേറാൻ വരുന്നോ ആദ്യം ലാപ്ടോപ് എടുത്തോണ്ട് പോയി അവൾടെ അമ്മൂമ്മേടെ ഒരു ജോൺ മൈരൻ ജെസ്സി ദയവ് ചെയ്ത് ഒന്ന് പോ ഈ മുറിയിലേക്ക് വരല്ലേ ഞാൻ കുടിക്കെ ചാവേ എന്തെങ്കിലും ചെയ്തൊളാം നീ അത് അന്വേഷിക്കണ്ട….
ജെസ്സി 👀
ജെസ്സി എന്നെ തന്നെ നോക്കി നിന്നു….
