ജീവിതം on കോവിഡ് – 2 1

ഞാൻ : അല്ല വേണ്ടന്ന് ….

ജെസ്സി : അയ്യോ ഞാൻ സാറിന് ഒരു ബുദ്ധിമുട്ട് അല്ലേ

ഞാൻ : അല്ല ഞാൻ ആലോചിച്ചപ്പോ ശെരി ആണ് പ്രൊജക്റ്റിൻ്റെ കാര്യത്തിൽ എനിക്ക് ഒരു അസിസ്റ്റൻ്റ് വേണം

ജെസ്സി : അയ്യ… ലൂസർ എനിക്ക് വേണ്ട നിൻ്റെ അസിസ്റ്റൻ്റ് പതവി….

ഞാൻ : എന്ന പോ

ജെസ്സി : എന്ത്

ഞാൻ : അല്ല കോവിഡ് ഒക്കെ അല്ലേ വെറുതെ ട്രാവൽ ചെയ്യണ്ട…

ജെസ്സി : വേണ്ട നീ ഇപ്പൊ ഇങ്ങനെ പറയും പിന്നെ പറയും പോ പോ ഇറങ്ങി പോ എന്ന് എനിക്ക് ഇഷ്ട്ടം ഇല്ല. ..

ഞാൻ ,: ഇല്ല ശബരി പറഞ്ഞത് ശെരി ആണ് ചില സമയത്ത് നമ്മക്ക് ഇഷ്ട്ടം ഇല്ലാത്ത പലതും സഹിക്കുകയും ചെയ്യുകയും ഒക്കെ വേണ്ടി വരും … എവരി തിങ് ഈസ് പാർട്ട് ഓഫ് ദ ഷോ …

ജെസ്സി : ആർ യു ഷോർ

അതെന്ന് …🙂 ദേ ആ റൂം എടുത്തോ പിന്നെ എൻ്റെ റൂമിൽ നോ എൻട്രി ഞാനും നിൻ്റെ റൂമിൽ വരില്ല സോ ബൈ ബൈ… നാളെ ഐശ്വര്യം ആയിട്ട് വർക്ക് തൊടങ്ങാം …ഞാൻ നടന്ന് ഉള്ളിലേക്ക് പോയി ….

ജെസ്സി ,: പിന്നെ മാഗി വേണോ

ഞാൻ ,: വേണ്ട ഞാൻ പോയി വല്ലതും സാധനം വാങ്ങിക്കട്ടെ…

ജെസ്സി : അതെ ഇത്ര പെട്ടന്ന് എന്താ ഒരു മനം മാറ്റം …കൊല്ലാൻ ആണോ

ഞാൻ : അല്ല ഇനി എൻ്റെ കഷ്ട്ടകാലം കൊണ്ട് പ്രൊജക്റ്റ് എങ്ങാനും തെഞ്ഞാ എല്ലാം കൂടെ എന്നെ വലിച്ച് കീറും അപ്പോ എനിക്ക് അവർക്ക് മുന്നിൽ ഇട്ട് കൊടുക്കാൻ ആണ് നീ …

ജെസ്സി : അയ്യ എന്താ സ്നേഹം …

ഞാൻ : വേറെ എന്തിനാ മോളെ നിന്നെ ഇവടെ പിടിച്ച് നിർത്താൻ എനിക്ക് വട്ടല്ലെ… അപ്പോ ശെരി … ഞാൻ പോയി വല്ലതും എനിക്ക് കഴിക്കാൻ വാങ്ങിച്ചിട്ട് വരാം എനിക്ക് എനിക്കേ… എനിക്ക് …

ജെസ്സി : അതെ ഒരു കാര്യം

ഞാൻ : പറ

ജെസ്സി : ഇല്ല മോൻ ചെല്ല്…

⏩ 75 മിനിറ്റ്സ് ലേറ്റർ

ഞാൻ : കോളിങ് ബെൽ അടിച്ചു …

എത്ര നേരം അടിച്ചിട്ടും വാതില് തുറന്നില്ല …

അവസാനം ഫോൺ എടുത്ത് അവളെ വിളിച്ചു….

ജെസ്സി 📱: ഹലോ

ഞാൻ : ഹലോ

ജെസ്സി : ആരാ …

ഞാൻ : ( ഇവൾടെ കൈയ്യിൽ നമ്പർ ഇല്ലെ എൻ്റെ )

ജെസ്സി : ആരാ

ഞാൻ : ഞാൻ ആണ്

ജെസ്സി : ഹൂസ് ദിസ്… ഞാൻ ആണ് മീൻസ്

ഞാൻ : നീ ഇപ്പൊ ഇരിക്കുക വീടിൻ്റെ ഓണർ…

ജെസ്സി : അയ്യോ സോറി എന്താ ടാ

ഞാൻ : വാതിൽ ഒന്ന് വന്ന് തൊറന്നാ…

ജെസ്സി : ഗോഡ് സോറി സോറി ഞാൻ ദേ വന്നൂ…

അവളോടി വന്ന് വാതിൽ തുറന്നു ..

ഞാൻ ഉള്ളിലേക്ക് കേറി …

ജെസ്സി : സോ സോറി എൻ്റെ ഫ്ളാറ്റിൽ കുറച്ച് ഇഷ്യൂസ് ഉണ്ട് അത് കൊണ്ട് ഞാൻ എപ്പോഴും ലോക്ക് ചെയ്ത് വക്കും അതാ

ഞാൻ : ( അപ്പോ അവൻ പറഞ്ഞത് ശെരി ആണ് )

ഞാൻ : അതെ എനിക്ക് ഉള്ള ഫൂഡ് മാത്രമേ ഇതിൽ ഉള്ളൂ വേണേ കുറച്ച് തരാം എന്ന് വച്ച് ചോദിക്കാതെ എടുക്കരുത് അല്ലെങ്കിൽ വേണ്ട എടുത്തോ പക്ഷേ വൃത്തികേടാക്കി ഇടല്ലെ …

ജെസ്സി : ഞാൻ ഇവടെ നിക്കുന്നത് ബുദ്ധിമുട്ട് ആണ് അല്ലേ …

ഞാൻ : അതെ വളരെ ബുദ്ധിമുട്ട് ആണ് പക്ഷെ എന്ത് ചെയ്യാം നോ അദർ ഓപ്ഷൻസ്…

ജെസ്സി : എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് …

ഞാൻ : എന്താ

ജെസ്സി : അതെ കിച്ചണിൽ ഉള്ള സാധനം ഞാൻ എടുത്ത് ഒളിപ്പിച്ച് വച്ചതാ ….

ഞാൻ : എടി…

ജെസ്സി : നീ ഒരു തെണ്ടി ആണ് എന്ന് എനിക്ക് അറിയാം ….അത് കൊണ്ട് ഞാൻ മനഃപൂർവം ചെയ്തതാ അത് പറഞ്ഞ് അവളോടി റൂമിൽ കേറി വാതിൽ അടച്ചു ….

ജെസ്സി : അതെ ഞാൻ എൻ്റെ സൗകര്യത്തിന് ഇവടെ നടക്കും കെട്ടോടാ സ്റ്റുപിഡ് റാസ്‌കൽ …

ഞാൻ : കാണിച്ച് തരാടി നിന്നെ

ജെസ്സി : അതെ രാത്രി വരെ ഉള്ള ഫൂഡ് ഞാൻ ഉള്ളിൽ സെറ്റ് ആക്കി നീ പോടാ മണ്ടാ…

ഞാൻ : നീ അതിൻ്റെ ഉള്ളിൽ തന്നെ അട ഇരുന്നോ ഡീ പുല്ലേ…നോക്കിക്കോ ഈ റൂമിന് ഞാൻ തീ 🔥 ഇടും ….

ജെസ്സി : സൂര്യ സൂര്യ

ഞാൻ : സൈലൻ്റ് …

ജെസ്സി : സൂര്യ സാർ

ഞാൻ : വായും മൂടി മിണ്ടാതെ ഇരുന്നോ ശല്യം …

ജെസ്സി : എനിക്ക് ഒരു കാര്യം കൂടെ പറയാൻ ഉണ്ട് പറയട്ടെ സാർ

ഞാൻ : പറഞ്ഞ് തൊലക്ക്

ജെസ്സി : ഞാൻ ഇല്ലെ നിന്നെ എൻ്റെ കാവൽക്കാരൻ ആക്കിയത് ആണ് ഇത്ര നേരം

ഞാൻ : എന്ത്

ജെസ്സി : നീ കോളിങ് ബെൽ അടിക്കുന്ന സമയത്ത് ഞാൻ അവടെ തന്നെ ഉണ്ടായിരുന്നു …

ഞാൻ : 😡

ജെസ്സി : നിൻ്റെ അടുക്കളയിൽ ആവശ്യത്തിന് സാധനം ഉണ്ട് പിന്നെ അതൊക്കെ മാറ്റി വച്ചത് ഞാൻ ആണ്