ജീവിതം on കോവിഡ് – 2 3

ശബരി : അപ്പോ ഞാൻ പറഞ്ഞത് സത്യം അല്ല എന്നാണോ …

ഞാൻ : അല്ല

ശബരി : അല്ലേ …

ഞാൻ : അതെ പക്ഷേ ഇതൊക്കെ വെളിയിൽ പറയാൻ പാടുണ്ടോ …

ജെസ്സി : 😼

നിഷ : കള്ളാ …

ശബരി : അല്ല അളിയാ ഇപ്പഴും

ഞാൻ : അത് നീ എന്തിനാ അറിയുന്നത് നാറി

ശബരി : അപ്പോ അങ്ങനെ ആയി

ഞാൻ : നീ പോടാ അണ്ടി തലയാ നിൻ്റെ ഈ കോപ്പിലെ സെൻ്റിമെൻ്റ് വച്ചാ നീ എൻ്റെ മനസ്സിൽ ഉള്ളത് മുഴുവൻ ചോർത്തുന്നത്

ശബരി : പറ ഡേയ്…

ഞാൻ : ഇല്ലാ…

ജെസ്സി : 😐

ശബരി : 👎

ഞാൻ : യിരുന്നു…പക്ഷേ

ശബരി : പക്ഷേ

ഞാൻ : പക്ഷേ അവൾടെ അമ്മ കൊറച്ച് ദീസം മുന്നേ വിളിച്ച് ആവശ്യം ഇല്ലാത്ത കാര്യം ഒക്കെ പറഞ്ഞ് ചെ ഞാൻ മറന്ന എല്ലാം ഓർമപ്പിച്ച് ഒരു ഗുണ്ട് തൂക്കി ഇട്ട്….

ശബരി : ✋. എന്ത് ഗുണ്ട്

ഞാൻ : അത് പിന്നെ ഓരോരോ പഴയ കാര്യങ്ങള് ഒക്കെ പറഞ്ഞ് അവർക്ക് എല്ലാം അറിയാ ടാ ഞാനും ഇവളും നല്ല ഫ്രണ്ട്സ്സ് ആയിരുന്നതും പിന്നെ എന്താ സംഭവിച്ചത് എന്നൊക്കെ …. അവര് പറയാ എന്തിനാ മോനെ ഈ ചെറിയ ജീവിതത്തില് പെണക്കം പരിഭവം എന്നൊക്കെ പറഞ്ഞ് ചുമ്മാ സീൻ ആക്കി ….

ശബരി : അത് കൊണ്ട്

ഞാൻ : അത്ര തന്നെ …ടാ അമ്മ വിളിക്കുന്നു ഞാൻ നിന്നെ പിന്നെ വിളിക്കാം … 🔚

ശബരി : ഇപ്പൊ എങ്ങനെ ഇരിക്കുന്നു മോനെ …

നിഷ : ഇവൻ ആള് കൊള്ളാലോ

ജെസ്സി : ശബരി മോനെ നിന്നെ എനിക്ക് ഇത്ര കാലം ഒരു മതിപ്പും ഇല്ലായിരുന്നു പക്ഷേ അതൊക്കെ ഇപ്പൊ മാറി ….

ശബരി : പോടി ..പൊട്ടിച്ച് കൈയ്യില് തരട്ടെ

ജെസ്സി : മോനെ വേണ്ട …താങ്ക്സ് ഒരുപാട് വന്നിട്ട് ട്രീറ്റ് തരാട്ടാ…

ശബരി : അത് മതി …

നിഷ : പണി എടുത്തോ അല്ലെങ്കിൽ സാർ ഇപ്പൊ വരും …

⏩ രാത്രി ഹെഡ് സെറ്റ് വച്ച് പാട്ടും കേട്ട് കുക്ക് ചെയ്യുക ആയിരുന്നു ഞാൻ …

ജെസ്സി പരുങ്ങി പരുങ്ങി അടുക്കളയിൽ വന്നു…

ജെസ്സി : അതെ സൂര്യ

ഞാൻ : എന്താ

ജെസ്സി : ഇനിയും വൺ വീക്ക് കഴിഞ്ഞ ഞാൻ പോവും

ഞാൻ : ഏയ്

ജെസ്സി : അതെന്താ

ഞാൻ ,: ഇത് ഒടനെ ഒന്നും മാറുന്ന ലക്ഷണം ഇല്ല ഡീ മിനിമം അഞ്ച് കൊല്ലം എങ്കിലും ഇതേ അവസ്ഥ ആയിരിക്കും ….

ജെസ്സി : 😌😱 അയ്യോ ആണോ

ഞാൻ : ഞാൻ ചുമ്മാ പറഞ്ഞത് ഒരു കൊല്ലം കാണും അപ്പോഴേക്കും എല്ലാം ചാവും …

ജെസ്സി : എന്താ അങ്ങനെ പറഞ്ഞത്

ഞാൻ : നീ ന്യൂസ് ഒന്നും കാണുന്നില്ലെ ഈ കോപ്പിന് മരുന്നൊന്നും ഇല്ല …

ജെസ്സി : അത് ശെരി ആണ് പക്ഷെ മരുന്ന് ഒക്കെ ഒടനെ വരും …

ഞാൻ : നോക്കി ഇരുന്നോ ഇപ്പൊ തന്നെ വരും …

ജെസ്സി : നിനക്ക് മരിക്കാൻ പേടി ഒണ്ടോ

ഞാൻ : ഏയ് എന്തിന് ഒരു കണക്കിന് എല്ലാരും കൂടെ ഒരുമിച്ച് പോവുന്നത് തന്നെ ആണ് നല്ലത് ….

ജെസ്സി : അതാ നല്ലത് ലേ …

ഞാൻ : അതെ അതെ …

ജെസ്സി : നമ്മക്ക് ഒരു

ഞാൻ : എന്ത് നമ്മക്ക് ഒരു

ജെസ്സി : ഏയ് ചുമ്മാ

ഞാൻ : പറ

ജെസ്സി : അല്ല ഒരു സിനിമ കണ്ടാലോ നൈറ്റ് ഷോ

ഞാൻ : അതാണോ പിന്നെന്താ ….

ജെസ്സി : ശെരിക്കും

ഞാൻ : പിന്നെന്താ …. ദേ ഫൂഡ് റെഡി ആയി എന്ത് പടം വേണം അത് പറ

ജെസ്സി : ഹൊറർ ഒഴിച്ച് എന്തും

ഞാൻ : എങ്കിൽ ഹൊറർ തന്നെ മതി വാ ….

ജെസ്സി : നോ നോ എനിക്ക് രാത്രി ഒറക്കം വരില്ല ….

ഞാൻ : അപ്പോ ഗുഡ് നൈറ്റ്. 😊

ജെസ്സി : ബൈ….

⏩ ദിവസങ്ങൾ പൊയ്ക്കൊണ്ടെ ഇരുന്നു അതിൻ്റെ കൂടെ ഞാനും അവളുടെ അമ്മയും കൂടെ ഒരു നല്ല ബോണ്ട് ഉണ്ടായി…

ഞാൻ 📱 : ഹലോ

ആൻ്റി : ഹായ്… എന്താ ഒരു സന്തോഷം പോലെ

ഞാൻ : ഇല്ലല്ലോ…ഞാൻ ഇപ്പൊ വിച്ചാരിച്ചതെ ഉള്ളൂ

ആൻ്റി : ആണോ …. ഇന്നലെ ഇവടെ ഇടിയും മഴയും ആയിരുന്നു …

ഞാൻ : ആണോ ….

ആൻ്റി : അതെ …

ഞാൻ : അയ്യോ

ആൻ്റി : പേടി ആണോ

ഞാൻ : പേടി അല്ല അത് ഫ്ളാറ്റ് വന്നിട്ട് 12th ഫ്ലോർ അല്ലേ അപ്പോ ഇടി ഒക്കെ നമ്മടെ മൊഖത്ത് അടിക്കുന്ന പോലെ തോന്നും അതാ …

ആൻ്റി : ശെരിയാ ശെരിയാ…

ഞാൻ : 😸

ആൻ്റി : ജെസ്സൂന് ഇടി പേടി ആണ് …

ഞാൻ : ആണോ 😂

ആൻ്റി : അതെ …ഭയങ്കര പേടി ആണ് … ചെലപ്പോ കരയും…

ഞാൻ : അപ്പോ എങ്ങനെ ആണ് ഒറ്റക്ക് ….

ആൻ്റി : അറിയില്ല പാവം എൻ്റെ കൊച്ച് ….

ഞാൻ : കൊള്ളാം …

ആൻ്റി : മോനെ ആൻ്റി പിന്നെ വിളിക്കാമേ ശെരി …

ഞാൻ : ബൈ 🔚

ഞാൻ : അപ്പോ ഇടി പേടി…പണി കൊടുത്താലോ വേണ്ട … ഇപ്പൊ പ്രശ്നങ്ങൾ ഒന്നും ഇല്ല അങ്ങനെ അങ് പോട്ടെ …തൽക്കാലം ടീവി കാണാം ….